വിക്രമാദിത്യമഹാരാജന്റെ മറുപടികേട്ട് വേതാളം, ചാടിതൂങ്ങുന്ന അതേ മരം തന്നെയത്രേയിത്.
വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച്, തലയെ പൊട്ടിത്തെറിയുടെ വക്കിലെത്തിക്കുന്ന വേതാളത്തോട് വിക്രമാദിത്യ മഹാരാജന്‍, കഥാന്ത്യം, ആകാംഷകളുടെ മുള്‍മുനയിലെത്തി നില്‍ക്കുന്ന ആ നേരം ഓര്‍മ്മയിലുണ്ടോ? ഒരു യുക്തിയും പിടിയില്ലാ കുട്ടിക്കാലത്ത്, ഇനി എന്താകുമാ മറുപടിയെന്നോര്‍ത്ത് ശ്വാസംമുട്ടി നില്‍ക്കും നേരത്ത്, കേള്‍ക്കുന്ന മറുപടി നല്‍കുമാശ്വാസം ഉണ്ടാക്കും നെടുവീര്‍പ്പ് ഇന്നുമെനിക്കനുഭവിക്കാനാകുന്നുണ്ട്. ആ സ്പടികസമാനമായ യുക്തിയുടെ ഉല്‍ബോധശക്തിയില്‍ തോറ്റ്, പിന്മാറുന്ന വേതാളം തൊങ്ങിക്കിടക്കാന്‍ ചാടിപ്പിടിക്കുന്ന ചില്ലകളുള്ള മരമെന്നു പറയുന്നതാണീ പടത്തില്‍, ഇതു കാണാന്‍ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായെങ്കിലും, അതാണിതെന്ന ഗുട്ടെന്‍സ് ഇന്നാ പിടികിടിയത്!
പതിനൊന്നാം നൂറ്റാണ്ടില്‍ സംസ്കൃതത്തിലെ വേതാള പഞ്ചവിശംതിയില്‍ നിന്ന് തപ്പിയെടുത്ത് സോമദേവന്‍ ഉണ്ടാക്കിയ കഥസരിത് സാഗരത്തിലെ അലകളടങ്ങാ കഥകളേക്കാള്‍, കളര്‍ നിറച്ച , ശക്തിയും സൗന്ദര്യവും മസില്‍ പിടിച്ചു നില്‍ക്കുന്ന സ്ഥൈര്യവുമുള്ള വിക്രമാദിത്യന്റെ വാളും പിടിച്ചുള്ള ആ നില്പ്ന്റെ അമ്പിളിയമ്മാവന്‍ കഥകള്‍ ഇന്നും നിലാവെട്ടം മനസ്സില്‍ തൂകുന്നുണ്ട്.
കുറച്ചു നാള്‍മുന്‍പ്, കോഴിക്കോട് റെയിലിന്നോരത്ത് പടിഞ്ഞാറു വശമുള്ള പാരലല്‍ റോഡില്‍, മാതൃഭൂമിയെല്ലാം കഴിഞ്ഞു വടക്ക് മാറിയെന്നാണു തോന്നുന്നത്, ഇത്തരം മരത്തെ കണ്ടതായി ഓര്‍ക്കുന്നു. ഇതിന്റെ പൂവ് ഒരു കട്ടിയുള്ള വള്ളിപോലുള്ള വടിയില്‍ തൂങ്ങിക്കിടക്കും. പിന്നെയത് നിറച്ച ചാക്കുകെട്ടു പോലേയുള്ള മരക്കായയായി മരത്തില്‍ കിടന്നാടും. പിന്നീട് മൂത്തു പഴുത്താ കായ വീണുടയുമ്പോള്‍ തലച്ചോറ് ഛിന്നഭിന്നമായ പോലേയുള്ളൊരിഫക്റ്റത് കാഴ്ചക്കാരില്‍ ജനിപ്പിക്കുമത്രേ!
രാത്രികാലങ്ങളില്‍, ആ ചാക്കുകെട്ട് പോലുള്ള കായ്ക്കുള്ളില്‍ നിന്നും ഒറ്റയ്ക്ക് പോയി സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മാത്രം കാണാനാകുന്ന ഒന്നായ!, കൃത്യം പന്ത്രണ്ടു മണിക്ക് അതില്‍ നിന്നുമൊരു തല പുറത്തേക്കു നീണ്ടുവരുന്നതായുള്ള തോന്നല്‍ ഈ കഥകേട്ടിട്ടുള്ളവരുടെ ഉപബോധമനസ്സിനു സൃഷ്ടിച്ചെടുക്കാനാകുമെന്നുമറിയുക.
ഇനി ഈ മരം കാണണമെന്നുള്ളവര്‍, പകല്‍ മാത്രമതിനു തുനിഞ്ഞാല്‍ മതിയെന്നുള്ള മുന്നറിയിപ്പ്, ഞാനിട്ടിട്ടില്ലായെന്നുള്ള പരാതിയില്ലാ വിധം കാര്യങ്ങള്‍, ഇതിലൂടെ സ്പഷ്ടമാക്കിയിട്ടുണ്ട് എന്നാണെന്റെ ഒരു തോന്നല്‍. വിക്രമാദിത്യന്റെ ആ ഉജ്ജ്വലമായ ന്യായവാദ മീമാസകളും, വേതാളം കുടികൊള്ളുന്ന ശവവും തൊങ്ങിക്കിടന്നിരുന്ന മരകൊമ്പിനിന്നുമുതല്‍ മജ്ജയും മാംസവും വച്ചെന്റെ മനസ്സിലും തൊങ്ങിക്കിടക്കാനും ചാഞ്ചാടാനും തുടങ്ങി.
നിങ്ങളിലുമതങ്ങിനെ തന്നെ; മരകൊമ്പില്‍ തൂങ്ങിയാടുന്ന തോന്നലുണ്ടാകുന്ന പോലേയുണ്ടോ ആവോ?
റീപോസ്റ്റ്.