A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മിസൈലുകളുടെ നിയന്ത്രണവും ഗതി നിർണയവും


No automatic alt text available.
ഒരു അൺ ഗൈഡഡ് റോക്കറ്റും മിസൈലും തമ്മിലുള്ള വ്യത്യാസം വിക്ഷേപണശേഷം മിസൈലിനെ വിവിധ മാര്ഗങ്ങളിലൂടെ നിയന്ത്രിക്കാൻ കഴിയും എന്നതും റോക്കറ്റിനെ നിയന്ത്രിക്കാൻ കഴിയില്ല എന്നതുമാണ് .ഒരു അൺ ഗൈഡഡ് റോക്കറ്റിന്റെ സഞ്ചാരം അതിന്റെ വേഗതയേയും അതിന്റെ വിക്ഷേപണ കോണിനേയും ആശ്രയിച്ചിരിക്കും .വേഗതയും വിക്ഷേപണ കോണും അടിസ്ഥാനമാക്കി അൺ ഗൈഡഡ് റോക്കറ്റ് ഒരു പരാബോളിക് പഥത്തിലൂടെ സഞ്ചരിച്ചു ലക്ഷ്യത്തിൽ എത്തുന്നു ..വിക്ഷേപണ കോൺ നാല്പത്തഞ്ച് ഡിഗ്രി ആയിരിക്കുമ്പോളാണ് റോക്കറ്റിനു ഏറ്റവും കൂടിയ പരിധി ലഭിക്കുന്നത് .ഒരിക്കൽ വിക്ഷേപിച്ചു കഴിഞ്ഞാൽ അൺ ഗൈഡഡ് റോക്കറ്റുകളെ നിയന്ത്രിക്കാൻ ആവില്ല .അൺ ഗൈഡഡ് റോക്കറ്റുകൾ ഇപ്പോഴും വളരെ വ്യാപകമായി യുദ്ധത്തിനുപയോഗിക്കുന്നുണ്ട് .
.
മിസൈലുകൾ ആവട്ടെ നിയന്ത്രണത്തിന് വിധേയമാണ് .അതിനാൽ തന്നെയാണ് അവയെ പലപ്പോഴും ഗൈഡഡ് മിസൈലുകൾ എന്നുവിളിക്കുന്നത് .മിസൈലുകൾ അനവധി തരത്തിലുണ്ട് .പ്രധാന മിസൈൽ വക ഭേദങ്ങൾ താഴെ പറയുന്നവയാണ്
1. സർഫേസ് ടു സർഫേസ് മിസൈലുകൾ
a).ബാലിസ്റ്റിക് മിസൈലുകൾ
b). ക്രൂയിസ് മിസൈലുകൾ
2. സർഫേസ് ടു എയർ മിസൈലുകൾ
3.എയർ ടു സർഫേസ് മിസൈലുകൾ
4.എയർ ടു എയർ മിസൈലുകൾ
ഇവ കൂടാതെ വെള്ളത്തിനടിയിൽ സഞ്ചരിക്കുന്ന മിസൈലുകളും ഉണ്ട് അവയെ സാധാരണയായി ടോർപീഡകൾ എന്നാണ് പറയുനനത്.
