A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇബ്‌നു ഖല്‍ദൂന്‍ : വ്യക്തിയും ജീവിതവും



സോഷ്യോളജി, ചരിത്രം എന്നിവക്ക്‌ താത്മികമായ വിശകലനങ്ങള്‍ നല്‍കിയ ലോകപ്രസിദ്ധ മുസ്ലിം ശാസ്ത്രപ്രതിഭയാണ്‌ ഇബ്‌നു ഖല്‍ദൂന്‍. ചരിത്രശാസ്ത്രത്തിന്റെയും സാമൂഹിക ശാസ്ത്രത്തിന്റെയും പിതാവും സ്ഥാപകനുമായി ഗണിക്കപ്പെടുന്നു. ‘മുഖദ്ദിമ’ എന്ന കൃതിയിലൂടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹം ഇന്നും അതേ കൃതിയിലൂടെ ജീവിക്കുന്നു.
ജനനം, കുടുംബം
ടുണീഷ്യയിലെ ടുണീസില്‍ 1332 ലാണ്‌ ഇബ്‌നു ഖല്‍ദൂന്റെ ജനനം. വലിയ്യുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ബ്‌നു മുഹമ്മദ്‌ ബ്‌നു ഖല്‍ദൂന്‍ എന്നാണ്‌ യഥാര്‍ഥ നാമം. ഖല്‍ദൂന്‍ ഉപ്പാപ്പയുടെ പേരാണ്‌.
മുസ്ലിംകള്‍ ഹി. 93ല്‍ സ്പെയിനില്‍ കീഴടക്കിയ ഉടനെ സ്പെയിനിലെ സെവില്ലയില്‍ താമസമാക്കിയ അറബ്‌ വംശജരാണ്‌ ഇബ്‌നു ഖല്‍ദൂന്റെ കുടുംബം. 1248 ല്‍ ക്രിസ്ത്യാനികള്‍ സെവില്ല പിടിച്ചടക്കും മുമ്പേ അവര്‍ അവിടം വിട്ട്‌ ടുണീഷ്യയിലേക്ക്‌ കുടിയേറി.
മതപരമായും സാമ്പത്തികമായും വളരെ മുന്നിലായിരുന്നു ഇബ്‌നു ഖല്‍ദൂന്റെ കുടുംബ. വലിയ രാഷ്ട്രീയ ബന്ധമുള്ള പ്രമുഖ പണ്ഡിതന്മാരായിരുന്നു അധികവും. പെട്ടന്ന്‌ നാടിനെയാകമാനം പിടികൂടിയ പ്ലേഗിനെത്തുടര്‍ന്ന്‌ മാതാപിതാക്കളും ബന്ധുമിത്രാദികളും അദ്ദേഹത്തിന്‌ നഷ്ടപ്പെട്ടു. പതിനേഴാം വയസ്സിലായിരുന്നു അത്‌.
വിദ്യാഭ്യാസം
വളരെ ഉയര്‍ന്ന കുടുംബമായത്‌ കൊണ്ടുതന്നെ ഇബ്‌നു ഖല്‍ദൂന്‌ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാനായി. നന്നേ ചെറുപ്പത്തിലേ ഖുര്‍ആന്‍ മനഃപാഠമാക്കി. പ്രാഥമിക വിദ്യാഭ്യാസം പിതാവായ മുഹമ്മദ്‌ ഖല്‍ദൂനില്‍ നിന്ന്‌ തന്നെയായിരുന്നു. ഭാഷയും മതവിജ്ഞാനവുമെല്ലാം ബാപ്പയില്‍ നിന്നാണ്‌ അഭ്യസിച്ചത്‌. പിന്നീട്‌ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കാനായി ഓരോ വിഷയങ്ങള്‍ക്കും ഓരോ അധ്യാപകരെ കണ്ടെത്തി.
രാഷ്ട്രീയ രംഗവുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങള്‍ക്കായിരുന്ന്‌ അന്ന്‌ ഏറെ മുന്‍ഗണനയുണ്ടായിരുന്നത്‌. എങ്കിലും രാഷ്ട്രീയ മീമാംസ, നീതിശാസ്ത്രം, നിയമശാസ്ത്രം എന്നിവയ്ക്ക്‌ പുറമെ അലങ്കാരശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതിശാസ്ത്രം, ഗണിതശാസ്ത്രം, ദൈവശാസ്ത്രം, അധ്യാത്മിക ശാസ്ത്രം, തുടുങ്ങിയ മേഖലകളിലും അവഗാഹം നേടി. മുഹമ്മദ്‌ ഇബ്രാഹീമുല്‍ അല്‍ ആബിലിസ ഇബ്‌റാഹീം ബ്‌നു സര്‍സര്‍, ഇബ്‌നു അറബി, ഇബ്‌നു ബഹര്‍, ശംസുദ്ധീന്‍ വാദി ആശി എന്നിവര്‍ പ്രധാനഗുരുനാഥന്മാരാണ്‌. മുഹമ്മദ്‌ ഇബ്‌റാഹീമുല്‍ ഈബിലിയില്‍ നിന്നാണ്‌ തത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും അവഗാഹം നേടിയത്‌.
