അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സീരിയല്‍ കില്ലേഴ്‌സില്‍ ഒരാളായിരുന്നു ടെഡ് ബുണ്ടി(Ted Bundy).ലോക പ്രസിദ്ധ കൊലപാതകി, ബലാത്സംഗവീരന്‍, ശവരതിക്കാരന്‍. അയാളുടെ ജീവിതം ഇന്നും മനശാസ്ത്രജ്ഞരുടെ പ്രിയപ്പെട്ട പഠനവിഷയങ്ങളിലൊന്നാണ്. 30 ലധികം സ്ത്രീകളെ വധിച്ച ടെഡ് ബുണ്ടിയുടെ ഞെട്ടിക്കുന്ന കഥ വിവരിക്കുന്നThe Stranger Beside Me എന്ന മനോഹരമായ ഗ്രന്ഥം ഏറെ ആകർഷിച്ചു .ആൻ റൂൾ (Ann Rule) എന്ന ടെഡ് ബുണ്ടിയുടെ സഹപ്രവർത്തക തന്നെയാണ് ഗ്രന്ഥ രചയിതാവ് . കൂടെ ജോലി ചെയ്തിരുന്ന മാന്യനും നിഷ്കളങ്കനും സുമുഖനുമായ ടെഡ് ബുണ്ടിയുടെ അകത്ത് ഒളിഞ്ഞിരിക്കുന്ന ചെകുത്താനെ അവർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല .രാത്രിയുടെ മറവിൽ കൊലപാതകങ്ങൾ നടത്തി പകൽ മാന്യനായി ജോലിക്ക് വരും !.ബുണ്ടിയെ അടുത്തറിയാവുന്ന ഒരാൾക്കും അയാളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഈ പൈശാചിക മുഖത്തെ കുറിച്ച് സങ്കല്പിക്കാൻ പോലും സാധ്യമായിരുന്നില്ല .അത്ര മാന്യനായിരുന്നു അയാൾ .
1975 -78 കാലങ്ങളിൽ അമേരിക്കയിലെ വ്യത്യസ്ത ഭാഗത്തായി നിരവധി കൊലപാതകങ്ങൾ അരങ്ങേറുന്നു .എല്ലാം ഒന്ന് മറ്റൊന്നിൽ നിന്നും വെത്യസ്തമായ രൂപത്തിലുള്ള കൊലപാതകങ്ങൾ .കൊല്ലപ്പെടുന്നതെല്ലാം കൗമാരപ്രായമുള്ള സുന്ദരികളായ യുവതികൾ .അതിൽ ചിലരുടെ ശവശരീര ഭാഗങ്ങൾ അകലെയുള്ള കാട്ടിൽ നിന്നും കണ്ടെത്തി .വളരെ ആകര്‍ഷകമായ വ്യക്തിത്വവും രൂപവുമായിരുന്നു അയാളുടേത്. അതുകൊണ്ട് ഇരകളെ വളരെ എളുപ്പത്തില്‍ വീഴിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു .കാർ പാർക്ക് ചെയ്യുന്ന സ്ഥലത്തും മറ്റും വെത്യസ്ത വേഷങ്ങളിൽ പോയി മാന്യമായി തന്റെ കാർ നന്നാക്കാനും മറ്റും സഹായം ചോദിക്കും .സഹായിക്കാൻ വരുന്ന സ്ത്രീകളെ തലക്കടിച്ച് വണ്ടിയിലിട്ട് ഒറ്റപ്പെട്ട പ്രദേശത്ത് കൊണ്ടുപോയി കൊലചെയ്തതിന് ശേഷം മൃതദേഹത്തെ അണിയിച്ചൊരുക്കി ശവഭോഗം (necrophiliac) നടത്തുമായിരുന്നത്രേ! .ശേഷം ശവശരീരം വ്യത്യസ്ത ഭാഗമാക്കി മുറിച്ചെടുത്ത് നശിപ്പിക്കും. അവശേഷിക്കുന്നത് ദൂരെ എവിടെയെങ്കിലും ഉപേക്ഷിക്കും!.ഇതായിരുന്നു അദ്ദേഹത്തിൻറെ ഒരു രീതി .