--
ഓരോ തരം മിസൈലുകളും വിവിധങ്ങളായ മാര്ഗങ്ങള് ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത് .ഈ ലേഖനം സർഫസ് ടു സർഫസ്( ഭൂതല -ഭൂതല ) മിസൈലുകളുടെ നിയന്ത്രണത്തിന്റെയും ഗതിനിര്ണയത്തിന്റെയും ഒരവലോകനം ആണ്
ഭൂതല ഭൂതല ബാലിസ്റ്റിക് മിസൈലുകൾ ഭൗമോപരിതലത്തിൽ ഒരു ബിന്ദുവിൽ നിന്നും വിക്ഷേപിക്കപ്പെടുന്നു . ഭൗമോപരിതലത്തി ലെ മറ്റൊരു ബിന്ദുവിൽ പതിക്കുകയാണ് അവയുടെ ലക്‌ഷ്യം .ഏതൊരു പ്രായോഗിക യന്ത്ര സംവിധാനത്തെയും പോലെ ബാലിസ്റ്റിക് മിസൈലുകൾക്കും നൂറു ശതമാനം കൃത്യത പാലിക്കാൻ ആവില്ല ഭൂതല -ഭൂതല മിസൈലുകളുടെ കൃത്യതയിൽ വരുന്ന കുറവിനെ .സാധാരണ സർക്കുലർ എറർ പ്രോബബിൾ (CEP ) എന്ന അളവുകയുണ്ടാണ് അളക്കുന്നത് .ഇപ്പോഴുള്ള ഏറ്റവും കൃത്യതയാർന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ സർക്കുലർ എറർ പ്രോബബിൾ നൂറു മീറ്ററിന് അടുത്താണ് .മിസൈൽ വീഴ്ത്തേണ്ട ബിന്ദുവിന്റെ നൂറുമീറ്റർ അടുത്തുള്ള ഒരു ബിന്ദുവിൽ പതിക്കും എന്നുമാത്രമേ ഉറപ്പുളൂ എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത് .സർക്കുലർ എറർ പ്രോബബിൾ കഴിയുന്നത്ര കുറയ്ക്കുകയാണ് മിസൈലുകളുടെ നിയന്ത്രണ ഗതിനിർണയ സംവിധാനങ്ങളുടെ കർത്തവ്യം
.
താഴെ പറയുന്ന മാർഗങ്ങളാണ് ഭൂതല -ഭൂതല മിസൈലുകളുടെ നിയന്ത്രണത്തിനും ഗതിനിര്ണയത്തിനും സാധാരണയായി ഉപയോഗിക്കുന്നത്
1. പ്രീ സെറ്റ് ഗൈഡൻസ്
2. ഇനേർഷ്യൽ ഗൈഡൻസ്
3. ആസ്ട്രോ ഇനേർഷ്യൽ ഗൈഡൻസ്
4. ടെററിസ്ട്രിയൽ ഗൈഡൻസ്
5. ഉപഗ്രഹ ഗതിനിർണയം അടിസ്ഥാനമാക്കിയ ഗൈഡൻസ്
--
1. പ്രീ സെറ്റ് ഗൈഡൻസ് (PRE –SET GUIDENCE)
.
ഏറ്റവും ലളിതവും പുരാതനവുമായ മിസൈൽ ഗൈഡൻസ് സംവിധാനമാണ് പ്രീ സെറ്റ് ഗൈഡൻസ് .ആദ്യ ബാലിസ്റ്റിക് മിസൈൽ ആയി കരുതപ്പെടുന്ന ജർമനിയുടെ V-2 റോക്കറ്റ്/മിസൈൽ ഈ വിദ്യയുപയോഗിച്ചാണ് നിയന്ത്രിക്കപ്പെട്ടത് .ഈ സംവിധാനത്തിൽ മിസൈലിന്റെ പറക്കൽ പാത മുൻകൂട്ടി കണക്കുകൂട്ടിയിരിക്കും .ആക്സിലറോമീറ്ററുകളും ഗൈറോസ്കോപ്പുകളും മാത്രമാണ് നിയന്ത്രണ ഉപകരണങ്ങൾ . ആക്സിലറോമീറ്ററുകളും ഗൈറോസ്കോപ്പുകളും ഉപയോഗിച്ച മിസൈലിന്റെ മുൻകൂട്ടി നിശ്ചയിച്ച പാതയിൽ പറക്കാൻ പ്രേരിപ്പിക്കുന്നു .കൃത്യത കുറവാണ് ഈ തരത്തിലുള്ള മിസൈൽ ഗൈഡൻസ് സംവിധാനത്തിന് .ഇത്തരത്തിൽ നിയന്ത്രിക്കപ്പെടുന്ന മിസൈലുകൾ പലപ്പോഴും ലക്ഷ്യസ്ഥാനത്തിനു കിലോമീറ്ററുകൾ ദൂരെയാണ് പതിക്കാറുള്ളത്.
