A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

Fjords- കടലില്‍നിന്നുത്ഭവിക്കുന്ന നദികള്‍



ഹിമയുഗത്തില്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ ധാരാളം ഹിമാനികള്‍ രൂപപ്പെട്ടിരുന്നു . മലമുകളില്‍ നിന്നും മണ്ണിനെയും പാറകളെയും തള്ളിനീക്കി സ്വാഭാവികമായ U - ആകൃതിയില്‍ താഴ്വാരങ്ങളിടയിലൂടെ വളഞ്ഞും തിരിഞ്ഞും അവ കടലിലേയ്ക്ക് ഒഴുകിയിറങ്ങി . എന്നാല്‍ ഹിമയുഗാന്ത്യത്തില്‍ ഉരുത്തിരിഞ്ഞ വര്‍ധിതതാപനിലയില്‍ ഇവ മെഴുകുതിരിപോലെ ഉരുകി കടലില്‍ ലയിച്ചു . പക്ഷെ താഴ്വരകള്‍ക്കിടയില്‍ ഇവയുണ്ടാക്കിയെടുത്ത പടുകൂറ്റന്‍ വിടവുകളിലേക്ക് പുതുതായി ഒഴുകിയെത്തിയത് സമുദ്രജലമായിരുന്നു ! അങ്ങിനെ കടലില്‍ നിന്നുത്ഭവിച്ച് , കടലിനേക്കാള്‍ ആഴമുള്ള നദികളായ ഫ്യോര്‍ഡുകള്‍ രൂപം കൊണ്ടു .
വന്മതിലിനെ ഓര്‍മ്മിപ്പിക്കുന്ന ചെങ്കുത്തായ കൂറ്റന്‍ ഭിത്തികള്‍ , അതിലേക്ക് കുത്തനെ വീഴുന്ന അസഖ്യം ജലപാതങ്ങള്‍ , ഒട്ടകപക്ഷിയുടെ കഴുത്തുപോലെ നീണ്ടു മെലിഞ്ഞ അഴിമുഖം, Skerries എന്ന് വിളിക്കുന്ന പാറകള്‍ നിറഞ്ഞ ചെറുതരുത്തുകള്‍ , സമീപത്തുള്ള കടലിനേക്കാള്‍ ആഴമുള്ള , പവിഴപ്പുറ്റുകള്‍ (cold-water reefs) നിറഞ്ഞ, വീതികുറഞ്ഞ , കനത്ത സമ്മര്‍ദമുള്ള അടിത്തട്ട് , ഇവയൊക്കെയാണ് ഒരു ഫ്യോര്‍ഡിന്റെ വിശേഷങ്ങള്‍ . കാനഡ , അലാസ്ക്ക , നോര്‍വേ , ഗ്രീന്ലാന്ഡ്, പിന്നെ അങ്ങ് താഴെ ചിലി തുടങ്ങിയിടങ്ങളിലൊക്കെ അസഖ്യം ഫ്യോര്‍ഡുകള്‍ നിലവിലുണ്ട് . ഇതില്‍ നോര്‍വീജിയന്‍ ഫ്യോര്‍ഡുകളാണ് വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത് . വേനല്‍ക്കാലത്ത് മഞ്ഞുരുകിയിറങ്ങുന്നതിനാല്‍ ഫ്യോര്‍ഡുകളിലെ ജലവിതാനം കടലിനേക്കാള്‍ ഉയരുകയും തന്മ്മൂലം കടലിലേക്കുള്ള ജല സമ്മര്‍ദം വര്‍ദ്ധിക്കുകയും ചെയ്യും . അഴിമുഖങ്ങളില്‍ ഇതിനാല്‍ തന്നെ കൂറ്റന്‍ ജലച്ചുഴികള്‍ ( Maelstrom) രൂപം കൊള്ളാറുമുണ്ട് . നോര്‍വയിലെ Saltstraumen എന്ന കടലിടുക്കിലെ കൂറ്റന്‍ ജലച്ചുഴി ഭൂമിയിലെതന്നെ എറ്റവും വലിപ്പം കൂടിയവയില്‍ ഒന്നാണ് . Skjerstad Fjord ന്റെ അഴിമുഖതാണ് ഇത് സ്ഥിതിചെയ്യുന്നത് .
ഗ്രീന്‍ലാന്‍ഡില്‍ കരയിലേയ്ക്ക് മൂന്നൂറ്റിയന്പത് മീറ്ററോളം തള്ളിക്കയറി കിടക്കുന്ന Scoresby Sund ആണ് ഭൂമിയിലെ ഏറ്റവും നീളം കൂടിയ ഫ്യോര്‍ഡ്. 1,933 m താഴ്ചയുള്ള Skelton എന്ന അന്ട്ടാര്‍ക്കന്‍ ഫ്യോര്‍ഡ് സത്യത്തില്‍ പാതാളത്തിന് സമാനമാണ് . ഇത്തരം കടുകട്ടിയായ ഭൂപ്രകൃതി കാരണം ഫ്യോര്‍ഡുകളുടെ അടിതട്ടുകളെക്കുറിച്ചുള്ള അറിവുകള്‍ ഇന്നും പരിമിതമാണ് . ആര്‍ട്ടിക്കില്‍, ബെലൂഗ തിമിംഗലങ്ങളുടെ ദേഹത്ത് മാപിനികള്‍ ഘടിപ്പിച്ചാണ് ഫ്യോര്‍ഡുകളെക്കുറിച്ച് പഠിക്കുന്നത് (http://news.bbc.co.uk/1/hi/sci/tech/2683797.stm) .
