ഇന്ത്യയുടെ ശക്തരായ ചക്രവര്‍ത്തിമാരില്‍ മുന്‍ നിരയിലാണ് ചത്രപതി ശിവാജിയുടെ സ്ഥാനം ..! ആ മറാട്ട സിംഹത്തിനു മുന്‍പില്‍ ശത്രു സങ്കേതങ്ങളായ ഏകദേശം മുന്നൂറ്റി അറുപതോളം കോട്ടകള്‍ കീഴടങ്ങി ..എന്നാല്‍ സ്വന്തം സാമ്രാജ്യത്തിനകത്ത് അദേഹം ഏഴു തവണ അക്രമിച്ചിട്ടും കീഴടങ്ങാത്ത ഒരു കോട്ടയുണ്ട് .. ,മകന്‍ സംബാജിയുടെ കരുത്തിനു മുന്‍പിലും തകരാതെ ,തളരാതെ കടലില്‍ നിലയുറപ്പിച്ചു ശക്തി ദുര്‍ഗ്ഗം ..!
അതാണ് മുരുട് ജഞ്ചിറ (Murud Janchira)..!!! വര്‍ത്തമാന കാലത്തും ഇതൊരു വിസ്മയമായി തുടരുന്നതിന്റെ പ്രധാന കാരണം കോട്ടയുടെ നിര്‍മാണ ശൈലി തന്നെയെന്നു നിസംശയം പറയാം ..! മഹാരാഷ്ട്രയിലെ റായ് ഗഡ് ജില്ലയില്‍ (South Mumbai) സ്ഥിതി ചെയ്യുന്ന മുരുട് എന്ന പുരാതന നഗരവും കരയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെ കടലിനു നടുവില്‍ നിലയുറപ്പിച്ച ഈ കോട്ടയും നൂറ്റാണ്ടുകളുടെ ചരിത്രം വിളിച്ചോതുന്നു …..!
കടലിൽ ഉയർന്നു നിൽക്കുന്ന പാറയിൽ പണിത മുരുട് ജഞ്ചിറ ഇന്ത്യയിലെ ഏറ്റവും ശക്തവും അപൂർവ്വവുമായ കടൽ കോട്ടയാണ്. കൊങ്കൺ പാതയിലെ അവസാനത്തെ സ്റ്റേഷൻ ആയ റോഹയിൽ നിന്ന് ബസ്സിൽ ഒന്നര മണിക്കൂർ സമയം കൊണ്ട് മുരുട് എന്ന നഗരത്തിൽ എത്താം. മുരു്ടിൽ നിന്നും മുരുട് ജഞ്ചിറ സ്ഥിതി ചെയ്യുന്ന കൊച്ചു പട്ടണമായ റായ്പുരിയിലേക്ക് വലിയ ഓട്ടോകൾ സവാരി നടത്തുന്നുണ്ട്. റായ്പൂരി ജട്ടിയിൽ നിന്നും തുറന്ന വലിയ വഞ്ചികൾ യാത്രികരെ കോട്ടയിലേക്ക് കൊണ്ട് പോകുന്നു
അഫ്രിക്കന്‍ ,അറബ് വംശജരും മുഗള്‍ സാമ്രാജ്യത്തിലെ മറ്റൊരു സൈനീക വിഭാഗവുമായിരുന്ന ‘സിദ്ധികളുടെ’ നിര്‍മാണ മികവാണ് കോട്ടയുടെ ഉറച്ച നിലനില്‍പ്പിനു പിന്നില്‍…കോട്ടയിലെങ്ങും ശിലയിൽ തീർത്ത വലിയ ചുവരുകളും തകർന്ന കൽക്കെട്ടുകളും കോട്ടയുടെ പ്രതാപകാലം അനുസ്മരിപ്പിക്കും. കൊട്ടാരവും ഔദ്യോഗിക കൃത്യനിർവ്വഹണത്തിനുള്ള കെട്ടിടങ്ങളും പള്ളികളും ശുദ്ധജലം നിറഞ്ഞ രണ്ട് വലിയ കുളങ്ങളും കോട്ടയിലുണ്ട്. 22 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കോട്ടയ്ക്ക് ചുറ്റും 40 അടി ഉയരത്തിൽ ചുറ്റുമതിൽ.ഓവൽ രൂപത്തിൽ ഉള്ള കോട്ടയ്ക്ക് 19 കൊത്തളങ്ങൾ ഉണ്ട്. ഇവയിൽ പല വലിപ്പത്തിൽ ഉള്ള പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നു.
