A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സാഹസികർക്കു മാത്രം-ഹരിഹർ കോട്ട









ദൂരെ നിന്നും കണാം..ആകാശത്തെ തൊട്ട് മേഘങ്ങളെ തലോടി നില്‍ക്കുന്ന ഒരു കുന്നിനെ. കുറച്ചു കൂടി അടുത്തെത്തിയാല്‍ മനസ്സിലാകും കുന്ന് മാത്രമല്ല അവിടെയുള്ളത്, .ഒരു കോട്ട കൂടിയുണ്ടെന്ന്.. ആഹാ...എന്നാല്‍ ആ കോട്ടയില്‍ ഒന്നു കയറാം എന്നു തോന്നുന്നുണ്ടോ.. ഇത്തിരി പാടുപെടും..അങ്ങനെ ആര്‍ക്കും അത്രപെട്ടന്നൊന്നും കയറാന്‍ പറ്റിയ ഒരിടമേ അല്ല ഈ കോട്ട. സാഹസികരെ മാത്രം കാത്തിരിക്കുന്ന ഈ കോട്ടയെക്കുറിച്ചറിയാം...മഹാരാഷ്ട്രയിലെ നാസിക്കിനു സമീപമുള്ള തൃമ്പകേശ്വറിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഭീകരനായ കോട്ടയാണ് ഹരിഹര്‍ ഫോര്‍ട്ട്. കുത്തനെയുള്ള കല്‍പ്പടവുകള്‍ കയറി എത്തുന്ന ഈ കോട്ട സഞ്ചാരികളുടെ ആകര്‍ഷണമാണ്.. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.ഹരിഹര്‍ കോട്ടയുടെ നിര്‍മ്മാണത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. യാദവ വംശത്തിന്റെ കാലത്താണ് ഇത് നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്നു. 1636 ല്‍ ഷാഹാരി രാജ ഭാസാലെ ഈ കോട്ട കീഴടക്കി എന്നു പറയപ്പെടുന്നു.ചെങ്കുത്തായ ഭീമന്‍ പാറക്കെട്ട്..
മുന്‍പ് പറഞ്ഞതുപോലെ സാഹസികര്‍ക്കും വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ക്കും വേണ്ടി മാത്രമുള്ളതാണ്ഹരിഹര്‍ ഫോര്‍ട്ട്. ഉയരത്തെ ഭയക്കുന്നവരും നല്ല കായികശേഷി ഇല്ലാത്തവരും ഈ കോട്ടയും യാത്രയും സ്വപ്നത്തില്‍ പോലും കാണേണ്ടതില്ല.അല്പം ദുര്‍ഘടം പിടിച്ചതാണ് കോട്ടയിലേക്കുള്ള യാത്ര. യാത്ര തുടങ്ങുമ്പോള്‍ പ്രത്യേകിച്ച് വഴിയൊന്നുമില്ല. പുല്ലുകള്‍ വകഞ്ഞുമാറ്റി വഴിയുണ്ടാക്കി വേണം പോകാന്‍... പടികള്‍ കാണുന്നതുവരെയുള്ള യാത്ര വളരെ എളുപ്പമാണ്..കല്ലില്‍ കൊത്തിയ പടികള്‍ ആദ്യ കാഴ്ചയില്‍ തന്നെ ഒന്നു പേടിപ്പിക്കും. ഇത് കയറി ജീവനോടെ മുകളില്‍ എത്തുമോ എന്ന സംശയം ഉറപ്പായും ഉണ്ടാകും..കുത്തനെയാണ് പടികളാണുള്ളത്.
ഇരുന്നും കിടന്നും നടന്നുമെല്ലാം പടികള്‍ കയറേണ്ടി വരും.. ആദ്യസെറ്റ് പടികള്‍ കയറിയാല്‍ പിന്നെ ഒരു കവാടം കാണാം..കവാടം കടന്നാല്‍ ഇതുവരെ നടന്നതിലും കുറച്ചു കൂടി ഭീകരമായ പടികളാണുള്ളത്. അതുംകൂടി
കടന്നാല്‍ മുകളിലെത്താം.. അവിടെ സാഹസികരെ കാത്തിരിക്കുന്നത് വിശാലമായ ഒരു കുന്നിന്‍പുറവും പാറയില്‍ കൊത്തിയ കുളങ്ങളുമാണ്. 360 ഡിഗ്രി വ്യൂവിലാണ് കാഴ്ചകള്‍. അങ്ങകലെ മുംബൈ നഗരത്തിന്റെയും വനങ്ങളുടെയുമെല്ലാം കാഴ്ച മനസ്സിനെ കുളിര്‍പ്പിക്കും...117 പടികള്‍ കയറിയാണ് ഇവിടെയത്തുന്നത്. കല്ലില്‍ കൊത്തിയും തുരന്നും നിര്‍മ്മിച്ചിരിക്കുന്ന ഈ പടികള്‍ അപകടകാരികളാണ്. പ്രത്യേകിച്ചും മഴക്കാലങ്ങളില്‍. കുന്നിന്റെ മുകളില്‍ നിന്നുള്ള വെള്ളം താഴേക്ക് പടികള്‍ വഴി ഒലിച്ചിറങ്ങുന്നതിവാല്‍ മിക്കപ്പോവും ഇവിടെ വഴുക്കലാണ്. അതിനാല്‍ വളരെ ശ്രദ്ധിച്ചു മാത്രമേ കയറാവൂ..

ഈ കോട്ട ആര് നിർമിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ ഒരറിവും ഇത് വരെ ലഭിച്ചിട്ടില്ല.... സാഹസികരായ അതിഥികളെ സ്വീകരിച്ചുകൊണ്ട് ഹരിഹർ കോട്ട ഇന്നും ഒരു ചുരുളഴിയക്കോട്ടയായി തലയുയർത്തി നിൽക്കുന്നു...