Epishelf lake എന്ന അപൂര്‍വ്വ പരിസ്ഥിതി മണ്ഡലം
********************
ഫ്യോര്‍ഡിലെ ഉപ്പുജലതിനുമുകളിലേക്ക് മഞ്ഞുമലകളില്‍ നിന്നുള്ള ശുദ്ധജലം ഒഴുകിയിറങ്ങുന്നു എന്ന് കരുതുക . ഇവയോഴുകിപ്പോകാതെ കൂറ്റന്‍ ഐസ് ബ്ലോക്കുകള്‍ തടയുകയും , ശുദ്ധജലവിതാനത്തിനു മുകളില്‍ ഐസ് പാളികളില്‍ ഒരു മൂടിപോലെ വന്നു നിറയുകയും ചെയ്‌താല്‍ എപിഷെല്‍ഫ് എന്ന അത്യപൂര്‍വ്വ പരിസ്ഥിതി മേഖല ജന്മമെടുക്കുകയായി . സാന്ദ്രതകൂടിയ ഉപ്പുവെള്ളം അടിത്തട്ടിലും അതിനുമുകളില്‍ ഉപ്പുജലവുമായി കൂടിക്കലരാതെ മഞ്ഞുരുകിയ ശുദ്ധജലവും അതിനും മുകളില്‍ അടപ്പുപോലെ നേര്‍ത്ത ഐസ് പാളികളും .. ഇതാണ് എപിഷെല്‍ഫ് എന്ന അത്ഭുതം . Limnocalanus macrurus പോലുള്ള പ്ലാങ്ക്ടണുകള്‍ ഈസിയായി അടിത്തട്ടിലെ കടല്‍ വെള്ളത്തിലും മേല്‍ത്തട്ടിലെ ശുദ്ധജലത്തിലും മാറിമാറി സഞ്ചരിക്കും ! (http://www.cen.ulaval.ca/warwickvincent/PDFfiles/147.pdf) . രണ്ടായിരാമാണ്ടില്‍ കാനഡയിലെ Disraeli Fiord ലെ ഒരു എപിഷെല്‍ഫ് തടാകം , ഒരു വിള്ളല്‍ രൂപപ്പെട്ടതിനാല്‍ അപ്പാടെ അറ്റ്ലാന്ട്ടിക് സമുദ്രത്തിലേക്ക് ഒഴുകിപ്പോയി ( http://www.cen.ulaval.ca/warwickvincent/PDFfiles/175.pdf). നയാഗ്രാ ജലപാതതിലൂടെ രണ്ടാഴ്ച ഒഴുകിപോകുന്നത്ര ശുദ്ധജലമാണത്രെ അന്ന് കടലിലേയ്ക്ക് ചാടിയത് !
വരാന്‍പോകുന്ന കൂറ്റന്‍ ഫ്യോര്‍ഡു സുനാമി !
==============================
അതെ, ഫ്യോര്‍ഡ് സുനാമിയും ഉണ്ടാക്കും ! നോര്‍വയിലെ Åkerneset എന്ന പര്‍വ്വതമാണ് കാരണക്കാരന്‍ . ഈ മലയില്‍ രൂപപ്പെട്ട ഒരു കൂറ്റന്‍ വിടവാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം . ഈ മല അപ്പാടെ ഇടിഞ്ഞ് തൊട്ടു താഴെയുള്ള അഗാതമായ ഫ്യോര്‍ഡിലേക്ക് വീഴും എന്നാണു പ്രവചനം . അങ്ങിനെ സംഭവിച്ചാല്‍ ഇടുങ്ങിയ ചാലുകളും ചെങ്കുത്തായ ഭിത്തികളും ഉള്ള ഫ്യോര്‍ഡില്‍ കൂറ്റന്‍ തിരമാലകളുണ്ടാവുകയും തല്ഫലമായുള്ള മലവെള്ളപ്പാച്ചിലില്‍ സമീപഗ്രാമങ്ങള്‍ അപ്പാടെ തുടച്ചു നീക്കപ്പെടുകയും ചെയ്യും എന്നാണ് കരുതപ്പെടുന്നത് . ഇത്തരമൊന്നു 1934 ല്‍ Tafjord ല്‍ ഉണ്ടായിട്ടുമുണ്ട്‌ . അന്ന് 62 മീറ്ററോളം ഉയര്‍ന്നുപോങ്ങിയ തിരമാലകളില്‍ നാല്പ്പത്തൊന്ന് പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു . നോര്‍വീജിയന്‍ സിനിമയായ “Bolgen” (Norwegian for “Wave”) ഇതിനെ ആസ്പദമാക്കിയെടുത്ത ഒരു സുന്ദരന്‍ മൂവിയാണ് . ഉടന്‍തന്നെ ഹോളിവുഡില്‍ നിന്നും അത്തരമൊന്നു പ്രതീക്ഷിക്കാം .
Image may contain: mountain, sky, outdoor, nature and water