A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എല്ലാ ക്ളോക്കുകളുടേയും സൂചി ഘടികാരദിശയില്‍,അല്ലെങ്കില്‍ ക്ളോക്ക് വൈസില്‍ അഥവാ പ്രദക്ഷിണ ദിശയില്‍ കറങ്ങുന്നു എന്ത് കൊണ്ട്


WhyAllClocksRotatesInClockwise

എല്ലാ ക്ളോക്കുകളുടേയും സൂചി ഘടികാരദിശയില്‍,അല്ലെങ്കില്‍ ക്ളോക്ക് വൈസില്‍ അഥവാ പ്രദക്ഷിണ ദിശയില്‍ കറങ്ങുന്നു? കറക്കം തിരികെയായാലും സമയം അറിയാന്‍ പറ്റുമല്ലോ.എന്നിട്ടും എന്തേ ഇങ്ങനെ?
:-) മുകളില്‍ പറഞ്ഞതില്‍ ഒരല്‍പ്പം തെറ്റുണ്ട്..എല്ലാ ക്ളോക്കുകളും ഘടികാര ദിശയില്‍ കറങ്ങുന്നു എന്നത് തെറ്റാണ്.കാരണം ആന്‍റി-ക്ളോക്ക് വൈസില്‍ കറങ്ങുന്ന ക്ളോക്കുകളും വാച്ചുകളും ചില നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
അതവിടെ നില്‍ക്കട്ടേ,നമ്മള്‍ കണ്ടിട്ടുള്ള ഭൂരിഭാഗം ക്ളോക്കുകളിലും വാച്ചുകളിലും സൂചി കറങ്ങുന്നത് ക്ളോക്ക് വൈസില്‍ തന്നെയാണ്.തിരികെ കറങ്ങിയാലും സമയം അറിയാം.പിന്നെ ഇതെന്താ ഇങ്ങനെ എന്നതിന് ഉത്തരം പറയാന്‍ ശ്രമിക്കാം.
ലളിതമായ ഒരു ഉത്തരം ഇതാണ്- അതാണ് നമ്മുടെ ശീലം,അല്ലെങ്കില്‍ ക്ളോക്ക് വൈസില്‍ സൂചി കറങ്ങുന്നതാണ് നമുക്ക് കണ്ട് പരിചിതം.
ഈ ശീലം നമ്മളില്‍ വരാനുള്ള കാരണമോ???
വിശ്വസനീയമായ വാദങ്ങള്‍ അനുസരിച്ച് ആദ്യമായി ക്ളോക്കുകള്‍ നിലവില്‍ വന്നത് ഉത്തരാര്‍ദ്ധ ഗോളത്തിലാണ്(Northern hemisphere).സൂര്യഘടികാരങ്ങള്‍(Sun Dial) ആയിരുന്നു ആദ്യ ഘടികാരങ്ങള്‍.
നോര്‍ത്ത് പോളിനെ അടിസ്ഥാനമാക്കി നോക്കിയാല്‍ ഭൂമിയുടെ കറക്കം ആന്‍റി-ക്ളോക്ക് വൈസില്‍ ആയിരിക്കുമല്ലോ.ഭൂമിയുടെ ഉത്തരധ്രുവത്തില്‍(North pole) നില്‍ക്കുന്ന ഒരു വ്യക്തിയുടെ കണ്ണില്‍ സൂര്യന്‍റെ സഞ്ചാരം ക്ളോക്ക് വൈസ് ദിശയില്‍ ആയിരിക്കും.
അങ്ങനെ വരുമ്പോള്‍ സൂര്യഘടികാരങ്ങളുടെ ശങ്കുവിന്‍റെ നിഴല്‍ ക്ളോക്ക് വൈസ് ദിശയില്‍ ആകും നീങ്ങുന്നത്.ഈ ശങ്കു എന്നത് ഇംഗ്ളീഷില്‍ ആയാല്‍ gnomon എന്നും,പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സൂര്യഘടികാരത്തിന്‍റെ നടുവില്‍ കുത്തിയിരിക്കുന്ന വടിയില്ലേ അത് തന്നെ..
വടി എന്നൊക്കെ പറഞ്ഞാല്‍ ശരിയാവില്ല,ഈ പോസ്റ്റിന്‍റെ ഉദ്ദേശം ക്ളോക്കിന്‍റെ കറക്കം പറച്ചില്‍ ആയതു കൊണ്ട് അത് തല്‍ക്കാലം വിടാം.