എടുത്തു പറയേണ്ട മറ്റൊരു ഗുരുനാഥനാണ്‌ അബൂബറക മുഹമ്മദുല്‍ ബല്ലാഫി. മാലിക്‌ മധബ്‌ അനുയായിയായിരുന്നു ഇബ്‌നു ഖല്‍ദൂന്‍ ഇദ്ദേഹത്തില്‍ നിന്നാണ്‌ മാലിക്‌ (റ) ന്റെ വിശഅവപ്രസിദ്ധ ഹദീസ്‌ ഗ്രന്ഥം ‘മുവത്വ’ പഠിച്ചത്‌.
രാഷ്ട്രീയം
വിദ്യാഭ്യാസം കഴിഞ്ഞ ശേഷം അദ്ദേഹം രാഷ്ട്രീയത്തിലേക്ക്‌ ആനയിക്കപ്പെട്ടു. കുടുംബപശ്ചാത്തലവും സാഹചര്യങ്ങളും ഭരണരംഗത്തേക്ക്‌ തള്ളിവിടുകയായിരുന്നു. പത്തൊ മ്പതാം വയസ്സിലാണ്‌ രാഷ്ട്രീയത്തില്‍ ആദ്യമായി കാല്‌ കുത്തുന്നത്‌ രണ്ടരവര്‍ഷത്തോളം ആ മേഖലയില്‍ മനസ്സില്ലാമനസ്സോടെ തുടര്‍ന്നു. പിന്നീട്‌ ഇരുപത്തൊന്നാം വയസ്സില്‍ രാജിവെച്ച്‌ ഒഴിഞ്ഞുമാറി. ആധ്യാപക വൃത്തിയിലേക്ക്‌ തിരിയാന്‍ ശ്രമിച്ചു.
ഈജിപ്ഷ്യന്‍ ഭരണകൂടത്തിലെ സുല്‍ത്താന്‍ ബാര്‍ഖൂഖ്‌ ആയിരുന്നു അന്നത്തെ രാജാവ്‌. അദ്ദേഹം ഇബ്‌നു ഖല്‍ദൂനിലെ പ്രതിഭയെ കണ്ടെത്തുകയും പ്രോത്സാഹനമെന്നോണം ‘സാഹിബുല്‍ അല്ലാമ’ എന്ന ഉന്നതസ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കുകയും ചെയ്തു. ഭരണതലവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നത്‌ കൊണ്ട്‌ തന്നെ തല്‍സ്ഥാനത്ത്‌ അധികം തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ഇരുപത്തിരണ്ടാം വയസ്സില്‍ ടുണീസ്‌ പ്രദേശം വിട്ട്‌ ഫറസിലേക്ക്‌ പോയി. ടുണീഷ്യയിലെ തന്നെ മറ്റൊരു പ്രദേശമാണ്‌ ഫറസ്‌. അവിടുത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ അബൂ ഇനാനെ കാണുകയായിരുന്നു ലക്ഷ്യം.
ഇബൂഇനാനും രാഷ്ട്രീയ മേഖലയില്‍ തന്നെയാണ്‌ ഇബ്‌നു ഖല്‍ദൂനെ ഉപയോഗപ്പെടുത്തിയത്‌. പലപ്പോഴായി സെക്രട്ടറി, ക്ലര്‍ക്ക്‌, ഉപദേശകന്‍, ന്യായാധിപന്‍, മന്ത്രി എന്നീ രംഗങ്ങളില്‍ നിയമിച്ചു. അവസാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങളില്‍ സംശയാലുവായ സുല്‍ത്താന്‍ രണ്ട്‌ വര്‍ഷത്തേക്ക്‌ തുറങ്കിലടച്ചു.
ഫാസില്‍ നിന്നും ഗ്രാനഡയിലേക്കാണ്‌ അദ്ദേഹം പോയത്‌. തന്റെ പ്രപിതാമഹാന്മാര്‍ താമസിച്ചിരുന്ന സെവില്ല സന്ദര്‍ശിച്ചു. ടെലംസാനില്‍ പെട്ട ഉബ്ബദ്‌ എന്ന സ്ഥലത്ത്‌ താമസമാക്കി. അവിടെയും ഭരണതലത്തില്‍ വലിയ സ്വീകാര്യതയും അംഗീകാരവുമായിരുന്നു ലഭിച്ചത്‌. പല ഉയര്‍ന്ന പദവികളും നല്‍കി അവര്‍ അദ്ദേഹത്തെ ആദരിച്ചു.
