ഇന്ന് വിവര സാങ്കേതിക വിദ്യ നിത്യ ജീവിതത്തിന്റെ ഭാഗമാണ് .നാം ഒരു വിവര വിപ്ലവത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് പറയുന്ന വരും ഉണ്ട് ..എന്തായാലൂം നാമിപ്പോൾ ജീവിക്കുന്ന ലോകം മുപ്പതോ നാപ്പതോ വര്ഷം മുന്പത്തെ ലോകത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ് .ഈ മാറ്റത്തിന് മാനവരാശി ഏറ്റവും കടപ്പെട്ടിരിക്കുന്നത് ക്ലാഡ് ഷാനോൻ എന്ന മനുഷ്യനോടാണ് .
.
രണ്ടാം ലോക മഹായുദ്ധ കാലത് യൂ എസ് ഇലെ ബെൽ ലാബിലെ ഗവേഷകനായാണ് ക്ലാഡ് ഷാനോൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് .ഇലക്ട്രോണിക് കംപ്യൂട്ടറുകളുടെ ആദ്യകാല രൂപമായ അനലോഗ് കംപ്യൂട്ടറുകൾ നിർമിക്കുന്നതിൽ കാര്യമായ പങ്കുവഹിക്കാൻ അദ്ദേഹത്തിനായി .1945 ഇത് അദ്ദേഹം പ്രസിദ്ധീകരിച്ച '' എ മാത്തമാറ്റിക്കൽ തിയറി ഓഫ് കമ്മ്യൂണിക്കേഷൻ'' (A Mathematical Theorey of Communication)എന്ന ഗവേഷണ പ്രബന്ധത്തിൽ വിവര വിനിമയ സംവിധാനങ്ങളുടെ ഗണിത തത്വങ്ങൾ എല്ലാം വിവരിച്ചിട്ടുണ്ടായിരുന്നു ..അക്കാലത്തു അദ്ദേഹം രഹസ്യമായ വിവരവിനിമയത്തെപ്പറ്റിയും (Secure Communications) കാര്യമായ ഗവേഷണം നടത്തി. നാല്പതുകളുടെ അവസാനം നോർബെർട് വീനറുമായി (Norbert Weiner)ചേർന്ന് വിവര വിനിമയത്തിന്റെ ആധാരശിലയായ .ഇൻഫർമേഷൻ തിയറി അദ്ദേഹം കെട്ടിപ്പടുത്തു ..1949 ഇൽ '' എ മാത്തമാറ്റിക്കൽ തിയറി ഓഫ് കമ്മ്യൂണിക്കേഷൻ'' അദ്ദേഹം പുസ്തക രൂപത്തിൽ ലളിതമായി പ്രകാശനം ചെയ്തു . ആ ഗ്രന്ധത്തിന്റെ പ്രകാശനത്തോടുകൂടി ഇൻഫർമേഷൻ തിയറി (Information Theory) അതീവ രഹസ്യമായ ഒരു സൈനിക ഉപകരണം എന്നതിൽ നിന്നും വാർത്താവിനിമയ സംവിധാനങ്ങളുടെ നിര്മാണത്തിലേക്കു നയിക്കുന്ന ഒരു വഴികാട്ടിയായി മാറി
.
ജീവിതത്തിൽ ഉടനീളം അദ്ദേഹം പ്രശസ്തിക്കുവേണ്ടിയോ പുരസ്കാരങ്ങൾക്കുവേണ്ടിയോ ദാഹിച്ചില്ല .തൻറെ കണ്ടുപിടുത്തം ഒരു പുതിയ ലോകം തന്നെ പടുത്തുയർത്തുന്നത് നിശബ്ദനായി, സംതൃപ്തനായി അദ്ദേഹം കണ്ടുനിന്നു .2001 ഇൽ അദ്ദേഹം ദിവംഗതനായി
---
Ref: https://www.scientificamerican.com/…/claude-e-shannon-foun…/
ചിത്രം :ക്ലാഡ് ഷാനോൻ,ചിത്രം കടപ്പാട് :വിക്കിമീഡിയ കോമൺസ്