A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഏടാകൂടം എന്താണെന്നു പരിചയപ്പെടാം.

എന്തിനാടാ കണ്ട ഏടാകൂടത്തിലൊക്കെ ചെന്ന് ചാടുന്നത് ''
'' ഈശ്വരാ..ഈ ഏടാകൂടം തലയില്‍ നിന്ന് ഒഴിയുന്നില്ലല്ലോ ''

വാക്ക് പരിചിതം.. :-) ഇതെന്താ സംഗതി എന്നു കൂടി പരിചയപ്പെടാം.
ഏടാകൂടം എന്നത് ബൗദ്ധിക വ്യായായത്തിന് (ബുദ്ധി വളര്‍ത്താന്‍) ഉപയോഗിച്ചിരുന്ന ഒരു ഉപകരണം അല്ലെങ്കില്‍ കളിപ്പാട്ടമാണ്.
'ഉപയോഗിച്ചിരുന്ന' എന്നെഴുതിയതിന് ഇന്ന് നിലവിലില്ല എന്ന് അര്‍ത്ഥമില്ലാട്ടോ,വ്യാപക ഉപയോഗം ഇല്ല എന്നേ ഉദ്ദേശിക്കുന്നുള്ളൂ.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഏടാകൂടം ഇന്നത്തെ റൂബിക്സ് ക്യൂബിന്‍റെ മുതുമുത്തച്ഛനാണ്.റൂബിക്സ് ക്യൂബ് പോലെ തന്നെ ഘടകങ്ങളെ(കട്ടകളെ) ഒരു പ്രത്യേക രീതിയില്‍ ക്രമീകരിക്കുന്ന ഒരു പസില്‍ ആണ് ഏടാകൂടം.
വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മരക്കഷ്ണങ്ങൾ ചേർത്തിണക്കുന്ന ഏടാകൂടത്തെ അഴിച്ചെടുത്ത് തിരികെ അതേ പോലെ ക്രമീകരിക്കുക എന്നത് ഏറെ ബുദ്ധി വൈഭവം ആവശ്യമായ ഒരു കലയായിരുന്നു.
★നിര്‍മ്മാണം
ഏടാകൂടത്തിന്‍റെ നിര്‍മ്മാണം തടിയിലാണ്.തടിയില്‍ കൊത്തിയെടുക്കുന്ന പല കഷ്ണങ്ങള്‍ ഒന്നിച്ച് കൂട്ടി വയ്ക്കുന്നു.ഇത് അഴിച്ച ശേഷം തിരികെ അതേ പോലെ കൂട്ടിച്ചേര്‍ക്കുക എന്നതാണ് കളി.
3 മുതല്‍ ഏടാകൂടത്തിന്‍റെ complexity അനുസരിച്ച് എത്ര കഷ്ണങ്ങള്‍ വേണമെങ്കിലും ആകാം.(ഉണ്ടാക്കുന്നവരുടെ കഴിവും,കൈയ്യില്‍ എടുത്ത് പെരുമാറാനുള്ള സൗകര്യവും അനുസരിച്ച്)
തമ്മില്‍ ഇണക്കാന്‍ കഴിയുന്ന ഏത് ആകൃതിയിലും തടിക്കഷ്ണങ്ങള്‍ ഒരുക്കിയെടുക്കാം.തമ്മില്‍ ഘടിപ്പിക്കുവാന്‍ പാകത്തിനുള്ള ദ്വാരങ്ങളോ ഗ്രൂവുകളോ ഒക്കെ ഉണ്ടാകും ഇതില്‍.
ഏടാകൂടം നിര്‍മ്മിക്കുന്നതിനും വൈഭവം വേണം.കാരണം ഗണിത ശാസ്ത്രത്തിന്‍റേയും തച്ചുശാസ്ത്രത്തിന്‍റേയും കൃത്യമായ സമന്വയത്തിലൂടെയാണ് ഇതിന്‍റെ നിര്‍മ്മാണം.
ഏടാകൂടത്തിന്‍റെ നിര്‍മ്മാതാവ് പെരുന്തച്ചന്‍ ആണെന്ന് പറയപ്പെടുന്നു.
ഇന്നിപ്പോള്‍ ഇതിന്‍റെ വിദേശ വേര്‍ഷനുകളും(പസില്‍ ബോക്സുകള്‍ ഒക്കെ പോലെയുള്ളവ) തിരഞ്ഞാല്‍ കാണാം.
★ഉപയോഗം
പണ്ട് കാലങ്ങളില്‍ കൊട്ടാരങ്ങളിലും വിദ്വല്‍സദസ്സുകളിലും ഉപയോഗിച്ചിരുന്ന സംഗതിയാണ് ഇത്.ബുദ്ധിവികാസം ലക്ഷ്യമിട്ടു കൊണ്ടുള്ള ഏടാകൂടങ്ങള്‍ അന്നത്തെ ഒരു പ്രധാന വിനോദോപാധിയും,ബുദ്ധിപരീക്ഷണത്തിനുള്ള വസ്തുവും ആയിരുന്നു.
