“എന്‍റെ കണ്ടുപിടുത്തം മനുഷ്യകുലത്തെ രക്ഷിക്കുവാനാണ്, നശിപ്പിക്കുവാനല്ല" എന്ന് സ്വന്തം കൈപ്പടയില്‍ തന്‍റെ ചിത്രത്തിനു കീഴില്‍ മാര്‍ക്കോണി എഴുതിവച്ചിരുന്നു. റേഡിയോതരംഗങ്ങള്‍ കണ്ടുപിടിച്ച് ലോകത്തിനു ലഭ്യമാക്കിയ മാര്‍ക്കോണി മനുഷ്യകുലത്തിന്‍റെ ഉപകാരിയാണ്. ലോകവാർത്താവിതരണ രംഗത്തെ വഴിത്തിരിവായ ഈ കണ്ടുപിടുത്തത്തിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുകയുണ്ടായി. ഒരു സാങ്കേതികതയുടെ വലിയ കണ്ടുപിടുത്തത്തെക്കാളുപരി മനുഷ്യകുലത്തെ സഹായിക്കുവാനുള്ള തീവ്രമായ ആഗ്രഹമാണ് വാര്‍ത്താപ്രക്ഷേപണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇറ്റലിക്കാരനായ മാര്‍ക്കോണിയുടെ കണ്ടുപിടുത്തത്തിനു പിന്നില്‍ കാണുന്നത്. മാര്‍ക്കോണിയുടെ കണ്ടുപിടുത്തം അവിചാരിതമായിരുന്നില്ല. കഠിനാദ്ധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ടാണ് മനുഷ്യകുലത്തിന് ഇത്രയേറെ നന്മചെയ്യുന്ന ഈ മാധ്യമം അദ്ദേഹം കണ്ടുപിടിച്ചത്. ടൈറ്റാനിക്ക്, റിപ്പബ്ളിക്ക്, ബാള്‍ത്തൂരാ എന്നീ വന്‍ കപ്പല്‍ ദുരന്തങ്ങള്‍, ലോക മഹായുദ്ധങ്ങള്‍ തുടങ്ങിയ മനുഷ്യചരിത്രത്തിലെ ഭീതിജനകവും ക്രൂരവുമായ രംഗങ്ങളില്‍ ആയിരങ്ങള്‍ക്ക് പ്രത്യാശയും രക്ഷയും പകരുവാന്‍ റേഡിയോ തരംഗങ്ങള്‍ സഹായകമായിട്ടുണ്ട്.
1874 ഏപ്രില്‍ 25-ന് ഇറ്റലിയിലെ ബൊളോണില്‍ ഇറ്റലിക്കാരനായ അഛന്റെയും അയര്‍ലന്റുകാരിയായ അമ്മയുടേയും മകനായി ജനിച്ച ഗുഗ്ളിയെല്‍മോ മാര്‍ക്കോണിയാണ് റേഡിയോ കണ്ടുപിടിച്ചത്. ചെറുപ്പത്തിലെ തന്നെ ശാസ്ത്രത്തില്‍ തത്പരനായിരുന്ന മാര്‍ക്കോണി മോഴ്സ് കോഡു പോലുള്ള ടെലഗ്രാഫിക് സിഗ്നലുകള്‍ ടെലഗ്രാഫ് കന്പികള്‍ വഴിയല്ലാതെ അന്തരീക്ഷത്തിലൂടെ നേരിട്ട് പ്രേക്ഷണം ചെയ്യാമെന്ന് തെളിയിച്ചു. വളരെ താമസിയാതെ മാര്‍ക്കോണി വയര്‍ലെസ് ടെലഗ്രാഫ് & സിഗ്നല്‍ കന്പനി സ്ഥാപിച്ചു. 1897-ല്‍ വൈറ്റ് എെലന്‍ഡില്‍ നിന്നു പുറപ്പെട്ട രാജകീയ യാനപാത്രത്തില്‍ മാര്‍ക്കോണി കംബിയില്ലാക്കംബി യന്ത്രം സ്ഥാപിച്ചു. ഈ ബോട്ടില്‍ നിന്നും എെലന്‍ഡില്‍ ഉണ്ടായിരുന്ന വിക്ടോറിയ രാജ്ഞിക്കു സന്ദേശങള്‍ അയക്കപ്പെട്ടു. 1901-ല്‍ ന്യൂ ഫണ്ട് ലാന്‍റില്‍ എത്തിയ മാര്‍ക്കോണി അവിടെയൊരു കുന്നിന്‍ മുകളില്‍ ഒരു റിസീവിങ് സ്റ്റേഷന്‍ സ്ഥാപിച്ചു. 1901 ഡിസംബര്‍ 12-ാം തീയതി തന്റെ റിസീവിങ് സ്റ്റേഷനില്‍ ചരിത്രത്തിലെ ആദ്യത്തെ മോഴ്സ് സിംബല്‍ മാര്‍ക്കോണിക്ക് ലഭിച്ചു. S എന്ന അക്ഷരമായിരുന്നു ആദ്യത്തെ സന്ദേശം...!!! ഇത് 3000 K.M അകലെ കോണ്‍വാളില്‍ നിന്നും പ്രേക്ഷണം ചെയ്തതായിരുന്നു. അങനെ ലോകത്തിലാദ്യമായി അറ്റ്ലാന്റിക്കിനു കുറുകേ കംബിയില്ലാ കംബി സംന്ദേശം അയയ്ക്കപ്പെട്ടു.
