മരണത്തിന്റെ താഴ്വരയും
ഇസ്ഡാലൻ യുവതിയുടെ ദുരൂഹ മരണവും!
വളരെ ദുരൂഹമായ ഒരു കൊലപാതകത്തിന്റെ ചരിത്രമാണ് ഇസ്ഡാലൻ യുവതിയുടെ മരണം.
45 വർഷം കഴിഞ്ഞിട്ടും ചരിത്രത്തിന്റെ അജ്ഞാതമായ താളുകളിലെവിടെയോ ജീവിച്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ കഥ. നോർവേയുടെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ സംഭവങ്ങളിലൊന്ന് എന്ന് പറയാം. നോർവേയിലെ ബെർഗെൻ എന്ന സ്ഥലത്തെ ഇസ്ഡാലൻ വാലിയിൽ ആണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. അതുകൊണ്ട് ആ പെൺകുട്ടിയെ നമുക്ക് ഇസ്ഡാലൻ പെൺകുട്ടി എന്ന് വിളിക്കാം. ആ പെൺകുട്ടി ആരാണെന്ന് ഇതുവരെയും കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല.
മരണത്തിന്റെ താഴ്വര എന്നറിയപ്പെടുന്ന ഇസ്ഡാലനിൽ മൌണ്ട് ഉൾ റിക്കൻ ഭാഗത്തായി 1970 നവംബർ 29 നു ആണ് ഇസ്ഡാലൻ പെൺകുട്ടിയെ മരണമടഞ്ഞ നിലയിൽ കണ്ടത്. ക്രൈം സീനിനു സമീപത്തായി കത്തിയമർന്ന ഒരു പാസ് പോർട്ടും കണ്ടു. ആ പെൺകുട്ടിയുടെ കഴുത്തിൽ പരിക്കും, മരണത്തിനു മുമ്പ് കുറച്ചധികം ഉറക്ക ഗുളികകളും ആ പെൺകുട്ടി കഴിച്ചിരുന്നു. ഔദ്യോഗികമായ പോലീസ് റിപ്പോർട്ട് അതൊരു ആത്മഹത്യ ആണെന്നായിരുന്നു. എന്നാൽ അത് വളരെ വിവാദം നിറഞ്ഞ ഒന്നായിരുന്നു.
1.15 PM നു ആ മലഞ്ചെരിവിലൂടെ ഒരു യൂണിവേഴ്സിറ്റി പ്രൊഫസ്സറും 2 പെൺകുട്ടികളും നടക്കുമ്പോഴാണ് ഭാഗികമായി അഴുകിയ ആ ശരീരം കണ്ടത്. അവർ കാണുമ്പോൾ അവിടെ ഒരു ഡസൻ ഉറക്കഗുളികയും ഒരു ഉച്ചഭക്ഷണ പാക്കറ്റും കാലിയായ കാല്കുപ്പി മദ്യത്തിന്റെ ബോട്ടിലും ഗ്യാസോലിൻ മണക്കുന്ന 2 പ്ലാസ്റ്റിക് ബോട്ടിലും അവിടെ ഉണ്ടായിരുന്നു.
ബെർഗെൻ പോലീസ് ഉടൻതന്നെ അന്വേഷണത്തിന്റെ സത്വര നടപടികൾ തുടങ്ങി. ഓട്ടോപ്സിയിൽ പൊള്ളലേറ്റും കാർബൺ മോണോക്സൈഡ് ശ്വസിച്ചും ആണ് അവൾ മരണമടഞ്ഞത്. ശരീരത്തിൽ ചുരുങ്ങിയത് 50 ഉറക്കഗുളികകൾ കഴിച്ച ലക്ഷണവും ഉണ്ടായിരുന്നു. കഴുത്തിനു ശക്തിയായ അടിയേറ്റ ലക്ഷണവും ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ട്രേസ് ചെയ്ത് പോലീസ് ബെർഗെനിലെ NSB ട്രെയിൻ സ്റ്റേഷനിൽ നിന്ന് 2 സ്യൂട്ട് കേസുകൾ കണ്ടെത്തി. അവൾ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നിന്നുള്ള എല്ലാ ലേബലുകളും നീക്കം ചെയ്തിരുന്നു!. വിരലടയാളങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഒരു ലോഷന്റെ പ്രിസ്ക്രിപ്ഷൻ ഉണ്ടായിരുന്നു. എന്നാൽ ഡോക്റ്റർമാരുടെ പേരും തിയതിയും അതിൽ നീക്കം ചെയ്തിരുന്നു!. ഒരു സ്യൂട്ട് കേസിന്റെ ലൈനിങ്ങിൽ നിന്നും 500 Deutsche mark ജർമ്മൻ കറൻസി കണ്ടെടുത്തു. ഉടഞ്ഞ കുറച്ച് ഗ്ലാസ് കഷണങ്ങളിൽ നിന്ന് ഭാഗികമായ വിരലടയാളങ്ങൾ കണ്ടുകിട്ടി. മരണമടഞ്ഞ പെൺകുട്ടിയുടെ എന്ന് കരുതുന്ന ആ വിരലടയാളങ്ങൾ തിരിച്ചറിവിനു ഒരു സഹായകരവും