A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

'I listened to Marilyn die ( മര്‍ലിന്‍ മണ്‍റോ )

''I listened to Marilyn die..''
ഫ്രെഡ് ഒട്ടാഷ് (Fred Otash) എന്ന സ്വകാര്യ ഡിറ്റക്ടീവ് ഏജന്റാണ് ഇങ്ങനെ പറഞ്ഞത്.
അതിലേറെയും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. പക്ഷേ, തന്റെ ബ്യൂറോയിലെ ചുവപ്പു ക്യാബിനറ്റില്‍ അദ്ദേഹം സൂക്ഷിച്ചിരുന്ന അതീവരഹസ്യവിവരങ്ങളുടെ ഫയല്‍ എങ്ങനെയോ കാണാതായി.
1962 ഓഗസ്റ്റ് 5-ന് മര്‍ലിന്‍ മണ്‍റോ മരിച്ച് അമ്പത് വര്‍ഷത്തോളം കഴിഞ്ഞാണ് അത് ഒട്ടാഷിന്റെ മകളുടെ കെെയ്യില്‍പ്പെടുന്നത്, ഉപേക്ഷിക്കപ്പെട്ട സാധനങ്ങള്‍ക്കിടയില്‍ നിന്നും.
അതിലെ സുപ്രധാന വെളിപ്പെടുത്തല്‍, മര്‍ലിന്‍ മരിച്ച ദിവസം രാത്രിയില്‍ അവിടെ നടന്ന സംഭവങ്ങളുടെ ഒരു ഓഡിയോ റെക്കൊര്‍ഡിങ്, ഒട്ടാഷ് നടത്തിയിരുന്നു എന്നതായിരുന്നു.
1962 ഓഗസ്റ്റ് 4-നു രാത്രി 7 മണിയോടെ മര്‍ലിന് ഒരു ഫോണ്‍കോള്‍ വന്നിരുന്നു.
പ്രസിഡണ്ട് ജോണ്‍. എഫ്. കെന്നഡിയുടെ ഭാര്യാസഹോദരനും ഹോളിവുഡ് നടനുമായ പീറ്റര്‍ ലാഫോര്‍ഡ് ആയിരുന്നു വിളിച്ചത്.
ഫോണ്‍ വെച്ചതിനുശേഷം മര്‍ലിന്‍ ആകെ പരവശയാവുകയും ശബ്ദം ഇടറുകയും ചെയ്തിരുന്നതായി വീട്ടുടമസ്ഥയായ യൂനിസ് മുറെെയും സാക്ഷൃപ്പടുത്തിയിരുന്നു.
പക്ഷേ, ഒട്ടാഷ് മനസ്സിലാക്കിയ കാര്യങ്ങള്‍ അദ്ദേഹം മര്‍ലിന്റെ വസതിയില്‍ സ്ഥാപിച്ച 'ബഗ്ഗു'കള്‍ വഴി ശേഖരിച്ചതായിരുന്നു.
('ബഗ്ഗ്' എന്നാല്‍ ശബ്ദം ചോര്‍ത്താനുള്ള സംവിധാനം. 'ബഗ്ഗിങ്' ഇന്നും രഹസ്യാന്വേഷണത്തില്‍ സജീവമാണ്).
1962 ഓഗസ്റ്റ് 5-ലെ ശബ്ദരേഖയില്‍ രണ്ടുപുരുഷന്മാരും മര്‍ലിനും തമ്മിലുള്ള വാക്തര്‍ക്കമായിരുന്നു.
മര്‍ലിന്‍ അക്ഷരാര്‍ത്ഥത്തില്‍ അലറുകയായിരുന്നു- അപ്പോള്‍ പുരുഷന്മാരിലൊരാള്‍ ഒരു തലയണ കൊണ്ട് മര്‍ലിന്റെ വായ് അമര്‍ത്തിപ്പിടിക്കുന്നതും കേള്‍ക്കാനായി.
അതിനുശേഷം രണ്ടുപേരും ധൃതിയില്‍ അവിടം വിട്ടുപോയി.
1983-ല്‍ ബിബിസിക്കായി നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍, മര്‍ലിന്റെ വീട്ടുടമസ്ഥ മുഖം കെെകളിലമര്‍ത്തി കുനിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു-
