മൂര്‍ച്ചയുള്ള ആയുധങ്ങള്‍. ഇരുമ്പോ ചെമ്പോ ഉപയോഗിച്ചല്ല. മനുഷ്യന്‍റെ അരഭാഗത്തുള്ള അസ്ഥികള്‍ കൊണ്ട്… ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 2000 വര്‍ഷം പഴക്കമുള്ള മനുഷ്യാസ്ഥികൂടങ്ങള്‍ കൊണ്ടുണ്ടാക്കിയ ആയുധങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. ഇവ കണ്ടെത്തിയ കാലഘട്ടവുമായി ബന്ധപ്പെട്ട ചരിത്രവും ശാസ്ത്രജ്ഞര്‍ പറയുന്നു. ക്രിസ്തുവിന്‍റെ ജനനസമയത്തുണ്ടായ യുദ്ധത്തില്‍ മരണപ്പെട്ട പോരാളികളുടെ അസ്ഥികള്‍ കൊണ്ടാണ് ഈ ആയുധങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നാണ് പഠനം പറയുന്നത്. ഡെന്‍മാര്‍ക്കിലെ സ്കാന്‍ഡര്‍ബോര്‍ഗില്‍ നിന്നുമാണ് മതവിശ്വാസത്തിന്‍റെ ഭാഗമായി നടന്ന യുദ്ധത്തില്‍ പങ്കെടുത്ത യോദ്ധാക്കളുടെ അസ്ഥികള്‍കൊണ്ട് നിര്‍മിച്ച നാല് ആയുധങ്ങള്‍ കാണപ്പെട്ടത്.
ക്രൂരമായ യുദ്ധത്തിന്‍റെ ബാക്കിപത്രമാണ് ഈ ചരിത്രശേഷിപ്പുകളില്‍ കാണുകയുണ്ടായത്. തികച്ചും വിചിത്രമായ ചരിത്രം പറയുന്ന ഈ അസ്ഥികള്‍ പ്രാചീനകാല വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായ മതാചാരത്തിന്‍റെ ഭാഗമായി നടന്ന യുദ്ധത്തിനുശേഷം രൂപം കൊള്ളുകയായിരുന്നു എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മരണശേഷം മൃതദേഹം സംസ്കരിച്ച് ആറുമാസമായപ്പോള്‍ തന്നെ അവയുടെ ശരീരം പുറത്തെടുത്ത് അതില്‍നിന്നും ആയുധങ്ങള്‍ നിര്‍മിച്ചു. 4 എല്ലുകളോടൊപ്പം, വടിയും മറ്റ് വസ്തുക്കളും കണ്ടെത്തുകയുണ്ടായി. മണ്ണിലും ചെളിയിലും പുതഞ്ഞാനിലയിലായിരുന്നു ആയുധങ്ങള്‍ കാണാനിടയായത്. ജര്‍മന്‍ കാട്ടുവര്‍ഗങ്ങള്‍ തമ്മില്‍ റോമന്‍ സാമ്രാജ്യത്തിന്‍റെ അവസാന കാലഘട്ടത്തില്‍ നടന്ന യുദ്ധമാണ് ചരിത്രത്തിന്‍റെ അവശേഷിപ്പുകളും സൂക്ഷിപ്പുകളുമായി ഇപ്പോള്‍ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത് എന്ന് ഗവേഷകര്‍ പറഞ്ഞു.
കല്‍ക്കരിനിലത്തില്‍ ഇരുന്നൂറോളം മൃതദേഹങ്ങള്‍ കാണാനിടയായി. ഒരു വടിയില്‍ നാല് അസ്ഥികള്‍ ചേര്‍ത്തുവച്ച വിധത്തിലായിരുന്നു ആയുധം കാണ്ടെടുത്തത്. നാലും നാല് വ്യക്തികളുടെ അസ്ഥികളാണ്,ഡെന്‍മാര്‍ക്കിലെ ആര്‍ഹസ് യൂനിവേഴ്സിറ്റിയിലെ മാഡ്സ് കാല്ഡഹര്‍ ഹോസ്റ്റ് പറയുന്നു. ഇതിനേടൊപ്പം തന്നെ നിരവധി എല്ലുകളും, തലയോട്ടികള്‍ തകര്‍ത്തുവച്ച ശേഷിപ്പുകളും കണ്ടു. രക്തരൂഷിതമായ യുദ്ധമായിരുന്നു അന്ന് നടന്നത്. ആറുമാസത്തിനുശേഷം ഇവരുടെ അസ്ഥികള്‍ കൊണ്ട് ആയുധങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ,യുദ്ധശേഷം ആറ് മാസത്തിന് ശേഷവും ആ ശരീരങ്ങള്‍ യുദ്ധഭൂമയില്‍ അവശേഷിക്കുകയായിരുന്നു എന്നാണതിനര്‍ഥമെന്നും പഠനം പറയുന്നു.