ആന്ധ്രപ്രദേശിലെ അനന്ത്പൂരിലെ ഒരു മഹാക്ഷേത്രം. എഴുപതില്‍പ്പരം കല്‍ത്തൂണുകളാല്‍ നിര്‍മ്മിതമാണ് ഈ ക്ഷേത്രം. പക്ഷെ ആ തൂണുകളില്‍ ഒന്നു നിലത്തു സ്പര്‍ശിച്ചിട്ടില്ല. ആധുനിക വാസ്തു ശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തി കൊണ്ടു ആ തൂണു നിലം തൊടാതെയാണ് സ്ഥിതി ചെയ്യുന്നത്. ചിത്രത്തില്‍ കാണുന്നതുപോലെ ഒരു തുണി നമുക്ക് ഈ തൂണിനടിയിലൂടെ നിഷ്പ്രയാസം ചലിപ്പിക്കുവാന്‍ സാധിക്കും. പുരാതന ഭാരതീയ വാസ്തു ശാസ്ത്രത്തെ സാഷ്ടാംഗം നമിക്കുന്നു...''
. .
ദക്ഷിണ ആന്ധ്രയിലെ അനന്തനാഗ് ജില്ലയിലെ ലെപാക്ഷി ക്ഷേത്രത്തിലെ തൂങ്ങുന്ന കല്‍ത്തൂണിനെ കുറിച്ചാണ് (Hanging Column or Pillar of Lepakshi temple) കുറിച്ചാണ് ഈ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. 1583 ല്‍ വിജയനഗര രാജാക്കന്‍മാരുടെ കൊട്ടാരത്തില്‍ ജോലി ചെയ്തിരുന്ന സഹോദരന്‍മാരായ വിരുപണ്ണയും വീരണ്ണയുമാണ് (Virupanna and Veeranna) ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്നു. രാമായണ കഥയനുസരിച്ച് രാവണന്‍ ജഡായുവിനെ വെട്ടിയിട്ടപ്പോള്‍ ഇവിടെയാണത്രെ വന്നു പതിച്ചത്. ക്ഷേത്രം അഗസ്ത്യമുനി നിര്‍മ്മിച്ചതാണെന്നും കഥയുണ്ട്.
.
ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള മണ്ഡപത്തിന്റെ ഒരു കല്‍ത്തൂണ്‍ പൂര്‍ണ്ണമായും തറയില്‍ ഉറച്ചിട്ടില്ല. ഒന്നുകില്‍ നിര്‍മ്മാണത്തില്‍ സംഭവിച്ച പിഴവ്, അതല്ലെങ്കില്‍ കാലാന്തരത്തില്‍ സംഭവിച്ചത്. എഴുപത് കല്‍ത്തൂണുകളില്‍ ഒരെണ്ണം മാത്രമാണ് തറ തൊടാത്തത്. ബാക്കി അറുപത്തിയൊമ്പതും മേല്‍ക്കൂര താങ്ങുന്നതിനാല്‍ ഈ പിഴവു കെട്ടിടത്തെ ബാധിച്ചില്ല. കാല് നിലത്തുറയ്ക്കാത്ത തൂണ്‍ ആദ്യമൊന്നും ആരുടെയും ശ്രദ്ധയില്‍പെട്ടിരുന്നില്ല. നിര്‍മ്മാണവേളയില്‍ കണ്ടെത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ മേശിരിയുടെ തല പോയേനെ! പക്ഷെ പിന്നീടത് അത്ഭുതമായി. തറയുമായുള്ള വിടവ് കാലാന്തരത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും തറയില്‍ സ്പര്‍ശിക്കാതെ വന്നതു നിര്‍മ്മിച്ചു ഏറെക്കാലത്തിനു ശേഷമാണെന്നു വ്യക്തമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഈ നിര്‍മ്മാണവൈകല്യം അവര്‍ ശരിയാക്കാന്‍ ശ്രമിച്ചതായി പറയപ്പെടുന്നു.
.
''ഇന്ത്യാക്കാരനായതില്‍ അഭിമാനിക്കുന്നു'',''വാസ്തുശാസ്ത്രത്തെ സല്യൂട്ട് ചെയ്യുന്നു'',''ഋഷിമാരുടെ ജ്ഞാനം അപാരം''എന്നൊക്കെയാണ് ഈ പോസ്റ്റിനു കീഴില്‍ വന്ന കമന്റുകള്‍! ദക്ഷിണേന്ത്യയിലെ ഒരു വിനോദ-തീര്‍ത്ഥാടന കേന്ദ്രമായി ഈ ക്ഷേത്രത്തെ വളര്‍ത്തുന്നതില്‍ ഈ നിര്‍മ്മാണവൈകല്യം വലിയ പങ്കു വഹിച്ചു. ഈ കല്‍ത്തൂണിനു അടിയിലൂടെ തുണി കയറ്റാന്‍ ഭക്തജനങ്ങളുടെ തിരക്കാണ്. അങ്ങനെ ചെയ്താല്‍ ഐശ്വര്യസിദ്ധിയുണ്ടാകുമത്രെ.
.
തറയില്‍ തൊടാത്ത ഈ തൂണിനെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. ബ്രിട്ടീഷുകാര്‍ ഇതിന്റെ ദുരൂഹത മനസ്സിലാക്കാനാവാതെ പിന്‍മാറിയെന്നാണ് ഒരു കഥ. കെട്ടിടത്തിന്റെ മുഴുവന്‍ ഭാരവും മറ്റു തൂണുകള്‍ പങ്കിടുന്നതിനാല്‍ ക്ഷേത്രം ഇപ്പോഴും തകരാതെ നില്‍ക്കുന്നു എന്നാണ് സാമാന്യബുദ്ധിയുള്ളവര്‍ മനസ്സിലാക്കുക. പക്ഷെ ചിലര്ക്ക് ഇതൊരത്ഭുതമാണ്, വാസ്തുശാസ്ത്രത്തിന്റെ മാഹാത്മ്യം വിളമ്പരംചെയ്യുന്ന അസാധ്യമായ ശില്‍പചാതുരിയാണ്. ഏതൊരു തൂണിന്റെയും ധര്‍മ്മം മേല്‍ക്കൂരയുടെ ഭാരംതാങ്ങുക എന്നതാണ്. ലോകത്തെവിടെയും അതങ്ങനെതന്നെ. തൂണ്‍ മേല്‍ക്കൂരയില്‍ തൂങ്ങിയാടിയാല്‍ മേല്‍ക്കൂരയുടെ ഭാരം കൂടും മേശിരിയുടെ പണിക്കൂലി കുറയും. തൂങ്ങിയാടാനായി ആരും തൂണു നിര്‍മ്മിക്കില്ല എന്നു ചിന്തിക്കുന്നതാണ് സാമാന്യബുദ്ധി.
.
'എങ്ങനെയോ സംഭവിച്ചുപോയി' എന്നല്ലാതെ എല്ലായിടത്തും ആവര്‍ത്തിക്കാന്‍ സാധിക്കുന്ന കാര്യമല്ലിത്. ശരിയായി നിര്‍മ്മിച്ചാലും പില്‍ക്കാലത്തുണ്ടാകുന്ന അതിസൂക്ഷ്മ ഭൗമചലനങ്ങള്‍ മൂലം ഇങ്ങനെ സംഭവിക്കാം. ഭാവിയില്‍ വീണ്ടും ഈ തൂണ്‍ ക്രമേണ നിലത്തുറച്ചുകൂടാ എന്നുമില്ല. ആര്‍ഷഭാരത നിര്‍മ്മാണവൈദഗ്ധ്യമാണിതെന്നു അവകാശപ്പെടുന്നവര്‍ ഇതുപോലെ കുറെയെണ്ണം നിര്‍മ്മിച്ച് വിമര്‍ശകരുടെ വായടപ്പിക്കുമെന്നു പ്രതീക്ഷിക്കാം.
.