രത്നാവതിയുടെ പ്രേതക്കോട്ടയിലേക്ക്









2015 മാർച്ച്‌ കാലയളവിൽ ജോലി സംബന്ധമായ കുറച്ചു കാര്യങ്ങളുമായി ഡൽഹി വരെ പോയ ശേഷം...വെറുതെ തോന്നിയ ഒരു ആകാംക്ഷയുടെ പുറത്തു ഞാൻ ഈ കോട്ട സന്ദർശിക്കുകയുണ്ടായി... അന്ന് പലരിൽ നിന്നായി അറിഞ്ഞ പല കഥകളും ഒന്നായി ചേർത്ത് ഇന്ത്യയിലെ തന്നെ No:1,ലോകത്തിലെ 3ാമത്തെ ചുരുളഴിയാത്ത രഹസ്യത്തെ... ഭാരതത്തിന്റെ പ്രേതകോട്ടയെ,നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.....
ഭാരതത്തിന്റെ ഡ്രാക്കുളക്കോട്ടയാണ് ഭാൻഗഢ് കോട്ട. പ്രേതകഥകളും പ്രകൃത്യാതീത ശക്തികളുടെ താണ്ഡവങ്ങളുമായി ഭയവും കൗതുകവും കലർത്തി സഞ്ചാരികളെ വശീകരിക്കുന്നുണ്ട് ഭാൻഗഢ് . most haunted places in India എന്നൊന്നന്വേഷിക്കാൻ ഗൂഗിളിനോട് പറഞ്ഞാൽ ആദ്യം പൊക്കിക്കാണിക്കുന്നത് ഭാൻഗഢ് കോട്ടയായിരിക്കും. ഭാൻഗഢിനെക്കുറിച്ച് ചോദിച്ചാൽ വിക്കിച്ചേട്ടനും ഗൂഗിളമ്മായിക്കും നൂറ് നാവാണ്.
ജയ്പ്പൂരിൽ നിന്ന് നൂറിനടുത്ത് കിലോമീറ്റർ അകലെയാണ് ആൽവാർ ജില്ലയിലെ ഈ ഗ്രാമം.ഹൈവേ വഴി പോരാതെ രാംഗഢ് വഴിയുള്ള അത്ര സുഖകരമല്ലാത്ത യാത്രയായിരുന്നു ആന്തി ഗ്രാമം വരെ. പ്രശസ്തമായ ഷോലെ ചിത്രീകരിച്ചതു് രാംഗഢിലാണത്രെ.ഇപ്പോൾ രാംഗഢിൽ മഴയില്ല. ഡാമിൽ വെള്ളമില്ല. കൃഷിയില്ല. പച്ചപ്പില്ല. വർഷങ്ങളായി രാംഗഢ് ഇങ്ങനെ വരണ്ടുണങ്ങിക്കിടക്കുകയാണ്. ചെറിയൊരു പട്ടണത്തിന്റെ പൊങ്ങച്ചങ്ങളുണ്ടായിരുന്ന രംഗഢിൽ ഇപ്പോഴുള്ളത് ഒന്നു രണ്ട് മാടക്കടകളും കുറേ വാനരന്മാരും ഡാമിലെ ആൽഗേ നിറഞ്ഞ അല്പം വെള്ളത്തിൽ പെട്ടു പോയ ഏതാനും മുതലുകളുമാണ്.രാജസ്ഥാനിൽ പലഭാഗങ്ങളിലും ഇങ്ങനെ സംഭവിക്കുന്നുണ്ട്. നഗരങ്ങളുടെ ചമയങ്ങൾ ഊരിവെച്ച് ദരിദ്രഗ്രാമങ്ങളുടെ സങ്കടങ്ങളിലേക്ക് തലവര മാറി വരഞ്ഞ പല പ്രദേശങ്ങളും വഴിമാറുന്നുണ്ട്. ഭാൻഗഢിനും ഇതു തന്നെയാണ് സംഭവിച്ചത്.പതിനാറാം നൂറ്റാണ്ടിലാണ് ആമറിലെ ഭരണാധികാരിയും അക്ബറിന്റെ ദിവാനുമായിരുന്ന രാജാ ഭഗവാൻ ദാസ് ഭാൻഗഢ് നഗരം പണിയുന്നത്. മുഗളന്മാരുടെ സാമന്ത രാജ്യമായിരുന്നു അന്ന് ആമർ (Amer/Amber) രജപുത്രരിലെ കച്ച് വാ ഗോത്രക്കാരായിരുന്നു ആമർ രാജാക്കന്മാർ .യുദ്ധവീരരായ ഇവരെ മുഗൾ സാമ്രാജ്യം കീഴടക്കിയത് സൈന്യബലം കൊണ്ട് മാത്രമല്ല,അവരുമായി ബന്ധുബലം സ്ഥാപിച്ചുകൊണ്ടുമായിരുന്നു.ഒരു വെടിക്ക് രണ്ടു പക്ഷിയെന്നോ ഒരു പക്ഷിക്ക് രണ്ടു വെടിയെന്നോ ഈ നയതന്ത്രത്തെ വ്യാഖ്യാനിക്കാം.
ആമർ രാജാവായിരുന്ന രാജാ ബാർമലിന്റെ മകനാണ് ഭാൻഗഡ് സ്ഥാപിച്ച ഈ രാജാ ഭഗവാൻ ദാസ്.ഇദ്ദേഹത്തിന്റെ സഹോദരി ജോധാ ബായി മുഗൾ ചക്രവർത്തി അക്ബറിന്റെ പത്നിയായിരുന്നു.ഭഗവാൻ ദാസിന്റെ മകളെ വിവാഹം ചെയ്തിരുന്നത് സലീം രാജകുമാരനായിരുന്നു.ഈ രാജകുമാരൻ പിൽക്കാലത്ത് ജഹന്ഗീർ എന്ന പേരിൽ ചക്രവർത്തിയായി. ഭഗവാൻ ദാസിന്റെ ഇളയ മകൻ മാധോസിങ്ങ് ആണ് ഭാൻഗഡ് കോട്ടയിലിരുന്ന് ഭരണമാരംഭിച്ചത്.മാധോസിങ്ങിനെപ്പോലെ മിടുക്കനായിരുന്നില്ല പിന്നാലെ വന്ന ചത്തർസിങ്ങ് .ചത്തർ സിങ്ങിനു ശേഷം വന്നവരെ ചരിത്രം തന്നെ ഓർക്കുന്നില്ല. ഭാൻഗഢ് ക്ഷയിച്ചു കൊണ്ടിരുന്നു. മുഗളന്മാരുടെ സഹായത്തോടെ കോട്ട മാത്രം സംരക്ഷിക്കപ്പെട്ടു. ഔറംഗസേബിന്റെ കാലശേഷം മുഗൾ സാമ്രാജ്യം ക്ഷയിച്ചു തുടങ്ങി, കോട്ട തകർന്നും തുടങ്ങി. സംരക്ഷകരില്ലാതെ പോയ ഭാൻഗഢിനെ 1720 ൽ ജയ് സിങ്ങ് രണ്ടാമൻ ജയ്പൂരിനോട് ചേർത്തു.(ഇദ്ദേഹമാണ് ജയ്പൂർ നഗരം നിർമ്മിച്ചത്. ജയ്സിങ്ങിൽ നിന്നാണ് ജയ്പൂരിന് ആ പേര് കിട്ടുന്നത്.) എന്നിട്ടും ഭാൻഗഢിന്റെ കഷ്ടകാലം കഴിഞ്ഞില്ല. വടക്കേയിന്ത്യയെ മുഴുവൻ പട്ടിണിക്കിട്ട 1783ലെ വൻ ക്ഷാമം ഭാൻഗഢ് കോട്ടയെ അനാഥമാക്കി, ഭാൻഗഢിനെ ശൂന്യമാക്കി.
ഇത്രയും ചരിത്രത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റൗട്ട്. ഇനിയുള്ളത് നാട്ടുകേൾവികളുടെയും കെട്ടുകഥകളുടെയും ഈസ്റ്റ്മാൻ കളർ ഹൊറർ തിരച്ചിത്രമാണ്. ചരിത്രത്തിന്റെ നരച്ച ലിപികളിൽ ഗ്രാമീണർക്ക് താല്പര്യമില്ല.അവർ പാടത്തും വരമ്പത്തുമിരുന്നു മക്കളോടും കൊച്ചുമക്കളോടും പറയാൻ നിറമുള്ള നാടോടിക്കഥകൾ മെനഞ്ഞെടുത്തു.കഥപറഞ്ഞു പറഞ്ഞു കാലം പുതിയ കഥാപാത്രങ്ങളെ പ്രസവിച്ചു. രത്നവതിയും ദുർമന്ത്രവാദിയും .ബാലോനാഥും കോട്ടയുടെ നിഴലും.അങ്ങനെ ഒരു കോട്ട നിറയെ കഥകൾ.
പഴയ ഭാൻഗഢിലെ സന്യാസിയോ അവധൂതനോ ആയിരുന്നിരിക്കാം ബാലോനാഥ്.ആരവല്ലിയുടെ സ്വച്ഛവും സുന്ദരവുമായ താഴ്വാരം അദ്ദേഹം ധ്യാനത്തിന് തെരെഞ്ഞെടുത്തു. ധ്യാനവും സന്യാസവുമായി സ്വസ്ഥമായിക്കഴിയുന്നതിനിടക്കാണ് ഭാൻഗഢിൽ കോട്ടവരുന്നത്. അനുവാദം അന്വേഷിച്ചു വന്ന രാജാവിനോട് സന്യാസി പറഞ്ഞു - കോട്ടയുടെ നിഴൽ എന്റെ ധ്യാന സ്ഥലത്തേക്ക് എത്തരുത്. അങ്ങനെ വന്നാൽ എന്റെ ശാപം ഈ കോട്ടയിലും പ്രജകളിലും പതിക്കും.ഒരു പക്ഷേ കോട്ടയിലെ ബഹളങ്ങളും അധികരിക്കുന്ന ജനസാന്നിധ്യവും തന്റെ ഏകാന്തതയെ ബാധിക്കരുതെന്നായിരിക്കും മൂപ്പര് ആഗ്രഹിച്ചത്. ഏതായാലും കോട്ട നാലുനിലയിൽ നിർത്തി ധ്യാനസ്ഥലം നിഴൽബാധയിൽ നിന്നൊഴിവാക്കി രാജാക്കന്മാർ . വർഷങ്ങൾ കഴിഞ്ഞുപോയി. രാജാക്കന്മാർ മാറി വന്നു. നാട് അഭിവൃദ്ധിപ്പെട്ടു.രാജവരുമാനം കൂടി. മരണമില്ലാതെ ധ്യാനത്തിൽ മുഴുകിയ ബാലോനാഥിനെ ഭാൻഗഢ് മറന്നു. കോട്ടയുടെ നിലകൾ കൂടിക്കൂടി വന്നു. അഞ്ച്, ആറ് ,ഏഴ്. നീണ്ടുവന്നു വീണ നിഴലിൽ ബാലോനാഥ് പൊട്ടിത്തെറിച്ചു. ശാപവാക്കുകൾ കോട്ടയിലും നാട്ടിലും വന്നു വീണു. കോട്ടയുടെ ഉയർന്ന നിലകൾ തകർന്നു. അനേകം പേർ മരിച്ചു. ബാക്കിയുള്ളവർ ഭാൻഗഢ് ഉപേക്ഷിച്ചു പോയി. ശൂന്യമായ ഭാൻഗഢിൽ ബാലോനാഥ് പിന്നേയും ധ്യാനനിരതനായി. പിന്നീടെപ്പോഴോ ദിവംഗതനായി.കോട്ട പരിസരങ്ങളിലെവിടെയോ ബാലോനാഥ് നിത്യധ്യാനത്തിലാണെന്നു വിശ്വസിക്കപ്പെടുന്നു.
ഭാൻഗഢിന്റെ ചരിത്രത്തിലൊന്നും കണ്ടെത്താനാവാത്ത രത്നവതി രാജകുമാരിയാണ് രണ്ടാമത്തെ കഥയിലെ നായിക. അവളെ തീവ്രമായി ആഗ്രഹിച്ച സിംഗിയ എന്ന ദുർമന്ത്രവാദി വില്ലൻ. ഒരിക്കൽ രത്നവതിയുടെ ദാസിയിലൂടെ വശീകരണത്തൈലം കൊടുത്തു വിടുന്നു അയാൾ. ദുർമന്ത്രവാദിയുടെ ദുരുദ്ദേശം മനസ്സിലാക്കാനുള്ള ജ്ഞാനദൃഷ്ടിയുണ്ടായിരുന്നു രാജകുമാരിക്ക് .അവരത് നിലത്തൊഴിച്ചു കളഞ്ഞു. അതിൽ നിന്ന് രൂപം കൊണ്ട ഭീമൻ പാറ ഉരുണ്ടുചെന്ന് സിംഗിയയെ കൊന്നുകളഞ്ഞു. മരിക്കുന്നതിന് മുമ്പ് സിംഗിയയും ശാപം പാസ്സാക്കി.
രാജകുമാരി കൊല്ലപ്പെടുമെന്നും രാജ്യം നശിക്കുമെന്നും .അടുത്ത വർഷം അജാബ്ഗഡുമായുള്ള യുദ്ധത്തിൽ രത്നവതി കൊല്ലപ്പെട്ടു.രാജ്യം ഛിന്നഭിന്നമായി. രത്നവതി പുനർജ്ജനിക്കുമെന്നും അപ്പോൾ ഭാൻഗഢ് പഴയ പോലെ സമ്പന്നമാകുമെന്നും ഗ്രാമം വിശ്വസിക്കുന്നു. രത്നവതിക്കഥക്കു തന്നെ ധാരാളം വകഭേദങ്ങളുണ്ടാക്കിയിട്ടുണ്ട് ഗ്രാമീണ രസികർ. ഭാൻഗഢിലെ നാടൻ കഥപ്പുരകൾ ഇപ്പോഴും തിരക്കിലാണ്.
കോട്ടയിൽ അതിസാഹസികതക്ക് ശ്രമിച്ചവർക്കുണ്ടായ തിക്താനുഭവങ്ങൾ. രാത്രി കോട്ടയിൽ തങ്ങി മരണപ്പെട്ടവരുടെ കഥകൾ. ഇരുളും ഭയവും മരണവും ചാലിച്ച കഥകൾ കറുത്തിറങ്ങുകയാണ്. കോട്ടയിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടി ക്കൊണ്ടിരിക്കയാണ്. ഗ്രാമം ഒന്നു മിനുങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഇരുവശത്തും നെടുവീർപ്പിട്ടു നിൽക്കുന്ന പൊളിഞ്ഞ ചുമരുകളുടെയും തൂണുകളുടെയും കടമുറികളുടെയും ഇടയിലൂടെ കോട്ടയിലേക്കുള്ള നടവഴി സങ്കടപ്പെട്ടു നടന്നുപോകുന്നു.ചുറ്റിലും പരിസരത്തിന് പഴമയുടെയും പരിഭ്രാന്തിയുടെയും ഭാവം പകർന്ന് താടിയും മുടിയും നീട്ടി ആൽമരങ്ങൾ.വിചിത്രാകാരങ്ങളിലേക്ക് തായ്ത്തടിയും കൊമ്പുകളും വളർത്തി പേര് പറയാത്ത വേറെയും മരങ്ങൾ.ഒറ്റക്കും തെറ്റക്കും കുരങ്ങന്മാർ.ആരവല്ലി മലനിരകളിൽനിന്നു വയറു നിറച്ചെത്തുന്ന കാറ്റിന്റെ നീളൻ ഏമ്പക്കങ്ങൾ.നീണ്ടു പോകുന്ന വഴിക്കറ്റത്തു മുറിവേറ്റു വീണ രാക്ഷസനെപ്പോലെ കോട്ട.കോട്ടയെ മടിയിലേക്കെടുത്തു വെക്കുന്നു മൂന്നുവശത്തു നിന്നും ചരിഞ്ഞിറങ്ങുന്ന ആരവല്ലി.കോട്ടയുടെ വലതു വശത്തു മലയുടെ നിറുകയിൽ ഒരു ഛത്രി കാണാം.പഴയ നിരീക്ഷണഗോപുരമാവാം.മലകയറിച്ചെല്ലാൻ നമ്മെ മോഹിപ്പിക്കും വിധം ഗംഭീരമാണ് അതിന്റെ നിൽപ്പ്.പൊടിവീണ് ചെമ്പിച്ച ചെറിയ മരങ്ങൾ ഛത്രിയിലേക്ക് അലസം കയറിപ്പോകുന്നുണ്ട്.ആരവല്ലി പലയിടത്തും ഇത്തരം ഛത്രികളെ സൂക്ഷിക്കുന്നുണ്ട്.
രാജസ്ഥാൻ ശിലകൾ നല്കുന്ന ഗരിമ ഈ കോട്ടമതിലിനുമുണ്ട്.ഇവിടെ നിന്ന് കോട്ടയുടെ പടിപ്പുരയിലേക്കുള്ള വഴി ചെരിഞ്ഞ് കയറുന്നു.ഇരുമ്പഴികളിട്ട വലിയ പടിപ്പുരവാതിൽ കയറുമ്പോൾ തടവറയിലേക്ക് കടക്കുന്ന ജീവപര്യന്തക്കാരന്റെയത്രയും വ്യസനങ്ങൾ എവിടെ നിന്നോ മനസ്സിൽ വന്നു തൂങ്ങി. വാതിൽ കടന്നാൽ ഇരുവശത്തുമുള്ള ഉയർന്ന തറയിൽ ഇരിക്കാം, വർഷങ്ങൾ ദ്രവിച്ചടിഞ്ഞ പൊടി നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ .കേരളത്തിൽ ഇത്തരം സ്ഥലങ്ങളിൽ കാണാവുന്ന സാമൂഹ്യ വിരുദ്ധരുടെ അസന്മാർഗ്ഗിക അവശേഷിപ്പുകൾ ഇവിടെ കാണുന്നില്ല. സുമൻ +സുമി സമവാക്യങ്ങളോ 'ഹൃദയഭേദക' ചിത്രങ്ങളോ അശ്ലീലലിഖിതങ്ങളോ ഇല്ല. രത്നവതിയും ബാലുനാഥും ഭൂതഗണങ്ങളും ആർക്കിയോളജി വകുപ്പിലെ ജീവനക്കാരും കോട്ടയെ കാത്തു പോരുന്നുണ്ട്
കോട്ടയിലേക്ക് പൊളിഞ്ഞു തുടങ്ങിയ പടികൾ കയറുമ്പോൾ കേട്ട പ്രേതകഥകളുടെ ഇരുളൊക്കെ ഒഴിഞ്ഞ് പോകും. ഉച്ചയുടെ തിളക്കുന്ന വെയിലിൽ ,ധാരാളം ഇടനാഴികളും വരാന്തകളും അഴികളില്ലാത്ത ജനലുകളും തുറപ്പുകളുമായി രഹസ്യമൊന്നുമില്ലെന്ന് മലർന്നു കിടക്കുകയാണ് കോട്ട. കോട്ടയുടെ അടിയിലേക്ക് ചില കുഞ്ഞൻ മാളങ്ങൾ തുറക്കുന്നുണ്ട്. കൂരിരുട്ടിന്റെ നാട്ടുരാജ്യത്തിലേക്കിറങ്ങാൻ ശ്രമിച്ച് ഭയപ്പെടുന്നുണ്ട് ചില പോക്കിരി സഞ്ചാരികൾ .മൊബൈലുകളുടെ പുത്തൻ വെളിച്ചം നൂറ്റാണ്ടുകൾ സ്വരുക്കൂട്ടിവെച്ച പഴയ ഇരുളിനോട് തോല്ക്കുന്നു . ഇടനാഴികളുടെ അറ്റത്തും ഇത്തരം ഇരുട്ടറകൾ കാണാം. അവിടേക്ക് കടന്ന് നോക്കുന്നത് ബുദ്ധിയല്ല. ഭൂതപ്രേതങ്ങളൊന്നുമില്ലെങ്കിലും പാമ്പുകളും മറ്റു വിഷജന്തുക്കളുമുണ്ടാവാം.
കോട്ടയുടെ നടുവിലൂടെ മുകൾ നിലകളിലേക്കുള്ള പടിക്കെട്ട് കയറിപ്പോകുന്നു. വശങ്ങളിൽ ഭൂതകാലത്തിൽ നിന്നുണർന്ന് അന്തം വിട്ട് നില്‌ക്കുന്ന കുറേ മുറികളുണ്ട്. അവിടെ നിന്ന് പൊടിയുടേയും ഈർപ്പത്തിന്റേയും ഗന്ധം സൂര്യ വെളിച്ചത്തിലേക്ക് എത്തി നോക്കുന്നുണ്ട്. ചില മുറികളിൽ വവ്വാലുകൾ ശീർഷാസനത്തിലാണ്.നാലുനിലകളും കയറി മുകളിലെത്തിയപ്പോഴേക്കും വശംകെട്ടു പോയിരുന്നു. എന്റെ നീളൻ മുടി ഊർന്ന് വീണ് മുഖത്തെ വിയർപ്പിൽ ഒട്ടിപ്പിടിച്ചു.ഏഴു നിലകളോടെ 'സപ്ത മഹൽ ' എന്നറിയപ്പെട്ടിരുന്ന കോട്ട ഇന്ന് നാല് നിലകളോടെ ഭൂത് മഹൽ എന്നാക്ഷേപിക്കപ്പെടുന്നു.ബാലു നാഥിന്റെ സന്യാസത്തിലേക്ക് നിഴൽ നീട്ടിയ മൂന്ന് നിലകൾ തകർന്നു പോയിരിക്കുന്നു . മേൽത്തളത്തിൽ കോട്ടച്ചുമരുകളിൽ നിന്നും പിണങ്ങി വീണ കല്ലുകളുടേയും ഇഷ്ടികളുടേയും കൂമ്പാരങ്ങളാണ്. ചിലയിടങ്ങളിൽ എവിടേക്കാണ് കയറിപ്പോകുന്നതെന്നു മറന്ന് പെട്ടെന്ന് നിന്ന്പോയ ചവിട്ടുപടികൾ. ഇവിടെ നിന്ന് മുന്നിലേക്ക് നോക്കിയാൽ കോട്ടയുടെ വിസ്തൃതിയും പൊളിഞ്ഞും പൊളിയാതെയും കിടക്കുന്ന കുറേ ക്ഷേത്രങ്ങളും കാവൽ ഗോപുരങ്ങളും കാണാം. കോട്ടയുടെ പുറം മതിലിനും പുറത്ത് വലിയൊരു മക്ബറയുണ്ട്. കച്ച്വാ രാജകുടുംബത്തിൽ നിന്ന് ഇസ്ലാമിലേക്ക് മാറിപ്പോയ ഏതോ രാജാവോ രാജകുമാരനോ അവിടെയുറങ്ങുന്നു. പുതിയ കഥകളിൽ ഇത് ബാലുനാഥിന്റെ സാമാധിയായിക്കൊണ്ടിരിക്കുന്നുണ്ട്. ഹനുമാൻ ഗേററ് കടന്ന് ആളുകൾ കോട്ടയിലേക്ക് വരുന്നതു കാണാം.ഡെൽഹി ഗേററ്, ലാഹോറിഗേററ്, ഫുൽബാരിഗേററ്, അജ്മീർ ഗേററ് എന്നിങ്ങനെ നാല് കോട്ട വാതിലുകൾ കൂടിയുണ്ട്.കോട്ടയുടെ പിന്നിലേക്ക് നോക്കുമ്പോൾ കെട്ടിപ്പിടിക്കാവുന്ന ദൂരത്തിൽ ആരവല്ലി. അടുത്ത് തന്നെ സിരിസ്ക്ക കടുവാ സംരക്ഷണ ദേശീയ പാർക്ക് തുടങ്ങുന്നു.
കൗതുകം കൊണ്ട് വരുന്ന സഞ്ചാരികൾ മാത്രമല്ല ഹനുമാൻ ഗേറ്റ് കടക്കുന്നത് .അദൃശ്യ അമാനുഷ അസാധാരണ ( ദുഷ്ട) ശക്തികളെക്കുറിച്ച് പഠനത്തിലേർപ്പെട്ടവർ, കോട്ടയുടെ വിപണനമൂല്യമറിയുന്ന ടിവി ചാനലുകാർ, പ്രേതങ്ങളില്ലെന്ന് തെളിയിക്കാൻ വെമ്പുന്ന അതിസാഹസികർ ,ഭാൻഗഢിനെ പശ്ചാത്തലമാക്കുന്ന എഴുത്തുകാർ, സിനിമാക്കാർ.അങ്ങനെ ഒരു പാടുപേരെ ബാലുനാഥും രത്നവതിയും ആകർഷിക്കുന്നു.
നാല് മണിയോടെ ഞങ്ങൾ താഴേക്കിറങ്ങി. അഞ്ചു കഴിഞ്ഞാൽ ജോലിക്കാർ ആളുകളെ പുറത്താക്കിത്തുടങ്ങും. സൂര്യഭഗവാന്റെ സാന്നിധ്യത്തിലല്ലാതെ കോട്ടയിൽ തങ്ങരുതെന്നാണ് ആർക്കിയോളജി വകുപ്പിന്റെ ഉത്തരവ്. ഉദയം മുതൽ അസ്തമയം വരെ മാത്രം പ്രവേശനം. രാത്രി സമയങ്ങൾ പ്രേതഭൂതങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്നു. ഒരു പക്ഷേ പ്രേതബാധിതം എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ഏക കോട്ടയാകാം ഭാൻഗഢ്. കോട്ടയിലും പരിസരങ്ങളിലും വൈദ്യുതവിളക്കുകളില്ല. ആർക്കിയോളജി സംഘം (ASl-Archeology Society of India) ഇവിടെ ഒരോഫീസ് പോലും തുറക്കാതെ കോട്ടയയെ ഇരുട്ടിലുപേക്ഷിച്ച് മുങ്ങിയിരിക്കുകയാണ്.
അന്ധവിശ്വാസങ്ങളും അബദ്ധവിശ്വാസങ്ങളും പാഴാവുന്നില്ല.

#Place : Alwar district, Rajasthan
#Best Season : October to February
#Significance : The fort is considered India's 'most haunted' place.
#Timing : 6 am-6pm
#How #to #Reach
Bhangarh lies between Jaipur and Alwal. Route from Delhi : Delhi-Gurgaon-Bhiwadi-Alwar-Sariska-Thanagazhi-Pratapgarh-Ajabgarh-Bhangarh. It's a nearly 300-km drive.

