A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എക്രനോപ്ലാൻ കാസ്പിയൻ കടലിലെ രാക്ഷസൻ



ശീതയുദ്ധകാലത് ആയുധമത്സരത്തിൽ മേൽകൈ കിട്ടാനായി അമേരിക്കയും സോവിയറ്റു യൂണിയനും പല അടവുകളും പയറ്റിയിട്ടുണ്ട് .അവയിൽ പലതും പുറം ലോകം അറിഞ്ഞത് വർഷങ്ങൾ കഴിഞ്ഞാണ് .അത്തരം ഒരു ആയുധം ആയിരുന്നു കാസ്പിയൻ സീ മോൺസ്റ്റർ എന്നറിയപ്പെട്ടിരുന്ന എക്രനോപ്ലാൻ
യുദ്ധവിമാനങ്ങൾ വളരെ വേഗത്തിൽ സഞ്ചരിക്കുന്നവയാണ് ശബ്ദവേഗതക്കു താഴെ സഞ്ചരിക്കുന്ന ദീർഘദൂര ബോംബർ വിമാനങ്ങൾ പോലും മണിക്കൂറിൽ എണ്ണൂറ് കിലോമീറ്ററിന് മുകളിൽ വേഗതയിലാണ് പറക്കുന്നത് .അതേസമയം യുദ്ധക്കപ്പലുകൾ ആകട്ടെ മണിക്കൂറിൽ അമ്പതോ അറുപതോ കിലോമീറ്റര് വേഗതയിലാണ് സഞ്ചരിക്കുന്നത് . കപ്പലിനെയും വിമാനത്തെയും കോർത്തിണക്കി ഒരു യുദ്ധ യന്ത്രം നിർമിക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും നടന്നിട്ടുണ്ട് .എന്നാൽ അതിൽ പൂർണമായി വിജയിച്ചത് റോസ്റ്റിസ്ലാവ് അലക്സിയെവ് എന്ന റഷ്യൻ ശാസ്ത്രജ്ഞനാണ് . .ഗ്രൗണ്ട് എഫ്ഫക്റ്റ് എന്ന പ്രതിഭാസത്തെ ആദ്യമായി ഒരു കപ്പൽ /വിമാന സങ്കര യന്ത്രത്തിൽ പ്രയോഗികമാക്കിയത് അദ്ദേഹമാണ്
.
ഗ്രൗണ്ട് എഫ്ഫക്റ്റ്
----
ഉപരിതലത്തിനടുത്തുകൂടി പറക്കുമ്പോൾ പക്ഷികൾക്കും വിമാനങ്ങൾക്കും നേരിടേണ്ടിവരുന്ന ഒരു പ്രതിഭാസമാണ് ഗ്രൗണ്ട് എഫ്ഫക്റ്റ് .ഉപരിതലത്തിനടുത്തുകൂടി പറക്കുമ്പോൾ വിമാന ചിറകുകളിൽ തട്ടി താഴോട്ടുപോകുന്ന വായു ഭുമോപരിതലത്തിൽ തട്ടി പ്രതിഫലിച്ച വീണ്ടും വിമാനചിറകിൽ തട്ടുന്നു .ഇത് വിമാനത്തിന്റെ ''ലിഫ്റ്റ്'' വർധിപ്പിക്കുന്നു . വിമാനങ്ങൾ പറന്നിറങ്ങുമ്പോൾ ഈ പ്രതിഭാസം പലപ്പോഴും പ്രയാസം സൃഷ്ടിക്കാറുണ്ട് . ഗ്രൗണ്ട് എഫ്ഫക്റ്റ് വിമാനത്തെ വായുവിൽ തന്നെ നിർത്താൻ ശ്രമിക്കുന്നു ..വിമാനം ഉല്പാദിപ്പിക്കുന്ന ത്രസ്റ് കുറച്ചാണ് ലാൻഡ് ചെയ്യുന്ന വിമാനങ്ങൾ ഈപ്രതിഭാസത്തെ മറികടക്കുന്നത് .പക്ഷികൾ ആകട്ടെ ഈ പ്രതിഭാസത്തെ ഉപയോഫാപ്രദമായാണ് ഉപയോഗിക്കുന്നത് കടൽ പക്ഷികളുടെ ഉപരിതലത്തിനടുത്തുകൂടെയുള്ള ദീർഘനേരത്തെ പറക്കൽ ശ്രദ്ധിച്ചാൽ അത് മനസ്സിലാക്കാം .കടൽ പക്ഷികൾ ഗ്രൗണ്ട് എഫ്ഫക്റ്റ് ഉപയോഗപ്പെടുത്തി ജലോപരിതലത്തിനടുത്തുകൂടെ പറന്നു ഇരതേടുന്നു.