ഇബ്ബാദും വിട്ട്‌ പിന്നീട്‌ ചെന്നത്‌ കൈറോയിലേക്കായിരുന്നു. 1382 ല്‍ അമ്പതാം വയസ്സിലായിരുന്നു അവിടെ എത്തിയത്‌. പിന്നീട്‌ ഇരു-പത്തി-നാല്‌ വര്‍ഷക്കാലം അവിടെ കഴിച്ചുകൂട്ടി. ഇക്കാലയളവില്‍ ഭാര്യയും മക്കളും ഒരു കടല്‍കൊടുങ്കാറ്റില്‍ മരണപ്പെട്ടു. ഭര-ണാധി-കാരി-കളായിരുന്ന മംലൂക്കുകള്‍ വളരെ ഹൃദ്യമായ സ്വീകരണമ നല്‍-കി. വളരെ ബഹുമാനത്തോടെ സൌ-കര്യ-ങ്ങളൊരുക്കിക്കൊടുത്തു.
അധ്യാപനം
തീരെ താല്‍പര്യമില്ലാതിരുന്ന രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞ്‌ മാറുമ്പോഴെല്ലാം അധ്യാപകനായി ജീവിക്കാനാണ്‌ ഇബ്‌നു ഖല്‍ദൂന്‍ ആഗ്രഹിച്ചത്‌. ടുണീസില്‍ തന്നെയായിരുന്നു ആദ്യമായി അധ്യാപകനായി ചുമതലയേറ്റത്‌. പിന്നീട്‌ വിവിധ സ്ഥലങ്ങളിലേക്ക്‌ താമസം മാറ്റിയപ്പോള്‍ ഭാഗികമായെങ്കിലും അധ്യാപനം നിലനിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചു.
അവസാനം കൈറോയില്‍ സ്ഥിര താമ-സമാക്കിയപ്പോള്‍ അധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കൈറോയിലെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ച്‌ വിദ്യ പകര്‍ന്നു കൊടുത്തു. പ്രശസ്തമായ അല്‍ അഷര്‍ യൂനിവേവ്സിറ്റിയിലും സാഹിരിയ്യ, ഖാംഹിയ്യ കോളേജുകളിലും അധ്യാപകനായി സേവനമനുഷ്ടിച്ചു. ഇഷ്ടവിഷയങ്ങളായ സോഷ്യോളജി, ചരിത്രം എന്നിവയിലും ഖുര്‍ആന്‍ വ്യാഖ്യാനം, അര്‍ഥം തുടങ്ങിയവയിലുമായിരുന്നു പ്രധാനമായും ക്ലാസ്‌ എടുത്തിരുന്നത്‌.
കൈറോ വാസകാലത്ത്‌ ബൈബര്‍ സമൂഹത്തിന്റെ ആത്മീയ കേന്ദ്രങ്ങളായ ഖാന്‍ഖാഹുകള്‍ക്കും ഇബ്‌നു ഖല്‍ദൂന്‍ നേതൃത്വം നല്‍കിയിരുന്നു.
സംഭാവനകള്‍
രാഷ്ട്രീയ-അധ്യാപന മേഖലകളിലൂടെ നല്‍കിയതിനെക്കാളേറെ തൂലികയിലൂടെ പകര്‍ന്നു കൊടുത്ത സംഭാവനകളാണ്‌ ഇബ്‌നു ഖല്‍ദൂനെ സ്മരണീയനാക്കുന്നത്‌. ഏഴ്‌ വാള്യങ്ങളുള്ള കിതാബുല്‍ ഇബര്‍ ആണ്‌ പ്രധാന കൃതി. പാശ്ചാത്യ പൌരസ്ത്യ ലോകത്തൊന്നടക്കമുള്ള യൂനിവേഴ്സിറ്റികളിലും മറ്റും പഠിപ്പിക്കപ്പെട്ട കൊണ്ടിരിക്കുന്ന കിതാബുല്‍ ഇബര്‍ ലോക ചരിത്രമാമ്‌ ചര്‍ച്ച ചെയ്യുന്നത്‌. അറബികള്‍, മുസ്ലിം ഭരണകൂടങ്ങള്‍, യൂറോപ്യന്‍ ഭരണകൂടങ്ങള്‍, ജൂതഗ്രീക്‌, റോമന്‍, അറബ്‌ പേര്‍ഷ്യന്‍ എന്നിവയുടെ പുരാമ ചരിത്രങ്ങള്‍, ഇസ്ലാമിക ചരിത്രം, ഈജിപ്ഷ്യന്‍ ചരിത്രം, നോര്‍ത്ത്‌ ആഫ്രിക്കന്‍ ചരിത്രം എന്നിവയെല്ലാം ഇവയില്‍ വിശദമായി പ്രതിപാദിക്കുന്നു.
