കമികാസെ പൈലറ്റ് അഥവാ വിനാശകാരികളായ ചാവേർ വൈമാനികർ
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി പസഫിക് സമുദ്രം കേന്ദ്രീകരിച്ചു നടന്ന അമേരിക്കൻ ജാപ്പനീസ് പോരാട്ടങ്ങളുടെ രണ്ടാം പാദത്തിൽ ജാപ്പനീസ് സൈന്യം അമേരിക്കക്ക് നേരെ ഉപയോഗിച്ച ഒരു ചാവേർ ആക്രമണ രീതിയുടെ പേരാണ് കമികാസെ .ഈ വാക്കിന് ജപ്പാൻ ഭാഷയിലുള്ള അർഥം വിശുദ്ധ കാറ്റ് എന്നാണ്. ബോംബുകൾ ഘടിപ്പിച്ച യുദ്ധ വിമാനങ്ങൾ ജാപ്പനീസ് പൈലറ്റുമാർ അമേരിക്കൻ കപ്പലുകളിലേക്ക് ഇടിച്ചിറക്കുന്ന ആക്രമണ രീതിയായിരുന്നു കമികാസെ.
ചിത്രത്തിൽ നായ്കുഞ്ഞിനേയും എടുത്തു സന്തോഷത്തോടെ നില്കുന്നത് ഒറ്റ നോട്ടത്തിൽ നിഷ്കളങ്കരായ തോന്നുമെങ്കിലും ചരിത്രത്തിലെ തന്നെ അതീവ വിനാശകാരികളായ ജപ്പാന്റെ ചാവേർ വൈമാനികരാണ്. 72 -മത് ഷിൻബു കോർപ്സിലെ ഒരു കൂട്ടം കമികാസെ വൈമാനികർ ഒകിനാവായിലെ കമികാസെ ദൗത്യത്തിന് പുറപ്പെടുന്നതിനു ഒരു ദിവസം മുൻമ്പ് ബൻസായി എയർ ബേസിൽ വച്ച് എടുത്തതാണ് ഈ ചിത്രം. രണ്ടാം ലോക മഹാ യുദ്ധത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെറും 17 വയസ്സ് മാത്രം പ്രായമുള്ള കോർപൊറേൽ യുകിയോ അരക്കി എന്ന കമികാസെ വൈമാനികനാണ് നായ്ട്ടികുട്ടിയെ കൈയിലെടുത്തിരിക്കുന്നതു. കൂടെയുള്ള മറ്റു വൈമാനികർക്കും പ്രായം 19 നു താഴെ മാത്രം .
തൊട്ടടുത്ത ദിവസം (27 മെയ് 1945 ) തന്നെ ബൻസായി എയർ ഫീൽഡ് നിന്നും പറന്നുയർന്ന രണ്ടു വിമാനങ്ങളുടെ ലക്ഷ്യം USS BRAINE എന്ന അമേരിക്കൻ യുദ്ധകപ്പൽ തകർക്കുക എന്നത് മാത്രമായിരുന്നു. ഇരട്ട എൻജിനുള്ള k 54 പരിശീലന വിമാനത്തിൽ യുകിയോ അരക്കി ആയിരുന്നു ഒരു വൈമാനികൻ. USS BRAINE ആക്രമിച്ചു മുക്കാൻ സാധിച്ചില്ലെങ്കിലും 66 നാവികരെ കൊന്നൊടുക്കിയാണ് ആ ദൗത്യം പൂർത്തീകരിച്ചത്. യുകിയോ അരക്കി ഉൾപ്പെടെ രണ്ടു കമികാസെ വൈമാനികരും കൊല്ലപ്പെട്ടു.
അമേരിക്കൻ നാവിക സേനയുടെ കണക്കുകൾ പറയുന്നത് 34 നാവിക കപ്പലുകളെ മുക്കുകയും 368 കപ്പലുകളെ കേടുവരുത്തുകയും 4900 നാവികരെ കൊലപ്പെടുത്തുകയും 4800 നാവികരെ മാരകമായി മുറിവേല്പിക്കയും ചെയ്തത് 2800 കമികാസെ പോരാളികളെന്നാണ്.