--
റോസ്റ്റിസ്ലാവ് അലക്സിയെവ്
.
--
സോവിയറ്റു യൂണിയനിലെ ഒരു കപ്പൽ ഡിസൈൻ എൻജിനീയർ ആയിരുന്നു റോസ്റ്റിസ്ലാവ് അലക്സിയെവ് .സോവിയറ്റു യൂണിയനിൽ ഹൈഡ്രോഫോയിൽ കപ്പലുകൾ ആദ്യമായി നിർമിച്ചത് റോസ്റ്റിസ്ലാവ് അലക്സിയെവ് ഇന്റെ മേൽനോട്ടത്തിലായിരുന്നു .ഹൈഡ്രോഫോയിൽ കപ്പലുകൾ ചെറിയ കപ്പലുകളുടെ വേഗത ഇരട്ടിയാക്കാൻ സഹായിച്ചു .കപ്പലുകളിൽ ഹൈഡ്രോഫോയിൽ എന്നറിയപ്പെടുന്ന ജല ചിറകുകൾ സജീകരിച്ചാണ് ഇത് സാധ്യമാക്കിയിരുന്നത് .ഗ്രൗണ്ട് എഫക്ടിനെ പ്രയോജനപ്പെടുത്തി ഒരു കപ്പൽ വിമാന ഹൈബ്രിഡ് നിർമിക്കാൻ കഴിയുമെന്ന് അലെക്സിയേവിന് ഉറപ്പുണ്ടായിരുന്നു .അദ്ദേഹം അതിനെ ഏക്രനോപ്ലാൻ എന്നാണ് വിളിച്ചത് .സോവിയറ്റു നേതാവ് നികിത ക്രൂഷ്ചേവിനെ അലക്സിയേവ് അത്തരം ഒരു യുദ്ധവാഹനത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി ജലോപരിതലത്തിനടുത്തുകൂടെ വിമാന വേഗതക്കടുത്തു സഞ്ചരിക്കുന്ന ഒരു യുദ്ധ വാഹനത്തിനു യുദ്ധക്കപ്പലുകൾ നിഷ്പ്രഭമാക്കാൻ കഴിയും എന്ന് ക്രൂഷ്ചേവിനെ ധരിപ്പിക്കാൻ അലക്സിയെവിനു കഴിഞ്ഞു ..ക്രൂഷ്ചേവിന്റെ പിന്തുണയോടെ അദ്ദേഹത്തിന്റെ സെൻട്രൽ ഹൈഡ്രോഫോയിൽ ഡിസൈൻ ബ്യൂറോ അറുപതുകളുടെ ആദ്യം കൊറബ്ൾ മക്കത് (Morabl-Maket ) എന്ന് പേരിട്ട ഭീമാകാരമായ ഏക്രനോപ്ലാനിന്റെ നിർമാണം തുടങ്ങി
---
എക്രനോപ്ലാൻ
---
അറുപതുകളുടെ ആദ്യം അന്ന് നിലവിലുള്ള വിമാനങ്ങളുടെ ഇരട്ടിയിലധികം ഭാരമുള്ള ഒരു പറക്കും യന്ത്രം വിഭാവനം ചെയ്താ ധിഷണാശാലിയായിരുന്നു അലെക്സിയെവ് .അദ്ദേഹത്തിന്റെ ഏക്രനോപ്ലാൻ അഞ്ഞൂറ്റി അൻപതിനടുത് ടൺ ഭാരമുള്ള ഒരു ഭീമനായിരുന്നു .അന്നത്തെ ഏറ്റവും വലിയ വിമാനങ്ങളിൽ ഒന്നായ B-52 ബോംബെറിന്റെ മൂന്നിരട്ടിക്കടുത്തു ഭാരമായിരുന്നു അലക്സിയേവിന്റെ ഏക്രനോപ്ലാനിന്. വോൾഗ നദിയുടെ കാസ്പിയൻ കടലിനടുത്തുള്ള ഒരു പ്രദേശത്തുവച്ചു അതീവ രഹസ്യമായിട്ടായിരുന്നു ഏക്രനോപ്ലാനിന്റെ നിർമാണം .