.--
2. ഇനേർഷ്യൽ ഗൈഡൻസ്( INERTIAL GUIDENCE)
---
ഒരു ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റത്തിലും ആക്സിലറോമീറ്ററുകളും ഗൈറോസ്കോപ്പുകളും ഉപയോഗിക്കുന്നുണ്ട് .പക്ഷെ ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റത്തി ൽ . ഇവയുടെ സഹായത്തോടെ ഒരു കമ്പ്യൂട്ടിങ് സംവിധാനം നിരന്തരം മിസൈലിന്റെ പൊസിഷൻ കണക്കുകൂട്ടുന്നു . മുൻകൂട്ടിനിശ്ചയിച്ച പാതയിൽ നിന്നും വ്യതിചലിച്ചാൽ മിസൈലിന്റെ കൺട്രോൾ പ്രതലങ്ങൾ ചലിപ്പിച്ച മിസൈലിന്റെ ഗതി തിരുത്തി മുൻ നിശ്ചയിച്ച പാതയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു .ഇതാണ് ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റത്തിന്റെ തത്വം . വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു നാവിഗേഷൻ/ഗൈഡൻസ് സംവിധാനമാണ് ഇനേർഷ്യൽ നാവിഗേഷൻ /ഗൈഡൻസ് സംവിധാനം .ഉപഗ്രഹ ഗതി നിർണായ സംവിധാനങ്ങളുമായി സംയോജിപ്പിച്ചാൽ ഇനേർഷ്യൽ നാവിഗേഷന്റെ കൃത്യത വളരെയധികം വർദ്ധിപ്പിക്കാം .ആധുനിക ബാലിസ്റ്റിക് മിസൈലുകളിൽ എല്ലാം തന്നെ എന്തെങ്കിലും തരത്തിലുള്ള ഇനേർഷ്യൽ നാവിഗേഷൻ സംവിധാനം ഉണ്ടാവും.
--
3. ആസ്ട്രോ ഇനേർഷ്യൽ ഗൈഡൻസ്
--
ഇനേർഷ്യൽ നാവിഗേഷന്റെയും ,സെലെസ്റ്റിയൽ നാവിഗേഷന്റെയും ഒരു സംയോജനമാണ് ആസ്ട്രോ ഇനേർഷ്യൽ നാവിഗേഷൻ ഇതിലും ആക്സിലറോമീറ്ററുകളും ഗൈറോസ്കോപ്പുകളും ഉപയോഗിക്കുന്നുണ്ട് .പക്ഷെ ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റത്തി ൽ . ഇവയുടെ സഹായത്തോടെ ഒരു കമ്പ്യൂട്ടിങ് സംവിധാനം നിരന്തരം മിസൈലിന്റെ പൊസിഷൻ കണക്കുകൂട്ടുന്നു .അതോടൊപ്പം തന്നെ ഏതെങ്കിലും സ്ഥിരമായ നക്ഷത്രത്തിന്റെ സ്ഥാനം കൂടെ കണക്കുകൂട്ടി സ്ഥാനനിര്ണയത്തിൽ കൂടുതൽ കൃത്യത വരുത്തുന്നു .എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന അന്തർവാഹിനികൾ പോലുള്ള മിസൈൽ വാഹക വാഹനങ്ങളിൽ നിന്നും മിസൈലുകൾ തൊടുക്കേണ്ടി വരുമ്പോഴാണ് ആസ്ട്രോ ഇനേർഷ്യൽ നാവിഗേഷന്റെ പ്രസക്തി ഉയരുന്നത് .മിസൈൽ വിക്ഷേപിക്കുമ്പോഴുള്ള അന്തർവാഹിനിയുടെയോ, ബോംബേറിന്റെയോ സ്ഥാനം സെലെസ്റ്റിയൽ നാവിഗേച്ഛൻ രീതികളിലൂടെ കൃത്യമാക്കി കണ്ടുപിടിക്കുന്നു .ആ വിവരം മിസൈലിന്റെ ഗൈഡൻസ് കമ്പ്യൂട്ടറിലേക്ക് നൽകിയ ശേഷമാവും മിസൈൽ വിക്ഷേപിക്കുന്നത് .