ആയിരുന്നില്ല. ദൃക്സാക്ഷി വിവരണങ്ങളിൽ നിന്നും ശരീരം അനലൈസ് ചെയ്തും പോലീസ് പെൺകുട്ടിയുടെ കുറച്ച് സ്കെച്ചുകൾ തയ്യാറാക്കി. അത് മാധ്യമങ്ങൾ , ഇന്റർപോൾ വഴി ലോകമെങ്ങും പ്രചരിക്കപ്പെട്ടു. നോർവെയും യൂറോപ്പ് മുഴുവനും ആ പെൺകുട്ടി 9 പേരുകളിൽ സന്ദർഷിച്ചു എന്ന് പോലീസ് കണ്ടുപിടിച്ചു) Jenevive Lancia, Claudia Tjelt, Vera Schlosseneck, Claudia Nielsen, Alexia Zarna-Merchez, Vera Jarle, Finella Lorck and Elizabeth Leen Hoywfer ) ഈ പേരുകളെല്ലാം വ്യാജമായിരുന്നു!. ദൃക്സാക്ഷി വിവരത്തിൽ നിന്നും ആ പെൺകുട്ടി പലതരം വിഗ്ഗുകൾ ( കൃത്രിമ മുടികൾ ) ധരിച്ചിരുന്നു!. ഡയറിയിൽ നിഗൂഡമായ ഭാക്ഷയിൽ എന്തോ കുറിച്ചിരുന്നു!. ആ കോഡുകൾ ഡീ കോഡ് ചെയ്തു പോലീസ് തിയതികളും മുമ്പ് സന്ദർഷിച്ച സ്ഥലങ്ങളും ആണെന്ന് കണ്ടെത്തി. ആ പെൺകുട്ടിയുടെ പല്ലുകൾ പോലീസ് സസൂഷ്മം ഓട്ടോപ്സിയിൽ നിരീക്ഷിച്ചിരുന്നു. അതിൽ നിന്ന് പോലീസ് ആ പെൺകുട്ടി ലാറ്റിൻ അമേരിക്കയിലെ ഒരു ഡന്ടിസ്റ്റ് ആയിരിക്കുമെന്ന നിഗമനത്തിലെത്തി. ദൃക്സാക്ഷികൾ ആ യുവതി ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, ഡച്ച് തുടങ്ങിയ ഭാക്ഷകൾ സംസാരിച്ചിരുന്നുവെന്നു പറഞ്ഞു. ബെർഗെനിലെ പല ഹോട്ടലിലും അവൾ താമസിച്ചിരുന്നു. ബാൽക്കണിയിൽ ഒരു റൂമിൽ ചെക്ക് ഇൻ ചെയ്തു കഴിഞ്ഞാൽ തുടർച്ചയായി അവൾ റൂം മാറിയിരുന്നു. പേപ്പറുകളിൽ ഒപ്പുവക്കുമ്പോൾ സെയില്സ് വുമൻ അല്ലെങ്കിൽ പുരാവസ്തുക്കൾ ശേഖരിക്കുന്നയാൾ എന്നാണ് പറഞ്ഞിരുന്നത്. പാലും പോറിഡ്ജും ഭക്ഷണത്തോട് ആ യുവതി താമസിച്ചിരുന്ന ഹോട്ടലിലെല്ലാം കൂടുതൽ താല്പ്പര്യം കാണിച്ചിരുന്നു. അവളുടെ സ്യൂട്ട് കേസ് കണ്ടെത്തിയപ്പോൾ നഗരത്തിലെ പ്രമുഖ റീട്ടെയിൽ തുണി കച്ചവടക്കാരോട് ആ യുവതിയുടെ വസ്ത്രധാരണ രീതിയെ പറ്റി പോലീസ് അന്വേഷിച്ചു. അവളുടെ വസ്ത്രധാരണരീതി മറ്റുള്ളവരെ ചൊടിപ്പിക്കുന്നതും ഇറ്റാലിയൻ രീതി വെളിവാക്കുന്നതാണെന്നുമായിരുന്നു അവരുടെ അഭിപ്രായം. ഒരു ഇറ്റാലിയൻ ഫോട്ടോഗ്രാഫറെ പോലീസ് കണ്ടെത്തിയിരുന്നു. അയാൾ അവൾക്ക് ഒരു ലിഫ്റ്റ് കൊടുക്കുകയും ലിയോണിലെ ഹോട്ടൽ അലക്സാന്ദ്രയിൽ അവൾക്ക് ഡിന്നർ കൊടുത്തതായും പറഞ്ഞു. മുമ്പൊരു ബലാൽസംഘ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള ഒരാളായിരുന്നു അയാൾ. നോർവേയിൽ വിറ്റ ഒരു പോസ്റ്റ് കാർഡ് ആ യുവതിയുടെ ലഗ്ഗേജിൽ കണ്ടിരുന്നു. സൌത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നിന്നാണ് ആ യുവതി വന്നതെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നു ഫോട്ടോഗ്രാഫർ അവകാശപ്പെട്ടു. നോർവേയിൽ മനോഹരങ്ങളായ സ്ഥലങ്ങൾ കണ്ട് 6 മാസം അവൾ ഉണ്ടായിരുന്നുവെന്നും അയാൾ പറഞ്ഞു. ഈ അന്വേഷനങ്ങളൊന്നും തന്നെ ആ യുവതിയെ തിരിച്ചറിയുന്ന ഒരു വഴിക്കും നയിച്ചില്ല.