അടുത്ത ഏതാനും വര്‍ഷങള്‍ കൊണ്ട് റേഡിയോ സന്ദേശങളുടെ ഉപയോഗം വര്‍ദ്ധിച്ചു. 1909-ല്‍ മാര്‍ക്കോണിക്ക് ഫിസിക്സിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. അദ്ദേഹം ഇറ്റാലിയന്‍ സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1912-ഏപ്രിലില്‍ നോര്‍ത്ത് അറ്റ്ലാന്റിക്കില്‍ വച്ച് ടൈറ്റാനിക്ക് എന്ന കൂറ്റന്‍ കപ്പല്‍ മഞു മലയില്‍ തട്ടി തകരുകയും ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തപ്പോള്‍ കുറയേറെപ്പേരെ രക്ഷപ്പെടുത്താന്‍ മാര്‍ക്കോണി സന്ദേശങള്‍ക്ക് കഴിഞു. ഈ റേഡിയോ സന്ദേശങള്‍ അയയ്ക്കാന്‍ അറിയാമായിരുന്ന രണ്ട് പേര്‍ കപ്പലിലുണ്ടായിരുന്നു. അവര്‍ S.O.S (SAVE OUR SOULES) സന്ദേശങള്‍ മറ്റു കപ്പലുകളിലേയ്ക്ക് അയയ്ക്കുകയും രക്ഷാപ്രവര്‍ത്തനെത്തിയ മറ്റു കപ്പലുകള്‍ പലരേയും രക്ഷപ്പെടുത്തുകയും ചെയ്തു.
ഏതാനും വര്‍ഷങള്‍ക്ക് ശേഷം മാര്‍ക്കോണി ഷോര്‍ട്ട് വേവ് ട്രാന്‍സ്മിഷന്‍ വിജയകരമായി പരീക്ഷിച്ചു വിജയിപ്പിക്കുകയും യൂറോപ്പില്‍ നിന്നു ആസ്ട്രേലിയയിലേക്കു സന്ദേശങള്‍ അയക്കുകയും ചെയ്തു.
1920-ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ അംബ്രോസ് ഫ്ളെമിംഗ് തപായോണിക വാല്‍വ് (THERMIONIC VALVE) കണ്ടു പിടിച്ചു.ഈ കണ്ടുപിടുത്തം റേഡിയോയിലൂടെ പ്രഭാഷണള്‍ വ്യക്തമായി പ്രക്ഷേപണം ചെയ്യുന്നതിനു സഹായിച്ചു. ഇതോടെ റേഡിയോ ഒരു വിനോദ-വിജ്ഞാന പ്രഭവമായി അംഗീകരിക്കപ്പെട്ടു.
1920-ജൂണില്‍ ആദ്യത്തെ പൊതു പ്രക്ഷേപണം നടന്നു. എസെക്സിലെ ചെംസ്ഫോര്‍ഡില്‍ മാര്‍ക്കോണി വര്‍ക്സില്‍ നിന്നും വിശ്വപ്രസ്ത ഗായികയായിരുന്ന ഡെയിം നെല്ലി മെല്‍ബയുടെ പാട്ട് പ്രക്ഷേപണം ചെയ്യപ്പെടുകയും ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ തടിച്ചു കൂടിയിരുന്ന ശ്രോതാക്കള്‍ പുതുമയാര്‍ന്ന അനുഭവമായി ആ പാട്ടു കേള്‍ക്കുകയും ചെയ്തു. 1922 നവംബറില്‍ ലോകത്തിലാദ്യത്തെ പ്രക്ഷേപണനിലയം ലണ്ടനില്‍ ആരംഭിച്ചു. താമസിയാതെ ലോകത്തെംബാടും റേഡിയോ നിലയങള്‍ സ്ഥാപിയ്ക്കപ്പെട്ടു. മാര്‍ക്കോണി 1937-ല്‍ ഇഹലോകവാസം വെടിഞു.