ബീച്ചിലിറങ്ങിയ 16കാരന്റെ കാലിലെ മാംസം കടിച്ചെടുത്ത് അജ്ഞാത സൂക്ഷ്‌മജീവികൾ
മെൽബൺ: ആസ്‌ട്രേലിയയിലെ വിക്‌ടോറിയൻ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ചു കഴിഞ്ഞ് കാൽ നനയ്‌ക്കാൻ ഇറങ്ങിയതാണ് സാം കനിസൈ. എന്നാൽ കടലിൽ നിന്നും തിരികെ കയറിയ സാമിന്റെ കാലിൽ മുഴുവനും ചോരയായിരുന്നു. വീട്ടുകാരുടെ പരിശോധനയിൽ മണൽ തരികളുടെ വലിപ്പമുള്ള അജ്ഞാത സൂക്ഷമജീവികൾ കുട്ടിയുടെ കാലിലെ മാംസം ഭക്ഷിച്ചതായി മനസിലായി.
ചോരയൊലിക്കുന്നത് തടയാൻ കഴിയാതായതോടെ സാമിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിഷവിദഗ്ദന്മാർ അടക്കമുള്ളവർ എത്തിയിട്ടും സൂക്ഷമജീവി ഏതാണെന്ന് കണ്ടെത്താനായില്ല. പിറ്റേന്ന് കനിസൈ തന്നെ ബീച്ചിലെത്തി മാംസം നിറച്ച വല ഉപയോഗിച്ച് സൂക്ഷമജീവികളെ പിടികൂടി. ഇവയിപ്പോൾ സമുദ്രഗവേഷകരുടെ നിരീക്ഷണത്തിലാണ്.