മിസൈലിലെ പാതയിൽ ഉടനീളം മിസൈലിന്റെ നിയന്ത്രണം ഇനേർഷ്യൽ ,സെലെസ്റ്റിയൽ തത്വങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും . മുൻകൂട്ടിനിശ്ചയിച്ച പാതയിൽ നിന്നും വ്യതിചലിച്ചാൽ മിസൈലിന്റെ കൺട്രോൾ പ്രതലങ്ങൾ ചലിപ്പിച്ച മിസൈലിന്റെ ഗതി തിരുത്തി മുൻ നിശ്ചയിച്ച പാതയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു .ഇതാണ് ആസ്ട്രോ ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റത്തിന്റെ തത്വം . വ്യാപകമായി ഉപയോഗിക്കുന്ന ഒരു നാവിഗേഷൻ/ഗൈഡൻസ് സംവിധാനമാണ് ആസ്ട്രോ ഇനേർഷ്യൽ നാവിഗേഷൻ /ഗൈഡൻസ് സംവിധാനം .ഉപഗ്രഹ ഗതി നിർണായ സംവിധാനങ്ങളുമായി സംയോജിപ്പിച്ചാൽ ആസ്ട്രോ ഇനേർഷ്യൽ നാവിഗേഷന്റെ കൃത്യത വളരെയധികം വർദ്ധിപ്പിക്കാം .ആധുനിക സബ്മറൈൻ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകളിൽ എല്ലാം തന്നെ ആസ്ട്രോ ഇനേർഷ്യൽ നാവിഗേഷൻ വ്യാപകമായി ഉപയോഗിക്കുന്നു.
--
4. ടെററിസ്ട്രിയൽ ഗൈഡൻസ്
--
ടെറെസ്ട്രിയൽ ഗൈഡൻസിനെ സാങ്കേതികമായി ''ടെറൈൻ കോൺടൂർ മാച്ചിങ് ''( terrain contour matching) എന്നാണ് പറയുന്നത് .സാധാരണ ക്രൂയിസ് മിസൈലുകളുടെ നാവിഗേഷനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത് .ക്രൂയിസ് മിസൈലുകൾ സാധാരണ ഭൗമോപരിതലത്തിനു അധികം ഉയരത്തിലല്ലാതെ പറക്കുകയാണ് ചെയുക .ടെറൈൻ കോൺടൂർ മച്ചിങ്ങൽ ഭൗമോപരിതലത്തിന്റെ പ്രത്യേകതകൾ മാപ്പുകളാക്കി മിസൈലിന്റെ ഗൈഡൻസ് കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കും .മിസൈൽ അതിന്റെ പറക്കലിനിടയിൽ ഓൺ ബോർഡ് കാമറ വച്ചെടുക്കുന്ന ചിത്രങ്ങളും ഗൈഡൻസ് കംപ്യൂട്ടറിൽ ശേഖരിച്ചിരിച്ചിരികൂന്ന ചിത്രങ്ങളും ഒത്തുനോക്കുന്നു .ടെറൈൻ കോൺടൂർ മാപ്പുകൾക്കനുസൃതമായി പറന്നു ലക്ഷ്യസ്ഥാനത്തെത്തുകയാണ് മിസൈലിന്റെ ദൗത്യം .കൃത്യതയാർന്ന ടെറൈൻ കോൺടൂർ മാപ്പുകളും കുറ്റമറ്റ ഓൺ ബോർഡ് കംപ്യൂട്ടറുകളും ഒത്തുചേർന്നാൽ ടെറൈൻ കോൺടൂർ മാപ്പുകൾ അടിസ്ഥാനമാക്കിയുള്ള ട്രസ്ട്രിയൽ നാവിഗേഷൻ സെന്റിമീറ്ററുകൾ വരെ കൃത്യതയുള്ളതാക്കാൻ സാധിക്കുമെന്നാണ് അമേരിക്കൻ ക്രൂയിസ് മിസൈലുകളും സിറിയൻ യുദ്ധത്തിൽ റഷ്യ ഉപയോഗിച്ച ക്രൂയിസ് മിസൈലുകളും വ്യക്തമാക്കുന്നത് .
--
5. ഉപഗ്രഹ ഗതിനിർണയം അടിസ്ഥാനമാക്കിയ ഗൈഡൻസ്
--
ഉപഗ്രഹ ഗതി നിർണയ സംവിധാനങ്ങളുടെ പ്രധാന ഘടകം പേര് സൂചിപ്പിക്കുന്നതുപോലെ ഉപഗ്രഹങ്ങളാണ് .ഉപഗ്രഹങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗതി നിർണയ ഉപകരണങ്ങൾ സ്ഥാനവും വേഗതയും നിർണയിക്കുന്നു .ഉപഗ്രഹ സ്ഥാന -ഗതി നിർണയ സംവിധാനങ്ങൾ സാങ്കേതികമായി വളരെ സങ്കീർണമാണ് .ആഗോളവവീക്ഷണ പരിധിയുള്ള ഒരു ഉപഗ്രഹ സ്ഥാന -ഗതി നിർണയ സംവിധാനം ഒരു രാജ്യത്തിന്റെ സാങ്കേതിക, സാമ്പത്തിക, സൈനിക ശക്തിയുടെ ഒരു പ്രതീകമാണ് . ഒരു രാജ്യത്തിന് അത്തരം ഒരു സംവിധാനം ഉണ്ടെങ്കിൽ ആ രാജ്യത്തെ ഒരു മഹാശക്തി(Superpower) ആയി കണക്കാക്കാനുള്ള യോഗ്യതയുടെ ഒരു ഘടകമാണത് . ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച യു എസ് ഇന്നും റഷ്യക്കും മാത്രമാണ് സ്വന്തമായി അത്തരം സംവിധാനങ്ങളുള്ളത്.
.
ഏറ്റവും ആദ്യത്തെ ഉപഗ്രഹ സ്ഥാന- ഗതി നിർണയ സംവിധാനം യു എസ് ഇന്റെ ട്രാൻസിറ്റ്(Transit) ആണ്.അറുപതുകളിലാണ് ആ സംവിധാനം അവർ പ്രായോഗികമായാക്കിയത് ..ടോപ്പ്ളർ പ്രതിഭാസത്തെ (Dopplar effect)അടിസ്ഥാനമായാക്കിയായിരുന്നു ആ സംവിധാനത്തിന്റെ പ്രവർത്തനം .നൂറു മീറ്റർ വരെ കൃത്യമായ സ്ഥാന നിർണയം ഈ സംവിധാനത്തിലൂടെ സാധ്യമാകുമായിരുന്നു . വി എച് എഫ് /യൂ എച് എഫ് ബാൻഡുകളിലാണ്(VHF/UHF Frequency bands) ഈ സംവിധാനം പ്രവർത്തിച്ചിരുന്നത് .താരതമ്യേന ചെറിയ തരംഗ ദൈർഖ്യമുള്ള വിദ്യുത് കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്നതുകൊണ്ട് ആന്റെന കളുടെ വലിപ്പവും കുറവായിരുന്നു .വലിപ്പം കുറഞ്ഞ ആന്റെനകൾ ഇവയുടെ പ്രായോഗികത വർധിപ്പിച്ചു ചില ട്രാൻസിറ്റ് ഉപഗ്രഹങ്ങൾ താപ ആണവ വൈദ്യുത സ്രോതസ്സ് കളിലൂടെയാണ്(Radioactive Thrmoelecrtic Generators) പ്രവർത്തിച്ചിരുന്നത് .അക്കാലത്തു ഈ ഉപഗ്രഹങ്ങളെ പറ്റിയുള്ള വിവരങ്ങളെല്ലാം തന്നെ അതീവ രഹസ്യമായിരുന്നു . സൈനിക ആവശ്യങ്ങൾക്കാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത് .ജി പീ എസ് സംവിധാനം നിലവിൽ വരുന്നത് വരെ അവർ ട്രാൻസിറ്റ് ഉപയോഗിച്ചു.
