ചൈന ഒരു നിമിഷം വിചാരിച്ചാല്‍ വെറും ഓര്‍മ്മ മാത്രമായി അവശേഷിക്കുന്ന കൊച്ചു ഭൂട്ടാന്‍ വീണ്ടും ചൈനക്കെതിരെ ശക്തമായി രംഗത്ത്. ദോക് ലാമില്‍ ഏത് നിമിഷവും ഇന്ത്യ – ചൈന യുദ്ധം പൊട്ടി പുറപ്പെടുമെന്ന സാഹചര്യം നിലനില്‍ക്കെ തര്‍ക്ക പ്രദേശമുള്‍പ്പെടുന്ന 269 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തിനു പകരം ഇരട്ടിയിലധികം സ്ഥലം ഭൂട്ടാന്റെ കിഴക്കു ഭാഗത്ത് നല്‍കാമെന്ന ചൈനയുടെ വാഗ്ദാനമാണ് ഭൂട്ടാന്‍ ഇപ്പോള്‍ വീണ്ടും തള്ളിയിരിക്കുന്നത്.
തര്‍ക്ക പ്രദേശം ചൈനയുടെ കൈവശമായാല്‍ ഇന്ത്യയിലേക്ക് എളുപ്പം ചൈനീസ് സേനക്ക് കടക്കാനാവുമെന്നതിനാല്‍ ഒരു കാരണവശാലും ഈ സ്ഥലം വിട്ടു നല്‍കാന്‍ കഴിയില്ലന്നാണ് ഭൂട്ടാന്‍ തുറന്നടിച്ചിരിക്കുന്നത്. നയതന്ത്രതലത്തില്‍ ഭൂട്ടാനെ അനുനയിപ്പിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള ചൈനയുടെ ഗൂഢനീക്കമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.
ചൈന – ഭൂട്ടാന്‍ – ഇന്ത്യ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാം എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നാണ് ഇന്ത്യന്‍ സേനയുടെ നിലപാട്. ഭൂട്ടാന്റെ പരമാധികാര സംരക്ഷണത്തിന്റെ കാവലാളാകുമെന്ന് 2007ല്‍ ഭൂട്ടാനുമായുണ്ടാക്കിയ ഉടമ്പടിയില്‍ ഇന്ത്യ ഉറപ്പു നല്‍കിയിട്ടുള്ളതാണ്.
ഇപ്പോള്‍ ഭൂട്ടാനിലെ ജനത ഉറങ്ങുന്നതു പോലും ഉറങ്ങാതിരിക്കുന്ന ഇന്ത്യന്‍ സേനയില്‍ വിശ്വാസമര്‍പ്പിച്ചാണ്.
അനവധി വര്‍ഷങ്ങളായി ചൈന 'പഠിച്ച പണി പതിനെട്ടും ' നോക്കിയിട്ടും ഭൂട്ടാന്‍ – ഇന്ത്യ ബന്ധം തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.ചൈനയുടെ ഒരു മോഹന വാഗ്ദാനത്തിലും വീഴാത്ത ഭൂട്ടാന്‍ ചൈനീസ് ഭരണ കൂടത്തിനു മാത്രമല്ല മറ്റ് ലോക രാഷ്ട്രങ്ങള്‍ക്ക് പോലും ഇപ്പോള്‍ ഒരു അത്ഭുതമാണ്.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും വരെ സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പാക്കിയവര്‍ക്കാണ് ഈ തിരിച്ചടിയെന്ന് ഓര്‍ക്കണം.ചൈനയുടെ ഗൂഢനീക്കങ്ങള്‍ക്ക് അവരുടെ അയല്‍ രാജ്യങ്ങളായ വിയറ്റ്‌നാമിനെയും ജപ്പാനെയും സ്വന്തം പാളയത്തിലെത്തിച്ചാണ് ഇന്ത്യ ഇപ്പോള്‍ മറുപടി നല്‍കുന്നത്. ഇന്ത്യയുമായി ഒരു യുദ്ധത്തിന് ചൈന തുനിഞ്ഞാല്‍ ഈ രാജ്യങ്ങള്‍ വഴിയും ഇന്ത്യ 'ഇടപെടല്‍' നടത്തുമെന്ന ആശങ്ക ചൈനക്കുമുണ്ട്.ചൈനയുടെ ഭീഷണി അവഗണിച്ച ഇന്ത്യ, ദോക് ലാമില്‍ നിന്നും പിന്‍മാറിയില്ലന്ന് മാത്രമല്ല, അര ലക്ഷത്തോളം സൈനികരെ അതിര്‍ത്തി മേഖലകളില്‍ വിന്യസിച്ച് തിരിച്ച് മുന്നറിയിപ്പു നല്‍കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