രാജസദസ്സുകളില്‍ തര്‍ക്കശാസ്ത്രത്തില്‍ ഏര്‍പ്പെടുന്ന വിവേകികളായ പണ്ഡിതന്‍മാരുടെ വൈഭവം അവസാനം തെളിയിക്കേണ്ടത് ഏടാകൂടം പരിഹരിച്ചായിരുന്നു.
രേവതീപട്ടത്താനം പോലെയുള്ള വിദ്വല്‍ സദസ്സുകളില്‍ ഇത്തരം ഏടാകൂടങ്ങള്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയിരുന്നു എന്നും പറയപ്പെടുന്നു.
ബുദ്ധിവികാസത്തിന് ഉതകുന്നതായതിനാല്‍ അന്ന് കൊട്ടാരങ്ങളിലും വലിയ ഇല്ലങ്ങളിലും വിവിധ തരത്തിലുള്ള ഏടാകൂടങ്ങള്‍ പണി തീര്‍ത്ത് സൂക്ഷിക്കുകയും കുട്ടികളും മുതിര്‍ന്നവരും അതില്‍ പരിശീലനം നടത്തുകയും ചെയ്തു പോന്നിരുന്നു.
★പദപ്രയോഗം
ഒരു അഴിയാക്കുരുക്ക് പോലെയുള്ള ഈ പസില്‍ അഥവാ സമസ്യയില്‍ നിന്നാണ് മലയാളത്തിലേക്ക് ഏടാകൂടം എന്ന ഭാഷാപ്രയോഗം വന്നത്.കുഴക്കുന്ന പ്രശ്നങ്ങളെ സൂചിപ്പിക്കാന്‍ ഏടാകൂടം എന്ന പ്രയോഗത്തേക്കാള്‍ നല്ലത് മറ്റൊന്ന് കാണില്ല.
ഇനി അടുത്ത തവണ റുബിക്സ് ക്യൂബില്‍ കൈവയ്ക്കുമ്പോള്‍ നമുക്കോര്‍ക്കാം ഇതിലും മികച്ചതും പ്രകൃതിക്ക് ദോഷമില്ലാത്തതുമായ സംഗതികള്‍ നമുക്കുണ്ടായിരുന്നു എന്ന്..
ഇനി അടുത്ത തവണ അര്‍ത്ഥം അറിഞ്ഞ് പറഞ്ഞോളൂ.. ''ഇതൊരു ഏടാകൂടം ആയല്ലോ ദൈവമേ..'' :-)
____________________________________________
വാല്‍ക്കഷ്ണം :
*ഒരു സിംപിള്‍ ഏടാകൂടം അഴിച്ചിട്ട് തിരികെ set ചെയ്യുന്ന അവശ്യം കണ്ടിരിക്കേണ്ട ഒരു യൂറ്റ്യൂബ് വീഡിയോയുടെ ലിങ്ക് കൂടി ഇടാം..
https://youtu.be/QhFBHqbrlJU
*ഇതിന് മുന്‍പ് 'ക്ണാപ്പന്‍', 'ഓസി', 'എമണ്ടന്‍ എന്നീ ഭാഷാപ്രയോഗങ്ങളെ കുറിച്ച് ഈ ഗ്രൂപ്പില്‍ ഇട്ടിരുന്ന പോസ്റ്റ് ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കില്‍ ഒന്ന് നോക്കാം.അതിന്‍റെ ലിങ്ക് ഇതാണ്..
https://m.facebook.com/groups/763098700477683?view=permalink&id=1399954760125404
____________________________________________
*മാതൃഭൂമി ന്യൂസ് ചാനലില്‍ വന്ന ഒരു വീഡിയോ ആണ് ഏടാകൂടത്തെക്കുറിച്ച് പോസ്റ്റാനുള്ള കാരണം.
പലരും കണ്ടതും വായിച്ചതുമാകും.എങ്കിലും അറിയാത്തവര്‍ ഉണ്ടായേക്കാമല്ലോ.
എനിക്ക് ഇത്തരം വാക്കുകള്‍ തേടി നടക്കാന്‍ ഇഷ്ടമായതു കൊണ്ട് ഇടുന്നതാണ്.
ആ വീഡിയോയിലേക്കും വാര്‍ത്തയിലേക്കുമുള്ള ലിങ്ക് ഇതാണ്..
http://binocularlive.com/…/%E0%B4%AA%E0%B5%86%E0%B4%B0%E0…/…
____________________________________________
അവലംബം/കടപ്പാട്
Mathrubhumi News Channel
wikipedia.org
ചിത്രം കടപ്പാട്- wikimedia commons