A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചുരുട്ട്-സിഗാർ


പുകവലിയിലൂടെ ലഹരി ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന, പുകയില ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഉല്പ്പന്നമാണ്‌ സിഗാർ (Cigar) അഥവാ ചുരുട്ട്.
പ്രാദേശികമായി ലഭ്യമാകുന്ന നാടൻ ചുരുട്ട്, ബീഡി,സിഗരറ്റ് എന്നിവയൊക്കെ പുകവലിക്കാനുപയോഗിക്കുന്ന ലഹരി വസ്തുക്കളാണെങ്കിലും സവിശേഷവും പരമ്പരാഗതവുമായ നിർമ്മാണരീതിയാലും മറ്റു സവിശേഷതകളാലും സിഗാർ മറ്റു പുകവലി ഉല്പ്പന്നങ്ങളിൽനിന്നും വ്യത്യസ്തവും വിലപിടിപ്പുള്ളതുമാണെന്ന് പറയാം
18 ആം നൂറ്റാണ്ടിലാണ്‌ പുകയില അടുക്കി ചുരുട്ടി വലിയ്ക്കുന്ന ഈ രൂപത്തിന്‌ സിഗാർ എന്ന പേര്‌ ലഭിയ്ക്കുന്നത്,മായൻ-ഇന്തോ ഭാഷയിൽ പുകയില എന്ന അർത്ഥമുള്ള 'സിക്' (si'c) എന്ന വാക്കും 'പുകവലിക്കുക എന്ന അർത്ഥത്തിലുള്ള സികാർ (sicar) എന്ന വാക്കും ചേരുകയും, സ്പാനിഷ് ഭാഷയിലെ സിഗാര (cigarra) എന്ന പദവും ഉരുത്തിരിഞ്ഞാണ്‌ അവസാന സിഗാർ എന്ന രൂപത്തിലെത്തിയത്.
സിഗരറ്റ് ബീഡി എന്നീ പുകവലി ഉല്പ്പന്നനളെ അപേക്ഷിച്ച് സവിശേഷമായ നിർമ്മിതിയാണ്‌ സിഗാറിനുള്ളത്.
അരിഞ്ഞ പുകയില കടലാസിലോ തത്തുല്യമായ മറ്റെന്തെങ്കിലുമോ വച്ച് ഉരുട്ടിയെടുത്ത രൂപമാണ്‌ സിഗരറ്റ്. എന്നാൽ സിഗാറിൽ കടലാസ് ഉപയോഗിക്കുന്നില്ല, പ്രത്യേകമായി സംസ്കരിച്ചെടുത്ത പുകയില അടുക്കുകളായി ചുരുട്ടുകയാണ്‌ ചെയ്യുക.
സിഗരറ്റിന്റെ മിക്ക ബ്രാൻഡുകളിലും പുകയരിപ്പ (Filter) ഘടിപ്പിക്കാറുണ്ടെങ്കിലും സിഗാറിൽ അത്തരം ഉല്പ്പന്നങ്ങളൊന്നും ഉപയോഗിക്കുന്നില്ല, സമ്പൂർണ്ണമായും പുകയില മാത്രമാണ്‌ ഉപയോഗിക്കുന്നത്.
സാധാരണയായി സിഗരറ്റിനുപയോഗിക്കുന്ന പുകയിലയിൽ സംസ്കരണത്തിനോ മറ്റോ വിധേയമാക്കുന്നില്ല, എന്നാൽ സിഗാർ നിർമ്മിക്കാനുപയോഗിക്കുന്ന പുകയില ഏകദേശം ഒരു വർഷം വരെയുള്ള പ്രവർത്തനങ്ങളിലൂടെ പ്രത്യേക രീതിയിലുള്ള സംസ്കരണത്തിന്‌(ferment)വിധേയമാക്കുന്നു.
സിഗരറ്റ് നിർമ്മാണം പൂർണ്ണമായും യന്ത്രവൽകൃതമാണെങ്കിലും, ലോകോത്തര പ്രശസ്തമായ വിലപിടിപ്പുള്ള സിഗാറുകൾ ഇപ്പോഴും കരകൗശല ഉല്പ്പന്നമായാണ്‌ പുറത്തിറങ്ങുന്നത്.