പറഞ്ഞു വന്നത് ഈ ശങ്കുവിന്‍റെ കറക്കം ആണല്ലോ..ഉത്തരാര്‍ധ ഗോളത്തില്‍ ആണെങ്കില്‍ ഈ ശങ്കുവിന്‍റെ നിഴല്‍ സൂര്യഘടികാരത്തിന്‍റെ ഡയലില്‍ ക്ളോക്ക് വൈസ് ദിശയില്‍ ആയിരിക്കും സഞ്ചാരം.
അതായത് സൂര്യന്‍ കിഴക്ക് നിന്നും പടിഞ്ഞാറേക്ക് നീങ്ങുന്നു.നിഴല്‍ പടിഞ്ഞാറ് നിന്നും കിഴക്കോട്ട്.
ഉത്തരാര്‍ദ്ധ ഗോളത്തിലാണ് ആദ്യമായി സൂര്യഘടികാരങ്ങള്‍ പ്രചാരത്തില്‍ വന്നെതെന്ന് പറഞ്ഞല്ലോ.സ്വാഭാവികമായും മെക്കാനിക്കല്‍ ക്ളോക്കുകളും അവിടെയാകാം ആദ്യം എത്തിയത്‌.സൂര്യഘടികാരത്തിന്‍റെ നിഴല്‍ ക്ളോക്ക് വൈസില്‍ കറങ്ങുന്നത് കണ്ടാണ് മനുഷ്യര്‍ ശീലിച്ചത്.പിന്നീട് മെക്കാനിക്കല്‍ ക്ളോക്കുകള്‍ വന്നപ്പോഴും ഈ ശീലം തുടര്‍ന്നു പോന്നതാകാം.
ഇനിയിപ്പോ ദക്ഷിണാര്‍ദ്ധ ഗോളത്തിലെ സൂര്യഘടികാരത്തിലോ??
സിംപിള്‍..നിഴല്‍ ഡയലില്‍ ആന്‍റി-ക്ളോക്ക് വൈസില്‍ നീങ്ങും.
അപ്പോള്‍ ആദ്യമായി സൂര്യഘടികാരം നിലവില്‍ വന്നത് ദക്ഷിണാര്‍ദ്ധ ഗോളത്തിലായിരുന്നെങ്കില്‍ മനുഷ്യര്‍ കണ്ടു ശീലിക്കുന്നത് ആന്‍റി ക്ളോക്ക് വൈസില്‍ സമയം ഓടുന്നതാകും.ഫലം ഇന്ന് ക്ളോക്ക് വൈസില്‍ ബഹുഭൂരിപക്ഷം ക്ളോക്കുകളും ഓടുന്നതിന് പകരം ആന്‍റി ക്ളോക്ക് വൈസ് ക്ളോക്കുകള്‍ വിപണി പിടിച്ചേനേ..
പിക്ചര്‍ അഭി ഭീ ബാക്കീ ഹേ ഭായ്..
ഈ ഭൂമധ്യരേഖയോട് അടുത്തു കിടക്കുന്ന പ്രദേശങ്ങളിലെ സൂര്യഘടികാരങ്ങള്‍ എങ്ങനെ ക്രമീകരിക്കും??
:-) വിട്ടേക്ക് നമ്മുടെ വിഷയം അതല്ലല്ലോ.. :-)
_________________________________________
വാല്‍ക്കഷ്ണം : ഭൂമിയുടെ കറക്കം,സൂര്യന്‍റെ സഞ്ചാരം,നിഴല്‍ ഇതൊക്കെ വായിച്ച് ഏടാകൂടം ആയെങ്കില്‍ ഒരു പന്ത് എടുത്ത് ഇരു വശത്തും മൊട്ടു സൂചി കുത്തുക.ഒരു വശം നോര്‍ത്ത് പോള്‍,മറ്റേത് സൗത്ത് പോള്‍.ഇനി ഒരു ടോര്‍ച്ച് എടുത്ത് സൂര്യന്‍ പോകുന്ന പോലെ ഒന്ന് ഓടിച്ചു കൊണ്ട് മൊട്ടു സൂചിയുടെ നിഴല്‍നീക്കം ശ്രദ്ധിച്ചാല്‍ സംഗതി മനസിലാകും.
_________________________________________
അലംബം/കടപ്പാട്
http://around-us-facts.blogspot.in
http://curious.astro.cornell.edu
http://www.tobar.co.uk