യുദ്ധവിമാനങ്ങുടെ റഡാർ ക്രോസ്സ് സെൿഷൻ കുറക്കുന്നതിനുള്ള മാർഗങ്ങളിൽ ഒന്നാണ് പ്ലാസ്മ സ്റ്റെൽത് എന്നറിയപ്പെടുന്ന സംവിധാനം .ഈ അംവിധാനം ഇനിയും പ്രായോഗികം ആക്കിയിട്ടില്ല .ഇപ്പോൾ നിലവിലുള്ള സ്റ്റെൽത് സാങ്കേതിക വിദ്യയുടെ പല കുറവുകൾക്കും പ്ലാസ്മ സ്റ്റെൽത് പരിഹാരം ആകും എന്ന് കരുതപ്പെടുന്നു .
.
ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയാണ് പ്ലാസ്മ .പ്ലാസ്മ അവസ്ഥയിൽ ദ്രവ്യം അയോണുകളും ഇലക്ട്രോണുകളുമായി വിഘടിച്ചു നിൽക്കുന്നു ..ഒരു നല്ല വൈദുത ചാലകമാണ് പ്ലാസ്മ ..പക്ഷെ പ്ലാസ്മയുടെ ആപേക്ഷിക സാന്ദ്രത കുറവായതിനാൽ വിദ്യുത് കാന്തിക തരംഗങ്ങൾ പ്ലാസ്മയിലേക്ക് ആഴ്ന്നിറങ്ങുകയും പ്ളാസ്മയിൽ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും .പ്രതേക ആവൃതിയിലുള്ള വിദ്യുത് കാന്തിക തരംഗങ്ങളെ പ്രതിഭലിപ്പിക്കാത്ത രീതിയിൽ പ്ലാസ്മയെ നിയന്ത്രിച്ചാൽ പ്ലാസ്മ കൊണ്ട് ആവരണം ചെയ്യപ്പെട്ട ഒരു വിമാനം ആ ആവൃതിയിലുള്ള വിദ്യുത് കാന്തിക തരംഗങ്ങൾക്ക് അഗോചരം ആയിരിക്കും .ഇതാണ് ചുരുക്കത്തിൽ പ്ലാസ്മ സ്റ്റെൽത് സാങ്കേതിക വിദ്യയുടെ ചുരുക്കം
.
താത്വികമായി ഒരു വസ്തുവിന് ചുറ്റും പ്ലാസ്മയുടെ ഒരു ആവരണം നിർമിക്കുകയും നിലനിർത്തുകയും ചെയ്താൽ ആ വസ്തുവിന്റെ റഡാർ ക്രോസ്സ് സെക്ഷൻ കു റയ്ക്കാനാവും .പ്ലാസ്മയുടെ നിർമാണവും വിമാനത്തിനുചുറ്റും പ്ലാസ്മയുടെ ഒരു ആവരണം നിലനിർത്തുന്നതും സാങ്കേതികമായി സങ്കീർണമാണ്..ചെറിയതോതിൽ പ്ലാസ്മ ഫ്ലൂറസെന്റ് ലാമ്പുകൾ പോലെയുള്ള ഉപകരണങ്ങളിൽ നിര്മിക്കപ്പെടുന്നുണ്ട് .ഒരു വിമാനത്തെ മൂടുന്ന രീതിയിൽ പ്ലാസ്മ നിര്മിക്കുന്നതാണ് ദുഷ്കരം
.
അർണോൾഡ് എൾഡ്ജ്(Arnold Eldredge ) എന്ന ശാസ്ത്ര കാരനാണ് 1964 ൽ പ്ലാസ്മ സ്റ്റെൽത് എന്ന കണ്ടുപിടുത്തതിന്റെ പേറ്റന്റ് എടുത്തത് .ഒരു വിമാനത്തിനുള്ളിൽ ഒരു പാർട്ടിക്കിൾ ആക്സിലറേറ്റർ ഉപയോഗിച് പ്ലാസ്മ നിർമിച്ചു വിമാനത്തിന്റെ റഡാർ ക്രോസ്സ് സെക്ഷൻ കുറക്കുന്ന രീതിയാണ് അദ്ദേഹം വിഭാവനം ചെയ്തത് ..പിനീട് ഈ മേഖലയിലെ ഗവേഷണം സി ഐ എ ഏറ്റെടുക്കുകയാണിണ്ടായത് .അവർ A-12 ചാരവിമാനത്തിൽ ഈ സംവിധാനത്തിന്റെ ഒരു ചെറു രൂപം പരീക്ഷിച്ചതായി പറയപ്പെടുന്നു .
.
ഒരു യുദ്ധ വിമാനത്തിനകത് അതിശക്തമായ ഒരു പാർട്ടിക്കിൾ ആക്സിലറേറ്റർ ഉപയോഗിക്കുക എന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകളാണ് പ്ലാസ്മ സ്റ്റെൽത് സാങ്കേതിക വിദ്യക്ക് വിനയായത് .എന്നാലും റഷ്യ അവരുടെ ഒരു യുദ്ധവിമാനത്തിൽ പ്ലാസ്മ സ്റ്റെൽത് ഉപകരണം പരീക്ഷിച്ചിരുന്നു .ഫ്രാൻസും ഇത്തരം പരീക്ഷണം നടത്തിയതായി സൂചനകൾ ഉണ്ട് .
.
സാധാരണ സ്റ്റെൽത് യുദ്ധവിമാനങ്ങളിൽ വിദ്യുത് കാന്തിക തരംഗങ്ങളെ ആഗിരണം ചെയുന്ന ആവരണങ്ങൾ പെയിന്റ് ചെയ്തും .,വിമാനത്തിന്റെ അരികുകൾ പ്രത്യേക രീതിയിൽ ക്രമീകരിച്ചുമാണ് റഡാർ ക്രോസ്സ് സെക്ഷൻ കുറക്കുന്നത് .ഈ രണ്ടു രീതികളുംവിമാനത്തിന്റെ എയ്റോ ഡയനാമിക് മേന്മകളെ ബാധിക്കും .അതിനാൽ തന്നെ ഇത്തരം സ്റ്റെൽത് യുദ്ധവിമാനങ്ങൾ സാധാരണ യുദ്ധവിമാനങ്ങളെക്കാൾ മോശമായ ഫ്ലൈറ്റ് കാറെക്റ്ററിസ്റ്റിക്സ് ഉള്ളവയാണ് .പ്ലാസ്മ സ്റ്റെൽത് കാര്യ ക്ഷമമായി നിലവിൽ വന്നാൽ യുദ്ധവിമാനങ്ങളുടെ ഫ്ലൈറ്റ് കാറെക്റ്ററിസ്റ്റിക്സ് നെ ബാധിക്കാതെ തന്നെ റഡാർ ക്രോസ്സ് സെക്ഷൻ കുറക്കാം .അത്തരം യുദ്ധവിമാനങ്ങൾ വ്യോമയുദ്ധത്തിന്റെ എല്ലാ നിയമങ്ങളും മാറ്റിയെഴുതും
-----
ചിത്രം ::പ്ലാസ്മയുടെ ചിത്രീകരണം കടപ്പാട് വിക്കിമീഡിയ കോമൺസ്
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
..
REF:
1. http://www.defenceaviation.com/2008/03/plasma-stealth.html
2. https://en.wikipedia.org/wiki/Plasma_stealth