ട്രാൻസിറ്റിനു സമാനമായ ഒരു സോവിയറ്റു സംവിധാനമായിരുന്നു സൈക്ളോൺ (TSIKLON) .അറുപതുകളിലും എഴുപതുകളിലുമാണ് അവർ ഈ സംവിധാനം ഉപയോഗിച്ചത് .അവരുടെ ദീർഘ ദൂര മിസൈലുകളുടെയും ഭൂഖണ്ഡാന്തര ബോംബർ വിമാനങ്ങളുടെയും ഗതി നിര്ണയത്തിനായിരുന്നു അവർ ഈ സംവിധാനം ഉപയോഗിച്ചത് സൈക്ളോൺ ഉപഗ്രഹ ഗതിനിർണയ സംവിധാനവും നൂറു മീറ്റർ സ്ഥാന നിർണയ കൃത്യതയാണ് നൽകിയിരുന്നത് .സൈക്ലോണിന് ശേഷം ട്സികാട (Tsikada)എന്ന കൂടുതൽ കൃത്യതയുള്ള ഒരു സംവിധാനവും അവർ പരീക്ഷിച്ചു . നാലുപഗ്രഹങ്ങൾ അടങ്ങുന്നതായിരുന്നു ഒരു ട്സികാട ഗതിനിർണയ സംവിധാനം .എഴുപതുകൾ മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ ഇത് റഷ്യൻ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായിരുന്നു .സിവിലിയൻ ഉപയോഗങ്ങൾക്കും ട്സികാട ഉപഗ്രഹ സംവിധാനം ഉപയോഗിച്ചിരുന്നു . ഒരുപക്ഷെ ട്സികാട ഉപഗ്രഹ സ്ഥാന -ഗതി സംവിധാനം ആയിരുന്നിരിക്കാം ആദ്യമായി സിവിലിയൻ ഉപയോഗങ്ങൾക്കുപയോഗിച്ച ഉപഗ്രഹ സ്ഥാന –ഗതി നിർണയ സംവിധാനം.
.
അമേരിക്കയുടെ ജി പി എസ് (GPS)ഉം റഷ്യയുടെ ഗ്ലോനാസ് (GLONASS)ഉം മാത്രമാണ് ഇപ്പോഴുള്ള പൂർണമായും പ്രവർത്തനസജ്ജമായ ആഗോള വീക്ഷണ പരിധിയുള്ള ഉപഗ്രഹ ഗതി നിർണയ സംവിധാനങ്ങൾ . യൂറോപ്പിന്റെ ഗലീലിയോയും(GALILEO) ചൈനയുടെ ബേയ്ഡൗ (Beidou) ഉം നിര്മാണത്തിലാണ് ..ഇന്ത്യ ,ജപ്പാൻ എന്നെ രാജ്യങ്ങൾ പ്രാദേശിക ഉപഗ്രഹ ഗതി നിർണയ സംവിധാനങ്ങൾ(Regional Satellite Navigation Systems) രൂപകൽപന ചെയ്തു പ്രവർത്തിപ്പിക്കുന്നുണ്ട്.
.
യൂ എസ് ഉപഗ്രഹ ഗതി നിർണയ സംവിധാനം (ജി പി എസ് )
----------------------------
എൺപതുകളുടെ ആദ്യം മുതലാണ് ജി പി എസ് പ്രവർത്തന സജ്ജമായിത്തുടങ്ങിയത് .തുടക്കം മുതൽ തന്നെ ഇത് യൂ എസ് പ്രതിരോധ വകുപ്പിന്റെ”(US Defence Departement) നേരിട്ടുള്ള പൂർണ നിയന്ത്രണത്തിലാണ് . .സൈനിക ആവശ്യങ്ങൾക് കൃത്യതയാർന്ന വിവരങ്ങളും .സൈനികേതര ആവശ്യങ്ങൾക്ക് അത്രത്തോളം കൃത്യമല്ലാത്ത വിവരങ്ങളുമാണ് ഈ സംവിധാനം നൽകുന്നത് . സൈദ്ധാന്തിക മായി 5 മീറ്റർ വരെ കൃത്യമായ അതാണനിര്ണയം ജി പി എസ് വഴി സാധ്യമാണ് .ഏതാണ്ട് ഇരുപതിനായിരം കിലോമീറ്റര് ഉയരെ ഭൂമിയെ വലം വയ്ക്കുന്ന മുപ്പത്തിരണ്ട് ഗതി നിർണയ ഉപഗ്രഹങ്ങളാണ് ജി പി എസ് സംവിധാനത്തിനുള്ളത് .