ജെൻജിറകോട്ട


ഇന്ത്യയുടെ ശക്തരായ ചക്രവര്‍ത്തിമാരില്‍ മുന്‍ നിരയിലാണ് ചത്രപതി ശിവാജിയുടെ സ്ഥാനം ..! ആ മറാട്ട സിംഹത്തിനു മുന്‍പില്‍ ശത്രു സങ്കേതങ്ങളായ ഏകദേശം മുന്നൂറ്റി അറുപതോളം കോട്ടകള്‍ കീഴടങ്ങി ..എന്നാല്‍ സ്വന്തം സാമ്രാജ്യത്തിനകത്ത് അദേഹം ഏഴു തവണ അക്രമിച്ചിട്ടും കീഴടങ്ങാത്ത ഒരു കോട്ടയുണ്ട് .. ,മകന്‍ സംബാജിയുടെ കരുത്തിനു മുന്‍പിലും തകരാതെ ,തളരാതെ കടലില്‍ നിലയുറപ്പിച്ചു ശക്തി ദുര്‍ഗ്ഗം ..!
അതാണ് മുരുട് ജഞ്ചിറ (Murud Janchira)..!!! വര്‍ത്തമാന കാലത്തും ഇതൊരു വിസ്മയമായി തുടരുന്നതിന്റെ പ്രധാന കാരണം കോട്ടയുടെ നിര്‍മാണ ശൈലി തന്നെയെന്നു നിസംശയം പറയാം ..! മഹാരാഷ്ട്രയിലെ റായ് ഗഡ് ജില്ലയില്‍ (South Mumbai) സ്ഥിതി ചെയ്യുന്ന മുരുട് എന്ന പുരാതന നഗരവും കരയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെ കടലിനു നടുവില്‍ നിലയുറപ്പിച്ച ഈ കോട്ടയും നൂറ്റാണ്ടുകളുടെ ചരിത്രം വിളിച്ചോതുന്നു …..!
കടലിൽ ഉയർന്നു നിൽക്കുന്ന പാറയിൽ പണിത മുരുട് ജഞ്ചിറ ഇന്ത്യയിലെ ഏറ്റവും ശക്തവും അപൂർവ്വവുമായ കടൽ കോട്ടയാണ്. കൊങ്കൺ പാതയിലെ അവസാനത്തെ സ്റ്റേഷൻ ആയ റോഹയിൽ നിന്ന് ബസ്സിൽ ഒന്നര മണിക്കൂർ സമയം കൊണ്ട് മുരുട് എന്ന നഗരത്തിൽ എത്താം. മുരു്ടിൽ നിന്നും മുരുട് ജഞ്ചിറ സ്ഥിതി ചെയ്യുന്ന കൊച്ചു പട്ടണമായ റായ്പുരിയിലേക്ക് വലിയ ഓട്ടോകൾ സവാരി നടത്തുന്നുണ്ട്. റായ്പൂരി ജട്ടിയിൽ നിന്നും തുറന്ന വലിയ വഞ്ചികൾ യാത്രികരെ കോട്ടയിലേക്ക് കൊണ്ട് പോകുന്നു
അഫ്രിക്കന്‍ ,അറബ് വംശജരും മുഗള്‍ സാമ്രാജ്യത്തിലെ മറ്റൊരു സൈനീക വിഭാഗവുമായിരുന്ന ‘സിദ്ധികളുടെ’ നിര്‍മാണ മികവാണ് കോട്ടയുടെ ഉറച്ച നിലനില്‍പ്പിനു പിന്നില്‍…കോട്ടയിലെങ്ങും ശിലയിൽ തീർത്ത വലിയ ചുവരുകളും തകർന്ന കൽക്കെട്ടുകളും കോട്ടയുടെ പ്രതാപകാലം അനുസ്മരിപ്പിക്കും. കൊട്ടാരവും ഔദ്യോഗിക കൃത്യനിർവ്വഹണത്തിനുള്ള കെട്ടിടങ്ങളും പള്ളികളും ശുദ്ധജലം നിറഞ്ഞ രണ്ട് വലിയ കുളങ്ങളും കോട്ടയിലുണ്ട്. 22 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കോട്ടയ്ക്ക് ചുറ്റും 40 അടി ഉയരത്തിൽ ചുറ്റുമതിൽ.ഓവൽ രൂപത്തിൽ ഉള്ള കോട്ടയ്ക്ക് 19 കൊത്തളങ്ങൾ ഉണ്ട്. ഇവയിൽ പല വലിപ്പത്തിൽ ഉള്ള പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നു.
യഥാര്‍ഥത്തില്‍ മുരുട് ജഞ്ചിറയുടെ ആദ്യ രൂപം പണിതുയര്‍ത്തിയതു പതിനഞ്ചാം നൂറ്റാണ്ടിലാണ് ..മത്സ്യ ബന്ധനം ഉപജീവനമാക്കിയ ഒരു വിഭാഗം ആളുകളുടെ പ്രയത്നമായിരുന്നു ഈ കോട്ട ..!അതില്‍ പ്രധാനിയായിരുന്ന രാജാറാം പാട്ടില്‍ എന്ന വ്യക്തി , അന്നത്തെ വ്യവസ്ഥിയില്‍ , കടല്‍ കൊള്ളക്കാരില്‍ നിന്നുമൊക്കെ തങ്ങളുടെ ആളുകളുടെ സുരക്ഷ മുന്നില്‍ കണ്ടുകൊണ്ട് ഒരു അഭയ കേന്ദ്രം കണക്കെ പണി കഴിപ്പിച്ചതായിരുന്നു ഈ ചെറിയ കോട്ട ….എന്നാല്‍ അഹമദാബാദ് ഭരണാധികാരിയായ നിസാമിന് ഇതില്‍ താത്പര്യം ജനിച്ചു ..!(സ്വയം ഒരു സാധാരണ വിഭാഗത്തിന്റെ ഉയര്‍ച്ച നൈസമിനെ ആലോസരപ്പെടുത്തിയെന്നു ചുരുക്കം ) തുടര്‍ന്ന് സിദ്ധികളെ വിട്ടു കോട്ട പിടിച്ചെടുക്കുകയും നിയന്ത്രണം അവരെ ഏല്‍പ്പിക്കുകയും ചെയ്തു ..!
കോട്ടയില്‍ ഒരു വിഭാഗം സൈന്യത്തെ അവരോധിച്ച സിദ്ധികള്‍ കോട്ടയുടെ മുഖം അപ്പാടെ മാറ്റിയെടുത്തു ..അതുവരെ തടിയിലും ,ഇരുമ്പയിരിലും നിര്‍മിച്ചിരുന്ന കോട്ട രാജകീയമായ പ്രൌഡിയോടെ .സൈനീക നീക്കത്തിന് യോജിച്ച രീതിയില്‍ കൂറ്റന്‍ കല്ലുകള്‍ സംയോജിപ്പിച്ച് കെട്ടിയൊരുക്കി ..!സിദ്ധിയായിരുന്ന ബുർഗാൻ ഖാൻ ആണ് 1567 – 71 കാലത്ത് പഴയ മരകോട്ട പൊളിച്ചുമാറ്റി ഇന്നത്തെ കരിങ്കൽ കോട്ട പണിതത്.ഏതു തരത്തിലുള ആക്രമണങ്ങളെയും പ്രതിരോധിക്കുന്ന തരത്തിലായിരുന്നു കോട്ടയുടെ ഘടന ഒരുക്കിയെടുത്തത് ..22 acres വ്യാപിച്ചു കിടക്കുന്ന കോട്ടയ്ക്കു നിര്‍മാണ ശേഷം അവര്‍ നല്‍കിയ പേര് അറബിയില്‍ ‘ദ്വീപ്‌ ‘ എന്നര്‍ത്ഥം വരുന്ന ‘Jazeere mahroob Jazeera’ എന്നാ നാമമായിരുന്നു ..
പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും മുഗളന്മാരുടെയും തുടർച്ചയായ ആക്രമണങ്ങൾ കോട്ടയുടെയും കോട്ട കാക്കുന്ന സിദ്ധികളുടെയും മുന്നിൽ തകർന്നു വീണു. ഈ ഭാഗത്ത് ഇന്നും ജീവിക്കുന്ന വംശീയ വിഭാഗമാണ് സിദ്ധികൾ. കടൽ കടന്നെത്തിയ സാമ്രാജ്യങ്ങളും ഈ മണ്ണിലെ ചക്രവർത്തിമാരും കോട്ടയോട് നിരന്തരമായി കൊമ്പുകോർത്തു.മറാത്ത സാമ്രാജ്യത്തിന്റെ മുടിചൂടാമന്നനായ ശിവാജി ഏഴു തവണ ആക്രമിച്ചിട്ടും തകരാതെ തളരാതെ കടലിൽ നിലയുറപ്പിച്ച ശക്തിദുർഗ്ഗം.
പോര്‍ച്ചുഗീസുകാരും ,മറാത്തികളുമടക്കം കോട്ട പിടിച്ചടക്കാന്‍ നടത്തിയ അക്രമങ്ങളെ അവര്‍ അതിജീവിച്ചു .! മുഗള്‍ സാമ്രാജ്യത്തിന്റെ സൈനീക ബലം തന്നെയായിരുന്നു സിദ്ധികളുടെ കരുത്ത് .
സ്വന്തം സാമ്രാജ്യത്തിനകത്തെ ഈ കോട്ട ഉയര്‍ത്തിയ വെല്ലുവിളി ശിവാജിക്ക് തലവേദന തന്നെയായിരുന്നു !….നിരവധി തവണ ആക്രമിച്ചപ്പോഴും പരാജയപെട്ട് മടങ്ങാനായിരുന്നു വിധി ! കോട്ട പിടിച്ചെടുക്കാന്‍ കഴിയാതെ ഈ ഉദ്യമം അദേഹം ഉപേക്ഷിക്കുകയാണ് ഉണ്ടായത് ..തുടര്‍ന്ന് ശിവജിയുടെ കാലശേഷം മകന്‍ സംബാജിയും പല തവണ ശ്രമിച്ചെങ്കിലും സിദ്ദികള്‍ക്ക് മുന്‍പില്‍ കാലിടറുന്ന കാഴ്ചയാണ് കണ്ടത് ….കോട്ടയ്ക് പ്രധാന കവാടത്തിനു അടിയിലൂടെ കടലിലേക്ക്‌ ഒരു രഹസ്യ തുരങ്കം അവര്‍ നിര്‍മിച്ചിരുന്നു ..! ഒരു യുദ്ധത്തില്‍ ഈ വഴിയിലൂടെ സൈനീക നീക്കം നടത്തിയ സംബാജി , ലക്‌ഷ്യം കാണുന്നതിനു തൊട്ടുമുന്‍പ് സിദ്ധികളുടെ കടന്നക്രണം നേരിടേണ്ടി വന്നു ..ഒടുവില്‍ സൈന്യം പിന്‍വലിഞ്ഞു …
തുടര്‍ന്ന് ഇരുവരുടെയും കാല ശേഷം 1736 ഏപ്രില്‍ 19 ന് മറാത്ത പേഷ, ബാജി റാവുവിന്‍റെ സൈന്യം സൈന്യാധിപനായ ചിമ്നാജി അപ്പയുടെ നേതൃത്വത്തില്‍ ഒടുവില്‍ സിദ്ദികളെ പരാജയപ്പെടുത്തി ,അവരെ വകവരുത്തുകയും കോട്ട പിടിച്ചെടുക്കുകയും ചെയ്തു …(Battle of Riwas) …
1818 ല്‍ ഇംഗ്ലീഷുകാര്‍ ബാജി റാവു രണ്ടാമനെ യുദ്ധത്തില്‍ പരാജയപ്പെടുത്തുന്നതു വരെയ്ക്കും കോട്ട മറാത്തികളുടെ കൈയിലായിരുന്നു ..!
കോട്ടയ്ക്കു അകത്തു ശുദ്ധജലം നല്‍കുന്ന രണ്ടു കുളങ്ങള്‍ ഉപയോഗ പ്രദമാണ് ..സമുദ്രത്താല്‍ ചുറ്റപെട്ട ഒരു കോട്ടയുടെ നടുവില്‍ കടല്‍വെള്ളമല്ലാത്ത ശുദ്ധമായ ജലം ലഭിക്കുന്നത് പ്രകൃതിയുടെ അത്ഭുതമായി തുടരുന്നു ..!വര്‍ഷങ്ങള്‍ പഴക്കമുള്ള പീരങ്കികളും ,ആയുധങ്ങളും മറ്റൊരു ആകര്‍ഷണമായി തുടരുന്നു ..!വര്‍ത്തമാന കാലത്തെ, ഈ വിസ്മയം കാണുവാന്‍ ജനത്തിരക്ക് അനുഭവ പ്പെടാറുണ്ട് ..!തുറന്ന വഞ്ചികളില്‍ അവരെ സ്വീകരിക്കാന്‍ വിദഗ്തരായ വഞ്ചിക്കാര്‍ എപ്പോഴുമുണ്ട് ..!
കോട്ടയുടെ ഭിത്തിയിന്‍ മേല്‍ ശക്തിയായി അഞ്ഞടിക്കുന്ന ഓള തിരകള്‍ പരാജയപെട്ട് പിന്തിരിയേണ്ടി വരുന്നത് സൂക്ഷിച്ചു നോക്കിയാല്‍ നമുക്ക് കാണാം ..ഒരുപാടു പോരാട്ടങ്ങള്‍ അതിജീവിച്ചു, ചരിത്രം കല്ലുപാകിയ ഈ സൃഷ്ടിക്ക്,... ഇതൊന്നും ഒരു പ്രശ്നമേ അല്ലല്ലോ …!പ്രകൃതിക്കും കാലത്തിനും കീഴ്പ്പെടുത്താനാകാത്ത മനുഷ്യന്റെ ചില നിശ്ചയദാർഢ്യങ്ങൾ പോലെ മുരുട് ജഞ്ചിറ കടലിൽ ഇന്നും ഉയർന്നു നിൽക്കുന്നു