നിർമ്മാണത്തിനുപയോഗിക്കുന്ന സംസ്കരിച്ചെടുക്കുന്നപുകയിലയുടെ വകഭേദമനുസരിച്ച് പല നിറങ്ങളിലുള്ള സിഗാറുകൾ വിപണിയിൽ ലഭ്യമാണ്‌, നേരിയ നിറവ്യത്യാസങ്ങളുള്ള നൂറോളം വ്യത്യസ്ത പുകയിലകൾ ഉണ്ടെങ്കിലും പ്രധാനമായും ഏഴ് പ്രധാന നിറങ്ങളിലാണ്‌ സിഗാർ പ്രധാനമായും അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകുന്നത് ഇളം മഞ്ഞ, ഇളം പച്ച, ഇളം തവിട്ട്, കടം തവിട്ട്, ചുവപ്പ് കലർന്ന തവിട്ട്, ഇളം കറുപ്പ്, കടും കറുപ്പ് തുടങ്ങിയവാണവ
ഏകദേശം ആറാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനും ഇടയിലുള്ളതെന്ന് അനുമാനിക്കുന്ന, മെക്സിക്കോയിൽനിന്ന് ലഭ്യമായ, മായൻ ഇന്ത്യൻ ശിലാചിത്രങ്ങളിലും മറ്റും ചുരുട്ടുരുപത്തിലുള്ള പുകയില വലിക്കുന്ന ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അതിനാൽ ആദിമ ഇന്തോ അമേരിക്കൻ വംശജരാണ്‌ പുകയിലയുടെ ലഹരി ആദ്യമായി ഉപയോഗിച്ചതെന്നും, തലമുറകളിലൂടെ കൈമാറപ്പെട്ട അവരുടെ പുകവലി രഹസ്യം പിന്നീട് കോലംബസ് നാവികസംഘത്തിന്‌ ലഭ്യമാകുകയും അതുവഴിയാണ്‌ പുകയിലയും സിഗാർ പോലുള്ള പുകവലി ഉല്പ്പന്നങ്ങളും ലോകജനതയ്ക്ക് ലഭ്യമാകുകയും ചെയ്തത് എന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്.
പുകയിലയുടെ ഇലകൾ ചുരുട്ടി വലിയ്ക്കുന്ന ആദിമകാല ബഹാമാസ് ദ്വീപ് വാസികളിൽ നിന്നാണ്‌ ക്രിസറ്റഫർ കൊളംബസിന്റെ നാവിക സംഘത്തിന്‌ ആദ്യമായി പുകയിലയെക്കുറിച്ചും പുകവലിയെക്കുറിച്ചുമുള്ള അറിവ്‌ ലഭിയ്ക്കുന്നത്, അതുകൊണ്ട് തന്നെ പുകവലിയുടെ ആദിമരൂപത്തിലുള്ള രൂപവും ചുരുട്ട് ആണ്‌ എന്ന് പറയാം,പുകയില പനയോലയിലും മറ്റും ചുരുട്ടി വലിയ്ക്കുകയും അത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുകയും ചെയ്യുന്ന ലഹരിഉപയോഗം അക്കാലത്ത് അവിടം സാധാരണമായിരുന്നു എന്ന് കൊളംബസ് നാവികസംഘം പ്രതിപാദിക്കുന്നുണ്ട്.
സിഗാർ ഉല്പ്പാദക രാജ്യങ്ങൾ
ക്യൂബ
ലോകപ്രശസ്തമാണ്‌ ക്യൂബൻ സിഗാറുകൾ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സിഗാറുകളും ക്യൂബയിൽനിന്നാണ്‌. ബഹാമാസ് ദ്വീപ് സമൂഹങ്ങളിലുള്ള ക്യൂബ പിന്നീട് പുകയിലയുടെ ഉല്പ്പാദനത്തിലൂടെയും ലോകത്തിലെ ഏറ്റവും മികച്ചതും വിലപിടിപ്പുള്ളതുമായ സിഗാറുകൾക്ക് ഉല്പ്പാദകരാകുകയും ചെയ്തു.