ഈ പകൽ മാന്യനെ ഒരാളും സംശയിച്ചില്ല .ആയിടെ ഒരു സ്ത്രീയെ കൊലപ്പെടുത്താനായി തട്ടിക്കൊകൊണ്ടുപോകുന്ന വഴി ഭാഗ്യവശാൽ ആ സ്ത്രീ രക്ഷപ്പെടുന്നു .അതോടെ ബുണ്ടിയുടെ മുഖം മൂടി അഴിയാൻ തുടങ്ങി .അദ്ദേഹത്തെ വഴിയിൽ വെച്ച് അപ്രതീക്ഷിതമായി പോലീസ് പിടികൂടി കാർ പരിശോധിച്ചപ്പോൾ കൊലപാതകത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കാറിൽ നിന്നും കണ്ടെടുക്കുന്നു ..സംശയത്തിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു .അന്വേഷണം തുടർന്നപ്പോൾ മുമ്പ് നടന്ന കൊലപാതങ്ങൾക്ക് പിറകിലും അദ്ദേഹമാണോ എന്ന് പോലീസ് സംശയിച്ചു .അദ്ദേഹം അതിനെ ശക്തമായി നിഷേധിച്ചു മാത്രമല്ല അദ്ദേഹത്തെ അടുത്തറിയുന്നവരാരും അപ്പോഴും അയാളെ സംശയിച്ചിരുന്നില്ല്ല .പോലീസ് അദ്ദേഹത്തിൻറെ മേലെ കുറ്റം
കെട്ടിച്ചമക്കുകയാണെന്ന് ആൻ റൂൾ അടക്കം സർവ്വരും വിശ്വസിച്ചു .
എന്നാൽ നേരത്തെ രക്ഷപ്പെട്ട സ്ത്രീ അദ്ദേഹത്തെ തിരിച്ചറിയുന്നു .അതോടൊപ്പം പോലീസ് അദ്ദേഹത്തെ പല കാരണങ്ങളാലും സംശയിച്ചു .അക്കാരണത്താൽ അദ്ദേഹത്തെ ജയിലിലടച്ചു .ദിവസങ്ങൾക്കകം ടെഡ് ബുണ്ടി ജയിൽ ചാടി .പിന്നീടാണ് 12 വയസ്സുള്ള ഒരു കുട്ടിയെ അടക്കം വളരെ മൃഗീയമായ നിരവധി കൊലപാതകങ്ങൾ അദ്ദേഹം നടത്തുന്നത് .ബുണ്ടിയെ ഭയന്ന് സ്ത്രീകൾ പുറത്തിറങ്ങാതെയായി .അന്വേഷണം ഊർജിതമാക്കി അവസാനം അദ്ദേഹത്തെ വീണ്ടും പിടിക്കപ്പെടുന്നു .അപ്പോഴും അദ്ദേഹം തന്റെ നിരപരാധിത്വം വാദിച്ചുകൊണ്ടിരുന്നു .
അതിവിദഗ്ദനായ ടെഡ് ബുണ്ടിക്ക് മീതെ ശക്തമായ തെളിവുകളുടെ അഭാവം പോലീസിനെ കുഴക്കി .കോടതിയിൽ ബുണ്ടിക്ക് വേണ്ടി അദ്ദേഹം തന്നെ സ്വയം വാദിച്ചു .അദ്ദേഹത്തിൻറെ കോടതിയിലെ പ്രകടനം ആരെയും ആകർഷിക്കുന്നതായിരുന്നു .അത് കണ്ട് പലരും അദ്ദേഹത്തിന്റെ ഫാന്‍ ആയി മാറിയത്രേ .ദിവസങ്ങൾ നീണ്ട കേസ് വിസ്താരത്തിനൊടുവില്‍ ബുണ്ടി 12 ലേറെ കൊലപാതകകങ്ങൾ നടത്തിയിട്ടുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിക്ക് ബോധ്യപ്പെട്ട് അദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചു .
ബുണ്ടിയെ അത്രയും വലിയ ഒരു കുറ്റവാളി ആക്കിയതിൽ അദ്ദേഹത്തിൻറെ ബാല്യകാല അനുഭവങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ഗ്രന്ഥത്തിൽ പറയുന്നു .ഏതൊരു കുറ്റവാളിയെയും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് അദ്ദേഹത്തിൻറെ ജീവിത സാഹചര്യത്തിനായിരിക്കും. (ഹിറ്റ്ലറിന്റെ ആത്മകഥയായ മെയിൻ കാഫിൽ അദ്ദേഹത്തിൻറെ ബാല്യം വിവരിക്കുന്നത് സ്മരിച്ചു പോകുന്നു) .മുത്തശ്ശനാണ് തന്റെ യഥാർത്ഥ പിതാവെന്ന് ടെഡ് ബുണ്ടി തിരിച്ചറിഞ്ഞതോടെ അമ്മയെ അദ്ദേഹം വെറുത്തു .ആദ്യമായി സ്നേഹിച്ച സ്ത്രീയും അദ്ദേഹത്തെ ഉപേക്ഷിച്ചതോടെ സ്ത്രീയേകളോടുള്ള അദ്ദേഹത്തിൻറെ പക വർദ്ധിച്ചു .അതായിരുന്നത്രേ സ്ത്രീകളെ മൊത്തം ടാർഗറ്റ് ചെയ്യാൻ കാരണമാക്കിയത് .അതും തന്റെ കാമുകിയോട് രൂപസാദൃശ്യമുള്ളവരെയാണ് അദ്ദേഹം വധിക്കാനായി തിരഞ്ഞെടുത്തത് .
