A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

വോസ് ടോക് തടാകം - (Vostok. Lake)


ഒരു കാലത്തുഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടായിരുന്ന വിശാലമായ ഒരു തടാകം ഇപ്പോൾ എകദേശം 4 കിലോമീറ്റർ ഉപരിതലത്തിനിടയിൽ സുരക്ഷിതമായി നില്ക്കുന്നു എന്നുള്ളത് വളരെ അത്ഭുതമായി തോന്നുന്ന ഒന്നാണ്
മഞ്ഞുമൂടിയ അന്റാർട്ടിക്കയുടെ മരവിച്ച ഉപരിതലത്തി നടിയിലെ ഈ തടാകത്തിനു എകദേശം 230 കിലോമീറ്റർ നീളവും 50 കിലോമീറ്റർ വീതിയും 850 മീറ്റർ ആഴവും മുണ്ട്
മഞ്ഞുപാളികൾ മൂലമുണ്ടാക്കുന്ന അതിഭയങ്കര മർദ്ദം മൂലം ജലം ഇപ്പേഴും ദ്രാവകരൂപത്തിൽ തന്നെയാണ് എയർ ബോൺസ്റ്റാറുകളുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് റഷ്യൻ ഗവേഷകർ 1996-ൽ വോസ് റ്റോ ക് തടാകത്തിന്റെ കണ്ടെത്തൽ സ്ഥിതി കരിച്ചത്. ഇവിടുത്തെ ശരാശരി താപനില - 55 ഡിഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞ 15 മില്യൻവർഷമായി സൂര്യപ്രകാശം വീഴാതെ കുഴിച്ചുമൂടപ്പെട്ട സത്യം' - ഈ ക്കാലഘട്ടത്തിനിടയിൽ വന്നു പോയ പല കാലാവസ്ഥ വ്യതിയാനങ്ങളുടെയും തൻമൂലമുണ്ടായ പ്രകൃതി മാറ്റങ്ങളുടെയും ഒക്കെകയ്യൊപ്പു സൂക്ഷിച്ചു നിഗുഢതയിൽ ഉറങ്ങിക്കിടക്കുന്ന വോസ് റ്റോ ക് തടാകം അടിഞ്ഞുകൂടി ക്കിടക്കുന്ന മഞ്ഞിൽ എകദേശം 3500 ഓളം ജീവജാലങ്ങളുടെ സാന്നിധ്യം ആണ് ഇതുവരെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. പലതരത്തിലുള്ള ആവാസവ്യവസ്ഥയിൽ ഉണ്ടായിരുന്ന മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും ഒക്കെ സാന്നിധ്യം' എകദേശം 15 മില്യൺ വർഷങ്ങൾക്കു മുമ്പേ അന്റാർട്ടിക്കയിൽ കുഴിച്ചുമൂടപ്പെട്ടതാണി തടാകം എന്ന് വിശ്വസിക്കുന്നു
മഞ്ഞുപാളികളെ തുരന്നുള്ള യാത്ര യഥാർത്ഥത്തിൽ അന്തരീക്ഷത്തിന്റെ ചരിത്രത്തിലേ.ക്കുള്ള അത്ഭുതകരമായ യാത്ര കൂടിയാണ് - ഭൂമിയുടെ അന്തരീക്ഷം കടന്നു പോയിട്ടുള്ള മാറ്റങ്ങളെ കുറിച്ചും തന്മൂലമുണ്ടായ കാലവസ്ഥ മാറ്റങ്ങളെ കുറിച്ചുമുള്ള അറിവിലേക്കുള്ള യാത്ര
ഒരേ കാലഘട്ടത്തിലും മഞ്ഞുപാളികൾക്കിടയിൽ പെട്ടു പോയ പലതരത്തിലുള്ള പൊടിപടലങ്ങളും' വായുവിന്റെ സാമ്പിളുകളും ഒക്കെ നല്കുന്ന വിവരങ്ങൾ വളരെ വിലപ്പെട്ടതാണ് - ( ഭൗമാന്തരീക്ഷം കടന്നു പോയ gla Cial and interglacial ' പീരിയഡിനെ പറ്റിയുള്ള അറിവ് നൽക്കാൻ അന്റാർട്ടിക്കൻ മഞ്ഞുപാളികൾക്ക് കഴിയും) ഭൂമിക്കു വളരെ തണുത്ത അന്തരീക്ഷമുള്ള പതിനായിരത്തിലേറെ വർഷങ്ങൾ നീണ്ടു നില്ക്കുന്ന കാലഘട്ടമാണ്gla cial പീരിയഡ് ശരാശരി താപനില 5 ഡിഗ്രി സെൽഷ്യസ് ''ഈ മാറ്റങ്ങൾക്ക് കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെയും മീഥോ നിന്റെയും അളവിലുണ്ടായ വൻ തോതിലുള്ള വ്യത്യാസമാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം 15 മില്യൺ വർഷങ്ങൾക്കു മുമ്പുണ്ടായ അത്തരം ഒരു അതിശൈത്യത്തിൽ ഭൂമിക്കടിയിൽ പെട്ടു പോയതാണ് വോസ് റ്റോക്
---- ജീവ ന്റെ തുടിപ്പുകൾ
