കേരളത്തില്‍ നിന്നും മണ്‍മറഞ്ഞുപോയ പ്രാചീന ആജാരങ്ങളിലൊന്നാണ് രാമ. രാമയെ കേരളത്തിലെ ആദ്യകാല ജപ്തി നടപടിയായി വിശേഷിപ്പിക്കാം. മേല്‍-ജാതി, കീഴ്ജാതി വ്യത്യാസമില്ലാതെ സമൂഹത്തിലെ ഏത് തുറയിലുള്ള ആളുകള്‍ക്കും ആ കാലഘട്ടത്തില്‍ ജപ്തി നടപടിയില്‍ ഏര്‍പ്പെടാമായിരുന്നു. അതിന് രാജാവിന്റയോ മറ്റു അധികാരികളുടെയോ അനുവാദം വേണ്ടിയിരുന്നില്ല.
ഏത് വസ്തുവിനെയാണോ ജപ്തി ചെയ്യുന്നത് ആ വസ്തുവിന്‍മേല്‍ കശുമാവിന്റയോ, മറ്റു വൃക്ഷങ്ങളുടയോ കുറെ ഇലകള്‍ കെട്ടിഇടുന്നതാണ് ജപ്തിയുടെ രീതി. ഇതിനെയാണ് രാമ എന്ന് വിശേഷിപ്പിക്കുന്നത്. ഭൂമിയാണ് ജപ്തി ചെയ്യുന്നതെങ്കില്‍ ആ സ്ഥലത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു കോലില്‍ ഇല കെട്ടി കുത്തി നിര്‍ത്തും, കോല് കുത്തി നിര്‍ത്തുമ്പോള്‍ ജപ്തി ചെയ്യുന്ന വ്യക്തി മൂന്നുവട്ടം ഇത് തമ്പുരാന്‍റെ ജപ്തി, അല്ലെങ്കില്‍ ഇത് രാമയാണ് എന്ന് വിളിച്ചു പറയും. ഇങ്ങനെ പറഞ്ഞു ഈ കോല് കുത്തി നിര്‍ത്തിയാല്‍ പിന്നയാര്‍ക്കും ജപ്തിക്ക്മാറ്റം വരുത്താനോ, ആ ഭൂമിയില്‍ കയറി ആദായം എടുക്കുവാനോ ഉള്ള അധികാരമില്ല. അങ്ങനെ ആരെങ്കിലും ഈ വിലക്ക് ലംഖിച്ചാല്‍ അതിനെ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കും.
രാമ കെട്ടുക എന്ന ഈ വിലക്കധിക്കാരം ഉപയോഗിക്കുന്നത് അവസാന ഖട്ടത്തില്‍ മാത്രമാണ്. ഒരു വ്യക്തിയില്‍നിന്ന് മറ്റൊരാള്‍ പണമോ, മറ്റു വസ്തു വകകളോ വാങ്ങുകയും പലവട്ടം ചോദിച്ചിട്ടും അത് തിരിച്ച് കിട്ടാത്ത അവസ്ഥയിലെ രാമ നടപടി പ്രയോഗിക്കാന്‍ പാടുള്ളൂ, ഇതിന് വ്യക്തമായ തെളിവുകളും ആവിശ്യമാണ്.
വരച്ച വരയില്‍ നിര്‍ത്തി കാര്യം പറയിപ്പിക്കുന്ന ആചാരവും
കേരളത്തില്‍ നിലനിന്നിരുന്നു. ഒരാള്‍ ഒരു വസ്തു മറ്റൊരാളില്‍ നിന്നും കടം
വാങ്ങുകയും, കൊടുക്കാമെന്നേറ്റ സമയത്തിനുള്ളില്‍ കൊടുത്ത്
വീട്ടതിരിക്കുകയും ചെയ്താല്‍. ആ അവസരത്തില്‍ ഉത്തമര്‍ണന്‍ ( കടം
കൊടുത്തയാള്‍) അധമര്‍ണനെ ( കടം വാങ്ങിയയാള്‍) കണ്ടു മുട്ടിയാല്‍
ഉത്തമര്‍ണന്‍ അധമര്‍ണന് ചുറ്റും ഒരു വട്ടം വരക്കുകയും. ഈ വട്ടത്തിന്
പുറത്ത് അധമര്‍ണന് കടക്കണമെങ്കില്‍ കടം കൊടുത്ത് വീട്ടുകയോ, അതിന് പരിഹാരം
കാണുകയോ വേണം. ഈ നടപടി അക്കാലത്തുള്ളവര്‍ ലംഖിച്ചിരുന്നില്ല.
കടപ്പാട്
.
കടപ്പാട്
.