കള്ളക്കടത് എക്കാലത്തും നിയമവിരുദ്ധമായിരുന്നുവെങ്കിലും ഒളിച്ചും പതുങ്ങിയും നിരോധിത വസ്തുക്കൾ രാജ്യാതിർത്തികൾ കടത്തുന്നതിൽ വിദഗ്ധരായ കള്ളന്മാർ എപ്പോഴും ഉണ്ടായിരുന്നു .രാജ്യങ്ങളുടെ അതിർത്തി കടത്തി മാത്രമല്ല ബഹിരാകാശത്തേക്കും കള്ളക്കടത്തു നടന്നിട്ടുണ്ട് എന്ന ഒരു സത്യമാണ് ഇപ്പോൾ ചില റിപ്പോർട്ടുകളിലൂടെ പുറത്തുവന്നിരിക്കുന്നത്
.
റഷ്യക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ് വോഡ്ക .അതിപ്പോൾ കോസ്മോനോട്ട് ആണെങ്കിലും അങ്ങിനെ തന്നെ .പക്ഷെ ബഹിരാകാശ ദൗത്യങ്ങളുടെ സങ്കീര്ണതയും ഗഗനചാരികൾ ഇപ്പോഴും ജാഗരൂകരായിരിക്കേണ്ട ആവശ്യവും പരിഗണിച് സോവിയറ്റ് /റഷ്യൻ ബഹിരാകാശ ദൗത്യങ്ങളിൽ വോഡ്ക നിഷിദ്ധമായിരുന്നു .എന്നാലും വോഡ്കയുടെ ആരാധകരായിരുന്ന ചില സോവിയറ്റു /റഷ്യൻ ഗഗന ചാരികൾ ബഹിരാകാശത്തേക്ക് വോഡ്ക കടത്തുക തന്നെ ചെയ്തു .
.
സാൽയൂട്ട് സ്പേസ് സ്റ്റേഷനിലേക്ക് 1971 ൽ ആണ് ആദ്ദ്യമായി ബഹിരാകാശത്തേക്ക് ഒരു വോഡ്ക കള്ളക്കടത് നടന്നത് എന്നാണ് കരുതപ്പെടുന്നത് .ഒരു കോസ്മോനോട്ടിന്റെ ജന്മദിനം ആഘോഷിക്കാൻ ഒരു ചെറിയ ബോട്ടിൽ വോഡ്ക വിദഗ്ധമായി ബഹിരാകാശത്തേക്ക് കടത്തുകയാണുണ്ടായത് .പക്ഷെ ചെറിയ ബോട്ടിലുകൾ പിന്നീട് വലുതാകാൻ തുടങ്ങി .അച്ചാർ കുപ്പികളിലും ,മറ്റും തൻ ബഹിരാകാശത്തേക്ക് പല തവണ വോഡ്ക കടത്തിയിട്ടുണ്ടെന്നാണ് വിശ്രുത റഷ്യൻ കോസ്മോനാട്ട് ഇഗോർ വോൾക്ക് ( Igor Volk) ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് .
.
തടിച്ച പുസ്തകങ്ങൾ തുരന്ന് അതിൽ ബോട്ടിലുകൾ ഒളിപ്പിച്ചും , ആരോഗ്യ സംരക്ഷണ വസ്തുക്കളുടെ കുപ്പികളിലും വോഡ്ക പിന്നീട് പലതവണ ബഹിരാകാശത്തേക്ക് പറന്നു .കള്ളക്കടത്തു കണ്ടുപിടിക്കേണ്ടവരും വോഡ്കയുടെ ആരാധകരായതിനാൽ ഈ ബഹിരാകാഹ കള്ളക്കടത്തു നിർബാധം തുടർന്നു..അതുമാത്രമല്ല വോഡ്കയുണ്ടെങ്കിൽ മാത്രമേ ബഹിരാകാശനിലയങ്ങളിലെ ജോലികൾ ചെയ്യാൻ ഒരു ഉഷാറുണ്ടാവൂ എന്നാണ് റഷ്യൻ ബഹിരാകാശ യാത്രികനായ അലക്സാണ്ടർ ലറ്റുകിന്(Alexander Lazutkin ) ഈയിടെ അഭിപ്രായപ്പെട്ടത് .ബഹിരാകാശത്തേക്ക് ആറു ലിറ്റർ വരെ വോഡ്ക താൻ കടത്തി എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത് .
--
ചിത്രം: സാൽയൂട്ട്:കടപ്പാട് വിക്കിമീഡിയ കോമൺസ്
---
ref
https://www.rbth.com/…/space-smugglers-how-russian-cosmonau…
.---
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
.---
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S