ഏറ്റവുമധികം പേർ നൊമ്പരപെടുന്ന ഒരു യുദ്ധ ചിത്രത്തിന്റെ പേരാണത് . 1937 - ൽ പ്രസിദ്ധീകരിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം 136 ദശ ലക്ഷം ആളുകളാണ് കണ്ടത്. ജപ്പാന്റെ ബോംബാക്രമണത്തിൽ തകർന്നടിഞ്ഞ ഷാങ്ങ്ഹായ് റെയിൽവേ സ്റ്റേഷനിൽ അവശിഷ്ടങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ഒരു കുഞ്ഞു കരയുന്ന കരളലിയിക്കുന്ന കാഴ്ച .ചൈനക്കെതിരെയുള്ള ജപ്പാന്റെ യുദ്ധ ക്രൂരതകളുടെ പ്രതിബിംബമായി ഈ ചിത്രം നിലകൊണ്ടു. ജപ്പാന്റെ വ്യോമാക്രമണത്തിനു മിനിറ്റ് കൾക്ക് ശേഷം ചിത്രമെടുത്ത വാങ് ഹായ് ഷായോങ് പരിക്കേറ്റ കുഞ്ഞിനെ തിരിച്ചറിയാനോ ആണോ പെണ്ണോ എന്നറിയാൻ പോലുമോ കഴിഞ്ഞില്ല. സമീപം തന്നെ 'അമ്മ കൊല്ലപ്പെട്ടു കിടപ്പുണ്ടായിരുന്നു. ഒട്ടനവധി പേർ കൊല്ലപ്പെട്ട അവിടെ ജീവനോടെ അവശേഷിച്ചത് ഈ കുഞ്ഞ് മാത്രമായിരുന്നു. ജപ്പാന്റ ബോംബർ വിമാനങ്ങളെ ഭയന്ന് ഓടിയകന്ന ഫോട്ടോഗ്രാഫർ വോങ്ങിന് തിരികെ വന്നപ്പോൾ കുഞിനെ കണ്ടെത്താനായില്ല. യുദ്ധകാലത്തെ കൊടും ക്രൂരതകൾക്കെതിരെയുള്ള പ്രചരണമായി ഈ ചിത്രവും തിരിച്ചറിയാനാവാത്ത കുഞ്ഞും നില കൊണ്ടു. അതെ സമയം ഈ ചിത്രം കൃതൃമമായി ആവിഷ്കരിക്കപ്പെട്ടതാണെന്നുമുള്ള ആരോപണവും നിലനിൽക്കുന്നു.
ബ്ലഡി സാറ്റർഡേ