ഒരു ജനതയുടെ സ്വതന്ത്രഭിലാഷത്തിന്റെയും അതിന് വേണ്ടി അവർ നടത്തിയ ആത്മത്യാഗത്തിന്റെയും പ്രതികമായി 1857ലെ ഒന്നാം സ്വതന്ത്ര സമരത്തെ കണക്കാക്കപ്പെടുന്നു. 1857 മാർച്ച് 29ന് ബാരക്ക് പൂരിലെ സൈനിക ക്യാമ്പിൽ "മംഗൾ പാണ്ഢെ" വിതറിയ സ്വതന്ത്രത്തിന്റെ തീപ്പൊരി ഒരു മാസത്തിനിപ്പുറം ഏപ്രിൽ 23ന് മീറ്ററിലെ സൈനിക ക്യാമ്പിൽ "പീർ അലിയും, കുദറത്ത് അലിയും" ചേർന്ന് ആളിപടർത്തി. മീററ്റും കടന്ന് സ്വതന്ത്രമെന്ന ചിന്ത ഡൽഹിയും, അവധും, ബറൈലിയും, ഝാൻസിയും, ഫാസിയബാദും, ഷാജഹാൻ പൂരും, ജഗദീഷ് പൂരും കടന്ന് ഒരു ഭൂപ്രദേശമൊട്ടാകെ പ്രതിഭലിച്ചു. ഈ കലാപങളിൽ ജഗദീഷ് പൂരിനെ കേന്ദ്രികരിച്ച് ഉയർന്ന് വന്ന ബഹുജന നേതാവായിരുന്നു ബ്രിട്ടീഷ് രേഖകൾ സഞ്ജരിക്കുന്ന പിശാച് എന്ന രേഖപെടുത്തിയ "വീർ കൻവർ സിങ്ങ്".
🔸 ജനനം : 1777, ജഗദീഷ് പൂർ , ബീഹാർ
🔸പിതാവ്: രാജ ഷബ്സാദ സിങ് (ജഗദീഷ് പൂർ)
🔸മാതാവ്: റാണി പഞ്ജരത്തൻ ബീവി.
🔸സഹോദരങ്ങൾ: അമർ സിങ്ങ്, റീത്ത് നാരായണൻ സിങ്.
കൻവർ സിങിന്റെ കടന്ന് വരവ്
************************************************
ബ്രിട്ടീഷ് ഈസ്റ്റ് ഇന്തൃ കമ്പനിയുടെ ബംഗാൾ പ്രവിശ്യയുടെ കീഴിൽ ഉണ്ടായിരുന്ന ബീഹാറിൽ 1780 മുതൽ നിലവിൽ വന്ന പുതിയ നികുതി വ്യവസ്ഥയും, ഭൂവിതരണ സമ്പ്രദായവും ( തീൻകാതിയ) കർഷകരെ വലിയ തോതിലുള്ള ചൂഷണത്തിനിരയാക്കി. നീലത്തിന്റെയും, കറുപ്പിന്റെയും ( ചൈനയിലേക്ക് കയറ്റി അയക്കുന്നതിന്) വ്യാപകമായി ക്രഷിയെ തുടർന്ന് ഗോതമ്പ്, നെല്ല് മുതലായ ധാന്യ വിളകളുടെ ശോഷണം സംഭവിക്കുകയും കർഷകരെ ഇത് പട്ടിണിയിലേക്ക് നയിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് വ്യാപക പ്രദിഷേദമുയരുകയും, 1857 ജൂലായ് 3ന് "ലെയിൻ" എന്ന ഒപ്പിയം ഏജന്റിനെ "പീർ അലി" എന്ന പുസ്തക വ്യപാരിയും16 അംഗം സംഘവും വധിക്കുകയുംചെയ്തു. ഇതിനെ തുടർന്ന് പീർ അലിയേയും സംഘത്തേയും "ഡിവിഷൻ കമ്മീഷ്ണർ വില്ല്യം ടൈലർ" തൂക്കിലേറ്റി. ഇത് ഒരു വർഷം നീണ്ടുനിൽക്കുന്ന കലാപത്തിന് കോപ്പു കൂട്ടുകയും, ദാനപൂരിലെ മൂന്ന് സിപായി റെജിമെന്റുകൾ 1857 ജൂലായ് 25ന് ഇവരോട് കൂടെ ചേർന്ന് ശഹാബാദിലെത്തുകയും എൺപത് വയസുകാരനായ ജഗദീഷ് പൂർ രാജാവായ കൻവർ സിങിന്റെ കീഴിൽ അണിനിരക്കുകയും ചെയ്തു. കൻവർ സിങിന്റെ സഹോദരൻമാരായ "അമർസിങും, റീത് നാരായൺ സിങും" സഹോദരി പുത്രൻമാരായ "നിഷാൻ സിങ്, ജയക്രഷ്ണൻ സിങ്, താക്കൂർ ദയാൽ സിങ് , ബിശ്വേഷർ സിങ്" എന്നിവരും സിപായി മാരോട് ചേർന്ന് ശഹാബാദിനെ ഒരു കലാപ ഭൂമിയാക്കി മാറ്റി. അദ്ധേഹം ഝാൻസി റാണിയുടെയും, നാനസാഹിബിന്റെയും, അസീമുളളയുടെയും വിശ്വസ്ഥനായി പ്രവർത്തിച്ചു. നാന നേപ്പാളിലേക്ക് പാലയനം ചെയ്തപ്പോൾ അദ്ധേഹം ആ സൈനിക നേതൃത്വം ഏറ്റെടുത്ത് വെളളക്കാർക്ക് കനത്ത നാശനഷ്ടങൾ വിതച്ചു. വെളളക്കാരുടെ ദുർബല കേന്ദ്രങൾ കണ്ടെത്തി കീഴടക്കുക എന്നതായിരുന്നു സിങിന്റെ ശൈലി അനുജൻ അമർ സിങിന്റെ ഗറില്ല യുദ്ധ മുറയിലുളള
പ്രാവീണ്യവും, സന്തത സഹജാരിയായിരുന്ന നിഷാൻ സിങിന്റെ സഹായവും ആ എൺപതു വയസ്സുകാരനായ ഒറ്റക്കയന് ( വെളളക്കാരുമായുളള ഒരു ഏറ്റു മുട്ടലിൽ കൈ നഷ്ടപെട്ടിരിന്നു) മുതൽ കൂട്ടായി.
സൈനിക മുന്നേറ്റങൾ
********************************
▪ 1857 ജൂലായ് 27 കൻവർ സിങിന്റെ സംഘടിത മുന്നേറ്റത്തിൽ ബ്രിട്ടീഷുകാരിൽ നിന്ന് ആറ പിടിച്ചെടുക്കുന്നു.
▪ 1857 ആഗസ്റ്റ് 3: ബ്രിട്ടീഷുകാർ ആറ തിരിച്ചെടുക്കുന്നു.
▪ 1857 ആഗസ്റ്റ് 13: ഗഞ്ചിൽ വച്ച് ഐറിന്റെ സൈന്യം സിങിനെ പരാജയപെടുത്തുന്നു. ഇതിനെ തുടർന്ന് തന്റെ കേന്ദ്രം അദ്ധേഹം ലഖ്നോ, കോൺപൂർ എന്നിവിടങലേക്ക് മാറ്റുകയും. ബ്രിട്ടീഷുകാരുടെ ദുർബല കേന്ദ്രങൾ ആക്രമിച്ച് കീഴടക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു. ഇതിനെ തുടർന്ന് നിഷാൻ സിങിനും ഗ്വാളിയാർ നിന്ന് എത്തി ചേർന്ന സിപ്പായ്മാരോടും ചേര്‍ന്ന് റേവ, റാൻഡി, കൽപി, ലഖ്നോ, കോൺപൂർ എന്നിവിടങ്ങളിലേക്ക് ആക്രമിച്ച് കയറുന്നു. അമര്‍ സിങ്ങിന്റെ യുദ്ധമികവ് കൊണ്ട് അലഹബാദില്‍ ബ്രിട്ടീഷ് സൈന്യം പിന്‍വാങ്ങുന്നു.
▪ 1858 മാർച്ച് 22: അസംഗറിൽ ആക്രമിച്ച് കയറുന്നു.
▪ 1858 ഏപ്രിൽ 3, 5: ഝാൻസി കോട്ടയുടെ പതനത്തെ
തുടർന്ന് അസംഗർ പിടിച്ചെടുക്കുന്നു. കൽപിയിൽ ഝാൻസി റാണി സിങിന്റെ സഹായം പ്രതീക്ഷിച്ച് കാത്തിരിക്കുന്നു.
▪ 1858 ഏപ്രിൽ 23: ജഗദീഷ് പൂരിൽ ബ്രിട്ടീഷുകാരെ പരാജയപെടുത്തുന്നു. ഏപ്രിൽ 26ട് കൂടി കൻവർ സിങ് മരണമടയുന്നു.
▪ 1858 ഒക്ടോബർ 15 -17: കൻവർ സിങിന്റെ അനുജൻ അമർ സിങിന്റെ നിയന്ത്രണത്തിലുളള ജഗദീഷ് പൂർ ബ്രിട്ടീഷുകാർ വളയുന്നു. സേനാദിയിൽ അമർ സിങ് പരാജയപ്പെടുന്നു.