റഷ്യയിലെ ‘പ്രേത’ റേഡിയോ സ്റ്റേഷൻ അന്ത്യകാഹളം മുഴക്കുമോ? രഹസ്യ റേഡിയോ ആരുടേത്?
1970കള്‍ മുതല്‍ ആരംഭിച്ച് ഇപ്പോഴും പ്രക്ഷേപണം തുടരുന്ന ഒരു പ്രേത റേഡിയോയുണ്ട് റഷ്യയില്‍. ഈ റേഡിയോക്ക് പിന്നില്‍ ആരാണെന്നോ എന്താണ് സംപ്രേക്ഷണം ചെയ്യുന്നതെന്നോ പുറംലോകത്തിന് ഒരുധാരണയുമില്ല. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ചതുപ്പ് പ്രദേശത്തു നിന്നാണ് ദ ബസര്‍ അല്ലെങ്കില്‍ MDZhB എന്നറിയപ്പെടുന്ന ഈ റഷ്യന്‍ റേഡിയോ സിഗ്നലുകള്‍ അയക്കുന്നതെന്ന് മാത്രം അറിയാം.
ദുരൂഹതകള്‍ ധാരാളമുള്ളതിനാല്‍ തന്നെ ഈ റേഡിയോയെകുറിച്ചുള്ള കഥകള്‍ക്കും പഞ്ഞമില്ല. റഷ്യന്‍ സൈന്യത്തിന്റെ രഹസ്യ റേഡിയോയാണിത് എന്ന് തുടങ്ങി അന്യഗ്രഹജീവികള്‍ക്കുള്ള പങ്കില്‍ വരെ കഥകളെത്തി നില്‍ക്കുന്നു. 1970കള്‍ മുതല്‍ പ്രക്ഷേപണം ആരംഭിച്ചെങ്കിലും 1982ലാണ് ഈ റേഡിയോയില്‍ നിന്നുള്ള സിഗ്നലുകള്‍ പുറംലോകം ശ്രദ്ധിക്കപ്പെടുന്നത്. ഇക്കാലത്തിനിടക്ക് ശബ്ദത്തില്‍ നേരിയ വ്യത്യാസമുണ്ടായെങ്കിലും സംപ്രേക്ഷണം തടസമില്ലാതെ ഇന്നും തുടരുന്നു.
4635 kHzല്‍ ട്യൂണ്‍ ചെയ്യാനായാല്‍ ആര്‍ക്കും ഈ റേഡിയോയില്‍ നിന്നുള്ള ശബ്ദം കേള്‍ക്കാനാകും. എന്നാല്‍ ഒന്നും മനസിലാകില്ലെന്ന് മാത്രം. ആരാണ് ഈ റേഡിയോയിലെ സിഗ്നലുകള്‍ മുടങ്ങാതെ ദിവസവും സംപ്രേക്ഷണം ചെയ്യുന്നതെന്ന് മാത്രം അറിയില്ല. റഷ്യന്‍ സൈന്യത്തിന് ഈ റേഡിയോയുമായുള്ള ബന്ധമാണ് ഏറെ പ്രചാരം ലഭിച്ച സാധ്യതകളിലൊന്ന്. റഷ്യന്‍ ചാരന്മാരുമായുള്ള ആശയവിനിമയത്തിന് സൈന്യം ഉപയോഗിക്കുന്നതാണിതെന്നും പ്രചരിക്കപ്പെടുന്ന കഥകളിലൊന്നാണ്. അന്ത്യകാഹളം മുഴക്കുകയാണ് ഈ റേഡിയോയുടെ ചുമതലയെന്ന് കരുതുന്നവരും കുറവല്ല. റഷ്യക്കെതിരെ ആണവാക്രമണം നടന്നാല്‍ വിവരം അറിയിക്കുകയാണ് ഈ റേഡിയോയുടെ ലക്ഷ്യമെന്നും ചിലർ കരുതുന്നു. ആണവാക്രമണത്തിന്റെ പ്രത്യാക്രമണത്തിന്റെ ചുമതലയും ഈ റേഡിയോയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറയപ്പെടുന്നു. വളരെയധികം ദൂരത്തേക്ക് സഞ്ചരിക്കാന്‍ മാത്രം ശേഷിയുള്ളതാണ് ഈ റേഡിയോ സിഗ്നലുകളെന്നതും ശ്രദ്ധേയമാണ്. രാജ്യാന്തര തലത്തിലെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ഇതിന് ബന്ധമുണ്ടോ എന്ന് പോലും സംശയിക്കപ്പെടുന്നുണ്ട്.
signal
ഈ റഷ്യന്‍ റേഡിയോയുമായി ബന്ധപ്പെട്ട മറ്റൊരു സിദ്ധാന്തം മിസൈലുകള്‍ എത്രദൂരെയാണെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കുന്നു എന്നതാണ്. റേഡിയോ വഴിയുള്ള രഹസ്യ കോഡുകള്‍ രാജ്യാന്തര തലത്തിലുള്ള റഷ്യന്‍ ചാരന്മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണെന്നും കരുതപ്പെടുന്നു. എന്തെങ്കിലും അത്യാവശ്യഘട്ടം വന്നാല്‍ സൈന്യത്തിനും ലോകമൊട്ടാകെയുള്ള റഷ്യയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കുകയെന്ന ദൗത്യവും ഈ രഹസ്യ റേഡിയോക്കുണ്ടെന്ന് കരുതപ്പെടുന്നു. റഷ്യയില്‍ നിന്നുള്ള ഈ ദുരൂഹ റേഡിയോ പ്രക്ഷേപണം തുടരുന്നുവെന്നത് സത്യമാണെങ്കിലുംഎന്താണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നത് ഊഹങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ്.