യഥാര്‍ഥത്തില്‍ മുരുട് ജഞ്ചിറയുടെ ആദ്യ രൂപം പണിതുയര്‍ത്തിയതു പതിനഞ്ചാം നൂറ്റാണ്ടിലാണ് ..മത്സ്യ ബന്ധനം ഉപജീവനമാക്കിയ ഒരു വിഭാഗം ആളുകളുടെ പ്രയത്നമായിരുന്നു ഈ കോട്ട ..!അതില്‍ പ്രധാനിയായിരുന്ന രാജാറാം പാട്ടില്‍ എന്ന വ്യക്തി , അന്നത്തെ വ്യവസ്ഥിയില്‍ , കടല്‍ കൊള്ളക്കാരില്‍ നിന്നുമൊക്കെ തങ്ങളുടെ ആളുകളുടെ സുരക്ഷ മുന്നില്‍ കണ്ടുകൊണ്ട് ഒരു അഭയ കേന്ദ്രം കണക്കെ പണി കഴിപ്പിച്ചതായിരുന്നു ഈ ചെറിയ കോട്ട ….എന്നാല്‍ അഹമദാബാദ് ഭരണാധികാരിയായ നിസാമിന് ഇതില്‍ താത്പര്യം ജനിച്ചു ..!(സ്വയം ഒരു സാധാരണ വിഭാഗത്തിന്റെ ഉയര്‍ച്ച നൈസമിനെ ആലോസരപ്പെടുത്തിയെന്നു ചുരുക്കം ) തുടര്‍ന്ന് സിദ്ധികളെ വിട്ടു കോട്ട പിടിച്ചെടുക്കുകയും നിയന്ത്രണം അവരെ ഏല്‍പ്പിക്കുകയും ചെയ്തു ..!
കോട്ടയില്‍ ഒരു വിഭാഗം സൈന്യത്തെ അവരോധിച്ച സിദ്ധികള്‍ കോട്ടയുടെ മുഖം അപ്പാടെ മാറ്റിയെടുത്തു ..അതുവരെ തടിയിലും ,ഇരുമ്പയിരിലും നിര്‍മിച്ചിരുന്ന കോട്ട രാജകീയമായ പ്രൌഡിയോടെ .സൈനീക നീക്കത്തിന് യോജിച്ച രീതിയില്‍ കൂറ്റന്‍ കല്ലുകള്‍ സംയോജിപ്പിച്ച് കെട്ടിയൊരുക്കി ..!സിദ്ധിയായിരുന്ന ബുർഗാൻ ഖാൻ ആണ് 1567 – 71 കാലത്ത് പഴയ മരകോട്ട പൊളിച്ചുമാറ്റി ഇന്നത്തെ കരിങ്കൽ കോട്ട പണിതത്.ഏതു തരത്തിലുള ആക്രമണങ്ങളെയും പ്രതിരോധിക്കുന്ന തരത്തിലായിരുന്നു കോട്ടയുടെ ഘടന ഒരുക്കിയെടുത്തത് ..22 acres വ്യാപിച്ചു കിടക്കുന്ന കോട്ടയ്ക്കു നിര്‍മാണ ശേഷം അവര്‍ നല്‍കിയ പേര് അറബിയില്‍ ‘ദ്വീപ് ‘ എന്നര്‍ത്ഥം വരുന്ന ‘Jazeere mahroob Jazeera’ എന്നാ നാമമായിരുന്നു ..
പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും മുഗളന്മാരുടെയും തുടർച്ചയായ ആക്രമണങ്ങൾ കോട്ടയുടെയും കോട്ട കാക്കുന്ന സിദ്ധികളുടെയും മുന്നിൽ തകർന്നു വീണു. ഈ ഭാഗത്ത് ഇന്നും ജീവിക്കുന്ന വംശീയ വിഭാഗമാണ് സിദ്ധികൾ. കടൽ കടന്നെത്തിയ സാമ്രാജ്യങ്ങളും ഈ മണ്ണിലെ ചക്രവർത്തിമാരും കോട്ടയോട് നിരന്തരമായി കൊമ്പുകോർത്തു.മറാത്ത സാമ്രാജ്യത്തിന്റെ മുടിചൂടാമന്നനായ ശിവാജി ഏഴു തവണ ആക്രമിച്ചിട്ടും തകരാതെ തളരാതെ കടലിൽ നിലയുറപ്പിച്ച ശക്തിദുർഗ്ഗം.
പോര്‍ച്ചുഗീസുകാരും ,മറാത്തികളുമടക്കം കോട്ട പിടിച്ചടക്കാന്‍ നടത്തിയ അക്രമങ്ങളെ അവര്‍ അതിജീവിച്ചു .! മുഗള്‍ സാമ്രാജ്യത്തിന്റെ സൈനീക ബലം തന്നെയായിരുന്നു സിദ്ധികളുടെ കരുത്ത് .