ചിത്രവധം - പുരാതന ലോകത്തില്‍

<<ചിത്രവധം - പുരാതന ലോകത്തില്‍>>
(കുട്ടികള്‍,ഗര്‍ഭിണികള്‍,ദുര്‍ബ്ബല ഹൃദയര്‍,ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിവര്‍ ദയവായി തുടര്‍ന്ന് വായിക്കരുത്)
ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ശിക്ഷാരീതികള്‍ രക്തമുറയിപ്പിക്കുന്നതാണ്. കേള്‍ക്കുമ്പോള്‍ തന്നെ ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ചില ശിക്ഷകള്‍‍..പുരാതന ഇന്ത്യയിലേയും ലോകത്തിലേയും ചില ചിത്രവധ രീതികള്‍..
--------------------------------------------------------------------
★കുന്തത്തിലേറ്റുക/ശൂലത്തിലേറ്റുക.
സാധാരണയായി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്ന കുറ്റവാളികളെ ശിക്ഷിച്ചിരുന്ന രീതിയാണിത്.(ചിത്രം-1 ശ്രദ്ധിക്കുക)
നിലത്ത് നന്നായി ഉറപ്പിച്ച കുന്തം കുറ്റവാളിയുടെ ഗുദത്തില്‍ കൂടി കയറ്റി വായിലൂടെ പുറത്തെത്തിച്ച് കൊല്ലുന്ന മൃഗീയമായ രീതിയാണിത്.ഏറ്റവും വേദനയേറിയ മരണങ്ങളിലൊന്നായിരിക്കും ഇത്.
★ആനയെ കൊണ്ട് കൊല്ലുന്ന രീതി
ആനയെ കൊണ്ട് തലയില്‍ ചവിട്ടിച്ച് കൊല്ലുന്ന രീതി.
സൌത്ത് ഈസ്റ്റ് ഏഷ്യയില്‍,പ്രത്യേകിച്ച് പുരാതന ഇന്ത്യയില്‍ നിലനിന്നിരുന്ന വധശിക്ഷാ രീതിയാണിത്.(ചിത്രം-2)
കുറ്റവാളിയുടെ ഇരുകൈകളും ബന്ധിച്ച് തല പീഠത്തിലേക്ക് വച്ച ശേഷം ആനയെ കൊണ്ട് തലയില്‍ ചവിട്ടിക്കുകയാണ് ചെയ്യുക.തല തകര്‍ന്നാണ് മരണം സംഭവിക്കുക.ഈ ശിക്ഷാരീതി നടപ്പാക്കാന്‍ ആനകള്‍ക്ക് പ്രത്യേക പരിശീലനം വരെ നല്‍കിയിരുന്നു. പൊതുജനമധ്യത്തില്‍ വച്ചായിരുന്നു ഈ അഅവധശിക്ഷ നടപ്പാക്കിയിരുന്നത്.
★കൂട്ടിലേറ്റല്‍
മനുഷ്യ ശരീരാകൃതിയിലുള്ള ഇരുമ്പു കൂട്ടില്‍ കുറ്റവാളിയെ അടച്ച് കാടിനുള്ളിലെ വന്‍മരക്കൊമ്പില്‍ തൂക്കുന്നു.
അഴികളോടു കൂടിയ കൂടാണ് ഇത്.കൈകാലുകളോ ശരീരമോ അനക്കാനാകാതെ മഴയും വെയിലുമേറ്റ് ഒരേ തൂങ്ങി നില്‍ക്കല്‍.ഒപ്പം ജന്തുക്കളുടെ അക്രമവും ഉണ്ടായേക്കാം.ചോര വാര്‍ന്നും,പട്ടിണി കിടന്നുമുള്ള ദയനീയമായ ഒരു സാവധാന മരണമാണ് കുറ്റവാളിയൃ കാത്തിരിക്കുന്നത്.
നാഗര്‍കോവിലിലെ തക്കലയില്‍ കേരളാ സര്‍ക്കാരിന്‍റെ അധീനതയിലുള്ള പത്മനാഭപുരം കൊട്ടാരത്തില്‍(പഴയ തിരുവതാംകൂര്‍ തലസ്ഥാനം) പ്രദര്‍ശിപ്പിച്ചിരിക്കുന്ന 'ശിക്ഷാക്കൂട്' ന്‍റെ ചിത്രം നല്‍കിയിരിക്കുന്നു.(ചിത്രം-3)
★നെടുകേ മുറിക്കല്‍
കുറ്റവാളിയെ തലകീഴായി കെട്ടിയിടുന്നു.
ഒരു മരത്തടി മുറിയ്ക്കുന്നതു പോലെ ഇരു വശങ്ങളില്‍ നിന്ന് അറക്കവാള്‍ പോലെയുള്ള വാളുകള്‍ ഉപയോഗിച്ച് ശരീരം നെടുകേ അറക്കുന്ന വിദ്യ.(ചിത്രം-4)
റോമാ സാമ്രാജ്യം,സ്പെയിന്‍,ചില ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നില നിന്നിരുന്നു.
★തോലുരിക്കുക
ജീവനോട് തോലുരിച്ച് കൊല്ലുന്ന കൊടുംക്രൂരമായ പ്രാകൃത ശിക്ഷാരീതിയാണിത്.ഓരോ ഭാഗത്തെ തോല് ഉരിക്കുന്നതിനനുസരിച്ച് വേദന തിന്നായിരിക്കും മരണം. മെസപ്പൊട്ടാമിയയിലാണ് ഈ രീതി നടപ്പാക്കിയിരുന്നത്.
★കാള പാത്രത്തില്‍ പുഴുങ്ങി കൊല്ലുക
പുരാതന ഗ്രീക്ക് ഭരണകാലത്ത് നിലനിന്നിരുന്ന ശിക്ഷാരീതിയാണിത്.(ചിത്രം-5)
വെങ്കലത്തില്‍ തീര്‍ത്ത കാളയുടെ ഭീമന്‍ രൂപം.അകം പൊള്ളയായിരിക്കും.ഇതിന്റെ ഉള്ളില്‍ ഒരു മനുഷ്യന് ഞെരുങ്ങി കിടക്കാനുള്ള സ്ഥലവും.
ഈ പ്രതിമക്കുള്ളില്‍ മനുഷ്യനെ കിടത്തിയ ശേഷം ഇതിന്റെ കാലിനും കൈക്കും ഇടയില്‍ തീയിട്ട് കൊല്ലുന്ന രീതിയാണിത്.
ലോഹം ചുട്ടു പൊള്ളും തോറും ശരീരം വെന്തുരുകും.
★തിളച്ച വെള്ളത്തിലോ എണ്ണയിലോ പുഴുങ്ങുന്ന രീതി
യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും നിലനിന്നിരുന്ന മറ്റൊരു രീതിയാണിത്. ഇരയെ തിളച്ച എണ്ണയിലോ വെള്ളത്തിലോ മുക്കി പുഴുങ്ങുന്ന ശിക്ഷ. ഇരയുടെ മരണം ഉറപ്പാക്കുന്നതു വരെ ഇത് തുടരും.
ഇതും പൊതുജനമധ്യത്തില്‍ വച്ചായിരുന്നു നടപ്പാക്കിയിരുന്നത്.
★കുരിശുമരണം
റോമന്‍ ഭരണകാലത്ത് പൊതുവായ ശിക്ഷാരീതിയായിരുന്നു ഇത്.രക്തം വാര്‍ന്നുള്ള മരണം.ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ശിക്ഷാരീതികളില്‍ ഒന്നാം സ്ഥാനത്താണ് ഈ രീതി.
മരക്കുരിശില്‍ കൈകള്‍ വിടര്‍ത്തി ബന്ധിക്കും,കാലുകളും.. കൈകളിലും കാലുകളിലും ഇരുമ്പാണികള്‍ തറച്ച് ഉറപ്പിച്ച ശേഷം നിലത്ത് കുത്തി നിര്‍ത്തുന്ന രീതി.
ചില അവസരങ്ങളിൽ പ്രതിയെക്കൊണ്ട് കുറുകെയുള്ള പലക ശിക്ഷാസ്ഥലം വരെ ചുമപ്പിക്കുമായിരുന്നു
പലപ്പോഴും കുരിശിലേറ്റപ്പെടുന്നയാളുടെ കാലുകളിലെ അസ്ഥികൾ ഒരു ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തച്ചുനുറുക്കുമായിരുന്നു. ഈ പ്രവൃത്തിയെ ക്രൂസിഫ്രാഞ്ചിയം (crurifragium) എന്നായിരുന്നു വിളിച്ചിരുന്നത്. കുരിശിലേറ്റപ്പെട്ടവരുടെ മരണം വേഗത്തിലാക്കുക എന്നതു കൂടാതെ കണ്ടുനിൽക്കുന്നവരെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുക എന്നതും ഈ പ്രവൃത്തിയുടെ ലക്ഷ്യമായിരുന്നു.
മരണശേഷം മൃതശരീരങ്ങൾ മറ്റുള്ളവർക്കുള്ള ഒരു താക്കീത് എന്ന നിലയ്ക്ക് പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഭയാനകവും, സാവധാനമായതും, വേദനയുള്ളതും, അപമാനകരവും, പരസ്യവുമായ മരണമായിരിക്കണം എന്ന ഉദ്ദേശത്തുകൂടിയാണ് കുരിശിലേറ്റൽ നടപ്പാക്കിയിരുന്നത്.
കുരിശിലേറ്റലിന് പല ആകൃതിയിലുള്ള മരത്തൂണുകള്‍ ഉപയോഗിച്ചിരുന്നു.
(I , T , Y, +, X ആകൃതികളിലുള്ളവ)
★എലികളെ കൊണ്ട് നെഞ്ച് തുളയ്ക്കുന്ന രീതി
വധശിക്ഷക്ക് ഇരയാക്കപ്പെടുന്ന ആളുടെ നെഞ്ചില്‍ എലികളെ നിറച്ച ഇരുമ്പ് പാത്രം ഘടിപ്പിക്കും.കെണിയില്‍ അകപ്പെട്ട എലികളുടെ അവസ്ഥ തന്നെ ആയിരിക്കും ഇത്. ഇതിനു ശേഷം പാത്രം തീ ഉപയോഗിച്ച് ചൂടാക്കും.പാത്രം ചൂടു പിടിക്കുന്നതോടെ രക്ഷപെടാനായി പുറത്തേക്കുള്ള വഴിക്കായി എലികള്‍ കൂട്ടത്തോടെ ഇരയുടെ നെഞ്ച് തുളക്കാന്‍ തുടങ്ങും.(ചിത്രം-6)
★ജീവനോടെ തീയില്‍ ദഹിപ്പിക്കുക
ദുര്‍മന്ത്രവാദം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ ശിക്ഷിക്കാന്‍ സ്വീകരിച്ചിരുന്ന മാര്‍ഗമാണിത്. ഇരയെ മരത്തില്‍ ബന്ധിച്ച ശേഷം ചുറ്റും തീയിടുക. ജീവനോട് തീയില്‍ ദഹിപ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്.
★ചക്ര ദണ്ഢനം
കുറ്റവാളിയെ ഒരു ചക്രത്തില്‍ കെട്ടിയിടുന്നു.ചക്രങ്ങള്‍ ചിലപ്പോള്‍ മുള്ളുകള്‍(spikes) ഉള്ളതുമാകാം.(ചിത്രം-7)
എല്ലുകളെല്ലാം ഇരുമ്പ് ദണ്ഢ് കൊണ്ട് അടിച്ച ശേഷം ചക്രം കറക്കുന്നു.ചക്രം കറങ്ങും തോറും എല്ലുകള്‍ ഓരോന്നായി നുറുങ്ങി വേദനാജനകമായ ഒരു മരണമാണ് വിധി.
★മൃഗങ്ങളെ കൊണ്ടുള്ള പീഠനം/ബലാല്‍സംഘം
റോമാ സാമ്രാജ്യത്തില്‍ നില നിന്നിരുന്ന ക്രൂരമായ ഒരു ചിത്രവധ രീതിയാണിത്.
കുറ്റവാളി സ്ത്രീ ആണെങ്കില്‍ അവളെ ഒരു തൂണില്‍ കെട്ടിയിടും.''പ്രത്യേകം'' പരിശീലിപ്പിച്ച വന്യമൃഗങ്ങളെ കൊണ്ട് റേപ്പ് ചെയ്യിക്കും.അവളുടെ മരണം വരെ മൃഗങ്ങളെ കൊണ്ട് ഈ ക്രൂരമായ പീഢനം തുടരും.
പുരുഷനെങ്കില്‍ മൃഗങ്ങളെ കൊണ്ട് പിച്ചി ചീന്തിക്കും.
ഒരു പ്രത്യേക തരത്തിലുള്ള ഉപകരണം,choke pear ഉപയോഗിച്ചും (ചിത്രം-8) പീഢനങ്ങള്‍ നടത്തിയിരുന്നു.4 ഭാഗങ്ങളായി വിടരുന്ന ഒരു ഉപകരണമാണിത് (ഒരു കത്രിക സങ്കല്‍പ്പിക്കൂ) ഇതിന് ചുവടെ ഒരു സ്ക്രൂ സംവിധാനവും ഉണ്ടാകും.
പുരുഷന്‍മാരുടെ ഗുദത്തിലും,സ്ത്രീകളാണെങ്കില്‍ യോനിയിലും ഈ ഉപകരണം കടത്തും.
കൂമ്പി ഇരിക്കുന്ന അവസ്ഥയിലാണ് ഉള്ളിലേക്ക് കയറ്റുക.സ്ക്രൂ അയക്കുമ്പോള്‍ ഇത് വിടരരുകയും ഗുരുതരമായ ആന്തരിക ക്ഷതങ്ങള്‍ വരുത്തുകയും ചെയ്യും.
★അവയവം അറുത്തെടുക്കല്‍
കൈയ്യ്,കാല്,ചെവി,മൂക്ക് ഇങ്ങനെ കുറ്റത്തിനനുസരിച്ച് അവയവങ്ങള്‍ മുറിക്കുന്ന രീതി.കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ
ചില രാജ്യങ്ങളില്‍ ഇതേ പോലെ ആന്തരികാവയവങ്ങള്‍ മുറിച്ചെടുത്ത് മരണത്തിലേക്ക് തള്ളി വിടുന്ന രീതിയും ഉണ്ട്.
★വലിക്കല്‍
പ്രത്യേകം തയാറാക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടെ ശരീരത്തെ രണ്ട് ഭാഗത്തേക്കും വലിക്കും.(ചിത്രം-9)
ചതുരാകൃതിയിലുള്ള ഒരു ഫ്രെയിമിനുള്ളില്‍ കുറ്റവാളിയുടെ കൈകളും കാലുകളും വിടര്‍ത്തി കെട്ടി വയ്ക്കും.പുള്ളികളും റോളറുകളും ചേര്‍ന്ന ഒരു സംവിധാനത്തിലൂടെ ശരീരം ഇരു ഭാഗത്തേക്കും വലിച്ചു നീട്ടുന്നു.
ശരീരാവയവങ്ങള്‍ വേര്‍പെട്ട് വരുന്നതു വരെയോ,അവ നിര്‍ജ്ജീവങ്ങളാകുന്നതു വരെയോ ഇത് തുടര്‍ന്നിരുന്നു.കുറ്റ സമ്മതത്തിനായി ഉപയോഗിച്ചിരുന്ന രീതിയായിരുന്നു ഇത്.
★ഇരുമ്പ് കസേര
നിറയെ ഇരുമ്പ് മുള്ളുകള്‍(spikes) ഉള്ള ഇരുമ്പ് കസേരയില്‍ കുറ്റവാളിയെ ഇരുത്തി ബന്ധിക്കുന്നു.മര്‍ദ്ദനവും ഉണ്ടൊകും.ഇരുമ്പ് മുള്ളുകള്‍ ശരീരമാസകലം തുളച്ചു കയറി ദയനീയമായ മരണമാണ് കുറ്റവാളിയുടെ വിധി.(ചിത്രം-10)
★ബ്രസ്റ്റ് റിപ്പര്‍
ഇത് ഒരു പ്രത്യേക തരം ഉപകരണമാണ്.സ്ത്രീകളെ ചിത്രവധം നടത്താന്‍ ഉപയോഗിച്ചു പോന്നിരുന്നു.
ബ്രസ്റ്റ് റിപ്പര്‍ ചൂടാക്കിയ ശേഷം ഇതുപയോഗിച്ച് സ്തനങ്ങളെ ഞെരിക്കുന്നു.ക്രൂരവും നിന്ദ്യവുമായ ഒരു ശിക്ഷാരീതിയായിരുന്നു ഇത്.(ചിത്രം-11)
-----------------------------------------------------------------
വാല്‍ക്കഷ്ണം-:
ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു സംഗതി,അതായത് പുരാതന കേരളത്തില്‍ കുറ്റം വിധിക്കാന്‍ നില നിന്നിരുന്ന 'സത്യപരീക്ഷകള്‍' മുന്‍പ് പോസ്റ്റ് ചെയ്തതിന്‍റെ ലിങ്ക് ചേര്‍ക്കുന്നു.
https://m.facebook.com/groups/763098700477683?view=permalink&id=1433999136720966
വധശിക്ഷയാണ് കുറ്റകൃത്യങ്ങള്‍ക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ. എന്നാല്‍ വധശിക്ഷ തന്നെ പല തരത്തിലുണ്ട്.പല രാജ്യങ്ങളിലും വധശിക്ഷ നടപ്പാക്കുന്നത് പല രീതിയിലാണ്.ഇന്ത്യയില്‍ തൂക്കിലേറ്റുന്നതാണെങ്കില്‍ മറ്റു രാജ്യങ്ങളില്‍ മറ്റു തരത്തില്‍.വിഷം കുത്തിവെച്ചും,തലവെട്ടിയും കല്ലെറിഞ്ഞും,വെടി വച്ചും…
ഏറ്റക്കുറച്ചലുകളിലൂടെ 'മൂന്നാം മുറകള്‍' ഇന്നും പലയിടങ്ങളിലും നിലവിലുണ്ട്.
പക്ഷെ അന്നത്തെ ശിക്ഷകളുടെ ഭയാനകതയുടെ കണക്കില്‍ ഇന്നത്തെ 'മൂന്നാംമുറകള്‍' ചെറുതാണ്.
നല്‍കിയിട്ടുള്ള ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ എഴുതി വെച്ചവ മനസിലാക്കാന്‍ എളുപ്പമുണ്ടാകും.
ശുഭദിനം നേരുന്നു...
Murali Krishnan.M











വേതാളമരം

വിക്രമാദിത്യമഹാരാജന്റെ മറുപടികേട്ട് വേതാളം, ചാടിതൂങ്ങുന്ന അതേ മരം തന്നെയത്രേയിത്.


വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച്, തലയെ പൊട്ടിത്തെറിയുടെ വക്കിലെത്തിക്കുന്ന വേതാളത്തോട് വിക്രമാദിത്യ മഹാരാജന്‍, കഥാന്ത്യം, ആകാംഷകളുടെ മുള്‍മുനയിലെത്തി നില്‍ക്കുന്ന ആ നേരം ഓര്‍മ്മയിലുണ്ടോ? ഒരു യുക്തിയും പിടിയില്ലാ കുട്ടിക്കാലത്ത്, ഇനി എന്താകുമാ മറുപടിയെന്നോര്‍ത്ത് ശ്വാസംമുട്ടി നില്‍ക്കും നേരത്ത്, കേള്‍ക്കുന്ന മറുപടി നല്‍കുമാശ്വാസം ഉണ്ടാക്കും നെടുവീര്‍പ്പ് ഇന്നുമെനിക്കനുഭവിക്കാനാകുന്നുണ്ട്. ആ സ്പടികസമാനമായ യുക്തിയുടെ ഉല്‍ബോധശക്തിയില്‍ തോറ്റ്, പിന്മാറുന്ന വേതാളം തൊങ്ങിക്കിടക്കാന്‍ ചാടിപ്പിടിക്കുന്ന ചില്ലകളുള്ള മരമെന്നു പറയുന്നതാണീ പടത്തില്‍, ഇതു കാണാന്‍ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായെങ്കിലും, അതാണിതെന്ന ഗുട്ടെന്‍സ് ഇന്നാ പിടികിടിയത്!
പതിനൊന്നാം നൂറ്റാണ്ടില്‍ സംസ്കൃതത്തിലെ വേതാള പഞ്ചവിശംതിയില്‍ നിന്ന് തപ്പിയെടുത്ത് സോമദേവന്‍ ഉണ്ടാക്കിയ കഥസരിത് സാഗരത്തിലെ അലകളടങ്ങാ കഥകളേക്കാള്‍, കളര്‍ നിറച്ച , ശക്തിയും സൗന്ദര്യവും മസില്‍ പിടിച്ചു നില്‍ക്കുന്ന സ്ഥൈര്യവുമുള്ള വിക്രമാദിത്യന്റെ വാളും പിടിച്ചുള്ള ആ നില്പ്ന്റെ അമ്പിളിയമ്മാവന്‍ കഥകള്‍ ഇന്നും നിലാവെട്ടം മനസ്സില്‍ തൂകുന്നുണ്ട്.
കുറച്ചു നാള്‍മുന്‍പ്, കോഴിക്കോട് റെയിലിന്നോരത്ത് പടിഞ്ഞാറു വശമുള്ള പാരലല്‍ റോഡില്‍, മാതൃഭൂമിയെല്ലാം കഴിഞ്ഞു വടക്ക് മാറിയെന്നാണു തോന്നുന്നത്, ഇത്തരം മരത്തെ കണ്ടതായി ഓര്‍ക്കുന്നു. ഇതിന്റെ പൂവ് ഒരു കട്ടിയുള്ള വള്ളിപോലുള്ള വടിയില്‍ തൂങ്ങിക്കിടക്കും. പിന്നെയത് നിറച്ച ചാക്കുകെട്ടു പോലേയുള്ള മരക്കായയായി മരത്തില്‍ കിടന്നാടും. പിന്നീട് മൂത്തു പഴുത്താ കായ വീണുടയുമ്പോള്‍ തലച്ചോറ് ഛിന്നഭിന്നമായ പോലേയുള്ളൊരിഫക്റ്റത് കാഴ്ചക്കാരില്‍ ജനിപ്പിക്കുമത്രേ!
രാത്രികാലങ്ങളില്‍, ആ ചാക്കുകെട്ട് പോലുള്ള കായ്ക്കുള്ളില്‍ നിന്നും ഒറ്റയ്ക്ക് പോയി സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മാത്രം കാണാനാകുന്ന ഒന്നായ!, കൃത്യം പന്ത്രണ്ടു മണിക്ക് അതില്‍ നിന്നുമൊരു തല പുറത്തേക്കു നീണ്ടുവരുന്നതായുള്ള തോന്നല്‍ ഈ കഥകേട്ടിട്ടുള്ളവരുടെ ഉപബോധമനസ്സിനു സൃഷ്ടിച്ചെടുക്കാനാകുമെന്നുമറിയുക.
ഇനി ഈ മരം കാണണമെന്നുള്ളവര്‍, പകല്‍ മാത്രമതിനു തുനിഞ്ഞാല്‍ മതിയെന്നുള്ള മുന്നറിയിപ്പ്, ഞാനിട്ടിട്ടില്ലായെന്നുള്ള പരാതിയില്ലാ വിധം കാര്യങ്ങള്‍, ഇതിലൂടെ സ്പഷ്ടമാക്കിയിട്ടുണ്ട് എന്നാണെന്റെ ഒരു തോന്നല്‍. വിക്രമാദിത്യന്റെ ആ ഉജ്ജ്വലമായ ന്യായവാദ മീമാസകളും, വേതാളം കുടികൊള്ളുന്ന ശവവും തൊങ്ങിക്കിടന്നിരുന്ന മരകൊമ്പിനിന്നുമുതല്‍ മജ്ജയും മാംസവും വച്ചെന്റെ മനസ്സിലും തൊങ്ങിക്കിടക്കാനും ചാഞ്ചാടാനും തുടങ്ങി.
നിങ്ങളിലുമതങ്ങിനെ തന്നെ; മരകൊമ്പില്‍ തൂങ്ങിയാടുന്ന തോന്നലുണ്ടാകുന്ന പോലേയുണ്ടോ ആവോ?
റീപോസ്റ്റ്.