ആവശ്യമെങ്കില്‍ ഏറ്റുമുട്ടാന്‍ തയ്യാറാണെന്ന സന്ദേശം സേനാ വിന്യാസത്തിലൂടെ ഇന്ത്യ നല്‍കിയത് ചൈനീസ് ഭരണകൂടത്തെ അമ്പരിപ്പിച്ചിട്ടുണ്ട്.ലോകത്തിനു മുന്നില്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി ഒന്നും ഉണ്ടായില്ലങ്കില്‍ രാജ്യത്തിന് തന്നെ അത് നാണക്കേടാവുമെന്നതിനാല്‍ എന്തെങ്കിലും നടപടി ഉടനെ വേണമെന്നതാണ് ചൈനീസ് സേനയുടെയും വികാരം.
എന്നാല്‍, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങി ലോക വന്‍കിട സൈനിക ശക്തികള്‍ പിന്തുണക്കുന്ന ഇന്ത്യയെ തൊട്ടാല്‍ പഴയ അനുഭവമല്ല ഇനി ഉണ്ടാവുക എന്ന തിരിച്ചറിവും ചൈനീസ് സേനയുടെ തലപ്പത്തുണ്ട്.യഥാര്‍ത്ഥത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി വെട്ടിലായ അവസ്ഥയിലാണ് ഇപ്പോള്‍ ഈ രാജ്യം.
വികസന പാതയിലും സൈനിക ശക്തിയിലും ലോകത്തെ ഒന്നാം നിരയില്‍പ്പെടുന്നുവെന്ന് അഹങ്കരിക്കുന്ന ചൈനക്കെതിരായ ഏത് നീക്കത്തിനും അവസരം ലഭിച്ചാല്‍ മറ്റ് ലോക രാജ്യങ്ങള്‍ അത് ഉപയോഗപ്പെടുത്തുമെന്ന് തന്നെയാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ദോക് ലാം വിഷയത്തില്‍ ചൈനയെ എതിര്‍ത്തും ഇന്ത്യയെ അനുകൂലിച്ചും അമേരിക്ക തന്നെ പരസ്യമായി ശനിയാഴ്ച രംഗത്ത് വന്നത് ചൈനക്കുള്ള വ്യക്തമായ സന്ദേശമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഉത്തര കൊറിയയെ അമേരിക്കക്ക് എതിരായി ' തിരിച്ച് വിട്ട് 'നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ചൈനക്ക് ഒരു 'പണി' കൊടുക്കാന്‍ പറ്റുന്ന അവസരം അമേരിക്ക ഒരിക്കലും പാഴാക്കില്ലന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.കാര്യങ്ങള്‍ ഇങ്ങനെ സങ്കീര്‍ണ്ണമായി നില്‍ക്കുമ്പോഴും ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.ഭയപ്പാട് ഇല്ലാതെ കൂളായി പതിങ്ങിയിരിക്കുന്ന ഇന്ത്യയെ സൂക്ഷിക്കണമെന്നാണ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഇത് സംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.വിക്ഷേപണ രംഗത്ത് ചൈനയുടെ റോക്കറ്റ് മൂക്കും കുത്തി താഴെ വീണപ്പോഴും അടുപ്പിച്ച് നിരവധി തവണ കുത്യതയോടെ വിക്ഷേപണം നടത്തിയ ഇന്ത്യ രഹസ്യങ്ങളുടെ കൂടാരമാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.പുറം ലോകം അറിയാത്ത നിരവധി മാരക പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ ഇന്ത്യയുടെ കലവറയിലുണ്ടെന്നും ഇതാണ് ഇന്ത്യയുടെ ആത്മവിശ്വാസത്തിനു പിന്നിലെന്നും നേരത്തെയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.