സ്വന്തം സാമ്രാജ്യത്തിനകത്തെ ഈ കോട്ട ഉയര്‍ത്തിയ വെല്ലുവിളി ശിവാജിക്ക് തലവേദന തന്നെയായിരുന്നു !….നിരവധി തവണ ആക്രമിച്ചപ്പോഴും പരാജയപെട്ട് മടങ്ങാനായിരുന്നു വിധി ! കോട്ട പിടിച്ചെടുക്കാന്‍ കഴിയാതെ ഈ ഉദ്യമം അദേഹം ഉപേക്ഷിക്കുകയാണ് ഉണ്ടായത് ..തുടര്‍ന്ന് ശിവജിയുടെ കാലശേഷം മകന്‍ സംബാജിയും പല തവണ ശ്രമിച്ചെങ്കിലും സിദ്ദികള്‍ക്ക് മുന്‍പില്‍ കാലിടറുന്ന കാഴ്ചയാണ് കണ്ടത് ….കോട്ടയ്ക് പ്രധാന കവാടത്തിനു അടിയിലൂടെ കടലിലേക്ക് ഒരു രഹസ്യ തുരങ്കം അവര്‍ നിര്‍മിച്ചിരുന്നു ..! ഒരു യുദ്ധത്തില്‍ ഈ വഴിയിലൂടെ സൈനീക നീക്കം നടത്തിയ സംബാജി , ലക്‌ഷ്യം കാണുന്നതിനു തൊട്ടുമുന്‍പ് സിദ്ധികളുടെ കടന്നക്രണം നേരിടേണ്ടി വന്നു ..ഒടുവില്‍ സൈന്യം പിന്‍വലിഞ്ഞു …
തുടര്‍ന്ന് ഇരുവരുടെയും കാല ശേഷം 1736 ഏപ്രില്‍ 19 ന് മറാത്ത പേഷ, ബാജി റാവുവിന്‍റെ സൈന്യം സൈന്യാധിപനായ ചിമ്നാജി അപ്പയുടെ നേതൃത്വത്തില്‍ ഒടുവില്‍ സിദ്ദികളെ പരാജയപ്പെടുത്തി ,അവരെ വകവരുത്തുകയും കോട്ട പിടിച്ചെടുക്കുകയും ചെയ്തു …(Battle of Riwas) …
1818 ല്‍ ഇംഗ്ലീഷുകാര്‍ ബാജി റാവു രണ്ടാമനെ യുദ്ധത്തില്‍ പരാജയപ്പെടുത്തുന്നതു വരെയ്ക്കും കോട്ട മറാത്തികളുടെ കൈയിലായിരുന്നു ..!
കോട്ടയ്ക്കു അകത്തു ശുദ്ധജലം നല്‍കുന്ന രണ്ടു കുളങ്ങള്‍ ഉപയോഗ പ്രദമാണ് ..സമുദ്രത്താല്‍ ചുറ്റപെട്ട ഒരു കോട്ടയുടെ നടുവില്‍ കടല്‍വെള്ളമല്ലാത്ത ശുദ്ധമായ ജലം ലഭിക്കുന്നത് പ്രകൃതിയുടെ അത്ഭുതമായി തുടരുന്നു ..!വര്‍ഷങ്ങള്‍ പഴക്കമുള്ള പീരങ്കികളും ,ആയുധങ്ങളും മറ്റൊരു ആകര്‍ഷണമായി തുടരുന്നു ..!വര്‍ത്തമാന കാലത്തെ, ഈ വിസ്മയം കാണുവാന്‍ ജനത്തിരക്ക് അനുഭവ പ്പെടാറുണ്ട് ..!തുറന്ന വഞ്ചികളില്‍ അവരെ സ്വീകരിക്കാന്‍ വിദഗ്തരായ വഞ്ചിക്കാര്‍ എപ്പോഴുമുണ്ട് ..!
കോട്ടയുടെ ഭിത്തിയിന്‍ മേല്‍ ശക്തിയായി അഞ്ഞടിക്കുന്ന ഓള തിരകള്‍ പരാജയപെട്ട് പിന്തിരിയേണ്ടി വരുന്നത് സൂക്ഷിച്ചു നോക്കിയാല്‍ നമുക്ക് കാണാം ..ഒരുപാടു പോരാട്ടങ്ങള്‍ അതിജീവിച്ചു, ചരിത്രം കല്ലുപാകിയ ഈ സൃഷ്ടിക്ക്,... ഇതൊന്നും ഒരു പ്രശ്നമേ അല്ലല്ലോ …!പ്രകൃതിക്കും കാലത്തിനും കീഴ്പ്പെടുത്താനാകാത്ത മനുഷ്യന്റെ ചില നിശ്ചയദാർഢ്യങ്ങൾ പോലെ മുരുട് ജഞ്ചിറ കടലിൽ ഇന്നും ഉയർന്നു നിൽക്കുന്നു