ചില അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ അയച്ച ചിത്രങ്ങളിൽ ഏക്രനോപ്ലാനിന്റെ അവ്യക്തമായ രൂപങ്ങൾ കാണപ്പെട്ടു .യൂ എസ് വിദഗ്ധർക്ക് ആദ്യം എന്താണ് ആ യന്ത്രമെന്ന് മനസ്സിലായില്ല .അവർ അതിനെ കാസ്പിയൻ സീ മോൺസ്റ്റർ എന്ന് വിളിച്ചു .പിന്നീട് വിശദമായ വിലയിരുത്തലുകളിലൂടെ അത് ഒരു ഗ്രൗണ്ട് എഫ്ഫക്റ്റ് വിമാനം/സീപ്ലെയിൻ ആണെന്ന് അവർ മനസ്സിലാക്കി .അറുപതുകളുടെ മധ്യത്തിൽ ക്രൂഷ്ചേവ് സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടു .പിൻതുടർച്ചക്കാരനായ ബ്രഷ്നേവിനു ഏക്രനോപ്ലാനിന്റെ ആയുധ മൂല്യത്തിൽ വിശ്വാസം കുറവായിരുന്നു .ആ പദ്ധതിക്കുള്ള ധനസഹായം വെട്ടിക്കുറക്കപ്പെട്ടു .എന്നാലും 1966 ഇൽ കാസ്പിയൻ സീ മോൺസ്റ്റർ (K M) ഇന്റെ പണി പൂർത്തിയാക്കി .കാസ്പിയൻ കടലിൽ തന്നെ പരീക്ഷണപറക്കലും തുടങ്ങി 1980 വരെയുള്ള പതിനഞ്ചു വര്ഷം ഈ ഭീമാകാരനായ ഏക്രനോപ്ലാൻ കാസ്പിയൻ കടലിനു മുകളിൽ പലതവണ പറന്നു അലക്സിയേവിന്റെ സങ്കല്പങ്ങളെ സാധൂകരിച്ചു .ഇതിനിടയിൽ അലെക്സിയെവ് കെ എം ഇന്റെ പകുതി വലിപ്പമുള്ള ഏക്രനോപ്ലാനുകൾ നിർമിച്ചു സോവിയറ്റു നാവിക സേനക്ക് നൽകി .1980ഇൽ ഒരു പരീക്ഷണ പറക്കലിനിടയിൽ പൈലറ്റിനുണ്ടായ പിഴവ് നിമിത്തം അലെക്സിയെവിണ്റ്റെ ഭീമൻ ഏക്രനോപ്ലാൻ അപകടത്തിൽപെട്ടു ,കാസ്പിയൻ കടലിൽ മുങ്ങിത്താണു .ഭീമാകാരമായ വലിപ്പവും ഭാരവും കാരണം അതിനെ വീണ്ടെടുക്കാനായില്ല .തന്റെ അവസാനകാലത് അലെക്സിയെവ് സോവിയറ്റു അധികൃതർക്ക് അനഭിമതനായി . 1980 ഇൽ അദ്ദേഹം ദിവംഗതനായി
--
ചിത്രങ്ങൾ : കാസ്പിയൻ സീ മോൺസ്റ്റർ,,റോസ്റ്റിസ്ലാവ് അലക്സിയെവ്,: കടപ്പാട് റഷ്യൻ സ്പേസിവെബ് .കോം
--
Ref:
1. https://www.wired.com/2011/06/ekranoplan/
2. https://www.flightglobal.com/…/maks-can-russias-caspian-se…/
3. https://en.wikipedia.org/wiki/Caspian_Sea_Monster
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S