സയനയിഡിനേക്കാൾ ഇരട്ടി വിഷമുള്ള മത്സ്യം, പാകം ചെയ്യാന്‍ പ്രത്യേക ലൈസന്‍സ്; ജപ്പാന്‍കാരുടെ പ്രിയഭക്ഷണമായ പഫ്ഫർ ഫിഷിനെ കുറിച്ചറിയാം
ലോകത്തിലെ ഏറ്റവും വിലകൂടിയ ഫുഡിനെപ്പറ്റിയുള്ള പോസ്റ്റ് ഈ ഗ്രൂപ്പിൽ കാണാനിടയായി. അപ്പോൾ തോന്നിയതാ 'ഇതാ നിങ്ങളുടെ അറിവിലേക്കായി
ഏകദേശം 30 മനുഷ്യരെ കൊല്ലാനുള്ള വിഷമുള്ള മത്സ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? എങ്കില്‍ കേട്ടോളൂ ജപ്പാന്‍കാരുടെ ഇഷ്ടമത്സ്യമായ പഫ്ഫർ ഫിഷ് ആണ് ഈ വില്ലന്‍ .സയനയിഡിനേക്കാൾ 1200 ഇരട്ടി ശക്തമായ വിഷമായ ടെട്രോഡോടോക്സിന്‍ ആണ് ഇതിന്റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്നത് .കൊടുംവിഷം എന്ന് അപ്പോള്‍ പിന്നെ എടുത്തു പറയേണ്ടല്ലോ .

കാര്യം ഇതൊക്കെയാണെങ്കിലും ജപ്പാന്‍കാരുടെ പ്രിയപ്പെട്ട ഭക്ഷണം ആണ് ഇവന്
.ഫുഗു എന്നാണ് ജപ്പാന്‍കാര്‍ ഇതിനു വിളിക്കുന്നത് . പക്ഷെ ജപ്പാനില്‍ ഈ
മത്സ്യത്തെ പാകം ചെയ്യാന്‍ പ്രത്യേക ലൈസൻസ് വേണം. 3 കൊല്ലത്തിനു മുകളിൽ
പരിശീലനം, എഴുത്തു പരീക്ഷ , പ്രാക്റ്റിക്കൽ എന്നിവ കഴിഞ്ഞ ശേഷമേ ലൈസൻസ്
കിട്ടുകയുള്ളു. പ്രാക്റ്റിക്കൽ പരീക്ഷ വളരെ രസകരമാണ്. സ്വന്തം കൈ കൊണ്ടു
മീൻ വൃത്തിയാക്കി, ആ മീൻ കൊണ്ടു ഭക്ഷണം ഉണ്ടാക്കി അതു കഴിച്ച് കാണിക്കണം.
പാചകം ചെയ്യുന്നയാള്‍ ജീവനോടെയുണ്ടെങ്കില്‍ ലൈസന്‍സ് കിട്ടും.അപ്പോള്‍
കാര്യങ്ങളുടെ ഗൌരവം മനസ്സിലായി കാണുമല്ലോ .
പഫ്ഫർ ഫിഷിന്റെ മാംസത്തില്‍ വിഷം ഇല്ല എന്നതാണ് മറ്റൊരു കൌതുകം . ഇവയുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയ ആണു വിഷവാഹകർ. അതിനാൽ തന്നെ ആന്തരികാവയവങ്ങൾ , കണ്ണു എന്നിവയിൽ ആണു വിഷം. വളരെ ശ്രദ്ധിച്ച് ആന്തരികാവയവങ്ങൾ നീക്കി , അവ സംസ്കരിക്കാൻ കൊണ്ടു പോകാൻ സ്റ്റീൽ പെട്ടിയിൽ പൂട്ടി വെച്ച ശേഷം ആണു ഭക്ഷണം പാകം ചെയ്യൽ. പല രീതിയിൽ പാചകം ഉണ്ട്. പച്ച (raw) മാംസം അരിഞ്ഞു സോസിൽ മുക്കി കഴിക്കേണ്ട സാഷിമിആണ് പ്രധാന വിഭവം.
2000-2012 ഇനിടയ്ക്ക് ഗവർണ്ൺമന്റ് കണക്കനുസരിച്ച് 23 പേർ ഫുഗു കഴിച്ച് മരണപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഹോട്ടലിൽ അല്ലാതെ സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ ശ്രമിച്ചതിനിടയിൽ ആണു.100 ഡോളറിനു മുകളിൽ ആണു ഇവ കൊണ്ടുള്ള ഭക്ഷണത്തിന്റെ വില.