ഒരു ശരാശരി മനുഷ്യന്റെ (ചൂണ്ടു) വിരലിന്റെ ശരാശരി നീളം എത്രയാണ്? ഏകദേശം 4 ഇഞ്ച് അഥവാ 10 സെന്റീമീറ്റർ. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ നമ്മൾ കാണാൻ പോകുന്നത് 15 ഇഞ്ച് വലിപ്പമുള്ള ഒരു ഭീമൻ വിരലിന്റെ കഥയാണ്.
യൂറോപ്പിലെ ഒരു മുൻനിര പത്രമാണ് 'BILD. de'. ആ പത്രത്തിൽ 2012 ഇൽ ജർമൻകാരനായ 'ഗ്രിഗറി സ്പോറി' എന്നയാളുടെ ഒരു അഭിമുഖം വരികയുണ്ടായി. ആ അഭിമുഖത്തിലൂടെയാണ് ഈ സംഭവം ലോക ശ്രദ്ധ ആകർഷിച്ചത്.
1988 ഇൽ ആണ് സംഭവം നടക്കുന്നത്. സ്പോറി ഈജിപ്തിൽ ആയിരുന്ന സമയം. അദ്ദേഹത്തിന് ഒരു ഈജിപ്റ്റുകാരനെ പരിചയപ്പെടാൻ സാധിച്ചു. ഈജിപ്തിലെ പിരമിടുകളിലെയും മറ്റും വലിയ നിധി ശേഖരങ്ങളെ പറ്റി നമുക്കറിയാമല്ലോ. കണ്ടെത്താത്ത നിധികൾ ഇപ്പോഴും ധാരാളം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നു ഗവണ്മെന്റിന്റെ അനുവാദം ഇല്ലാതെ സ്വർണവും മറ്റു അമൂല്യ വസ്തുക്കളുമൊക്കെ (അടിച്ചു മാറ്റി) ശേഖരിച്ചു പണം ഉണ്ടാക്കിയിരുന്ന ഒരാളായിരുന്നു അയാൾ. ധാരാളം പേർ അവിടെ അങ്ങനെ ചെയ്തിരുന്നു. ഒരു തരം കൊള്ള എന്നു തന്നെ പറയാം. അയാളുടെ കൈ വശം സ്പോറിക്ക് ഒരു ഭീമൻ വിരൽ കാണാൻ സാധിച്ചു. 'ജോലിക്ക്' പോയപ്പോൾ ഒരിടത്തു നിന്ന് ലഭിച്ചതാണത്രേ. മമിഫൈ ചെയ്ത ഒരു ഭീമൻ വിരൽ. (മമ്മിഫിക്കേഷൻ എന്നു പറഞ്ഞാൽ ശരീരത്തെ മമ്മി ആക്കാനുള്ള പ്രക്രിയ ആണ്. അതു ചെയ്താൽ വർഷങ്ങളോളം, നൂറ്റാണ്ടുകളോളം ശരീരം ദ്രവിക്കാതെ മമ്മി ആയി കിടക്കും. പ്രത്യേക തരം ലേപനങ്ങളും മറ്റും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മമ്മികളെപ്പറ്റി എല്ലാവർക്കും അറിയാമല്ലോ. ) ഈ വിരലിന്റെ വലിപ്പം കണ്ട സ്പോറി അമ്പരന്നു പോയി. 15 ഇഞ്ചോളം നീളമുള്ള ഒരു വിരൽ. അതായത് ഏകദേശം 38 സെന്റീമീറ്റർ നീളം! മനുഷ്യ വിരലിനോട് സാദൃശ്യവും. സാധാരണ മനുഷ്യ വിരലിന്റെ നീളം മുൻപ് പറഞ്ഞല്ലോ, 10 സെന്റീമീറ്റർ അഥവാ 4 ഇഞ്ച് മാത്രം. വിരലിന്റെ നീളം വെച്ചു കണക്കാക്കിയപ്പോൾ വിരലിന്റെ ഉടമയ്ക് ഏകദേശം 5 മീറ്ററോളം, അഥവാ 16 അടിയിൽ അധികം ഉയരം ഉണ്ടായിരുന്നതായി മനസിലായി..! അതായത് മൂന്നാൾ പൊക്കത്തോളം ഉണ്ടായിരുന്നു ഈ വിരലിന്റെ ഉടമയ്ക്ക്..!! സ്പോറിയുടെ വാക്കുകളിലൂടെ : " അയാൾ കൊണ്ട് വന്ന ആ പൊതിക്കെട്ടിനു ഒരു തരം പഴഞ്ചൻ മണം ആയിരുന്നു. അതിനുള്ളിൽ ആ ഇരുണ്ട തവിട്ടു നിറമുള്ള ഭീമൻ വിരൽ ഇരുന്നു. അതു കണ്ടു ഞാൻ അമ്പരന്നു പോയി. ആ വിരൽ കയ്യിൽ എടുത്തു നോക്കാനും അതിന്റെ ചിത്രങ്ങൾ എടുക്കാനും അയാൾ എനിക്കനുവാദം തന്നു. ചിത്രത്തിൽ അതിന്റെ ഭീമാകാരത മനസ്സിലാവാൻ വേണ്ടി ഞാൻ ഒരു കറൻസി നോട്ട് അതിന്റെ അടുത്തു വെച്ചിട്ട് ചിത്രം എടുത്തു. അവിടവിടങ്ങളിൽ വിള്ളലുകളൊക്കെ ഉണ്ടായിരുന്നു. ചെറിയ ഒരു പൂപ്പലിന്റെ ആവരണവും. "
ഈജിപ്റ്റുകാരന്റെ കയ്യിൽ ആ മമിഫൈഡ് വിരൽ കൃത്രിമം അല്ലെന്നു സാക്ഷ്യപ്പെടുത്തിയ 1960കളിലെ ചില സര്ടിഫിക്കറ്റുകളും ആ വിരലിന്റെ എക്‌സ് റേ ഡയഗ്രവും ഉണ്ടായിരുന്നു . (പോസ്റ്റിലെ ചിത്രത്തിൽ കാണാം) . ആ വിരൽ വിൽക്കുന്നോ എന്ന സ്പോറിയുടെ ചോദ്യത്തിന്, 'ഒരിക്കലുമില്ല' എന്നായിരുന്നു ഈജിപ്റ്റുകാരന്റെ മറുപടി. തിരിച്ചു നാട്ടിൽ എത്തിയ സ്പോറിക്ക് പിന്നീട് ഇതിനെപ്പറ്റി കൂടുതൽ അറിയണമെന്നും അതിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താൻ വല്ല വഴിയും ഉണ്ടോ എന്നറിയണമെന്നും തോന്നി. അങ്ങനെ സ്പോറി 2009 ഇൽ ഈജിപ്തിലേക്ക് വീണ്ടും പോയി. പക്ഷെ ആ ഈജിപ്റ്റുകാരന്റെ യാതൊരു വിവരവും ലഭിച്ചില്ല. അയാൾ മറ്റെവിടേക്കോ പോയിരുന്നു. ആ മനുഷ്യന്റെയോ ആ വിരലിന്റെയോ യാതൊരു തെളിവും ലഭിച്ചില്ല. നിരാശനായി മടങ്ങേണ്ടി വന്നു.
ശാസ്ത്ര ലോകം ഇന്നും ഈ ചിത്രങ്ങൾക് മുൻപിൽ തല ചൊറിയുകയാണ്. ഇതിനൊരു വിശദീകരണം നൽകാൻ നിലവിലുള്ള തിയറികൾക്കോ കണ്ടെത്തലുകൾക്കോ പറ്റുന്നില്ല. ഈ ചിത്രങ്ങൾ കൃത്രിമം അല്ല താനും.
ബൈബിളിൽ നെഫിലിം എന്ന ഒരു തരം ഭീമാകാര മനുഷ്യർ ജീവിച്ചിരുന്നതായി പറയുന്നുണ്ട്. പല പുരാണങ്ങളിലും മിത്തുകളിലും ഭീമാകാര മനുഷ്യരെ പറ്റി പറയുന്നുണ്ട്. നമ്മുടെ ഭാരതീയ പുരാണങ്ങളിലും ഇത്തരം ഭീകര മനുഷ്യരെയും രാക്ഷസരെയും കാണാം. മാത്രമല്ല പലയിടങ്ങളിലും വലിയ കാൽപാടുകൾ ഒക്കെ കണ്ടിട്ടുള്ളതായി നമുക്ക് അറിയാം. ചിലർ ഇതിനെയൊക്കെ ഈ വിരലുമായി ബന്ധിപ്പിക്കുന്നു. മറ്റു ചിലർ അന്യഗ്രഹ ജീവി എന്ന ആശയം മുന്നോട്ട് വെക്കുന്നു. ഇനി മറ്റേതെങ്കിലും ജീവി ആണോ എന്ന രീതിയിലും ചിന്ത പോയി. എന്നാൽ മനുഷ്യ വിരലിന്റെ ഘടന ആണ് ഈ വിരലിനും.
വർഷങ്ങൾക്ക് മുൻപ് ഭീമാകാരരായ മനുഷ്യർ ഈ ഭൂമിയിൽ ഉണ്ടായിരുന്നുവോ? അതോ മറ്റെന്തെകിലും ജീവിയോ? അതോ ചിലർ പറയുന്നത് പോലെ അന്യഗ്രഹ ജീവിയാണോ? എന്തായാലും ഇതിനു ഇന്ന് വരെ തൃപ്തികരമായ ഒരു വിശദീകരണം ഇല്ല. (കടപ്പാട്)