ആഫ്രിക്കയുടെ മേൽക്കുര എന്നറിയപ്പെടുന്ന പർവ്വതം ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളിലൊന്നയും അറിയപ്പെടുന്നു
വടക്ക് കിഴക്കൻ ടാൻസാനിയയിലെ ഒരു നിഷ്ക്രിയ അഗ്നിപർവതമാണ് കിളിമഞ്ചാരോ. "തിളങ്ങുന്ന മലനിര" എന്നാണ് കിളിമ ഞ്ചാരോ എന്ന സ്വാഹിളി വാക്കിന്റെ അർത്ഥം. 5,895 മീറ്റർ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയർന്ന പ്രദേശം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഇതാണ്. 1889 ഒക്ടോബർ 6-ന് ഹാൻസ് മെയർ, ലുഡ്‌വിഗ് പുർട്ട്‌ഷെല്ലർ എന്നിവർ ചേർന്നാണ് ആദ്യമായി ഈ കൊടുമുടി കീഴടക്കിയത്.
കിളിമഞ്ചാരോ കൊടുമുടി
മൂന്ന് വ്യത്യസ്ത അഗ്നിപർവ്വത കോണുകൾ ചേർന്നാണ് കിളിമഞ്ചാരോ രൂപപ്പെട്ടിരിക്കുന്നത്. കിബോ 5895 മീറ്റർ; മാവെൻസി 5149 മീറ്റർ; ഷിറ 3962 മീറ്റർ എന്നിവയാണവ. ഉഹ്രു പീക്ക് എന്ന സ്ഥലമാണ് കിബോയുടെ ക്രേറ്ററിന്റെ വക്കിലെ ഏറ്റവും ഉയർന്ന സ്ഥാനം.
കിളിമഞ്ചാരോ ഒരു വലിയ സ്ട്രാറ്റോവൾക്കാനോയാണ്. മാവെൻസി, ഷിറ എന്നീ രണ്ടു അഗ്നിപർവതമുഖങ്ങൾ മൃതമാണെങ്കിലും കിബോ ഇനിയും പൊട്ടിത്തെറിച്ചേയ്ക്കാം. 150,000 മുതൽ 200,000 വരെ വർഷം മുൻപാണ് ഈ അഗ്നിപർവ്വതം ഇതിനു മുൻപ് പൊട്ടിത്തെറിച്ചതെന്ന് അനുമാനിക്കുന്നു.
കിബോയുടെ മുഖത്തുനിന്ന് വാതകങ്ങൾ ബഹിർഗമിക്കുന്നുണ്ട്. ഈ പർവതത്തിൽ മണ്ണിടിച്ചിൽ സാധാരണയായി ഉണ്ടാകാറുണ്ട്.
1880-കളുടെ അവസാനം കിബോയുടെ മുകൾഭാഗം പൂർണ്ണമായി ഒരു ഹിമത്തൊപ്പി കൊണ്ട് മൂടിക്കിടക്കുകയായിരുന്നു. പടിഞ്ഞാറൻ ചരിവിലും തെക്കൻ ചരിവിലും വലിയ ഗ്ലേസിയറുകളും ഉണ്ടായിരുന്നു.
വടക്കൻ ഗ്ലേസിയറിൽ നിന്നെടുത്ത സാമ്പിളിന്റെ പരിശോധനയിൽ നിന്ന് വെളിവാകുന്നത് കിളിമഞ്ചാരോയിലെ മഞ്ഞിന് കുറഞ്ഞത് 11,700 വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ്. ഏറ്റവും കൂടുതൽ മഞ്ഞുണ്ടായിരുന്ന സമയത്ത് ഏകദേശം 400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഈ കൊടുമുടിയിൽ ഐസുണ്ടായിരുന്നുവത്രേ. ഏകദേശം ബി.സി. 2200 ൽ തുടങ്ങി മൂന്ന് നൂറ്റാണ്ടു നീണ്ടുനിന്ന ചൂടുകാലത്തും ഐസ് പൂർണ്ണമായി ഉരുകിയിരുന്നില്ല.
1912 മുതൽ ഇന്നുവരെ ഹിമത്തൊപ്പിയുടെ 80% നഷ്ടപ്പെട്ടിട്ടുണ്ട്. 1912 മുതൽ 1953 വരെ ശരാശരി 1% മഞ്ഞ് വർഷം തോറും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 1989–2007 കാലഘട്ടത്തിൽ ഇത് ~2.5% ആയി ഉയർന്നു. 2000-ൽ ഉണ്ടായിരുന്ന മഞ്ഞിന്റെ 26% 2007-ൽ നഷ്ടപ്പെട്ടിരുന്നു. പന്ത്രണ്ടായിരം വർഷത്തെ ചരിത്രം വച്ചുനോക്കിയാൽ കിളിമഞ്ചാരോയുടെ ഇപ്പോഴത്തെ മഞ്ഞുരുകൽ സമാനതകളില്ലാത്തതാണെങ്കിലും 1850-കൾ മുതൽ ലോകമാകമാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഹിമാനികളുടെ ചുരുങ്ങലും കിളിമഞ്ചാരോയിലെ മാറ്റവും തമ്മിൽ ബന്ധമുണ്ട്. ഇപ്പോഴത്തെ നിരക്കുവച്ചുനോക്കിയാൽ 2022-നും 2033-നുമിടയിൽ കിളിമഞ്ചാരോയിലെ മഞ്ഞ് പൂർണ്ണമായി ഉരുകിത്തീരും.
ഇതിന്റെ താഴ്വര ചോർന്ന പ്രദേശത്തെ നില കൊള്ളുന്നതാണ് കിളി മഞ്ജാരോ നാഷ്ണൽ പാർക്ക് 'ഇവിടെ വിവിധ ഇനത്തിൽപ്പെ മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്