ശാസ്ത്ര സമൂഹത്തിന് വോസ് റ്റോക്കിലെ ജലത്തെക്കുറിച്ചു വള'രെയേറെ ആശങ്കകൾ ഉണ്ടായിരു-ലക്ഷക്കണക്കിന് വർഷം സൂര്യപ്രകാശമേൽക്കാതെ മറ്റൊരു അവസ്ഥയിൽ സുരക്ഷിക്കപ്പെട്ടിരുന്ന ജലത്തിൽ ഒരു പക്ഷെ മനുഷ്യൻ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത തരം ബാക്ടിരിയകളുടെ സാന്നിധ്യം ഉണ്ടായാൽ അത് മനുഷ്യനു ദോഷകരമായ തരത്തിൽ ഉളളതാണെങ്കിൽ ഒരു പക്ഷെ ഈ ഭൂമുഖത്തു നിന്നു തന്നെ മനുഷ്യവംശം തുടച്ചു നീക്കാൻ തക്ക ഭീകരമായിരിക്കും എന്നുള്ള പല ചിന്തകളും ശസ്ത്രജ്ഞൻ ന്മരെ അലട്ടി യിരുന്നു
ലക്ഷക്കക്കിന് വർഷങ്ങൾക്കു മുമ്പ് ബാഹ്യാന്തരീക്ഷത്തിൽ നിന്നും തമസ്കരിക്കപ്പെട്ടു പോയ നീ ഗുഢതയുടെ ഈ തടാകത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ഒറ്റപ്പെട്ട ആവാസവ്യവസ്ഥയിൽ കണ്ടെത്തിയ കാർബണിന്റെ അളവ് സ്ഥിരവും ഉപയോഗിക്കപ്പെട്ടതും റീസൈക്കിൾ ചെയ്യപ്പെട്ടതും ആയതു കൊണ്ട് ശാസ്ത്രലോകത്തിന്റെ അനുമാനം അതിജീവനത്തിനായി പരിണാമം അതിന്റേതായ ഹരിത ഇടങ്ങൾ കണ്ടെത്തിയെന്നണ്
ബാക്ടീരിയകളെ മാത്രമല്ല മൽസ്യങ്ങളുടെയും ഗണത്തിൽ പെടുന്ന ജീവികളു ടെ യും നൂറുകണക്കിന് ബഹുകോശ ജീവികളുടെയും ഉൾപ്പെടെ എകദേശം 3500 പരം വ്യത്യസ്ത ജീവികളുടെ സാന്നിധ്യം വോസ് ടോക് തടാകത്തിൽ കണ്ടൊത്തിയിട്ടുണ്ട് ഇതുവരെ ജൂപ്പിറ്ററിന്റെ ഉപഗ്രഹമായ യുറോപ്പയിലേതിനു സമാനമായ അവസ്ഥയാണ് വോ സ്റ്റോ കിലേത്
എന്നുള്ളതുകൊണ്ട് സൗരയൂഥത്തിലെ ജീവന്റെ സാന്നിധ്യം ഭൂമിയിൽ മാത്രമായിരിക്കില്ല എന്നു ള്ള സംശയവും വോസ് റ്റോ ക് ബലപ്പെടുത്തുന്നു
എങ്കിലും ഒരു കാലത്ത് നിലനിന്നിരുന്ന ആ വാസവ്യവസ്ഥ സംരക്ഷിക്കപ്പെട്ടതു മാത്രമായിരിക്കാം വോസ് റ്റോക്കിലെത് എന്നുള്ള വീക്ഷണവും ശാസ്ത്രത്ര ലോകത്തിനുണ്ട് വോസ് റ്റേക്കിലെ ജലത്തിൽ ലയിക്കപ്പെട്ട ഓക്സിജന്റെയും നൈട്രജന്റെയും അളവ് 2.5 ആണ് ( ലിറ്ററിൽ,) സാധാരണ ശുദ്ധ ജലത്തിൽ കാണപ്പെടുന്നതിനേക്കാൾ 50 മടങ്ങു ഓക്സിജന്റെയും നൈട്രജന്റെയും സാന്നിധ്യം വോസ് സ്റ്റേക്കിലെ ജലത്തെ സൂപ്പർ സാച്ചുറ്റഡ് (Super Saturated) ആക്കുമ്പോൾ ജീവന്റെ നിലനില്പിന് വളരെ തുച്ഛമായ സാധ്യതകളും സഹായകമായ അന്തരീക്ഷവും ആണ് സംജാതമാക്കുന്നത് (oligotrophic extreme environment, ) ഉയർന മർദ്ദവും സ്ഥീരമായ താപനിലയും ഭൂമിയുടെ ബാഹ്യന്തരിക്ഷവുമായുള്ള ബന്ധവും ഇല്ലാത്തതും ആയ അവസ്ഥയിലും ഒരു മൈക്രോ ബിയൽ എക്കോ സിസ്റ്റം അതിജീവിച്ചിരുന്നു എന്നുള്ളതാണ് വോ സ്റ്റേക്കിൽ നിന്നുള്ള മഞ്ഞുപാളി കളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നത്
സൗരയൂഥത്തിലെ ഊർജത്തിന്റെേ സ്രേതസ്സായ സൂര്യനിൽ നിന്നും ലക്ഷകണക്കിന് വർഷങ്ങൾ മറക്കപ്പെട്ട വോസ് റ്റോ കി ൽ ജീവ സാനിധ്യം കണ്ടെ ത്തു മ്പോൾ അത്ഭുതപ്പെടുത്തുന്നത്
എത്ര കുറഞ്ഞ ഊർജത്തിലും ജീവൻ അതിജീവിക്കുന്നു എന്നതാണ്
കടപ്പാട് വിക്കിമീഡിയ കോമൺസ് - and sunil Kumar
No automatic alt text available.
No automatic alt text available.Image may contain: text