ഭൂമിയുടെ ഉപരിതലത്തിലെ ഏതു സ്ഥലത്തുനിന്നു ഒരേ സമയം ഏറ്റവും കുറഞ്ഞത് മൂന്ന് ഉപഗ്രഹങ്ങൾ റേഡിയോ ബന്ധം(radio link) വഴി ദൃശ്യമായിരിക്കും .ഈ മൂന്നുപഗ്രഹങ്ങളിലെയും സിഗ്നലുകൾ അപഗ്രഥിച്ചു ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു ജി പി എസ് റിസീവറിന് കൃത്യമായ സ്ഥാനിര്ണയം നടത്താം ..മൈക്രോവേവ് ഫ്രീക്യുൻസി ബാൻഡ് (microwave frequency band)ആയ എൽ ബാൻഡ് (L Band (1Ghz -2 G hz)) ആണ് ജി പി എസ് ഇന്റെ പ്രവർത്തനത്തിനുപയോഗിക്കുന്നത് . ഭൗമോപരിതലത്തിൽ ജി പി എസ് കണ്ട്രോൾ സ്റ്റേഷനുകൾ(G P S Control Stations) സജീകരിച്ചിരിക്കും അവയാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത് . മുൻപ് പറഞ്ഞതുപോലെ ഈ സംവിധാനം സമ്പൂർണമായും യൂ എസ് പ്രതിരോധ വകുപ്പിന് കീഴിലാണ് .അവര്ക് ജി പി എസ് സേവനങ്ങൾ ഉന്നം വച്ചുകൊണ്ട് (targetted)ഏതുമേഖലയിലെയും ജി പി എസ് സേവനങ്ങൾ ഞൊടിയിടക്കുള്ളിൽ നിർത്തിവെക്കാനോ , വക്രമാക്കാനോ(distort) സാധിക്കും .
---
റഷ്യൻ ഉപഗ്രഹ ഗതി നിർണയ സംവിധാനം (ഗ്ലോനാസ് )—GLONASS(Global Navigation Satellite Systems )
---
എൺപതുകളുടെ അവസാനം മുതലാണ് ഗ്ലോനാസ് പ്രവർത്തന സജ്ജമായിത്തുടങ്ങിയത് .തുടക്കം മുതൽ തന്നെ ഇത് റഷ്യൻ സ്പേസ്/ഏറോസ്പേസ്( Russian Aerospace Forces) സംവിധാനത്തിന്റെ നേരിട്ടുള്ള പൂർണ നിയന്ത്രണത്തിലാണ് . .സൈനിക ആവശ്യങ്ങൾക് കൃത്യതയാർന്ന വിവരങ്ങളും .സൈനികേതര ആവശ്യങ്ങൾക്ക് അത്രത്തോളം കൃത്യമല്ലാത്ത വിവരങ്ങളുമാണ് ഈ സംവിധാനം നൽകുന്നത് . സൈദ്ധാന്തിക മായി 5 മീറ്റർ വരെ കൃത്യമായ സ്ഥാന നിർണയം ഗ്ലോനാസ് വഴി സാധ്യമാണ് .ഏതാണ്ട് പത്തൊൻപതിനായിരം കിലോമീറ്റർ ഉയരെ ഭൂമിയെ വലം വയ്ക്കുന്ന ഇരുപത്തിനാല് ഗതി നിർണയ ഉപഗ്രഹങ്ങളാണ് ഗ്ലോനാസ് സംവിധാനത്തിനുള്ളത് .ഭൂമിയുടെ ഉപരിതലത്തിലെ ഏതു സ്ഥലത്തുനിന്നു ഒരേ സമയം ഏറ്റവും കുറഞ്ഞത് മൂന്ന് ഉപഗ്രഹങ്ങൾ ദൃശ്യമായിരിക്കും .ഈ മൂന്നുപഗ്രഹങ്ങളിലെയും സിഗ്നലുകൾ അപഗ്രഥിച്ചു ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു ഗ്ലോനാസ് റിസീവറിന് കൃത്യമായ സ്ഥാനനിര്ണയം നടത്താം ..