കുനാൽ - അതിപുരാതന നഗര കേന്ദ്രം ഹാരപ്പൻ നഗരങ്ങൾക്കും സഹസ്രാബ്ദങ്ങൾ മുൻപ് നിലനിന്ന നഗരം




സാധാരണയായി സൈന്ധവ നാഗരികതയെയാണ് ഇന്ത്യയിൽ നിലനിന്ന ഏറ്റവും പുരാതന നാഗരികതയായി കണക്കാക്കുന്നത് . ബി സി ഇ 3500 കാലഘട്ടത്തെയാണ് സൈന്ധവ നാഗരികതയുടെ ആരംഭകാലമായി കരുതുന്നത് .എന്നാൽ കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ ഈ കാഴ്ചപ്പാടുകളെയെല്ലാം കീഴ്മേൽ മറിക്കുന്ന പുരാതന നഗരങ്ങളാണ് മറഞ്ഞുപോയ സരസ്വതി നദിയുടെ താഴ്വാരത്തു നിന്നും കണ്ടെടുത്തു കൊണ്ടിരിക്കുന്നത് .
.
ഭിറണ്ണയും രാഖി ഗാരിയും ആയിരുന്നു ആദ്യം കണ്ടെത്തപ്പെട്ടത് .ഭി റണ്ണയും രാഖി ഗാരിയും.ഹാരപ്പ പോലുള്ള സൈന്ധവ നഗരങ്ങളെക്കാൾ സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതും വലിപ്പം എറിയവയും ആണ്..ഇവയുടെ കണ്ടെത്തൽ ഇന്ത്യയിലെ നാഗരികതയുടെ ഉദയത്തെ ബി സി ഇ 7000 കാലഘട്ടത്തിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു .ഇപ്പോൾ മറ്റൊരു അതി പുരാതന നഗരം കൂടി സരസ്വതി തീരത്തു കണ്ടെത്തപ്പെട്ടിരിക്കുകയാണ് .ഹരിയാനായിയെ കുനാൽ ഗ്രാമത്തിലാണ് അതിപുരാതനമായ നാഗരാവശിഷ്ടങ്ങളും ആയിരക്കണക്കിന് പുരാവസ്തുക്കളും ഒരു പതിറ്റാണ്ടിലേറെയായുള്ള ഉല്ഖനനത്തിന്റെ ഭലമായി കണ്ടെത്തപ്പെട്ടിരിക്കുന്നത് .
.
ഭിറണ്ണ യോളം തന്നെ പഴക്കമുള്ളതാണ് കുനാൽ എന്നാണ് പ്രാഥമിക നിഗമനങ്ങൾ .ധാരാളം കളിമണ്ണ് പാത്രങ്ങളും .സ്വർണം കൊണ്ടുള്ള ആഭരണങ്ങളും . ചെമ്പും ,ഓടും കൊണ്ടുണ്ടാക്കിയ ആയുധങ്ങളും ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട് .
.
ഇവിടെനിന്നും കണ്ടെത്തിയ വസ്തുക്കൾ ഒരു സംസ്കാരസമ്പന്നവും സാങ്കേതികവിദ്യയിൽ മുന്നേറിയവരും ആയ ഒരു നാഗരികതയിലേക്കാണ് വെളിച്ചം വീശുന്നത് .അതിസൂക്ഷ്മമായ ആഭരണനിർമ്മാണം .രത്ന കല്ലുകളിലെ വിസ്മയങ്ങൾ .അതിനൂതനമായ ചെമ്പ് ഓട് നിർമ്മാണരീതികൾ ,കളിപ്പാട്ടങ്ങൾ .വളരെയധികം മൂർച്ചയുള്ള കത്തികൾ ഇവയെല്ലാം ഹാരപ്പൻ നഗരങ്ങളിൽ ലഭ്യമായവയെക്കാൾ മികച്ചവയായിരുന്നു .വീടുകൾ ഒക്കെ നിർമ്മിക്കപ്പെട്ടിരുന്നത് വെള്ളപ്പൊക്കത്തിൽ പോലും നിലനിൽക്കാൻ പാകത്തിൽ ഉയർന്ന യിടങ്ങളിൽ ആയിരുന്നു .ഇതെല്ലം ഹാരപ്പൻ നഗരങ്ങൾക്കും നാലായിരം കൊല്ലം മുൻപായിരുന്നു എന്നുള്ളത് നമ്മുടെ ചരിത്രത്തെ വീണ്ടും കൂലങ്കഷമായി പുനർ അവലോകനം ചൈയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
--
ചിത്രങ്ങൾ :കുനാൽ നഗരത്തിന്റെ ശേഷിപ്പുകൾ

--
Ref:
1. http://indianexpress.com/…/haryana-kunal-village-excavatio…/
2. http://www.dnaindia.com/…/report-excavations-in-haryana-poi…
3. http://www.anthrogenica.com/showthread.php….
4. https://en.wikipedia.org/wiki/Kunal,_Haryana
5.http://asi.nic.in/…/Indian%20Archaeology%201998-99%20A%20Re…
---
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S

എലിസ_ലാമിന് എന്ത് സംഭവിച്ചു




വാന്‍കൂവറില്‍ പഠിച്ചിരുന്ന , 21 വയസ്സുള്ള ഒരു കനേഡിയന്‍ വംശജ ആയിരുന്നു എലിസ. യാത്രകളെ വളരെയധികം സ്നേഹിച്ചിരുന്ന എലിസ, ജനുവരി 2013’ല്‍ യു.സസ് ‘ലെ ചില നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ വീട്ടില്‍ നിന്നും ടാറ്റാ പറഞ്ഞിറങ്ങി. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ കുറിച്ചും,കണ്ട കാഴ്ചകളെ പറ്റിയുമൊക്കെ ബ്ലോഗില്‍ എഴുതുന്നത്‌ ഓള്‍ടെ ഒരു ശീലമായിരുന്നു. അങ്ങനെ ജനുവരി 26’നു എലിസ ലോസ് ഏന്ജല്സില്‍ എത്തി,അവിടത്തെ ഒരു ഹോട്ടല്‍ സെസിലില്‍ മുറിയെടുത്തു.അഞ്ചു ദിവസങ്ങളായിരുന്നു ആ നഗരം മൊത്തം ചുറ്റിക്കാണാന്‍ എലിസ മാറ്റിവച്ചിരുന്നത്. അതായത് ഓള്‍ടെ ബ്ലോഗില്‍ പറഞ്ഞിരുന്ന പ്രകാരമെങ്കില്‍ ജനുവരി 31’നു ലോസ് ഏന്ജല്സ് വിട്ട് , സാന്‍ ദിയാഗോയിലെക്കുള്ള അടുത്ത വണ്ടി പിടിക്കണം. ലോകത്തെവിടെ ആണെങ്കിലും എല്ലാ ദിവസവും വീട്ടില്‍ വിളിച്ചു ഹാജര്‍ രേഖപ്പെടുത്തുന്ന ഒരു പതിവ് എലിസയ്ക്ക് ഉണ്ടായിരുന്നു. പക്ഷെ ജനുവരി 31’നു അതുണ്ടായില്ല. കറങ്ങാന്‍ പോയ കൊച്ച് എവിടെയെങ്കിലും കിറുങ്ങി കിടാപ്പുണ്ടാകും എന്ന് കരുതിയത്‌ കൊണ്ടാകണം,എലിസയുടെ മാതാപിതാക്കള്‍ അന്ന് അത് കാര്യമായി എടുത്തില്ല. പക്ഷെ പിറ്റേന്നും ഓള് വിളിച്ചില്ല..!
‘എന്തോ..എവിടെയോ..പ്രശ്നമുണ്ട്’ എന്ന് മനസ്സിലാക്കിയ എലിസയുടെ മാതാപിതാക്കള്‍ അന്ന് തന്നെ ലോസ് ഏന്ജല്സ് പോലീസിനെ വിവരമറിയിച്ചു. പരാതി കിട്ടിയ അടിസ്ഥാനത്തില്‍ അവര്‍ അന്വേഷണവും ആരംഭിച്ചു. മുറി പരിശോധിച്ചതില്‍ നിന്നും,ഓള്‍ടെ സാധനങ്ങളൊക്കെ അവിടെ തന്നെയുണ്ട് എന്ന് മനസ്സിലായി. എലിസയെ കാണാതാകുന്നതിന്റെ അന്ന് രാവിലെ രണ്ടു മൂന്നു ഹോട്ടല്‍ ജീവനക്കാര്‍ ഓളെ കണ്ടിരുന്നു. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായിട്ട് അപ്പൊ തോന്നിയില്ല. അവിടെയിവിടായി കളിച്ച് ചിരിച്ച് ഒറ്റെക്ക് നില്‍പ്പുണ്ടായിരുന്നു എന്നാണവര്‍ പറഞ്ഞത്. തൊട്ടടുത്തുള്ള ഒരു പുസ്തകക്കടയിലെ ജീവനക്കാരിയും പറഞ്ഞു, എലിസ, വീട്ടുകാര്‍ക്ക് വേണ്ടി കുറച്ചു പുസ്തകങ്ങള്‍ വാങ്ങിക്കുകയും, വളരെ സന്തോഷത്തോടെയാണ് പെരുമാറിയത് എന്ന്.ഡോഗ് സ്ക്വാഡ് എത്തി, ഓള്‍ടെ മുറിയിലും, രൂഫ് ടോപ്പിലും, മറ്റ് പരിസരത്തുമൊക്കെ ഒന്ന് പരിശോധിച്ചെങ്കിലും , എലിസയെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. പിന്നീടുള്ള നാലഞ്ചു ദിവസങ്ങള്‍ പോലിസ് വളരെ കാര്യമായിട്ട് അന്വേഷിച്ചിട്ട് പോലും, ഒരു തുമ്പും കിട്ടീല.
അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 16. ലോസ് ഏന്ജല്സ് പോലീസ് ഹോട്ടലിലെ ഒരു ലിഫ്റ്റില്‍ നിന്നുള്ള സര്‍വയലന്‍സ് വീഡിയോ പുറത്തു വിട്ടു.വീഡിയോ എന്ന് പറഞ്ഞാല്‍ , അത് കാണുന്നവര്‍, കിളി പോയി , ‘ഓള്‍ക്ക് പ്രാന്താണോടാ’ എന്ന് ചോദിക്കുന്ന ഒരു വീഡിയോ. അതില് എലിസ ഒരു ലിഫ്റ്റില്‍ കയറുന്നു. കയറിയപാടെ ചറ പറാന്നു കുറെ ബട്ടണുകള്‍ ഞെക്കുന്നു. അത് കഴിഞ്ഞ് കുറച്ചു സൈഡിലോട്ട് മാറി ഒളിച്ചു നില്കുന്നു. കുറച്ചു കഴിഞ്ഞ് പുറത്തോട്ട് നോല്കുന്നു, തിരിച്ചു കയറുന്നു, ബട്ടണുകള്‍ ഞെക്കുന്നു, ആരോടോ സംസാരിക്കുന്നു, എന്നാല്‍ കൂടെ ആരും ഇല്ല താനും. വീണ്ടും പുറത്തോട്ടു നോക്കുന്നു, അകത്ത് കയറുന്നു..... ഇത് തന്നെ പരുപാടി. എന്തൊക്കെയോ നടക്കുന്നു,പക്ഷെ ഒന്ന് വ്യക്തം. അതില്‍ നിന്നും ഏകദേശം ഒരു മിനിറ്റോളം വരുന്നു വീഡിയോ മാറ്റിയിരിക്കുന്നു. അല്ലെങ്കിലെ മൊത്തം പ്രശ്നം. ഈ വീഡിയോ കൂടി പുറത്തു വന്നതോടുകൂടി കാര്യങ്ങള്‍ ചക്കക്കൂട്ടാന്‍ കുഴയണ പോലെ കുഴഞ്ഞു. അതായത്, പത്രമാധ്യമങ്ങള്‍ അതങ്ങ് ഏറ്റെടുത്തു. പോലീസ്, ആകുന്ന പണി പതിനെട്ട് നോക്കിയിട്ടും കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞതല്ലാതെ പ്രത്യേകിച്ചു തുമ്പോന്നും അങ്ങോട്ട്‌ കിട്ടിയില്ല.
ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ്, ഹോട്ടലില്‍ താമസിക്കുന്നവര്‍, മുതലാളിയുടെ അടുത്ത് പരാതികളുമായി എത്തിയത്. ഷവറില്‍ നിന്നും വെള്ളം നേരെ വരുന്നില്ല..പൈപ്പ് തുറക്കുമ്പോ, ഒരു രണ്ടു-മൂന്ന് സെക്കന്റ്‌ കറുത്ത നിറത്തില്‍ വെള്ളം വരുന്നു, വെള്ളത്തിന്‌ ദുര്‍ഗന്ധം ഉണ്ട്, കുടിക്കുമ്പോള്‍ ചെറിയൊരു കലര്‍പ്പ്..എന്നൊക്കെയായിരുന്നു പരാതികള്‍. ഇത്രയധികം പരാതികള്‍ വരുമ്പോ, മുയലാളിക്ക് “കമ്പിളി പുതപ്പു” കളിച്ചു നടക്കാന്‍ ആകിലല്ലോ..
- ആരവിടെ..വിളിക്ക് ആസ്ഥാന പ്ലംബറെ.!!
അങ്ങനെ പ്ലംബര്‍ എത്തി. പുള്ളി പ്ലംബി പ്ലംബി..മുകളിലത്തെ വാട്ടര്‍ ടാങ്കില്‍ വരെയെത്തി. അതില് വലിഞ്ഞു കയറി മൂടി തുറന്നപ്പോ... പ്ലംബര്‍ ശരിക്കുമൊന്നു പമ്മി.! ദാണ്ടെ കിടക്കുന്നു ഒരു ശവം.! തുണിയൊന്നും ഇല്ലാതെ.. പകുതിയോളം അഴുകിയ അവസ്ഥയില്‍ പുള്ളിയെ നോക്കി എലിസ അങ്ങനെ കിടക്കുന്നു.തുണിയും,മുറിയുടെ താക്കോലുമൊക്കെ തൊട്ടടുത്ത്‌ തന്നെ കിടപ്പുണ്ട്. പോലീസും ഡോഗ് സ്ക്വാടുമൊക്കെ നേരത്തെ അവിടെ വന്ന് ഒന്ന് മണത്തു പരിശോധിച്ചെങ്കിലും, വാട്ടര്‍ ടാങ്കിന്റെ ഭാഗതോട്ടോന്നും പോയിട്ടുണ്ടായില്ല. എലിസയുടെ മൃതദേഹം കൂടി കിട്ടിയതോടെ പല പോലീസ് മേധാവികളും കൈയ്യാല പുറത്തെ കൊട്ട തേങ്ങയുടെ അവസ്ഥയായി.സ്പെഷ്യല്‍ ടീമും, അവിടത്തെ സേതു രാമയ്യര്‍’മാരൊക്കെ വന്ന് ഉഴുത് മറിച്ചിട്ടും , ആര്..എന്തിനു..എപ്പോ..എങ്ങനെ..ഈ ചോദ്യങ്ങള്‍ക്കൊന്നും ഒരു തുമ്പും കിട്ടിയില്ല.
ഹോട്ടല്‍ സെസില്‍ - ആഹാ എത്ര മനോഹരമായ പേര്. കേള്‍കുമ്പോ തന്നെ ഒരു ചെറിയ രോമാഞ്ചമൊക്കെ തോന്നുമെങ്കിലും, മൊത്തത്തില്‍ ഒരു ദുരൂഹത നിറഞ്ഞ ഹോട്ടല്‍ ആയിരുന്നു അത്. നമ്മള്‍ ഈ ചില വീടുകളൊക്കെ കാണുമ്പോ – “ശ്ശൊ ഭാര്‍ഗവി നിലയം പോലെയുണ്ട് “ എന്ന് പറയണപോലെ അവിടത്തെ ആള്‍ക്കാര്‍ ആ ഹോട്ടലിനെ ‘സൂയിസൈഡ് ഹോട്ടല്‍’ എന്നാണ് വിളിച്ചിരുന്നത്‌. ഒരാവശ്യവുമില്ലാതെ ആള്‍കാര്‍ മുകളില്‍ നിന്നും താഴേക്ക് ചാടുക, വിഷമടിച്ചു മരിക്കുക, ജന്നല്‍ തുറന്ന് റോഡിലേക്ക് സൈവ് ചെയ്യുക – ഇതൊക്കെ അവിടെ സ്ഥിരമായിട്ട് നടക്കുന്ന കലാപരുപടികള്‍ ആയിരുന്നു. ആത്മഹത്യകള്‍ പോരഞ്ഞിട്ട് ഒരുപാട് കൊലപാതകങ്ങളും അവിടെ നടന്നിട്ടുണ്ട്. രണ്ട് തുടര്‍ കൊലപാതികളായ റിച്ചാര്‍ഡ്‌ രമുറര്‍ , പിന്നെ ജാക്ക് അണ്ടര്‍വയര്‍ അവി.... ങേ.?! അണ്ടര്‍വയറോ...അല്ലല്ല..ജാക്ക് അണ്ടര്‍വഗരോ അവിടെയാണ് താമസിച്ചിരുന്നത്. അതായത്,രാവിലെ എണീക്കുക പുറത്തു പോകുക, ആളെ തട്ടുക, തിരിച്ചു വരുക,ഫുഡ്‌ അടിക്കുക,ഉറങ്ങുക. പിറ്റേന്നും ഇത് തന്നെ പരുപാടി. പക്ഷെ പിന്നീടു..രണ്ടിനേം പോലീസ് പിടിക്കുകയോ വെടി വച്ച് കൊല്ലുകയോ മറ്റോ ചെയ്തു. ഇതൊക്കെ പോരാഞ്ഞിട്ട്, രാത്രി ഉറങ്ങി കിടക്കുമ്പോ ആരൊക്കെയോ വന്ന് കഴുത്തില്‍ പിടിക്കുന്നു, വേറെ ഒരുപാട് രൂപങ്ങളെ അവിടെ ഇവിടെയായി കാണുന്നു എന്നൊക്കെ പലരും മുന്‍പ് വന്ന് പരാതി പറഞ്ഞിട്ടുണ്ട്. അതായത് സിമ്പിള്‍ ആയിട്ട് പറഞ്ഞാല്‍ - പ്രേതശല്യം! ആയിനാണ്.! ആ വീഡിയോ’യില്‍ ആണെങ്കില്‍ ആ കൊച്ച് ആരോടോ സംസാരിക്കുന്നത് പോലെയൊക്കെ കാണിക്കുന്നുണ്ട്. അത് അവിടെയുള്ള ഏതോ ഒരു അദൃശ്യ ശക്തിയോടല്ലേ? എന്ന് ചോദിക്കുന്നവര്‍ ഒരുപാടുണ്ട്. അതല്ല, ഓള് കൊറിയന്‍ എലിവേറ്റര്‍ ഗയിം ആണ് കളിക്കുന്നത് എന്ന് വേറെ കുറച്ചു പേര്‍. മുകളിലുള്ള ഒരു ഫോട്ടോയില്‍ ആ ഗയിം കളിക്കുന്ന വിധം കൊടുത്തിട്ടുണ്ട്. നോക്കിയാല്‍ മതി.. കളിക്കണ്ടാ..നോക്കി നോക്കി അവസാനം പണി പാര്‍സല്‍ മേടിച്ചു തരരുത്..
ബൈപോളാര്‍ ഡിസോര്‍ദര്‍ രോഗമുള്ള ഒരു വ്യക്തിയായിരുന്നു എലിസ. പെട്ടെന്ന് മൂഡ്‌ മാറുക, മടി പിടിച്ചിരിക്കുക, വ്യത്യസ്തമായ രീതിയില്‍ ചിന്തികുക, ‘ടി..ഊളതരം കാണിക്കാതെടി’ എന്ന് ആള്‍കാരെ കൊണ്ട് പറയത്തക്ക വിധം ഓരോന്ന് കാട്ടിക്കൂട്ടുക..ഇതൊക്കെയാണ് ലക്ഷണങ്ങള്‍. ചിലപ്പോ ആ ലിഫ്റ്റില്‍ കാട്ടി കൂട്ടിയതൊക്കെ ഇത് കാരണമാകാം. ശരിയായ അളവില്‍ മരുന്ന് കഴിച്ചിട്ടില്ല എങ്കില്‍ അങ്ങനെയൊക്കെ സംഭവിക്കാം. പക്ഷെ ഓടോപ്സി റിപ്പോര്‍ട്ട്‌ പ്രകാരം, ഓള് ശരിയായ അളവില്‍ തന്നെ മരുന്ന് കഴിച്ചിട്ടുണ്ടായിരുന്നു. ഓള്‍ടെ ബ്ലോഗിലെ ചില വരികളില്‍ നിന്നും, അതൊരു ആത്മഹത്യാ പ്രവണതയുള്ള ഒരു കുട്ടി ആണെന്ന് മനസ്സിലാക്കാം. അതുപോലെ..കാണാതാകുന്നതിനു രണ്ടു ദിവസം മുന്നേ, ഒരാള്‍ തന്നെ പിന്തുടരുന്നു എന്ന് എലിസ എഴുതിയിരുന്നു. ‘എ ക്രീപ്പര്‍’ എന്നായിരുന്നു ഓള് അതിനെ വിശേഷിപ്പിച്ചിരുന്നത്.
ഇനിയിപ്പോ..എലിസ ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തതാണ് എന്നു തന്നെ വയ്ക്കാം. ഓള് പോയ വഴിയിലൂടെ നമുക്കും ഒന്ന് പോയി നോക്കാം... വാ..
ഒരു മിനിറ്റു...
അര്‍ജുന്നന്‍..ഫല്‍ഗുണന്‍...പാര്‍ഥന്‍..വിജയനും...വിശ്രുത.... .... ..... ...
എലിസ ഓള്‍ടെ മുറിയില്‍ നിന്നിറങ്ങി, കോറിഡോറിലൂടെ നടന്നു ലിഫ്റ്റില്‍ കയറി. 15 ഞെക്കി..ഏറ്റവും മുകളിലത്തെ നിലയില്‍ എത്തി. അവിടെ നിന്നും പടികള്‍ കയറി വീണ്ടും മുകളിലേക്ക്. അവിടെ ഒരു വാതിലുണ്ട്. ആ വാതില്‍ തുറന്നു കയറിയാലേ രൂഫ് ടോപ്പില്‍ കയറാന്‍ പറ്റുകയുള്ളു. പക്ഷെ, ഒരു കോഡ് അടിച്ചു വേണം ആ വാതില്‍ തുറക്കാന്‍. ചില ഹോട്ടല്‍ ജീവനക്കാര്‍ക്ക് മാത്രമേ ആ കോഡ് അറിയുള്ളു. കോഡ് തെറ്റിച്ച് അടിക്കുകയോ, വാതില് ചവുട്ടി തുറക്കണോ മറ്റോ ശ്രമിച്ചാല്‍.. ഈ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ആശാന്‍റെ ചെണ്ട മേളത്തിന്റെ ഒത്ത നടുക്ക് സ്റ്റൂള്‍ ഇട്ട് ഇരിക്കുന്ന അവസ്ഥയായിരിക്കും. ചറ പറാന്നു അലാറം അടിക്കും. ഇതല്ലാതെ രൂഫ് ടോപ്പില്‍ കയറണമെങ്കില്‍, പുറത്തുള്ള ഒരു ഫയര്‍ എസ്കേപ്പ് വഴി ഇഴഞ്ഞ്..ഇഴഞ്ഞ് കയറണം. അതൊരിക്കലും നടക്കാന്‍ സാധ്യത ഇല്ലെന്നാ പറയണേ. ശരി..ഇനിയിപ്പോ രൂഫ് ടോപ്പില്‍ എത്തി എന്ന് തന്നെ വയ്കുക. കുറച്ചു മുന്നോട്ടു നടക്കുമ്പോ.. വലിയ കോണ്‍ക്രീറ്റ് കട്ടകള്‍ക്ക് മുകളിയായി നാല് വാട്ടര്‍ ടാങ്കുകള്‍ കാണാം. നമ്മുടെ വീടുകളിലൊക്കെ കാണുന്നത് പോലെ..അഞ്ഞൂറോ..ആയിരോ..ലിറ്ററിന്റെ സിന്‍ടക്സ് ടാങ്കുകള്‍ അല്ല. ആയിരകണക്കിന് ലിട്ടറുകള്‍ ആണ് ഓരോ ടാങ്കും. എല്ലാ മുറികളിലെ പൈപ്പ്’കള്‍ ഒരുമിച്ചു തുറന്നാലും..വെള്ളം വരണമല്ലോ.ടാങ്കിന്റെ മുകളില്‍ എത്തണമെങ്കില്‍ ചെറിയൊരു ഏണിയിലൂടെ മുകളിലോട്ട് കയറണം. ഒരാള്‍ക് കഷ്ടിച്ച് കയറാവുന്ന വീതിയെ ആ ഏനിക്ക് ഉള്ളൂ. ഒരാളെ ചുമന്നു കൊണ്ട് ആ ഏണി കയറാന്‍ വളരെ പ്രയാസമാണെന്ന് അര്‍ഥം. എലിസ മുകളില്‍ കയറി എന്ന് വയ്ക്കാം. ഓല മടലുകള്‍ കൊണ്ടല്ല ആ ടാങ്ക് മൂടിയിരിക്കുന്നത്. പത്ത് കിലയോളം ഭാരം വരുന്ന നല്ല ഉരുക്ക് മൂടി കൊണ്ടാണ് അത് അടച്ചിരിക്കുന്നത്. അതും കോഡ് അടിച്ചു വേണം തുറക്കാന്‍. തെറ്റിയാല്‍...പഴയ ആ സ്ടൂളില്‍ പോയിരിക്കാം. കോഡ് അടിച്ചാലും, ഈ മുളയില്‍ തുണി ചുറ്റിയതു പോലിരിക്കുന്ന ഓള് ആ മൂടി എങ്ങനെ എടുത്തു മാറ്റും? ശരി...ഓള് അത് മാറ്റി, വെള്ളത്തിലേക്ക്‌ ചാടി. ആ മൂടി എങ്ങനെ തിരിച്ചടയ്ക്കും.! ഒരാള്‍ക്കും അതിനുള്ളില്‍ വീണാല്‍, അത് തിരിച്ചു അടക്കാന്‍ പറ്റില്ല.
ഓടോപ്സി റിപ്പോര്‍ട്ടില്‍ - ആരും പീഡിപ്പിച്ചിട്ടില്ല , മദ്യം..കന്ജാവ്.. മയക്കുമരുന്ന് – ഇതൊന്നും ഉപയോഗിച്ചിട്ടുമില്ല,ആത്മഹത്യാ ശ്രമവും നടന്നിട്ടില്ല. മരണ കാരണം പറയുന്നത് – ‘accidental drowning’ എന്നാണ്. മറ്റൊരു ദുരൂഹത എന്താണെന്ന് വച്ചാല്‍, ആ ലിഫ്റ്റിലെ വീഡിയോ ഒഴികെ വേറൊരു ക്യാമറയിലും ഓള് പതിഞ്ഞിട്ടില്ല എന്ന് പറയുമ്പോഴാണ്.
ഹോട്ടല്‍ ജീവനക്കാരില്‍ ഒരാള്‍, അതല്ല എങ്കില്‍ അക്സെസ്സ് കോഡ് അറിയുന്ന മറ്റാരോ..എലിസയെ പീഡിപ്പിച്ചു കൊന്ന് ടാങ്കില്‍ ഇട്ടു. എന്നിട്ട് വല്ല കുലുക്കി സര്‍ബത്തോ മറ്റോ വാങ്ങി നല്‍കി ഓടോപ്സി റിപ്പോര്‍ട്ട്‌ തിരുത്തിയതാകാം എന്നാന്നു നല്ലൊരു ശതമാനം ആള്‍ക്കാരും വിശ്വസിക്കുന്നത്. പക്ഷെ അപ്പോഴും ഒരുപാട് ചോദ്യങ്ങള്‍ ബാക്കി. എലിസ മരിച്ചു കഴിഞ്ഞിട്ടും, മാസങ്ങളോളം ഓള്‍ടെ ബ്ലോഗില്‍ പോസ്റ്റുകള്‍ വന്നു കൊണ്ടിരുന്നു. പോസ്റ്റുകള്‍ ക്യു ഓപ്ഷനില്‍ ഇട്ടിരിക്കുന്നത് കൊണ്ടാക്കാം അങ്ങനെ സംഭവിച്ചത്. പക്ഷെ പോസ്റ്റുകള്‍ ഇടാനായി എലിസ ഉപയോഗിച്ചിരുന്ന ഫോണ്‍ ഓള്‍ടെ മരണശേഷം കാനതെയായിട്ടു, നാളിതുവരെ അത് കണ്ടെത്തിയിട്ടില്ല. ഇതുപോലൊരു സിനിമയുണ്ട്. – ഡാര്‍ക്ക്‌ വാട്ടര്‍. ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ് ആ സിനിമയും..പക്ഷെ അത് ഇറങ്ങിയത്‌ എല്‍സ മരിക്കുന്നതിനും എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.!
അപ്പൊ ചുരുക്കി പറഞ്ഞാല്‍..കാര്യങ്ങള്‍ ഇപ്പോഴും ആ പഴയ അവസ്ഥയില്‍ തന്നെ.!! ഏതു?
“ഡോ പോലീസേ, ശരിക്കും എലിസ എങ്ങനാ മരിച്ചത്?”
- ആവോ..തമ്പുരാനറിയാം !!

