ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി (indigenous) വാഹനം രൂപകൽപന ചെയ്തു
നിർമ്മിച്ചത് കേരളത്തിൽ ആയിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ??
സത്യമാണ് !! അതാണ് പ്രൊജക്റ്റ് Atalanta
N.H. രാജ് കുമാർ എന്ന വ്യവസായ വകുപ്പിലെ ജോയിന്റ് ഡയറക്ടറുടെ ബുദ്ധിയിൽ വിരിയുകയും, P.S. തങ്കപ്പൻ എന്ന യുവ എൻജിനീയറുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെടുകയും ചെയ്ത ഇന്ത്യയിലെ ആദ്യ സ്കൂട്ടർ ആണ് Atalanta.

1956-ഇൽ തിരുവനന്തപുരത്തിനടുത്തു കൈമനം എന്ന സ്ഥലത്തു ആരംഭിച്ച പദ്ധതിയിൽ 1964-ഇൽ സ്കൂട്ടറിന്റെ ആദ്യ prototype പുറത്തിറങ്ങി.
ജപ്പാൻ സന്ദർശന വേളയിൽ ശേഖരിച്ച അറിവിന്റെ പിൻബലത്തിൽ ശ്രീ രാജ് കുമാർ തയ്യാറാക്കിയ ഡിസൈൻ ഡിപ്പാർട്മെന്റിലെ തന്റെ വിശ്വസ്തനായ എഞ്ചിനീയർ PS തങ്കപ്പനെ ഏൽപ്പിക്കുക ആയിരുന്നു.
ആധുനിക മെഷീനറികൾ ഒന്നും തന്നെ ഇല്ലാതെ ഇരുന്ന കാലത്തു, 28 പരമ്പരാഗത ഇരുമ്പു പണിക്കാരുടെ (Blacksmiths) സഹായത്തോടെ ശ്രീ തങ്കപ്പൻ ആദ്യ സ്കൂട്ടർ നിർമ്മിക്കുക ആയിരുന്നു,
പൂർണ്ണമായും കേരളത്തിൽ തന്നെ നിർമ്മിച്ച സ്കൂട്ടറിന്റെ carburetor മാത്രം ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്തു. 1967-ഇൽ ഇന്ദിര ഗാന്ധിയുടെ സർക്കാർ സ്കൂട്ടറിന്റെ ഡിസൈൻ അംഗീകരിക്കുകയും, വര്ഷം 25000 സ്കൂട്ടർ നിർമ്മിക്കാനുള്ള ലൈസൻസ് നൽകുകയും ഉണ്ടായി.
(രഞ്ജൻ മോട്ടോർ കമ്പനി (ലിമിറ്റഡ്) എന്ന പേരിൽ ആരംഭിച്ച കമ്പനി പിനീട് സർക്കാർ ഏറ്റെടുക്കുകയും Kerala Schooters Ltd എന്ന് പുനർനാമം ചെയ്യപ്പെടുകയും ഉണ്ടായി. നിർഭാഗ്യകരമെന്നു പറയട്ടെ, വളരെ വിജയകരമായി ലൈസൻസ് നേടുന്നതുവരെയും മുന്നേറിയ കമ്പനി തുടർന്നുണ്ടായ രാഷ്ട്രീയ ഇടപെടലുകളും തൊഴിൽ തർക്കങ്ങളും മൂലം ഉപേക്ഷിക്കപ്പെട്ടു)