ഏറ്റവുമധികം ഫിലിം അഡാപ്റ്റേഷന്‍സ് ഉണ്ടായിട്ടുള്ള അപൂര്‍വ്വം
ക്ളാസിക്കുകളിലൊന്നാണ് എമിലി ബ്രോണ്ടിയുടെ 'വുതറിങ് ഹെെറ്റ്സ് (Wuthering
Heights).
വിശ്രമജീവിതത്തിനുതകുന്ന ഒരു പഴയ കെട്ടിടം വാങ്ങാന്‍ പുറപ്പെടുന്ന ഒരു യുവാവ് കുന്നിന്‍മുകളില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന കോട്ടകൊത്തളം പോലുള്ള ഒരു വലിയ വീട്ടിലെത്തുന്നു.
അവിടെ യജമാനത്തിയെന്നു തോന്നിക്കുന്നത് വളരെ പ്രായം കുറഞ്ഞ ഒരു പെണ്‍കുട്ടിയാണെന്നത് അയാളെ അതിശയിപ്പിക്കുന്നു. അവളുടെ അനുചരനെന്നു തോന്നിച്ച ആളാകട്ടെ അധികം സംസാരിക്കാത്ത പ്രകൃതവും.
സമയമാണെങ്കില്‍ സന്ധൃ കഴിഞ്ഞിരുന്നു. അവിടെ തങ്ങുക എന്നത് ആതിഥേയന് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. എങ്കിലും പെണ്‍കുട്ടി അയാള്‍ക്ക് മുകളിലത്തെ നിലയിലെ ഒരു മുറി തുറന്നുകൊടുക്കുന്നു, ഒരൊറ്റ വിലക്കോടെ, വിളക്കണയ്ക്കരുത്, ജനാല തുറക്കയുമരുത്.
അവിടെ മേശപ്പുറത്തുണ്ടായിരുന്ന ചില പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിക്കുന്ന അയാള്‍, അതിലെല്ലാം ആവര്‍ത്തിച്ചെഴുതിയ ഒരു പേരു കാണുന്നു- ജനാലപ്പടിയിലും ആരോ അത് കത്തികൊണ്ട് വരഞ്ഞിരിക്കുന്നു- 'കാതറിന്‍'.
ഉറങ്ങാന്‍ കിടന്ന അയാള്‍ രാത്രി ഒരു വലിയ ശബ്ദം കേട്ട് ഞെട്ടിയുണരുന്നു. മഴയോടൊപ്പമുള്ള കാറ്റില്‍ ഒരു മരച്ചില്ല ജനാലയുടെ ചില്ലുപാളി തകര്‍ത്തുകൊണ്ട് അകത്തുവന്നിരിക്കുന്നു! അത് പുറത്തേക്ക് തള്ളിനീക്കാന്‍ ശ്രമിച്ച അയാളുടെ കെെയ്യില്‍ ഒരു യുവതിയുടെ കരങ്ങള്‍ നീണ്ടുവന്ന് മുറുകെപ്പിടിക്കുന്നു. ഒപ്പം, 'ലെറ്റ് മീ ഇന്‍..' എന്നൊരു അമര്‍ത്തിയ സ്ത്രീശബ്ദവും!
അയാള്‍ പേടിച്ച് നിലവിളിക്കുന്നു. മറ്റൊരു മുറി തുറന്നുകിട്ടുമെങ്കിലും ഉറങ്ങാനാവാതെ രാത്രി ചിലവഴിക്കുന്ന അയാളുടെ അന്വേഷണത്തിനുള്ള മറുപടിയായി ഭൃത്യനായ വീട്ടുസൂക്ഷിപ്പുകാരന്‍ അതീവ രഹസ്യമായി പറയുന്ന കഥയായാണ് എമിലി ബ്രോണ്ടി 'വുതറിങ് ഹെെറ്റ്സ് എഴുതിയിരിക്കുന്നത്.