മൈക്രോവേവ് ഫ്രീക്യുൻസി ബാൻഡ് ആയ എൽ ബാൻഡ് ( L Band) ആണ് ഗ്ലോനാസ് ഇന്റെ പ്രവർത്തനത്തിനുപയോഗിക്കുന്നത് . ഭൗമോപരിതലത്തിൽ കണ്ട്രോൾ സ്റ്റേഷനുകൾ സജീകരിച്ചിരിക്കും അവയാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത് . സോവിയറ്റു യൂണിയൻ തകരുമ്പോൾ ഈ സംവിധാനം പൂർണമായും നിര്മിക്കപ്പെട്ടിരുന്നില്ല . സോവിയറ്റു യൂണിയൻ തകർന്നപ്പോൾ ഗ്ലോനസ്സും തകർച്ച നേരിട്ട് തൊണ്ണൂറുകളുടെ അവസാനം ഈ സംവിധാബനത്തിന്റെ കവറേജ് വളരെ നിയന്ത്രിതമായിരുന്നു. .റഷ്യയിൽ വ്ലാദിമിർ പുടിൻ അധികാരമേറ്റ ശേഷം ഈ സംവിധാനത്തെ യുദ്ധകാല അടിസ്ഥാനത്തിൽ പുനർനിർമിച്ചു.രണ്ടായിരത്തി എഴോടുകൂടി ഗ്ലോനാസ് വീണ്ടും പൂർണമായും പ്രവർത്തന സജ്ജമായി .2008 ഇലെ ജോർജിയൻ യുദ്ധത്തിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിറിയയിലെ റഷ്യൻ ഇടപെടലിലും റഷ്യൻ സൈന്യത്തിന് വിലമതിക്കാനാവാത്ത ഒരു മുതൽക്കൂട്ടാണ് ഗ്ലോനാസ് പുറമെനിന്ന് സമാനമാണെങ്കിലും സാങ്കേതികമായി ഭിന്നമായ വിനിമയ ,ഗണിത സംവിധാനങ്ങളാണ് ജി പി എസ് ഇലും ഗ്ലോനസ്സിലും ഉപയോഗിക്കുന്നത് .
.
എല്ലാ ആധുനിക മിസൈലുകളുടെയും അവിഭാജ്യ ഘടകമാണ് ഉപഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗതിനിർണയ സംവിധാനം .പക്ഷെ സ്വതന്ത്രമായ ആഗോള പരിധിയുള്ള ഉപഗ്രഹ ഗതി നിർണയ സംവിധാനം ഇപ്പോൾ യു എസ് നും റഷ്യക്കും മാത്രമേയുളൂ .ഉപഗ്രഹ ഗതിനിർണയ സംവിധാനത്തെ മറ്റുതരത്തിലുള്ള ഗതിനിർണയ സംവിധാനങ്ങളുമായി സംയോജിപ്പിച്ചു മിസൈലുകൾക്ക് ഏതാനും മീറ്ററുകളുടെ കൃത്യതയോടെ ലക്‌ഷ്യം ഭേദിക്കാനാവും
.
---
ചിത്രങ്ങൾ :ഒരു ഫ്രഞ്ച് ബാലിസ്റ്റിക് മിസൈലിലെ ഇനേർഷ്യൽ നാവിഗേഷൻ യൂണിറ്റ് ,ഉപഗ്രഹ ഗതി നിർണയ സംവിധാന
ഉപഗ്രഹങ്ങളുടെ ഓർബിറ്റുകൾ .,വ്യത്യസ്ത കോണുകളിൽ വിക്ഷേപിക്കപ്പെടുന്ന പ്രോജെക്റ്റൈലുകളും അവയുടെ റേഞ്ചും -ഒരു താരതമ്യം .കടപ്പാട് വിക്കിമീഡിയ കോമൺസ്
--
Ref:
--
1. http://www.militaryaerospace.com/…/nuclear-ballistic-missil…
2. https://www.scienceabc.com/…/how-guided-missiles-work-guida…
3. https://en.wikipedia.org/wiki/Trajectory_of_a_projectile
4. https://en.wikipedia.org/wiki/Missile_guidance.
5. http://nptel.ac.in/courses/101108056/module5/lecture9.pdf
--
This is an original work based on the reference given .No part of it is shared or copied from any other post or article. –Rishidas.S
Image may contain: text
No automatic alt text available.