ക്യൂബയിലെ അതി വിദഗ്ദരായ സിഗാർ തെറുപ്പുകാർ ലോകമാകനം ശ്രദ്ധിയ്ക്കപ്പെടുന്ന പ്രദർശനങ്ങൾ നടത്തുകയും ലേലത്തിലൂടെ ലോകപ്രശസ്തമായ സിഗാർ ഉല്പ്പന്നങ്ങൾ വിറ്റഴിക്കുകയും, സർക്കാർ നേതൃത്വലൂടെ സിഗാർ വ്യാപകമായി നിർമ്മിക്കുകയും ലോകമാകമാനം കയറ്റുമതി നടത്തുകയും ചെയ്തു വരുന്നു.
മറ്റു രാജ്യങ്ങൾ
സ്പെയിൻ, സ്വീഡൻ, അമേരിക്ക, ബെൽജിയം, ജർമ്മനി, ഇന്തോനീഷ്യ, ബർമ്മ, ഇറ്റലി, കാനഡ, ഡൊമിനിക്കൻ റിപ്പബ്ളിക്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ സവിസേഷമായ സിഗാർ നിർമ്മാണവും കയറ്റുമതിയും നടത്തി വരുന്നു
സിഗാർ ഉല്പ്പാദക സ്ഥാപനങ്ങൾ
സ്പെയിൻ ആസ്ഥാനമായുള്ള അൽതാഡിസ് (Altadis)എന്ന മൾട്ടിനാഷണൽ കമ്പനിയാണ്‌ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സിഗാർ, പുകയില കയറ്റുമതി ചെയ്യുന്ന സ്ഥാപനം എന്ന് സ്ഥിതിവിവരക്കണക്കുകൾ സ്ഥിരീകരിക്കുന്നു. ഏകദേശം മുപ്പതിനായിരത്തോളം തൊഴിലാളികളുള്ള ഒരു പുകയില ഉല്പ്പന്ന ഫാക്റ്ററിയാണിത്.
സ്വീഡൻ ആസ്ഥാനമായ സ്വീഡിഷ് മാച്(Swedish Match)എന്ന കമ്പനിയാണ്‌ ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തുള്ളത്
സിഗാർ അടിമകളായിരുന്ന ചരിത്ര പുരുഷന്മാർ
ഫിഡൽ കാസ്റ്റ്രോയുടെയും ചെഗുവേരയുടെയും സിഗാർ വലിച്ചിരിക്കുന്ന ചിത്രങ്ങൾ നാം ധാരാളം കാണാറുണ്ട്. സിഗാറിന്റെ കടുത്ത ആരാധകാരായിരുന്നു ഇവർ.
കിംഗ് എഡ്വേർഡ് ഏഴാമൻ, വിൻസ്റ്റൻ ചർച്ചിൽ, സിഗ്മണ്ട് ഫ്രോയ്ഡ്, ജോർജ് ബർൺസ്, മാർക് ട്വൈൻ, ജാക് ബെന്നി തുടങ്ങിയ ഒട്ടനവധി ചരിത്രപുരുഷന്മാരുടെ അടങ്ങാത്ത അഭിനിവേശം സിഗാറുമായുണ്ടായിരുന്നു എന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഇന്നും ലോക പ്രശസ്തരായ പല മഹദ് വ്യ്കതികളിലും ഔദ്യോഗിക പരിപാടികളിലും വിസേഷാവസരങ്ങളിലും ഒരു അഭിമാന,ആഡംഭര സൂചകമായി സിഗാർ ഉപയോഗിക്കുന്നു.
സിഗാർ ബ്രാൻഡുകൾ
ഇന്ന് ലോകത്ത് ലഭ്യമായ ഏറ്റവും വിലിപിടിപ്പുള്ള സിഗാറുകളും അതിന്റെ ഏകദേശ വിലയും
സിഗാർ വലിയുടെ ദൂഷ്യ വശങ്ങൾ
ഏതൊരു പുകയില ഉല്പ്പന്നത്തിന്റെയും അമിതോപയോഗം മനുഷ്യശരീരത്തിന്‌ മാരകമായ രോഗങ്ങൾക്ക് കാരണമാകുകയും, ക്യാൻസർ, ശ്വാസകോശസംബന്ധിയായ രോഗങ്ങൾ തുടങ്ങിയ പലവിധ അസുഖങ്ങളും മരണം വരെയുള്ള രോഗാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും.
No automatic alt text available.