1845 ഒക്ടോബറിലാണ് ബ്രോണ്ടി ഈ കഥ എഴുതിത്തുടങ്ങുന്നത്. 1846 ജൂണില്‍ പൂര്‍ത്തീകരിച്ച അത് 1847-ല്‍ പ്രസിദ്ധീകൃതമായി. ബ്രോണ്ടിക്ക് എഴുതാനായ ഒരേയൊരു നോവലായിരുന്നു അത്. കാരണം 1848-ല്‍ ബ്രോണ്ടി എന്ന കഥാകാരി മരിച്ചു, തന്റെ 30-ാം വയസ്സില്‍.
'വുതറിങ് ഹെെറ്റ്സ് എന്നത് നമ്മള്‍ കണ്ട ആ കെട്ടിടത്തിന്റെ പേരുമാണ്. അവിടേക്കാണ് ഒരിക്കല്‍ ദീര്‍ഘയാത്ര കഴിഞ്ഞുമടങ്ങിയ കാതറിന്റെ പിതാവ് ദൂരെയെങ്ങോ ഉള്ള ഒരു തെരുവില്‍ നിന്നു കിട്ടിയ ഒരു ബാലനെ കൊണ്ടുവന്നത്. ഹീത്ക്ളിഫ് എന്നായിരുന്നു അവന്റെ പേര്..
ഹീത്ക്ളിഫും കാതറീനും ബാല്യം കഴിഞ്ഞുപോയതറിയാതെ സുഹൃത്തുക്കളായി വളരുന്നു. അതിനിടെ കാതറീന്‍ അയല്‍പക്കത്തുള്ള ലിന്റണ്‍ കുടുംബത്തോടൊപ്പം അല്‍പ്പനാള്‍ താമസിക്കുന്നു. തിരികെയെത്തുന്ന അവള്‍ ആദ്യമായി ഹീത്ക്ളിഫിന്റെ വേഷത്തെ കളിയാക്കുന്നു. പിന്നീടെപ്പോഴോ, ഹീത്ക്ളിഫിനെ വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിനുള്ള 'ഇല്ല' എന്ന മറുപടി ഹീത്ക്ളിഫ് ഒരു മറയില്‍നിന്നുകൊണ്ട് കേള്‍ക്കാനിടയാവുന്നു.
ധനികനല്ല എന്നതാണ് തന്റെ കുറവായി തോന്നിയ ഹീത്ക്ളിഫ് നാടുവിടുന്നു. കാതറിന്‍ രോഗശയ്യയിലാവുന്നു. അവളുടെ സംരക്ഷണാര്‍ത്ഥം ലിന്റണ്‍ കുടുംബത്തില്‍നിന്നുതന്നെ അവളെ വിവാഹിതയാക്കുന്നു. പക്ഷേ, രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. അതിനടെ ഹീത്ക്ളിഫ് മടങ്ങിയെത്തുമെങ്കിലും ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കുന്നതോടെ കാതറിന്‍ മരിക്കുന്നു.
'കാതി' എന്നു പേരിട്ട കാതറീന്റെ മകളുമൊപ്പം ധനികനായിത്തീര്‍ന്ന ഹീത്ക്ളിഫ് 'വുതറിങ് ഹെെറ്റ്സി'ല്‍ താമസിക്കുന്നു.
ഹോളിവുഡില്‍ പലരും ഹീത്ക്ളിഫിനെ അവതരിപ്പിച്ചിട്ടുണ്ട്. പല നടിമാരും കാതറീനെയും അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ആരായിരുന്നു മെച്ചമെന്നത് തര്‍ക്കവിഷയമാണ്. എങ്കിലും 1992-ല്‍ പുറത്തിറങ്ങിയ വേര്‍ഷനിലെ റഫേല്‍ ഫിയാന്‍സ് (Ralph Fiennes) തന്നെയായിരിക്കുമെന്നു തോന്നുന്നു!
എമിലി ബ്രോണ്ടിയുടെ ജന്മദിനമാണിന്ന്- 1818 ജൂലെെ 30-നായിരുന്നു ബ്രോണ്ടി ജനിച്ചത്.