ആ യുവതിയെ അവസാനമായി കണ്ടത് ഹോട്ടൽ മാരിനിലെ 407 നമ്പർ മുറിയിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോഴായിരുന്നു. അവൾ കാശുകൊടുത്തു, പിന്നീട് ഒരു ടാക്സി ആവശ്യപ്പെട്ടു. 30-40 വയസ്സിനിടയിൽ പ്രായവും 164 CM ഉയരവും വീതിയുള്ള അരക്കെട്ടും അവൾക്കുണ്ടായിരുന്നു. ചെറുയ കണ്ണുകളുള്ള സുന്ദരിയായിരുന്നു അവൾ.
ഹോട്ടൽ സ്റ്റാഫുകൾ അവൾ മുറിയിൽ തന്നെയായിരുന്നുവെന്നും സംരക്ഷിക്കപെടുന്ന രീതിലാണ് കണ്ടതെന്നും പറഞ്ഞു. മറ്റൊരു ഹോട്ടൽ ഗസ്റ്റ് ഒരു നോർവീജിയൻ ബ്രാൻഡ് സിഗരട്ട് വലിക്കുന്നത് കണ്ടുവെന്നും പറഞ്ഞു. ഒരു ദൃക്സാക്ഷിയായ സ്ത്രീ ബെർഗെനിലെ ഹോട്ടലിൽ ആ യുവതി ഒരാളോട് ഇങ്ങനെ പറയുന്നത് കേട്ടു എന്ന് പറഞ്ഞു “Ich komme bald” ( ജർമ്മൻ ഭാക്ഷയിൽ , “ഞാൻ ഉടനെ വരുന്നു എന്നായിരുന്നു” അതിന്റെ അർത്ഥം )
മൃതദേഹം കണ്ടെത്തുന്നതിനു 5 ദിവസം മുമ്പ് അതായത് 24 ആം തിയതി 26 വയസ്സുള്ള ഒരു പ്രാദേശിക വാസി തന്റെ കൂട്ടുകാരുമായി ആ പ്രദേശത്ത് കൂടി നടക്കുമ്പോൾ വിദേശ മുഖമുള്ള ഒരു പെൺകുട്ടി പേടിച്ചരണ്ട രീതിയിൽ പ്രത്യക്ഷപ്പെട്ടു. നന്നായി വസ്ത്രം ധരിച്ച ആ യുവതിയെ അയാൾ ശ്രദ്ധിച്ചു. അവർ പരസ്പരം കടന്നുപോകുമ്പോൾ എന്തോ പറയുവാനുണ്ട് എന്ന രീതിയിൽ യുവതി അയാളെ നോക്കി. പെട്ടന്ന് അവളെ ഭയപ്പെടുത്തുമാറെന്ന രീതിയിൽ രണ്ടു കറുത്ത കോട്ട് ധാരികൾ പ്രത്യക്ഷപ്പെട്ടു. അവരെ കണ്ടാലും വിദേശികളെപ്പോലെ ഉണ്ടായിരുന്നു.
ആ പെൺകുട്ടി കൊല്ലപ്പെട്ടതറിഞ്ഞ് ആ പ്രാദേശികവാസി പോലീസുമായി ബന്ധപ്പെട്ടു. അയാൾ പോലീസ് സ്കെച്ച്കളിൽ നിന്ന് അവളെ പെട്ടന്ന് തിരിച്ചറിഞ്ഞു. എന്നാൽ അയാളുമായി സംസാരിച്ച പോലീസുകാരൻ പറഞ്ഞു ” അവളെ മറന്നേക്ക്” ഈ കേസ് ഒരിക്കലും പരിഹരിക്കപ്പെടുകയില്ല!”. അയാൾ ആ ഉപദേശം സ്വീകരിച്ചു. 32 വർഷം പൊതുജനത്തിനു മുന്നിൽ ഇക്കാര്യം പറയാൻ അയാൾ കാത്തിരുന്നു!. ഇസ്ഡാലൻ പെൺകുട്ടിയുടെ ദുരൂഹമായ മരണം ഇന്നും ഒരു കടങ്കഥയായി അവശേഷിക്കുന്നു.