''Oh! Why should I still cover him..''
അതുകേട്ട ബിബിസി ജേര്‍ണലിസ്റ്റ് അതാരാണെന്ന് സ്വകാര്യമായി ചോദിച്ചു.
അവര്‍ പറഞ്ഞു-
''ബോബി..''
'ബോബി' എന്നാല്‍ റോബര്‍ട്ട് ബോബി കെന്നഡി ആയിരുന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍. എഫ്. കെന്നഡിയുടെ സഹോദരന്‍. അറ്റോര്‍ണി ജെനറലും സെനറ്ററും!
മരിച്ച ദിവസം രാത്രിയില്‍, 8.30-നും 10.30-നുമിടെയില്‍, ലോസ് ഏന്‍ജല്‍സിലുള്ള മര്‍ലിന്റെ മുറിയിലുണ്ടായിരുന്നത് കെന്നഡിമാര്‍ തന്നെയായിരുന്നു.
പിന്നെയും കഥ നീളുന്നത് വീട്ടുടമസ്ഥയുടെ മൊഴിയിലൂടെയാണ്. 3.30-ന് ഉണര്‍ന്നതിനുശേഷം അവര്‍ മര്‍ലിനെ വിളിച്ചു. മറുപടിയുണ്ടായില്ല. അങ്ങനെയാണ് സെെക്യാട്രിസ്റ്റിനെ വിളിക്കുന്നത്. മുറിക്കകത്ത് മരിച്ച നിലയില്‍ മര്‍ലിനെ കാണുന്നത്.
എന്നാല്‍, പുലര്‍ച്ചെ 4.30 വരെ പോലീസിനെ വിളിച്ചിരുന്നില്ല.
പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ മര്‍ലിന്റെ ആമാശയത്തിലോ ചെറുകുടലിലോ, മരണ(ആത്മഹത്യയുടെ)കാരണമായി പോലീസ് പറഞ്ഞ Nembutal, Chloral hydrate എന്നിവയുടെ അംശങ്ങള്‍ കണ്ടെത്താനായില്ല.
മേല്‍പ്പറഞ്ഞ മരുന്നുകള്‍ സ്വയം കഴിച്ചതാണെങ്കില്‍, അതിനായുള്ള വെള്ളം പകരാനുള്ള പാത്രമോ ഗ്ളാസോ കാണാനില്ലായിരുന്നു.
വിഷാംശപരിശോധന (toxicological studies) ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നുവെങ്കിലും അത് നടപ്പിലായില്ല.
മര്‍ലിന്റെ വലതുകെെ ടെലിഫോണിന്റെ റിസീവറില്‍ മുറുകെപ്പിടിച്ച നിലയിലായിരുന്നു. പക്ഷേ, അത് ക്രേഡിലില്‍ തന്നെയായിരുന്നു.
മര്‍ലിന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ജോണ്‍. എഫ്. കെന്നഡി വെടിയേറ്റു മരിച്ചു- 1963 നവംബര്‍ 22-ന്.
1968 ജൂണ്‍ 5-ന് ബോബി കെന്നഡിയും വെടിയേറ്റുമരിച്ചു.
ഇവ രണ്ടും വ്യത്യസ്ത രാഷ്ട്രീയകാരണങ്ങളാലായിരുന്നുവെങ്കിലും മര്‍ലിന്റെ അവസാനത്തെ പ്രസ് സെക്രട്ടറി പറഞ്ഞ വാക്കുകള്‍ അന്വര്‍ത്ഥമാണ്-


''No one knows the truth. No one will ever know the truth..''
Image may contain: 1 person, sitting, child and outdoor