A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ജോൺ വിൽക്കിസ് ബൂത്ത്



അമേരിക്കൻ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കന്റെ ഘാതകനാണ് ജോൺ വിൽകിസ് ബൂത്ത്. മെറിലാന്റ് സ്വദേശിയായ ഇയാൾ ഒരു നാടകനടനായിരുന്നു, ഒപ്പം വംശവെറിയനും. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളുടെ അനുകൂലിയുമായിരുന്നു ബൂത്ത്. തെക്കൻ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന അടിമത്തം ലിങ്കൺ അവസാനിച്ചപ്പോൾ ആ സംസ്ഥാനങ്ങൾ വിഘടിക്കുവാൻ കാരണമായി. ഈ വിഘടിത സംസ്ഥാനങ്ങളെ ലയിപ്പിക്കുവാൻ ലിങ്കൺ മുൻ‌കൈഎടുത്തത് അദ്ദേഹത്തോട് ആ‍ ജനതയ്ക്കുള്ള വിരോധം വർദ്ധിക്കുവാൻ ഇടയായി. നാടകനടനായിരുന്ന ബൂത്ത് 1864 ൽ തന്നെ നാടകാഭിനയം നിർത്തലാക്കിയിരുന്നു. വിഘടിച്ച സംസ്ഥാനങ്ങളുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുവാൻ ബൂത്ത് ലക്ഷ്യമിട്ടു. ലിങ്കണെ വധിച്ചശേഷം അമേരിക്കയുടെ പിടിയിൽ നിന്നും തെക്കിനെയും വടക്കിനെയും സ്വതന്ത്രമാക്കാമെന്നും ബൂത്ത് ഊഹിച്ചു. ഇതു മൂലം ചരിത്രം തന്നെ വിമോചകനായി വാഴ്ത്തുമെന്നും അടിമത്തത്തെ അനുകൂലിക്കുന്ന വെള്ളക്കാരുടെ പിന്തുണ തനിക്കുണ്ടാകുമെന്നും ബൂത്ത് കരുതി. വൈറ്റ് ഹൌസിലെ ചാ‍രന്മാർ മുഖേന ലിങ്കണിന്റെ എല്ലാപരിപാടികളും ബൂത്ത് അറിഞ്ഞുകൊണ്ടിരുന്നു.
ലിങ്കണെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി കോൺഫെഡറേറ്റ് യുദ്ധത്തടവുകാരെ മോചിപ്പിക്കുകയായിരുന്നു ബൂത്തിന്റെ പ്രഥമലക്ഷ്യം. ഇതിനായി അദ്ദേഹം ഡോ:സാമുവൽ മഡ്സ്സ്, ജോൺ സുറാത്ത്, ഡേവിഡ് ഹരോൾഡ്, ലൂയിസ് തോർട്ടൺ പവൽ, ജോർജ്ജ് അറ്റ്സറോട്ട് തുടങ്ങിയവരുമായി ഗൂഡാലോചന നടത്തി. 1865 മാർച്ച് 17 ന് നിശ്ചയിച്ചിരുന്ന ഇവരുടെ ഓപ്പറേഷൻ പാളുകയാണുണ്ടായത്. യാത്രാപരിപാടിയിൽ മാറ്റം വരുത്തിയതുമൂലം സംഘം കാത്തു നിന്ന വഴിയിലൂടെ ലിങ്കൺ വന്നില്ല.
കൃത്യനിർവ്വഹണം
==================
ഫോർഡ് തീയേറ്ററിൽ 'Our American Cousin' എന്ന നാടകം കണ്ടുകൊണ്ടിരിക്കുമ്പോളായിരുന്നു ലിങ്കൺ വധിക്കപ്പെടുന്നത്. ഫോർഡ് തീയേറ്ററിൽ നാടകങ്ങൾ അഭിനയിച്ച ആളായതിനാൽ ബൂത്തിനെ വാതിലിൽ ആരും തടഞ്ഞില്ല. തന്റെ കുതിരയെ പുറത്തുനിർത്തി അകത്ത് പ്രവേശിച്ച ബൂത്ത് ലിങ്കണിന്റെ തലക്കുനേരെ നിറയൊഴിച്ചു.തുടർന്ന് കുതിരയിൽ കയറി രക്ഷപെടുകയും ചെയ്തു.
12 ദിവസത്തിനു ശേഷം ബൂത്ത് ഒളിച്ചിരുന്ന പുകയിലപ്പുര സൈന്യം വളഞ്ഞ് ഒളിച്ചിരുന്ന ഇടത്തിനു തീവെച്ചു. പുക മൂലം പുറത്തുവന്ന ബൂത്തിനെ സൈന്യം വെടിവെച്ചു കൊന്നു. ലിങ്കന്റെ തലയ്ക്ക് വെടിയേറ്റ അതേഭാഗത്തു തന്നെയാണ് ബൂത്തിനും വെടിയേറ്റത്. ഗൂഡാലോചനയിൽ പങ്കാളികളായ മറ്റുള്ളവരും പിടിക്കപ്പെട്ടു. ജോൺ സുറാത്ത്, ഡേവിഡ് ഹരോൾഡ്, ലൂയിസ് തോർട്ടൺ പവൽ, ജോർജ്ജ് അറ്റ്സറോട്ട് എന്നിവരെ വധശിക്ഷയ്ക്കും ഡോ:സാമുവൽ മഡിനെ ജീവപര്യന്തത്തിനും വിധിച്ചു
Image may contain: 2 people