Sleeping Beauty- Rosalia Lombardo(1918-1920) ഇറ്റലി..

Sleeping Beauty'- Rosalia Lombardo(1918-1920) ഇറ്റലി..
രണ്ട് വയസ്സിൽ നിമോണിയ ബാധിച്ച് മരണപ്പെട്ട റൊസാലിയ ലംബാർഡോയുടെ കുഞ്ഞു ശരീരം ഇന്നും ഒരു ചെറിയ ഗ്ളാസ്സ് ശവപ്പെട്ടിയിൽ ഉറങ്ങുന്നു ഒരു കേടും പറ്റാതെ...
1920ൽ, അസുഖം ബാധിച്ച് പെട്ടെന്നുള്ള കുഞ്ഞ് റൊസാലിയായുടെ മരണം ആ കുടുംബത്തെ വല്ലാതെ തകർത്ത് കളഞ്ഞു. അവളോടുള്ള അടങ്ങാത്ത സ്നേഹവും അവളെ എന്നും അതു പോലെ തന്നെ കാണുന്നതിന് വേണ്ടി അവളുടെ അച്ഛനായ ജനറൽ ലംബാർഡൊ ആ കുഞ്ഞു ശരീരം 'എംബാം' ചെയ്ത് സൂക്ഷിയ്കാൻ തീരുമാനിച്ചു. അതിനായ് അദ്ദേഹം ഇറ്റാലിയൻ എംബാമിംഗ് വിദഗ്ദ്ധനായ ഡോക്ടർ Alfredo Salafiyaയുടെ സഹായം തേടി. അങ്ങനെ സലാഫിയ ,കുഞ്ഞ് റൊസാലിയായുടെ ശരീരം 'എംബാം' ചെയ്തു. അതിനായ് അദ്ദേഹം കെമിക്കൽ മിശ്രിതങ്ങൾ ചേർത്ത്- ബാക്ടീരിയയെ കൊല്ലുന്നതിനായ് Formalin, പിന്നെ ശരീരവും ഉള്ളിലെ അവയവങ്ങളും ചീഞ്ഞ് പോകാതിരിയ്കുന്നതിനായ് Salicylic Acid,Zinc,Salt,Glycerin തുടങ്ങിയ മിശ്രിതങ്ങൾ ചേർത്ത് ആ കുഞ്ഞു ശരീരം ' എംബാം' ചെയ്തു..
ഇന്നും ആ കുഞ്ഞു റൊസാലിയ അതു പോലെ തന്നെ ഉറങ്ങുകയാണ് ഒന്നുമറിയാതെ... ഒരു കേട് പോലും സംഭവിയ്കാതെ.. ആ കുഞ്ഞു മാലാഖയെ ലോകം വിളിച്ചു "Sleeping Beauty" എന്ന്...
ചരിത്രത്താളുകളിൽ ഇടം നേടിയ 'എംബാമിംഗ്' ...
ലോകത്തിലെ ഏറ്റവും സുന്ദരമായ 'Mummy'യായ് റൊസാലിയായുടെ ഈ കുഞ്ഞ് ശരീരം അറിയപ്പെടുന്നു...'Child Mummy'യായും ഇത് അറിയപ്പെടുന്നു...
ദിവസവും നൂറു കണക്കിനാളുകൾ ഇറ്റലിയിലെ 'Sicilian Catacombs'ൽ എത്തുന്നു കുഞ്ഞു റൊസാലിയ ഉറങ്ങുന്നത് ഒന്ന് കാണുവാൻ ... വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും കേടാകാതിരിയ്കുന്ന ആ അത്ഭുതം നേരിട്ട് കാണുവാൻ...

