ഹിരാക്കുഡ് ഡാമിലെ ''കാറ്റിൽ ഐലൻഡ് നാടൻ കന്നുകാലികൾ കാട്ടുമൃഗങ്ങൾ ആയി മാറിയ സ്ഥലം
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നാണ് ഹിരാക്കുഡ് അണക്കെട്ട് .ഒറീസ്സയിലെ മഹാനദിക്ക് കുറുകെയാണ് ഈ അണക്കെട്ട് നിർമിച്ചിരിക്കുന്നത് എഴുനൂറിലധികം ചതുരശ്ര കിലോമീറ്ററാണ് മനുഷ്യനിർമിതമായ ഹിരാക്കുഡ് ഡാമിന്റെ വിസ്തീർണ്ണം .ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിതമായ തടാകമാണ് ഹിരാക്കുഡ്ഡ് റിസെർവോയർ ..
.
അതി വിസ്തൃതമായ ഈ മനുഷ്യ നിർമിത തടാകത്തിൽ വളരെയധികം ചെറു ദ്വീപുകൾ ഉണ്ട് അവയിൽ ചിലവ ഏതാനും ചതുരശ്ര കിലോമീറ്റര് വിസ്തീര്ണമുള്ളവയാണ് ,1953 ലാണ് ഈ റിസെർവോയറിന്റെ പണി പൂർത്തിയായത് .റിസെർവോയറിന്റെ നിര്മാണഘട്ടത്തിൽ തന്നെ ജലത്താൽ ചുറ്റപ്പെട്ടു പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പപ്പാർപ്പിച്ചിരുന്നു .ചിലയിടങ്ങളിൽനിന്നും താമസം മാറിപ്പോയവർ അവരുടെ ഏതാനും കന്നുകാലികളെ ഉപേക്ഷിച്ചിട്ടാണ് താമസം മാറിയത് .വർഷങ്ങൾക്കുള്ളിൽ ഹിരാക്കുഡ് ഡാമിനുള്ളിലെ സാമാന്യം വലിയ ഒരു ദ്വീപിൽ വന്യമായ കന്നുകാലികൾ ഉരുത്തിരിയാൻ തുടങ്ങി .ആ ദ്വീപ് ''കാറ്റിൽ ഐലൻഡ് '' എന്നറിയപ്പെടാനും തുടങ്ങി .
.
ഇപ്പോൾ നൂറുകണക്കിന് കന്നു കാലികളാണ് ഈ ദ്വീപിൽ ഉള്ളത് .കാലക്രമത്തിൽ അവക്ക് വന്യമായ സ്വഭാവ വിശേഷതക ൾ വന്നു ചേർന്നു .തലമുറകൾക്കിപ്പുറം അവ നാടൻ കന്നുകാലികളെക്കാൾ വലിപ്പം വക്കുകയും ,കൂടുതൽ ആക്രമണ സ്വഭാവം കാണിക്കുകയും ചെയുന്നുണ്ട് .അവയിൽ ചിലവയെ പിടിച്ചു വളർത്താനുള്ള തടാകക്കരയിൽ വസിക്കുന്നവരുടെ ശ്രമങ്ങൾ പാഴ്ആവുകയാണുണ്ടായത് .ഇപ്പോൾ ഈ ദ്വീപ് ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് .
--
ചിത്രങ്ങൾ : കാറ്റിൽ ഐലൻഡിലെ കന്നുകാലികൾ ,കാറ്റിൽ ഐലൻഡ് :കടപ്പാട് :http://indiantourist-spots.blogspot.in/2013/…/sambalpur.html, www.wikimapia.org
--
Ref:
1. http://www.hirakuddam.com/places-to-go/
2. http://indiantourist-spots.blogspot.in/2013/…/sambalpur.html
3. https://www.youtube.com/watch?v=v7D7qY-HiUc
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S