പലരും അയാളുടെ അഭിമുഖത്തിന് വേണ്ടി പലവട്ടം ശ്രമിച്ചിട്ടുണ്ട്. അതെല്ലാം തള്ളിക്കളഞ്ഞ അവസാനം വധശിക്ഷ നടപ്പിലാക്കുന്നതിന്റെ ഒരല്പം മുമ്പ് പ്രസിദ്ധ മനഃശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ജെയിസ് ഡോബ്സണ് ടെഡ് ബുണ്ടി ഒരു അഭിമുഖം നൽകുകയുണ്ടായി .ബുണ്ടിയുടെ അവസാനത്തെ ഇന്റർവ്യൂ എന്നപേരിൽ ഈ വീഡിയോ പ്രസിദ്ധമാണ് (https://youtu.be/Vlk_sRU49TI) .അതിൽ തന്റെ പല കുറ്റങ്ങളും അദ്ദേഹം ഏറ്റു പറഞ്ഞു .എന്തുകൊണ്ട് ഈ രൂപത്തിലുള്ള ഒരു സീരിയല്‍ കില്ലര്‍ ആയി എന്നതിന് ടെഡ് നല്കിയ മറുപടികളിൽ ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറഞ്ഞത് ഏവരെയും ഞെട്ടിപ്പിക്കുന്നതാണ് . അദ്ദേഹത്തിന് അശ്ലീല സിനിമകളോടുള്ള (Pornography) ബന്ധമായിരുന്നു. ചെറുപ്പത്തിലേ അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ അയാള്‍ ക്രമേണ കൂടുതല്‍ അക്രമാസക്തമായ പെരുമാറ്റരീതികളിലേക്ക് ആകൃഷ്ടനായി. പതുക്കെ പതുക്കെ അയാള്‍ സീരിയല്‍ കില്ലര്‍ ആയി മാറുകയായിരുന്നു.വർഷങ്ങളോളമുള്ള തൻറെ ജയിൽ ജീവിതത്തിൽ നൂറുകണക്കിന് കൊലപാതകികളെയും ക്രിമിനലുകളെയും കണ്ടിട്ടുണ്ടെന്നും അവർക്കെല്ലാം ഒരേരൂപത്തിലുള്ള ഒരേയൊരു താല്പര്യം പോർണോഗ്രാഫി ആയിരുന്നെന്നും അയാൾ വെളിപ്പെടുത്തുന്നു .മനുഷ്യനെ ക്രിമിനൽ വൽക്കരിക്കുന്നതിൽ അശ്ലീല സിനിമകൾക്കുള്ള പങ്ക് ഇന്ന് നിരവധി മനഃശാസ്ത്രജ്ഞർ തുറന്ന് കാണിക്കുന്നുണ്ട് .അതൊന്നും മുഖ്യധാരാ മാധ്യമങ്ങൾ ചർച്ച ചെയ്യില്ല .കാരണം ഇന്റർനെറ്റിന്റെ ലോകത്ത് മൾട്ടി ബില്യൺ കൊയ്യുന്ന വ്യവസായമാണ് പോർണോഗ്രാഫി .സ്ത്രീകളുടെ മാന്യമായ വസ്‌ത്രധാരണത്തെ നഖശിഖാന്തം എതിർത്ത് സ്വതന്ത്ര ലൈംഗികതക്കായി വാദിക്കുന്ന ഭൗതികവാദികൾ സമൂഹത്തെ നയിക്കുന്നത് ഇത്തരം ചതിക്കുഴികളിലേക്കാണ് .(പോർണോഗ്രാഫിയുടെ ചതിക്കുഴികൾ പിന്നീട് വിശദമായി എഴുതാം).
ഗ്രന്ഥകാരി ആൻറൂളിൻറെ നിഗമനത്തിൽ നൂറിലേറെ കൊലപാതകങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട് . January 24, 1989 ന് അദ്ദേഹത്തെ ഇലക്ട്രിക് കസേരയിൽ ഇരുത്തി വധശിക്ഷ നടപ്പിലാക്കുമ്പോൾ ആഘോഷിക്കാൻ ജയിലിനു പുറത്ത് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു .ചോദ്യം ചെയ്യലിനിടെ ബുണ്ടി തന്നെ തന്നെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇതായിരുന്നു .
"I'm the most cold-hearted son of a bitch you'll ever meet"
COURTESY
Credits Vignesh...