അടിയന്തരാവസ്ഥ കാലത്തിനു ശേഷം,രാജ്യം കണ്ട ഏറ്റവും സങ്കീർണമായ സൈനീക നടപടിയിലേക്ക് നീങ്ങുന്ന സമയം എഴുത്തുകാരനായ കുഷ്വന്ത് സിംഗ് അദ്ദേഹത്തിന്റെ കോളത്തില്‍ ഇങ്ങനെ എഴുതി ...'ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ ഇന്ദിര അവരുടെ മരണവാറണ്ടില്‍ ഒപ്പ് വെച്ചിരിക്കുന്നു '.....
പഞ്ചാബ് കോണ്ഗ്രസ് രാഷ്ട്രീയത്തിലെ പ്രതിയോഗികളെ ഒതുക്കുവാന്‍ അവര്‍ തന്നെ നട്ടു നനച്ചു വളര്‍ത്തിയ ചെടി പിന്നീട് ഒരു പടു വൃക്ഷമായി അനുഗ്രഹിച്ചവരെ തന്നെ നിഗ്രഹിക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഒരു 'ഫ്രാഗ്സ്റ്റെയിന്‍സ് മോന്‍സ്ടര്‍ 'ആവുന്നത് വളരെ വൈകിയാണ് അവര്‍ മനസ്സിലാക്കിയത് ..പിന്നീട് നടന്ന സംഭവ വികാസങ്ങളും ,പകയുടെ ചരിത്രവുമൊക്കെ ഇന്ത്യന്‍ ജനതയ്ക്ക് മറക്കാന്‍ കഴിയില്ലലോ .....
പഞ്ചാബിലും ,ഹരിയാനയിലും വ്യാപിച്ചു കിടക്കുന്ന ഒരു ആത്മീയ സംഘടനയുടെ അനുയായികള്‍ ,വിളറി പിടിച്ചു ഇന്ന് രാജ്യത്ത് വിതയ്ക്കുന്ന അക്രമങ്ങള്‍ എല്ലാം തന്നെ പഴയ ചരിത്രങ്ങളുമായി ബന്ധപ്പെട്ടു തന്നെ നീങ്ങുകയാണ് എന്ന് പറഞ്ഞാല്‍ വലിയ അത്ഭുതമോന്നുമില്ല ...തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സാമുദായിക നേതാക്കന്മാരുടെ അടുക്കല്‍ വെച്ചു പിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് ഇങ്ങയെയുള്ള വിശ്വാസത്തിന്റെ ആള്‍ മറ തീര്‍ക്കുന്ന 'കള്‍ട്ട്' ദൈവങ്ങളെ വളര്‍ത്തിയതും ഈ നിലയിലേക്ക് എത്തിച്ചതും ....
പേരില്‍ തന്നെ രാമനും റഹീമും കടന്നു വരുന്ന 'ലാളിത്യത്തിന്റെ മുഖ മുദ്രയായ ഈ ആത്മീയ ഭിക്ഷുവിനെ ' കുറിച്ച് വിവരിക്കുന്നതിന് മുൻപ് 'ദേര സച്ച സൌദ' എന്ന സന്യാസ സംഘടനയെകുറിച്ച് പറയണം ....ഷാ മസ്താന ബലോചിസ്ഥാനി എന്ന സിഖ് സന്യാസി 1948 ല്‍ ഇന്നത്തെ ഹരിയാനയിലെ സിര്‍സ എന്ന സ്ഥലത്ത് വ്യത്യസ്ത ദര്‍ശനങ്ങള ഏകൊപിപിച്ചു ഒരു ആത്മീയ സമൂഹത്തിനു രൂപം നല്‍കി ..ക്രെമേണ ഹരിയാനയിലും പഞ്ചാബിലും മറ്റും ഇതിന്റെ നിരവധി ശാഖകള്‍ ആശ്രമങ്ങളായി മുളച്ചു പൊന്തി ... ....സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ പിന്നിട്ടു അറുപതുകളില്‍ എത്തിയപ്പോള്‍ ഗുരുവിന്റെ അടുത്ത അനുയായിയായ സത്നംസിംഗിലെക്ക് സാരഥ്യം കൈമാറ്റപ്പെട്ടു ...സിഖ് മതം ഉള്‍പ്പടെയുള്ള മതങ്ങളിലെ യാഥാസ്ഥിതികതയെ വിമര്‍ശിക്കുന്ന വ്യത്യസ്ത ആശയങ്ങളായിരുന്നു ഈ കൂട്ടയ്മയുടെ മുഖ മുദ്ര .....ഇതിനകം പഞ്ചാബ് ,ഹരിയാന ജില്ലകളിലെ നിരവധിയാളുകള്‍ ഈ സംഘടനയില്‍ ആകൃഷ്ടരായി എത്തിയിരുന്നു ......എഴുപതുകള്‍ പിന്നിട്ട സമയം ...ഗുരു സത്നം സിംഗിന്റെ ശിഷ്യഗണത്തില്‍ രാജസ്ഥാനില്‍ നിന്നും യുവാവ് വന്നു ചേര്‍ന്നു .....അതായിരുന്നു ഗുര്‍മീത് സിംഗ് ...!
മാതാപിതാക്കളുടെ ഒറ്റ പുത്രന്‍ സമൂഹ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വമനസ്സാലെ എത്തിപ്പെട്ടുന്നത് ഏവര്‍ക്കും സ്വാഗതാര്‍ഹം തന്നെയായിരുന്നു ....സൗമ്യമായ പെരുമാറ്റത്തിലൂടെ ഗുരുവിന്റെ അടുത്ത മനസാക്ഷി സൂക്ഷിപ്പുകാരനായി പേരെടുത്ത അയാള്‍ പെട്ടെന്ന് തന്നെ നേതൃത്വസ്ഥാനത്തിലേക്ക് എത്തപെട്ടു ....ശേഷം സത്നം സിംഗിന്റെ പിന്ഗാമിയായി അവരോധിക്കപ്പെടുകളും ,റാം റഹീം ഗുര്‍മീത് സിംഗ് എന്ന് പുനര്‍ നാമകരണം നടത്തുകയും ചെയ്തു ....ദേര സച്ച സൗധ എന്നാ അത്മീയാ സംഘടന കണ്ട ഏറ്റവും മികച്ച അനിഷേധ്യ നേതാവായി പേരെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു ....അനുയായികള്‍ ജില്ലകള്‍ കടന്നു സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു.... സാമ്പത്തിക സഹായങ്ങള്‍ കുമിഞ്ഞു കൂടി ....സാമൂഹ്യ നേതാവ് എന്ന പദവിയില്‍ നിന്നും ഒരു 'ആള്‍ ദൈവം ' എന്ന സിംഹാസനത്തിലേക്ക് നീങ്ങാന്‍ പിന്നീടു വലിയ കാല താമസമുണ്ടായില്ല .....
മറ്റ് ആൾ ദൈവങ്ങൾക്ക് ഉദാഹരണങ്ങളായ റാം പാല്‍ മഹാരാജ് മുതല്‍ അസാറാം ബാപ്പു വരെയുള്ള ജ്ഞാനികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഗുര്‍മീത് സിംഗ് ...നമ്മുടെ പുരാതന സംഹിതകളിലെ ധ്യാന രീതികളില്‍ പാശ്ചാത്യര്‍ പോലും ആകൃഷ്ടരായി കടന്നു വരുമ്പോള്‍ ഗുര്‍മീത് നേരെ വിഭിന്നമായി ചിന്തിച്ചു ....ആട്ടവും ,പാട്ടും ചോക്ലേറ്റ് ലുക്കുമൊക്കെയായി വെറൈറ്റി മോഡല്‍ 'ആത്മീയത'....