AK47 എന്നാ സോവിയറ്റ് മാസ്റ്റര്‍ പീസ്


ലോകത്തെ ഏറ്റവും മികച്ച ആയുധത്തിന്‍റെ ചരിത്രം ആണ് ഇത്. അതിന്‍റെ നിര്‍മാതാവിന്റ പേര് ഒരേ സമയം ലോകത്തില്‍ വെറുപ്പിന്റെയും വിപ്ലവത്തിന്റെയും പ്രതീകം ആക്കി തീര്‍ത്ത AK47 എന്നാ സോവിയറ്റ് മാസ്റ്റര്‍ പീസിന്‍റെ ചരിത്രം.
സൈബീരിയയിലെ ഒരു കര്‍ഷക കുടുംബത്തില്‍ ആയിരുന്നു മിഖയേല്‍ കലഷ്നിക്കൊവിന്റെ ജനനം. കാര്‍ഷിക ഉപകരണങ്ങള്‍ രൂപ കല്‍പ്പന ചെയ്യാനും നിര്‍മിക്കാനും ചെറുപ്പം മുതലേ താല്പര്യം ഉണ്ടായിരുന്ന കലാഷ്നിക്കോവ് 1938 ഇല്‍ റെഡ് ആര്‍മി യില്‍ എത്തി പെടുന്നതോടെ ആണ് അദ്ധേഹത്തിന്റെ ജീവിതം മാറി മറയുന്നത്. 1941 ഇലെ ബാറ്റില്‍ ഓഫ് ബ്രയന്‍സ്ക് കില്‍ വച്ച് നാസികളുടെ ഷെല്‍ ആക്രമണത്തില്‍ മുറിവ് പറ്റി വിശ്രമിക്കവെ ആണ് അദ്ദേഹം ലോക ഗതിയെ തന്നെ മാറ്റി മറിച്ച AK47 റൈഫിള്‍ ഡിസൈന്‍ ചെയ്യുനത്. ജര്‍മന്‍ നിര്‍മിത സ്റ്റെം ഗവേര്‍ ഗണ്ണുകള്‍ ആയിരുന്നു ഇതിനു മാതൃക ആക്കിയത്. പക്ഷെ AK ഒരിക്കലും അതിന്‍റെ കോപ്പി എന്ന് പറയാന്‍ സാധിക്കില്ലായിരുന്നു. പ്രഥമ പരീക്ഷണത്തില്‍ തന്നെ വന്‍ വിജയം കണ്ട ഈ ആയുധം 1947 ഇല്‍ കമ്മിഷന്‍ ചെയ്തു. ഓട്ടോമാറ്റിക് കലാഷ്നിക്കോവ് മോഡല്‍ 47 അങ്ങനെ സോവിയറ്റ് യുനിയന്‍ തങ്ങളുടെ ആയുധ പുരയിലെ അംഗം ആക്കി. ആദ്യകാലത്ത് രഹസ്യമാക്കി വച്ചിരുന്ന ഈ തോക്ക് പക്ഷെ വിപ്ലവത്തിന്റെ ആയുധമായി മാറുന്നത് ശീതയുദ്ധം രൂക്ഷമാവുന്ന അറുപതുകളോടെ ആണ്. സോഷ്യലിസ്റ്റ് റഷ്യ തങ്ങളുടെ സുഹൃത്ത്‌ രാജ്യങ്ങളില്‍ എല്ലാം വിതരണം ചെയ്ത ഈ ആയുധം പല യുദ്ധങ്ങളുടെയും ഗതി തന്നെ മാറ്റി എഴുതി. ഏതൊരു കാലാവസ്ഥയിലും നിലക്കാത്ത പ്രവര്‍ത്തനവും കുട്ടികള്‍ക്ക് പോലും കൈ കാര്യം ചെയ്യാം എന്ന ലാളിത്യവുമാണ് ഈ രൈഫിലിനെ പോരാളികളുടെ പ്രിയ തോഴന്‍ ആക്കിയിരുന്ന ഘടകം.
ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും ഇതിന്‍റെ ടെക്നോളജി മാതൃകയാക്കി തങ്ങളുടെ ആര്‍മിക്ക്‌ വേണ്ട അസൌല്റ്റ് റൈഫിള്‍ നിര്‍മിക്കുന്നുണ്ട് എങ്കിലും റഷ്യയിലെ ഇസ്മാഷ് കമ്പനി ആണ് ഇതിന്‍റെ ലൈസന്‍സുള്ള നിര്‍മാതാക്കള്‍. 1959 ഇല്‍ പത്തു വര്‍ഷത്തെ ഉപയോഗത്തില്‍ നിന്നും ഉള്ള പ്രതികരണങ്ങള്‍ ശേഖരിച്ചു ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ പുതിയ കലാഷ്നിക്കോവ് മോഡല്‍ പുറത്തിറക്കി. ഇത് AKM (Automatic Kalashnikov Modernized) എന്നാണ് അറിയപ്പെടുന്നത്. ഇന്ന് നമ്മള്‍ കാണുന്നതും ഈ മോഡല്‍ തന്നെയാണ്. (ഇതിനു പുറമേ അനേകം വാരിയന്റുകള്‍ നിര്‍മിച്ചിട്ടുണ്ട്) പക്ഷെ പഴയ പേര് തന്നെ വിളിച്ചു പോരുന്നു എന്ന് മാത്രം. ഇതിനോടകം തന്നെ കലാഷ്നിക്കോവ് കോപ്പികള്‍ ലോകമൊട്ടാകെ ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു. പതിവുപോലെ ചൈന തന്നെ ആയിരുന്നു ഇതില്‍ മിടുക്കന്മാര്‍. വിയട്നാമില്‍ കമ്മ്യുണിസ്റ്റ് ഗറില്ലകള്‍ അമേരിക്കയെ മുട്ട് കുത്തിച്ചതും പിന്നീട് അഫ്ഗാനില്‍ ഇതേ തോക്കുമായി വന്ന സോവിയറ്റ് സൈനികരെ മുജാഹിദ്ധീനുകള്‍ തുരതിയതും എകെ 47 ഉപയോഗിച്ച് തന്നെ ആയിരുന്നു എന്നതാണ് വിരോധാഭാസം. അവര്‍ക്കിത് (മുജാഹിടുകള്‍ക്ക്) നല്‍കിയിരുന്നതാവട്ടെ അമേരിക്കയും. തുടര്‍ന്ന് സോവിയറ്റ് യൂനിയന്‍റെ തകര്‍ച്ചയോടെ അവിടെ ഉണ്ടാക്കി വച്ചിരുന്ന ലക്ഷക്കണക്കിന്‌ വരുന്ന കലഷ്നിക്കൊവുകള്‍ ആയുധക്കച്ചവടക്കാര്‍ ചുളുവില്‍ അടിച്ചുമാറ്റി പുറത്തു വിറ്റ്‌. അതോടെ ലോകത്തെ സകല കൊള്ള/വിപ്ലവ/തീവ്രവാദി/അക്രമികളുടെയും ആയുധം ആയി ഇത് പരിണമിച്ചു, ഇന്നും അത് തുടരുന്നു.
ഹിസ്ടറി ചാനലില്‍ ഇതിനെ പറ്റി വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് തന്നെ ഈ രൈഫിലിനെ പറ്റി എല്ലാ ധാരണയും നല്‍കും. “indestructible, universal killing machine” മറ്റേതൊരു ആയുധം എടുത്തതിനെക്കാള്‍ കൂടുതല്‍ മനുഷ്യജീവന്‍ ഈ തോക്കിന്‍റെ അക്കൌണ്ടില്‍ ഉണ്ട്. ലോകത്തില്‍ ഏറ്റവും അധികം നിര്‍മിച്ചിട്ടുള്ള റൈഫിളും ഇത് തന്നെ. അഞ്ചു കോടിയിലധികം കലാഷ്നിക്കോവ് തോക്കുകള്‍ ഔദ്യോഗികം ആയി ഉണ്ടാക്കിയിട്ടുണ്ട് എങ്കില്‍ അതിനെക്കാള്‍ എത്രയോ അധികം കണക്കില്‍ പെടാതെ ഉത്പാദിപ്പിചിട്ടുന്ദ്. മൊസാംബിക് എന്ന രാജ്യത്തിന്‍റെ കൊടിയില്‍ വരെ ഇവന്‍ കടന്നു വന്നു എന്നത് തെളിയിക്കുന്നത് ഇന്ന് ഈ റൈഫിള്‍ കേവലം ആയുധം എന്നതിലുപരി ഒരു പ്രതീകമോ സംസ്കാരമോ ഒക്കെ ആയി മാറിയിരിക്കുന്നു എന്നാണ്. ചിലര്‍ക്ക് വിപ്ലവത്തിന്റെയും ചിലര്‍ക്ക് ഭീകരതയുടെയും.
#കടപ്പാട്

ഇറാന്റെ അവസാന ഗുഹാഗ്രാമങ്ങള്‍ ബാക്കിവെയ്ക്കുന്നത്






ചരിത്രമുറങ്ങുന്ന ഇറാനിലെ മെയ്‌മാൻഡ് ഗുഹകള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഗുഹകളില്‍ കഴിഞ്ഞിരുന്ന ആയിരകണക്കിന് ജനങ്ങളാണ് 2017 ല്‍ വെറും നൂറ്റിയമ്പതായി കുറഞ്ഞത്. ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഗ്രാമവാസികള്‍ ഗ്രാമം ഉപേക്ഷിച്ചു. ഇറാന്റെ തനത് ജീവിത ശൈലി ഉണ്ടായിരുന്ന ഇത്തരം ഗ്രാമങ്ങള്‍ പുനഃസൃഷ്ടിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിനോദ സഞ്ചാര വകുപ്പും പുരാവസ്തു ഗവേഷകരും.
ഇറാനിലെ പൗരാണിക ഗ്രാമങ്ങളില്‍ ഒന്നാണ് മെയ്‌മാൻഡ്. തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നും 900 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മെയ്‌മാൻഡ്. ഇന്ന് ചിന്നിച്ചിതറി കിടക്കുന്ന ഒരു ഗ്രാമവും അവിടുത്തെ അവസാന തലമുറയില്‍ ഉള്ളവരുടെ ജീവിതവുമാണ് കാണാന്‍ സാധിക്കുന്നത്. ഗുഹയിലെ കൊത്തുപണികള്‍ക്ക് ഏകദേശം രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമാണ് പുരാവസ്തു വകുപ്പ് അധികൃതര്‍ കണക്കാക്കുന്നത്. ഏകദേശം രണ്ടായിരം വര്‍ഷം മുമ്പാണ് തുടര്‍ച്ചയായി ജനങ്ങള്‍ ഇവിടെ താമസം തുടങ്ങുന്നത്. ഇപ്പോഴും ഇറാന്റെ പൗരാണിക ഗ്രാമങ്ങളില്‍ ഒന്നാണ് ഈ ഗുഹവാസികള്‍.
ഇറാനിലെ വരണ്ടുണങ്ങിയ കുന്നുകളുടെ താഴ്‌വരയിലാണ് ഗുഹകള്‍ ഉള്ളത്. ഓരോ കാലത്തിന് അനുസരിച്ച് വ്യത്യസ്തമായ ജീവിത രീതികളാണ് ഈ ഗുഹവാസികള്‍ സ്വീകരിക്കുന്നത്. വേനല്‍കാലത്തിന് മുമ്പ് തന്നെ വീടുകൾക്ക് മുകളിൽ പുല്ല് നട്ട് അമിത ചൂടിനെ പ്രതിരോധിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ശക്തമായി വീശിയടിക്കുന്ന ചൂട് കാറ്റിനെ പ്രതിരോധിക്കുവാനും മലമടക്കിലെ ഗുഹകള്‍ക്ക് സാധിച്ചു.
400 ഗുഹകളാണ് മെയ്‌മാൻഡിൽ സ്ഥിതി ചെയ്യുന്നത്. ഇതില്‍ 90 എണ്ണം ഇപ്പോഴും കേടുപാടുകള്‍ ഇല്ലാതെ നിലനില്‍ക്കുന്നു. മറ്റുള്ളവ പഴക്കമുള്ളവയും ഭൂമിയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് കേടുപാടുകള്‍ പറ്റിയതും. ഇത്തരം ഗുഹകളില്‍ ഏഴ് മുറികളാണ് ഉള്ളത്. ഇരുപത് മീറ്റര്‍ ചുറ്റളവിലുള്ള വലിയ മുറികള്‍ ചില ഗുഹകളില്‍ കാണാനാവും. ആധുനിക ജീവിത രീതിയില്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളോടുകൂടിയാണ് ഇപ്പോഴുള്ളവര്‍ ഗുഹകളില്‍ താമസിക്കുന്നത് - വൈദ്യുതികരിച്ച മുറികള്‍, ശീതികരണ ഉപകരണം, ടെലിവിഷന്‍ തുടങ്ങിയവ ഇവിടെ കാണാം. ഇവിടെ വെള്ളത്തിന്റെ ലഭ്യത കുറവാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്നുമാണ് ജലം ശേഖരിക്കുന്നത്. വായു സഞ്ചാരത്തിന് ചെറിയ ജനാലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആഹാരം പാകം ചെയ്യുമ്പോള്‍ കരിയും പുകപടലവും മുറികള്‍ക്കുള്ളില്‍ പടരാതിരിക്കാന്‍ ഒരു തരം കറുത്ത ഷീറ്റുകളാണ് ഇതിനുള്ളില്‍ ഉപയോഗിക്കുന്നത്.
പ്രാചീനകാലത്ത് നിലനിന്നു പോന്ന സംസ്ക്കാരമാണ് ഗ്രാമവാസികള്‍ ഇപ്പോഴും പിന്തുടരുന്നത്. മെയ്‌മാൻഡിലെ അവശിഷ്ടങ്ങള്‍ ബാക്കി വെയ്ക്കുന്നതും ഭൂതകാലത്തെ ഓര്‍മപ്പെടുത്തുന്ന കാഴ്ച്ചയാണ്. ഒരിക്കല്‍ ആരാധനാലയം ആയിരുന്നു ഇവിടുത്തെ ഗുഹകളില്‍ ചിലത്. ഇപ്പോള്‍ പുരാലസ്തുവകുപ്പിന്റെ ചെറിയ മ്യുസിയമായി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്.
ഏഴാം നൂറ്റാണ്ടിനു ശേഷം ഇസ്ലാം മതം ഗുഹാവാസികള്‍ പിന്തുടരാന്‍ തുടങ്ങി. വീടുകളിൽ ചിലത് പള്ളികളായി പുനഃക്രമീകരിച്ചിരിക്കുന്നു.
ഗുഹാവാസികള്‍ ദേശാന്തരഗമനം നടത്തുന്ന ആട്ടിടയന്മാരായിരുന്നു. കന്നുകാലികളെയും ചെമ്മരിയാടുകളെയും മേയ്ച്ചു നടക്കുകയായിരുന്നു പ്രധാന തൊഴിൽ. കന്നുകാലികളുടെ മാംസവും തുകലുമായിരുന്നു വരുമാന മാര്‍ഗം. ഇടവേളകളിൽ ഔഷധ സസ്യങ്ങളെയും ഗ്രാമവാസികള്‍ ശേഖരിക്കുന്നു. ദീര്‍ഘായുസിനായി ഈ ഔഷധങ്ങള്‍ മുതല്‍കൂട്ടാണെന്ന് അവര്‍ വിശ്വസിച്ചു വരുന്നു.
ഇറാന്റെ സംസ്‌ക്കാരത്തില്‍ നിന്ന്, അപൂർവമായ ഇവരുടെ ജീവിത രീതി ക്രമേണ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇന്ന് ഇറാന്റെ ചരിത്രമുറങ്ങുന്ന ഇത്തരം ഗുഹകളില്‍ ചുരുക്കം ചിലര്‍ മാത്രമാണ് താമസിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ജീവിത രീതികളിലെ മാറ്റവും ഇവരെ ഗ്രാമത്തില്‍ നിന്നും നഗര പ്രദേശങ്ങളിലേക്ക് മാറുവാന്‍ പ്രേരിപ്പിക്കുന്നു.
പാരമ്പര്യം പരിപാലിച്ചു പോകുന്ന വിഭാഗമാണ് ഇന്നത്തെ ഗുഹാവാസികള്‍. വര്‍ഷങ്ങള്‍ കടന്നു പോകുന്തോറും ജനങ്ങള്‍ ഇവിടെ കുറഞ്ഞുവരുകയാണ്. പക്ഷെ, പാരമ്പര്യമായി കിട്ടിയ ജീവിത രീതി കൈവെടിയാതെയാണ് ഇവര്‍ മറ്റ് സ്ഥലങ്ങളില്‍ ഇപ്പോഴും താമസിക്കുന്നത്.
ഇറാനിയന്‍ തനതു ജീവിത രീതി പിന്തുടരാനുള്ള ബോധവത്കരണം സംസ്‌ക്കാരിക- പൈതൃക- വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍, ഇപ്പോൾ ഇവിടുത്തെ സർക്കാർ നടത്തുന്നുണ്ട്. ഇപ്പോള്‍ സന്ദര്‍ശകരെ ഗ്രാമവാസികള്‍ നിർലോഭം സ്വീകരിക്കുന്നു. അതിനാൽ അവരോടൊപ്പം താമസിക്കുവാനും ഗ്രാമവാസികളുടെ ജീവിതാനുഭവങ്ങള്‍ പഠിക്കുവാനും സന്ദര്‍ശകര്‍ക്ക് കഴിയും

മരണത്തിന്റെ താഴ്വരയും ഇസ്ഡാലൻ യുവതിയുടെ ദുരൂഹ മരണവും!

മരണത്തിന്റെ താഴ്വരയും
ഇസ്ഡാലൻ യുവതിയുടെ ദുരൂഹ മരണവും!