അമേരിക്കയില്‍ തല നഷ്ടപ്പെട്ടിട്ടും 18 ദിവസം ജീവിച്ച മൈക്ക് എന്ന പൂവന്‍കോഴിയുടെ (Mike the Headless Chicken 1945-1947) Pohn-X-IY tI«n-«n-tÃ(https://en.wikipedia.org/wiki/Mike_the_Headless_Chicken). അതും അബദ്ധത്തില്‍ സംഭവിച്ചതാണ്. സമാനമായ കോഴികളെ ഉണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ പരാജയപ്പെടുകയായിരുന്നു. സമാനമാണ് ഇവിടെയും കാര്യങ്ങള്‍. മേല്‍ക്കൂരയില്‍ അധികഭാരമൊന്നുമില്ല, മുകളില്‍ വേറെ നിലയുമില്ല. ഇതു നിര്‍മ്മിച്ച ആള്‍ തന്നെ ഒരു പ്രാവശ്യം കൂടി ഇപ്പണിക്കു തുനിഞ്ഞാല്‍ ദുരന്തമായിരിക്കും ഫലം. ഒരു തൂണുപോലും മര്യാദയ്ക്കു നിലത്തുറപ്പിക്കാന്‍ കഴിയാത്ത പണിക്കാരും നിര്‍മ്മാണവിദ്യയുമാണ് അന്നുണ്ടായിരുന്നതെന്ന വിമര്‍ശനം ഉയര്‍ന്നാല്‍ എന്തുപറയും?! ഈ പിഴവ് മറ്റൊരു രാജ്യത്തായിരുന്നുവെങ്കില്‍ അതൊരു പിഴവ് ആയിത്തന്നെ ഇവർ വിലയിരുത്തിയേനെ.
.
ചില Structure കൾ ഉണ്ടാക്കുമ്പോൾ നിശ്ചയമായും ഉണ്ടാകേണ്ട ഭാരം വഹിക്കുന്ന Support കൾ പണി പൂർണമായാൽ വേണമെങ്കിൽ ഒഴിവാക്കാവുന്നതായി മാറാം. ഉദാ: ചീട്ടുകൊണ്ട് ത്രികോണാകൃതിയിൽ കൊട്ടാരമുണ്ടാക്കിക്കളിക്കുമ്പോൾ ഉണ്ടാക്കുന്ന സമയത്ത് ഓരോ ശീട്ടിനും പ്രാധാന്യമുണ്ട്. പക്ഷെ ഉണ്ടാക്കിക്കഴിഞ്ഞാൽ ഇടയിൽ നിന്നും ഒന്നോ രണ്ടോ ശീട്ടെടുത്തു മാറ്റിയാലും കൊട്ടാരം അങ്ങിനെത്തന്നെ പരിക്കു കൂടാതെ നിൽക്കും.
അത്തരം ഒരുformation ആകാനേ ഇതും സാധ്യതയുള്ളു.
ചീട്ടുകൊട്ടാരത്തിലെ ഒഴിവാക്കാവുന്ന ചീട്ടു പോലെ, ഈ തൂണിന് ഇപ്പോൾ ആstructure ൽ താൽകാലികമായി പങ്കില്ലാതാകുന്നു് എന്നു മാത്രം.
ഇതൊരത്ഭുതമല്ല. Structure Analyse ചെയ്ത് എങ്ങനെload distributions എന്നൊക്കെക്കണ്ടു പിടിക്കുന്നത് ഒരു വൃഥാ വ്യായാമം മാത്രമാണ്..
.
ഇനി ഇതു നിർമ്മിച്ച ആശാരി വന്നു - ഇതെനിക്കു പറ്റിയ ഒരു തെറ്റാണെന്ന് പറഞ്ഞാൽ പോലും , ഇതൊക്കെ ഒരു ദിവ്യാല്ഭുതം ആയി കാണാൻ തന്നെ ആവും നമുക്കൊക്കെ ഇഷ്ടം !
പറന്നു നിൽക്കുന്ന തൂൺ എന്ന ചുരുൾ അഴിയാ രഹസ്യം