ഭക്തിയില്‍ റിസര്‍ച്ച് നടത്തി എപ്രകാരം സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ അജണ്ട ...ഭക്തന്മാര്‍ കൂടിയപോള്‍ ഇതൊരു സാമുദായിക നേതാവിനെ പോലെ ജാതി മത അസ്ഥിത്വത്തെ കുറിച്ച് വാചാലനായി അവരുടെ ആത്മാഭിമാനത്തിനെ ഉയര്‍ത്തി....മുന്പ് ഗുരുവായ സത്നം സിംഗ് കോണ്ഗ്രസ് പാര്‍ട്ടിയുടെ വക്താവു ആയിരുന്നതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വിജയം സ്വാഭാവികമായിരുന്നു ..എന്നാല്‍ ഈ വോട്ടു ബാങ്കിനെ എപ്രകാരം പ്രയോജനപ്പെടുത്തണമെന്നു ഗുര്‍മീത് സിംഗ് കാര്യമായി ചിന്തിച്ചു ...സ്വാഭാവിക സന്യാസചര്യകളെ അപ്പാടെ പടിയടച്ച് പിണ്ഡം വെച്ച് ..ഹൈടെക് ആഡംബരത്തിലേക്ക് സ്വാമിജി കൂടു മാറാന്‍ കാരണം ഇതൊക്കെയാണ് ...എന്തിനും തയ്യാറായി പിന്നില്‍ വലിയൊരു ജന സമൂഹം ...പിന്നെ എന്തിനു ഭയക്കണം ?
ദേശീയ രാഷ്രീയത്തില്‍ അന്ന് എതിര്‍ ചേരിയായിരുന്ന ബി ജെ പി അധികാരത്തിലെത്തിയ സമയം ,അടല്‍ ബീഹാരി വാജ്‌പേയി ആയിരുന്നു അന്നത്തെ പ്രധാന മന്ത്രി...ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഒരു ഊമ കത്തിലൂടെയാണ് എല്ലാറ്റിനും തുടക്കം ...ആശ്രമത്തിലെ അന്തേവാസിയായ ഒരു ഭക്തയെ ഗുരു ബലാല്‍സംഗം ചെയ്തു എന്നതായിരുന്നു കത്തിലെ ഉള്ളടക്കം ....സംഭവത്തെ കുറിച്ച് വൈകാതെ അന്വേഷണം പുറപ്പെടുവിച്ചു ....ഇതേ സമയം മറ്റൊരു ആരോപണവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നു .....പ്രാകൃതമായ ആചാരങ്ങളെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ആള്‍ ദൈവത്തിന്‍റെ മറ്റൊരു 'കപട മുഖം'....!
നാനൂറോളം പുരുഷ അനുയായികളെ ദൈവത്തിങ്കലേക്ക് കൂടുതല്‍ അടുക്കാന്‍ 'വരിയുടയ്ക്കലിന് (വൃഷണം നീക്കം ചെയ്യുക ) പ്രേരിപ്പിച്ചതായിരുന്നു അത് .....!
പീഡന ആരോപണത്തെ തുടര്‍ന്ന്‍ പഞ്ചാബ് ,ഹരിയാന ഹൈക്കോടതി റാം റഹീം ഗുര്‍മീത് സിംഗിനെതിരെ കേസെടുക്കാന്‍ സി ബി ഐ യോട് ആവശ്യപ്പെട്ടു ....തുടര്‍ന്ന്‍ നടന്ന അന്വേഷണത്തിലെ മന്ദ ഗതിയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാധീനം വളരേ പ്രകടമായിരുന്നു ...കോണ്ഗ്രസ് പാര്‍ട്ടിയുടെ ഭരണകാലത്താണ് ഇത്തരം ജന നായകന്‍മാരെ 'Z' കാറ്റഗറി സുരക്ഷ നല്‍കി ഉയര്‍ത്തികൊണ്ട് വരാനുള്ള 'കുലങ്കഷമായ' ശ്രമങ്ങള്‍ നടക്കുന്നതും ...