വളരെ ദുരൂഹമായ ഒരു കൊലപാതകത്തിന്റെ ചരിത്രമാണ് ഇസ്ഡാലൻ യുവതിയുടെ മരണം.
45 വർഷം കഴിഞ്ഞിട്ടും ചരിത്രത്തിന്റെ അജ്ഞാതമായ താളുകളിലെവിടെയോ ജീവിച്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ കഥ. നോർവേയുടെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ സംഭവങ്ങളിലൊന്ന് എന്ന് പറയാം. നോർവേയിലെ ബെർഗെൻ എന്ന സ്ഥലത്തെ ഇസ്ഡാലൻ വാലിയിൽ ആണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. അതുകൊണ്ട് ആ പെൺകുട്ടിയെ നമുക്ക് ഇസ്ഡാലൻ പെൺകുട്ടി എന്ന് വിളിക്കാം. ആ പെൺകുട്ടി ആരാണെന്ന് ഇതുവരെയും കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല.
മരണത്തിന്റെ താഴ്വര എന്നറിയപ്പെടുന്ന ഇസ്ഡാലനിൽ മൌണ്ട് ഉൾ റിക്കൻ ഭാഗത്തായി 1970 നവംബർ 29 നു ആണ് ഇസ്ഡാലൻ പെൺകുട്ടിയെ മരണമടഞ്ഞ നിലയിൽ കണ്ടത്. ക്രൈം സീനിനു സമീപത്തായി കത്തിയമർന്ന ഒരു പാസ് പോർട്ടും കണ്ടു. ആ പെൺകുട്ടിയുടെ കഴുത്തിൽ പരിക്കും, മരണത്തിനു മുമ്പ് കുറച്ചധികം ഉറക്ക ഗുളികകളും ആ പെൺകുട്ടി കഴിച്ചിരുന്നു. ഔദ്യോഗികമായ പോലീസ് റിപ്പോർട്ട് അതൊരു ആത്മഹത്യ ആണെന്നായിരുന്നു. എന്നാൽ അത് വളരെ വിവാദം നിറഞ്ഞ ഒന്നായിരുന്നു.
1.15 PM നു ആ മലഞ്ചെരിവിലൂടെ ഒരു യൂണിവേഴ്സിറ്റി പ്രൊഫസ്സറും 2 പെൺകുട്ടികളും നടക്കുമ്പോഴാണ് ഭാഗികമായി അഴുകിയ ആ ശരീരം കണ്ടത്. അവർ കാണുമ്പോൾ അവിടെ ഒരു ഡസൻ ഉറക്കഗുളികയും ഒരു ഉച്ചഭക്ഷണ പാക്കറ്റും കാലിയായ കാല്കുപ്പി മദ്യത്തിന്റെ ബോട്ടിലും ഗ്യാസോലിൻ മണക്കുന്ന 2 പ്ലാസ്റ്റിക് ബോട്ടിലും അവിടെ ഉണ്ടായിരുന്നു.
ബെർഗെൻ പോലീസ് ഉടൻതന്നെ അന്വേഷണത്തിന്റെ സത്വര നടപടികൾ തുടങ്ങി. ഓട്ടോപ്സിയിൽ പൊള്ളലേറ്റും കാർബൺ മോണോക്സൈഡ് ശ്വസിച്ചും ആണ് അവൾ മരണമടഞ്ഞത്. ശരീരത്തിൽ ചുരുങ്ങിയത് 50 ഉറക്കഗുളികകൾ കഴിച്ച ലക്ഷണവും ഉണ്ടായിരുന്നു. കഴുത്തിനു ശക്തിയായ അടിയേറ്റ ലക്ഷണവും ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ട്രേസ് ചെയ്ത് പോലീസ് ബെർഗെനിലെ NSB ട്രെയിൻ സ്റ്റേഷനിൽ നിന്ന് 2 സ്യൂട്ട് കേസുകൾ കണ്ടെത്തി. അവൾ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നിന്നുള്ള എല്ലാ ലേബലുകളും നീക്കം ചെയ്തിരുന്നു!. വിരലടയാളങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഒരു ലോഷന്റെ പ്രിസ്ക്രിപ്ഷൻ ഉണ്ടായിരുന്നു. എന്നാൽ ഡോക്റ്റർമാരുടെ പേരും തിയതിയും അതിൽ നീക്കം ചെയ്തിരുന്നു!. ഒരു സ്യൂട്ട് കേസിന്റെ ലൈനിങ്ങിൽ നിന്നും 500 Deutsche mark ജർമ്മൻ കറൻസി കണ്ടെടുത്തു. ഉടഞ്ഞ കുറച്ച് ഗ്ലാസ് കഷണങ്ങളിൽ നിന്ന് ഭാഗികമായ വിരലടയാളങ്ങൾ കണ്ടുകിട്ടി. മരണമടഞ്ഞ പെൺകുട്ടിയുടെ എന്ന് കരുതുന്ന ആ വിരലടയാളങ്ങൾ തിരിച്ചറിവിനു ഒരു സഹായകരവും ആയിരുന്നില്ല. ദൃക്സാക്ഷി വിവരണങ്ങളിൽ നിന്നും ശരീരം അനലൈസ് ചെയ്തും പോലീസ് പെൺകുട്ടിയുടെ കുറച്ച് സ്കെച്ചുകൾ തയ്യാറാക്കി. അത് മാധ്യമങ്ങൾ , ഇന്റർപോൾ വഴി ലോകമെങ്ങും പ്രചരിക്കപ്പെട്ടു. നോർവെയും യൂറോപ്പ് മുഴുവനും ആ പെൺകുട്ടി 9 പേരുകളിൽ സന്ദർഷിച്ചു എന്ന് പോലീസ് കണ്ടുപിടിച്ചു) Jenevive Lancia, Claudia Tjelt, Vera Schlosseneck, Claudia Nielsen, Alexia Zarna-Merchez, Vera Jarle, Finella Lorck and Elizabeth Leen Hoywfer ) ഈ പേരുകളെല്ലാം വ്യാജമായിരുന്നു!. ദൃക്സാക്ഷി വിവരത്തിൽ നിന്നും ആ പെൺകുട്ടി പലതരം വിഗ്ഗുകൾ ( കൃത്രിമ മുടികൾ ) ധരിച്ചിരുന്നു!. ഡയറിയിൽ നിഗൂഡമായ ഭാക്ഷയിൽ എന്തോ കുറിച്ചിരുന്നു!. ആ കോഡുകൾ ഡീ കോഡ് ചെയ്തു പോലീസ് തിയതികളും മുമ്പ് സന്ദർഷിച്ച സ്ഥലങ്ങളും ആണെന്ന് കണ്ടെത്തി. ആ പെൺകുട്ടിയുടെ പല്ലുകൾ പോലീസ് സസൂഷ്മം ഓട്ടോപ്സിയിൽ നിരീക്ഷിച്ചിരുന്നു. അതിൽ നിന്ന് പോലീസ് ആ പെൺകുട്ടി ലാറ്റിൻ അമേരിക്കയിലെ ഒരു ഡന്ടിസ്റ്റ് ആയിരിക്കുമെന്ന നിഗമനത്തിലെത്തി. ദൃക്സാക്ഷികൾ ആ യുവതി ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, ഡച്ച് തുടങ്ങിയ ഭാക്ഷകൾ സംസാരിച്ചിരുന്നുവെന്നു പറഞ്ഞു. ബെർഗെനിലെ പല ഹോട്ടലിലും അവൾ താമസിച്ചിരുന്നു. ബാൽക്കണിയിൽ ഒരു റൂമിൽ ചെക്ക് ഇൻ ചെയ്തു കഴിഞ്ഞാൽ തുടർച്ചയായി അവൾ റൂം മാറിയിരുന്നു. പേപ്പറുകളിൽ ഒപ്പുവക്കുമ്പോൾ സെയില്സ് വുമൻ അല്ലെങ്കിൽ പുരാവസ്തുക്കൾ ശേഖരിക്കുന്നയാൾ എന്നാണ് പറഞ്ഞിരുന്നത്. പാലും പോറിഡ്ജും ഭക്ഷണത്തോട് ആ യുവതി താമസിച്ചിരുന്ന ഹോട്ടലിലെല്ലാം കൂടുതൽ താല്പ്പര്യം കാണിച്ചിരുന്നു. അവളുടെ സ്യൂട്ട് കേസ് കണ്ടെത്തിയപ്പോൾ നഗരത്തിലെ പ്രമുഖ റീട്ടെയിൽ തുണി കച്ചവടക്കാരോട് ആ യുവതിയുടെ വസ്ത്രധാരണ രീതിയെ പറ്റി പോലീസ് അന്വേഷിച്ചു. അവളുടെ വസ്ത്രധാരണരീതി മറ്റുള്ളവരെ ചൊടിപ്പിക്കുന്നതും ഇറ്റാലിയൻ രീതി വെളിവാക്കുന്നതാണെന്നുമായിരുന്നു അവരുടെ അഭിപ്രായം. ഒരു ഇറ്റാലിയൻ ഫോട്ടോഗ്രാഫറെ പോലീസ് കണ്ടെത്തിയിരുന്നു. അയാൾ അവൾക്ക് ഒരു ലിഫ്റ്റ്‌ കൊടുക്കുകയും ലിയോണിലെ ഹോട്ടൽ അലക്സാന്ദ്രയിൽ അവൾക്ക് ഡിന്നർ കൊടുത്തതായും പറഞ്ഞു. മുമ്പൊരു ബലാൽസംഘ കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള ഒരാളായിരുന്നു അയാൾ. നോർവേയിൽ വിറ്റ ഒരു പോസ്റ്റ്‌ കാർഡ് ആ യുവതിയുടെ ലഗ്ഗേജിൽ കണ്ടിരുന്നു. സൌത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നിന്നാണ് ആ യുവതി വന്നതെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നു ഫോട്ടോഗ്രാഫർ അവകാശപ്പെട്ടു. നോർവേയിൽ മനോഹരങ്ങളായ സ്ഥലങ്ങൾ കണ്ട് 6 മാസം അവൾ ഉണ്ടായിരുന്നുവെന്നും അയാൾ പറഞ്ഞു. ഈ അന്വേഷനങ്ങളൊന്നും തന്നെ ആ യുവതിയെ തിരിച്ചറിയുന്ന ഒരു വഴിക്കും നയിച്ചില്ല.
ആ യുവതിയെ അവസാനമായി കണ്ടത് ഹോട്ടൽ മാരിനിലെ 407 നമ്പർ മുറിയിൽ നിന്ന് ചെക്ക് ഔട്ട്‌ ചെയ്യുമ്പോഴായിരുന്നു. അവൾ കാശുകൊടുത്തു, പിന്നീട് ഒരു ടാക്സി ആവശ്യപ്പെട്ടു. 30-40 വയസ്സിനിടയിൽ പ്രായവും 164 CM ഉയരവും വീതിയുള്ള അരക്കെട്ടും അവൾക്കുണ്ടായിരുന്നു. ചെറുയ കണ്ണുകളുള്ള സുന്ദരിയായിരുന്നു അവൾ.
ഹോട്ടൽ സ്റ്റാഫുകൾ അവൾ മുറിയിൽ തന്നെയായിരുന്നുവെന്നും സംരക്ഷിക്കപെടുന്ന രീതിലാണ് കണ്ടതെന്നും പറഞ്ഞു. മറ്റൊരു ഹോട്ടൽ ഗസ്റ്റ് ഒരു നോർവീജിയൻ ബ്രാൻഡ് സിഗരട്ട് വലിക്കുന്നത് കണ്ടുവെന്നും പറഞ്ഞു. ഒരു ദൃക്സാക്ഷിയായ സ്ത്രീ ബെർഗെനിലെ ഹോട്ടലിൽ ആ യുവതി ഒരാളോട് ഇങ്ങനെ പറയുന്നത് കേട്ടു എന്ന് പറഞ്ഞു “Ich komme bald” ( ജർമ്മൻ ഭാക്ഷയിൽ , “ഞാൻ ഉടനെ വരുന്നു എന്നായിരുന്നു” അതിന്റെ അർത്ഥം )
മൃതദേഹം കണ്ടെത്തുന്നതിനു 5 ദിവസം മുമ്പ് അതായത് 24 ആം തിയതി 26 വയസ്സുള്ള ഒരു പ്രാദേശിക വാസി തന്റെ കൂട്ടുകാരുമായി ആ പ്രദേശത്ത് കൂടി നടക്കുമ്പോൾ വിദേശ മുഖമുള്ള ഒരു പെൺകുട്ടി പേടിച്ചരണ്ട രീതിയിൽ പ്രത്യക്ഷപ്പെട്ടു. നന്നായി വസ്ത്രം ധരിച്ച ആ യുവതിയെ അയാൾ ശ്രദ്ധിച്ചു. അവർ പരസ്പരം കടന്നുപോകുമ്പോൾ എന്തോ പറയുവാനുണ്ട് എന്ന രീതിയിൽ യുവതി അയാളെ നോക്കി. പെട്ടന്ന് അവളെ ഭയപ്പെടുത്തുമാറെന്ന രീതിയിൽ രണ്ടു കറുത്ത കോട്ട് ധാരികൾ പ്രത്യക്ഷപ്പെട്ടു. അവരെ കണ്ടാലും വിദേശികളെപ്പോലെ ഉണ്ടായിരുന്നു.
ആ പെൺകുട്ടി കൊല്ലപ്പെട്ടതറിഞ്ഞ് ആ പ്രാദേശികവാസി പോലീസുമായി ബന്ധപ്പെട്ടു. അയാൾ പോലീസ് സ്കെച്ച്കളിൽ നിന്ന് അവളെ പെട്ടന്ന് തിരിച്ചറിഞ്ഞു. എന്നാൽ അയാളുമായി സംസാരിച്ച പോലീസുകാരൻ പറഞ്ഞു ” അവളെ മറന്നേക്ക്” ഈ കേസ് ഒരിക്കലും പരിഹരിക്കപ്പെടുകയില്ല!”. അയാൾ ആ ഉപദേശം സ്വീകരിച്ചു. 32 വർഷം പൊതുജനത്തിനു മുന്നിൽ ഇക്കാര്യം പറയാൻ അയാൾ കാത്തിരുന്നു!. ഇസ്ഡാലൻ പെൺകുട്ടിയുടെ ദുരൂഹമായ മരണം ഇന്നും ഒരു കടങ്കഥയായി അവശേഷിക്കുന്നു.

കമികാസെ പൈലറ്റ് അഥവാ വിനാശകാരികളായ ചാവേർ വൈമാനികർ

കമികാസെ പൈലറ്റ് അഥവാ വിനാശകാരികളായ ചാവേർ വൈമാനികർ
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി പസഫിക് സമുദ്രം കേന്ദ്രീകരിച്ചു നടന്ന അമേരിക്കൻ ജാപ്പനീസ് പോരാട്ടങ്ങളുടെ രണ്ടാം പാദത്തിൽ ജാപ്പനീസ് സൈന്യം അമേരിക്കക്ക് നേരെ ഉപയോഗിച്ച ഒരു ചാവേർ ആക്രമണ രീതിയുടെ പേരാണ് കമികാസെ .ഈ വാക്കിന് ജപ്പാൻ ഭാഷയിലുള്ള അർഥം വിശുദ്ധ കാറ്റ് എന്നാണ്. ബോംബുകൾ ഘടിപ്പിച്ച യുദ്ധ വിമാനങ്ങൾ ജാപ്പനീസ് പൈലറ്റുമാർ അമേരിക്കൻ കപ്പലുകളിലേക്ക് ഇടിച്ചിറക്കുന്ന ആക്രമണ രീതിയായിരുന്നു കമികാസെ.
ചിത്രത്തിൽ നായ്കുഞ്ഞിനേയും എടുത്തു സന്തോഷത്തോടെ നില്കുന്നത് ഒറ്റ നോട്ടത്തിൽ നിഷ്കളങ്കരായ തോന്നുമെങ്കിലും ചരിത്രത്തിലെ തന്നെ അതീവ വിനാശകാരികളായ ജപ്പാന്റെ ചാവേർ വൈമാനികരാണ്. 72 -മത് ഷിൻബു കോർപ്സിലെ ഒരു കൂട്ടം കമികാസെ വൈമാനികർ ഒകിനാവായിലെ കമികാസെ ദൗത്യത്തിന് പുറപ്പെടുന്നതിനു ഒരു ദിവസം മുൻമ്പ് ബൻസായി എയർ ബേസിൽ വച്ച് എടുത്തതാണ് ഈ ചിത്രം. രണ്ടാം ലോക മഹാ യുദ്ധത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെറും 17 വയസ്സ് മാത്രം പ്രായമുള്ള കോർപൊറേൽ യുകിയോ അരക്കി എന്ന കമികാസെ വൈമാനികനാണ് നായ്ട്ടികുട്ടിയെ കൈയിലെടുത്തിരിക്കുന്നതു. കൂടെയുള്ള മറ്റു വൈമാനികർക്കും പ്രായം 19 നു താഴെ മാത്രം .
തൊട്ടടുത്ത ദിവസം (27 മെയ് 1945 ) തന്നെ ബൻസായി എയർ ഫീൽഡ് നിന്നും പറന്നുയർന്ന രണ്ടു വിമാനങ്ങളുടെ ലക്‌ഷ്യം USS BRAINE എന്ന അമേരിക്കൻ യുദ്ധകപ്പൽ തകർക്കുക എന്നത് മാത്രമായിരുന്നു. ഇരട്ട എൻജിനുള്ള k 54 പരിശീലന വിമാനത്തിൽ യുകിയോ അരക്കി ആയിരുന്നു ഒരു വൈമാനികൻ. USS BRAINE ആക്രമിച്ചു മുക്കാൻ സാധിച്ചില്ലെങ്കിലും 66 നാവികരെ കൊന്നൊടുക്കിയാണ് ആ ദൗത്യം പൂർത്തീകരിച്ചത്. യുകിയോ അരക്കി ഉൾപ്പെടെ രണ്ടു കമികാസെ വൈമാനികരും കൊല്ലപ്പെട്ടു.
അമേരിക്കൻ നാവിക സേനയുടെ കണക്കുകൾ പറയുന്നത് 34 നാവിക കപ്പലുകളെ മുക്കുകയും 368 കപ്പലുകളെ കേടുവരുത്തുകയും 4900 നാവികരെ കൊലപ്പെടുത്തുകയും 4800 നാവികരെ മാരകമായി മുറിവേല്പിക്കയും ചെയ്തത് 2800 കമികാസെ പോരാളികളെന്നാണ്.
Image may contain: 5 people, people smiling, outdoor

5,300 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഐസ് മനുഷ്യന്റെ 19 ബന്ധുക്കളെ കണ്ടെത്തി

5,300 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഐസ് മനുഷ്യന്റെ 19 ബന്ധുക്കളെ കണ്ടെത്തി

ആല്‍പ്സ് പാര്‍വത നിരകളില്‍ നിന്നും കണ്ടെത്തിയ 5,300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ച ഒട്സി എന്ന് പേരുള്ള ഐസ് മനുഷ്യന്റെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 19 ബന്ധുക്കളെ കണ്ടെത്തി. 1991 ലായിരുന്നു ഒട്സിയുടെ മമ്മിയാക്കിയ ശരീരം ഐസ് മലകള്‍ക്ക് അടിയില്‍ നിന്നും കണ്ടെത്തിയിരുന്നത്. ഓസ്ട്രിയയിലെ ടിരോളില്‍ നിന്നുമുള്ള 3,700 ഓളം പുരുഷന്മാരുടെ രക്ത സാമ്പിള്‍ പരിശോധിച്ചാണ് ശാസ്ത്രലോകം ഈ നേട്ടം കൈവരിച്ചത്.
ചരിത്രാതീത കാലത്തുള്ള ഐസ് മനുഷ്യന്റെയും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പുരുഷന്മാരുടെയും ഡി എന്‍ എ സാമ്പിളുകള്‍ നോക്കിയാണ് ശാസ്ത്രലോകം 19 ആ മനുഷ്യന്റെ 19 ബന്ധുക്കളെ കണ്ടെത്തിയത്. ഇന്‍സ്ബ്രുക്ക് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള വിദഗ്ദ സംഘമാണ് പഠനത്തിനു നേതൃത്വം നല്‍കിയത്.
അതെ ഈ 19 പേര്‍ ആരാണെന്ന് അതാതു മനുഷ്യരെ അറിയിച്ചിട്ടില്ല. ഒട്സിയുടെ മൃതദേഹം ഇപ്പോള്‍ ഇറ്റലിയിലെ ബോള്‍സാനോയിലെ ഒരു സ്പെഷ്യല്‍ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. മുറിയുടെ പുറത്തു നിന്നുമാണ് ഈ മമ്മിയെ ആളുകള്‍ കാണുവാനാവുക.
തലയില്‍ അമ്പേറ്റ ശേഷം താഴെ വീഴാണ് ഒട്സി മരിച്ചത് എന്ന് വിദഗ്ദ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പുല്ല് നെയ്തുണ്ടാക്കിയ ഒരു മേലങ്കിയാണ് ഒട്സി ധരിച്ചിരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആടിന്റെ തോല് കൊണ്ടുണ്ടാക്കിയ ചെരിപ്പും കരടിയുടെ തോല് കൊണ്ടുണ്ടാക്കിയ തൊപ്പിയും ഒട്സി അണിഞ്ഞിരുന്നു