A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മൈസേനയിലെ നിധി (Mycenae)




ബിസി 1600 മുതൽ ബിസി 1100 വരെ ഗ്രീസിലെ ഏറ്റവും പ്രധാന നഗരമായിരുന്നു മൈസീന. ട്രോജൻകാരോട് പടപൊരുതിയ പ്രശസ്തനായ അഗമെംനോൻ രാജാവിന്റെ നഗരം. ബിസി 468 il സമീപന നഗരമായ ആര്കോസിന്റെ ആക്രമണത്തിൽ ഈ പുരാതന നഗരം തകർക്കപ്പെട്ടു. നഗരം ഇല്ലാതായെങ്കിലും മൈസീന എവിടെയായിരുന്നു എന്ന് എല്ലാവര്ക്കും അറിയാമായിരുന്നു. നാഷ്വിശിഷ്ടങ്ങൾക്കിടയിൽ തല ഉയർത്തി നിന്ന ഉയരം ഉള്ള തൂണുകളും സ്തംഭങ്ങളും നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു . അങ്ങനെയിരിക്കെ പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു ജര്മന്കാരന് ഈ നഗരവശിഷ്ടങ്ങൾക്കിടയിലെത്തി; ഹോമറിന്റെ ഇതിഹാസങ്ങളും ട്രോയിനഗരത്തിനായി നടന്ന പോരാട്ടങ്ങളുടെ കഥകളും വായിച്ചു ആവേശം പൂണ്ടു ഗ്രീസിൽ എത്തിയ ഹെൻറിച്ച ശിൽമാൻ. 1876 il ശിൽമാൻ മൈസീന നഗരവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചുനോക്കാൻ തുടങ്ങി.
ആദ്യം കിട്ടിയത് മൈസീന നഗരത്തിന്റെ കവാടം ആയിരുന്ന ഭീമാകാരമായ സിംഹവാതിൽ ആയിരുന്നു. ഗേറ്റിനുള്ളിൽ കടന്ന പണിക്കർ കുത്തനെ നിർത്തിയ കല്പലകൾ കണ്ടെത്തി. കല്ലിൽ നിറയെ പടയാളികളുടെ ചിത്രങ്ങൾ കൊത്തിവച്ചിരുന്നു. നിലത്തുനിന്നും രഥങ്ങളെറിയും പോരാടുന്ന സൈനികർ ട്രോജൻ യുദ്ധങ്ങളിൽ പോരാടിയിരുന്ന പോലെ തന്നെ! .. പിന്നെ ഭൂമിക്കടിയിലേക്ക് കുത്തനെ പോകുന്ന തുരങ്ങളുടെ ഒരു നിര തന്നെ കണ്ടെത്തി. തുരങ്ങൾക്കിടയിലൂടെ താഴേക്ക് ഇറങ്ങി ചെന്ന ഹെൻറിച്ചും സംഘവും കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന നിധി ശേഖരം ആയിരുന്നു ..
സ്വർണത്തിലും വെള്ളിയിലും ഓടിലും തീർത്ത ആഭരങ്ങൾ .. പാത്രങ്ങൾ, നാണയങ്ങൾ, ആയുധങ്ങൾ.. എല്ലാം കൂമ്പാരമായി കൂടി കിടക്കുന്നു. ഒരു തുരങ്കത്തിൽ നിന്ന് മൂന്നു അസ്ഥി കൂടങ്ങൾ കണ്ടെത്തി. കട്ടി സ്വർണം കൊണ്ട് ഉണ്ടാക്കിയ മുഖം മൂടി വെച്ചിട്ടുണ്ടായിരുന്നു മൂന്നും .. രണ്ടു അസ്ഥികൂടങ്ങളുടെ തലയോട്ടികൾ മുഖം മൂടിക്കുള്ളിൽ തകർന്ന നിലയിൽ ആയിരുന്നു .. കേടുപാടുപാടില്ലാതെ കണ്ട മൂന്നാമത്തേത് അഗമെംനോൻ രാജാവിന്റെ തന്നെ ആയിരിക്കും എന്ന് ഹെന്രിച് കരുതി .. എന്നാൽ പിൽക്കാലത്തു നടന്ന പരീക്ഷണങ്ങളിൽ ഇത് അഗമെംനോന്റെ കാലത്തിനും വളരെ മുമ്ബ് ജീവിച്ചിരുന്നവരുടേതാണെന്നു തെളിയിക്കപ്പെട്ടു .. ഈജിപിറ്റിലെ പോലെ ഈ ഗ്രീക് നഗരത്തിലും പരേതരുടെ അന്ത്യ വിശ്രമ സ്ഥാനങ്ങൾ തന്നെയായാണ് പിൽക്കാലത്തു നിധി പേടകങ്ങൾ ആയി അറിയപ്പെട്ടത് .. മൈസീനിയിൽ രണ്ടു തരാം സവകുടീരങ്ങളായിരുന്നു ഉണ്ടായിരുന്നത് .. ഏകദെശം 12 മീറ്റർ ആഴത്തിൽ ഉണ്ടായിരുന്നവയാണ് ഏറ്റവും പഴക്കം ചെന്നത് .. ഇതിൽ ഒന്നിലേറെ പേരെ അടക്കിയിട്ടുണ്ടാവും .. 1500 ബിസി മുതൽ കൂടുതൽ വിശാലമായ ഭൂഗർഭ അറകൾ മരിച്ചവർക്കായി നിർമിച്ചു തുടങ്ങി .. തേനീച്ചക്കൂടിന്റെ രൂപത്തിൽ ആയിരുന്ന ഇവ "തോലോസ്" എന്നാണ് അറിയപ്പെട്ടിരുന്നത് ..