2014 ല്‍ ദേശീയ രാഷ്ട്രീയം മാറി മറിഞ്ഞു ...നരേന്ദ്ര മോഡിയുടെ കേന്ദ്ര സര്‍ക്കാര്‍ വെന്നിക്കൊടി പാറിച്ചു അധികാരത്തിലെത്തിയ സമയം, ഗുരു ഗുര്‍മീത് ഇടം വലം നോക്കാതെ അങ്ങോട്ട് ചാടി ....രാജ്യത്തിനകത്തും പുറത്തും ലക്ഷക്കണക്കിന് അനുയായികള്‍ ഉള്ളതിനാല്‍ രാഷ്ടീയ പാര്‍ട്ടികള്‍ എല്ലാം തന്നെ കുനിഞ്ഞു കുമ്പിടുമെന്നു ഗുരുവിനു നല്ല നിശ്ചയം ഉണ്ടായിരുന്നു .....ഒറ്റ വാക്കില്‍ വോട്ടുകള്‍ ഒന്നിച്ചു മറിയുമെന്നത് തന്നെ കാരണം .....
ആള്‍ ദൈവത്തിന്റെ കൂടുതല്‍ പ്രശസ്തിക്ക് ഏറ്റവും നല്ല മാധ്യമമായി അദ്ദേഹം തിരഞ്ഞെടുത്തത് സിനിമയാണ് ..കഥ ,തിരകഥ എന്നുവേണ്ട ഒരു സിനിമയുടെ സമസ്ത മേഖലകളിലും കൈവെച്ചു സന്തോഷ് പണ്ഡിറ്റിനു മുന്‍പേ അദ്ദേഹം ഫീല്‍ഡില്‍ ഇറങ്ങി ....ഈ അനുപമമായ മികവിന് വില കൊടുക്കേണ്ടി വന്നത് പാവം പ്രേക്ഷകന്‍ മാത്രമായിരുന്നു ... വൈകിയാണ് എങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന ചൊല്ലിനെ ഓര്‍മ്മിപ്പിക്കതക്കവണ്ണം സി .ബി .ഐ പ്രത്യേക കോടതി വിധി പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വന്നെത്തി .
...ബലാല്‍സംഗകേസില്‍ താന്‍ നിരപരാധിയെന്ന് വരുത്തി തീര്‍ക്കാന്‍ അദ്ദേഹം ഒരുപാടു വാദിച്ചു നോക്കിയെങ്കിലും കുറ്റക്കാരനായി കോടതി കണ്ടെത്തി ...തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ നാം കണ്ടു കൊണ്ടിരിക്കുന്നു ...അനുയായികളുടെ 'ഭക്തിയില്‍' രണ്ടു സംസ്ഥാനങ്ങളില്‍ കൂടി ഇതുവരെ കൊല്ലപ്പെട്ടത് 30 കഴിഞ്ഞിരിക്കുന്നു ....
ശിക്ഷ വിധിക്കാന്‍ ഇനി രണ്ടു നാളുകള്‍ കൂടി ...കേന്ദ്ര ഭരണം മുതല്‍ സംസ്ഥാനങ്ങള്‍ വരെ നീണ്ടു കിടക്കുന്ന, രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം തഴുകുന്ന സാമുദായിക രാഷ്ട്രീയത്തിന്റെ ഏറ്റവും 'ലേറ്റസ്റ്റ്' മുഖമാണ് ഇപ്പോള്‍ സംഭവിക്കുന്നത് ...എണ്പതു കോടിയില്‍ പരം ജനങ്ങള്‍ പങ്കാളികളാകുന്ന ഇവിടുത്തെ ജനാധിപത്യ പ്രക്രിയയും സര്‍ക്കാര്‍ രൂപീകരണവും എന്നും ലോകത്തിനൊരു വിസ്മയമായി തുടരുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ് ...'നല്ല ദിനങ്ങള്‍' എല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുക്കി ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടേയിരിക്കും ....... ഒരു മാറ്റവുമില്ലാതെ ....!!