കിതാബുല്‍ ഇബറിന്റെ ആമുഖമായി വിരചിതമായ മുഖദ്ദിമ അദ്ദഹേത്തിന്റെ പ്രതിഭയും വിശകലന പാടവവും അഗാധജ്ഞാനവും വിളിച്ചറിയുക്കുന്നു.. ലോകചരിത്ര പഠനത്തിനും സോഷ്യളജി എന്ന പിന്നീടറിയപ്പെട്ട ശാസ്ത്രശാഖക്കും ജന്മം നല്‍കിയത്‌ ഈ ഭാഗമായിരുന്നു. അത്തസ്വ്‌രീഫ്‌, എന്ന അവസാനഭാഗത്തിലൂടെ ഇബ്‌നു ഖല്‍ദൂന്‍ ആത്മകഥ പറയുകയാണ്‌.
ഗണിത ശാസ്ത്രത്തില്‍ എഴുതിയ ഒരു കൃതി അധികം ശ്രദ്ധിക്കപ്പെട്ടില്ല. കാരണം ഉള്ളടക്കത്തിന്റെ ദൌര്‍ലബ്യമാവാനിടയില്ല.
മുഖദ്ദിമ
അള്‍ജീരിയയിലെ ഖല്‍അത്‌ ഇബ്‌നു സലാമയില്‍ താമസിച്ചാണ്‌ ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമ രചിച്ചത്‌. മുമ്പ്‌ സൂചിപ്പിച്ച പോലെ ലോക ചരിത്രങ്ങള്‍ വിശകലനം ചെയ്ത്‌ എഴുതാനുദ്ദേശിച്ച കിതാബുല്‍ ഇബാറിന്റെ ആമുഖമായിരുന്നു ഇത്‌. മൂന്ന്‌ വര്‍ഷമെടുത്താണ്‌ മുഖദ്ദിമ പൂര്‍ത്തീയാക്കിയത്‌. സാമൂഹിക ശാസത്രത്തിനും ചരിത്രപഠനത്തിനും വ്യത്യസ്തവും ശ്രദ്ധേയവുമായ രീതിയും മാര്‍ഗരേഖയും ഇതിലൂടെ അവതരിപ്പച്ചു.
പുറമെ, നരവംശശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, മതം, രാഷ്ട്രമീമാംസ, സംസ്കാരം, സാമ്പത്തികശാസ്ത്രം, ശാസ്ത്രം, കല, കൈത്തൊഴില്‍, മനഃശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങി പരശ്ശതം മേഖലകളിലേക്ക്‌ കൂടി താത്വികമായ അവ്വേഷണതൃഷ്ണയോടെ ഇബ്‌നു ഖല്‍ദൂന്‍ കടന്നു ചെല്ലുന്നു. കാരണം പ്രകൃതി, പ്രതിഫലനം എന്നിവ അടിസ്ഥാനമാക്കിയുള്ള സംസ്കാരങ്ങളുടെ തുടര്‍ച്ചയെക്കുറിച്ച്‌ വിശകലനമാമ്‌ അദ്ദേഹത്തെ അന്നു തന്നെ ശ്രദ്ധേയനാക്കിയത്‌. മനുഷ്യശരീരം, ആരോഗ്യം, സ്വഭാവം, സംസ്കാരം, സാമൂഹിക രാഷ്ട്രീയ ഘടന എന്നിവയില്‍ പരിസ്ഥിതിക്കും അന്തരീക്ഷത്തിനുമുള്ള സ്വാധീനവും അദ്ദേഹം മുഖദ്ദിമയില്‍ പഠനവിധേയമാക്കി.
വിവിധ ലോകഭാഷകളിലേക്കും പ്രാദേശിക ഭാഷകളിലേക്കും മുഖദ്ദിമ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. കാലങ്ങളായി വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും പ്രഥമഅവലംബകൃതിയാണിത്‌.
മാള്‍മാര്‍ക്സ്‌, ബോഡിന്‍, മോണ്ടസ്ക്യൂ, ഓസ്വാള്‍ഡ്‌ സ്പെക്ലര്‍, മാഷിയാ വെല്ലി, ഗിബ്ബണ്‍ തുടങ്ങി നിരവധി പാശ്ചാത്യ ബുദ്ധിജീവികളെയും ഇബ്‌നു ഖല്‍ദൂന്‍ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്‌.
1406ല്‍ എഴുപത്തിനാലാം വയസ്സില്‌ ആ മഹല്‍ ജീവിതത്തന്‌ തിരശ്ശീല വീണു…..
കടപ്പാട്‌: യൂനുസ്‌
Image may contain: one or more people