A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നരകത്തിന്റെ കവാടം.. (Door to Hell)

നരകത്തിന്റെ കവാടം.. (Door to Hell)

കാരകും മരുഭൂമിയുടെ മധ്യഭാഗത്ത് ദേർവേസ് എന്ന സ്ഥലത്തുള്ള ഒരു ഗർത്തമാണ് ദേർവേസ് ഗ്യാസ് ക്രേറ്റർ. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമാണിത്. മീഥെയ്ൻ പോലുള്ള പ്രകൃതിവാതകങ്ങളുടെ ജ്വലനം മൂലം എപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്ന ഗർത്തമാണിത്. 69 മീറ്റർ വ്യാസവും 30 മീറ്റർ ആഴവുമുളള ഈ ഗർത്തത്തിൽ നിന്ന് ഉയർന്നു പൊങ്ങുന്ന തീജ്വാലകൾ കണ്ടു ഭയന്ന പ്രദേശ വാസികളാണ് ഇതിനെ നരകത്തിന്റെ കവാടം എന്നു വിളിച്ചത്. നാലു നൂറ്റാണ്ടു മുമ്പ് ഇന്നത്തെ തുർക്ക്മെനിസ്താന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലം 1971-ൽ റഷ്യൻ പര്യവേഷകർ എണ്ണപ്പാടമാണെന്നു കരുതി ഈ പ്രദേശം കുഴിച്ചു നോക്കിയപ്പോഴാണ് ഗർത്തം രൂപംകൊണ്ടത്. ഗർത്തത്തിൽ നിന്നും പുറത്തേക്കു പ്രവഹിച്ചു കൊണ്ടിരുന്ന വിഷ വാതകങ്ങൾ ദർവേസയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ ഗവേഷകർ ഇതു കത്തിച്ചുകളയാൻ തീരുമാനിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ വാതകം മുഴുവൻ കത്തിത്തീരുമെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ കത്തിച്ചു തുടങ്ങിയ നാൾ മുതൽ ഗർത്തം എരിഞ്ഞു കൊണ്ടേയിരിക്കുകയാണ്. ഒന്നും രണ്ടും ദിവസമല്ല, 40 വര്ഷമായി ഈ ഗര്ത്തത്തില് തീ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. നാൽപ്പതു വർഷങ്ങൾ കഴിഞ്ഞിട്ടും തീ അണഞ്ഞിട്ടില്ല. തീജ്വാലകൾ രാത്രിയിൽ ഒരുക്കുന്ന മനോഹരമായ ദൃശ്യം കാണുവാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. George Kourounis എന്ന സാഹസീകനാണ് ഇതിനടുത്തേക്ക് ആദ്യമായി ചെന്നെത്തിയ വെക്തി.അതും തെർമോഫൈലുകൾ കണ്ടെത്താന്.45 മുതൽ 122 വരെ ഡിഗ്രി സെന്റിഗ്രേഡ് താപനിലയിൽ സുഖമായി വസിക്കുന്ന ജീവികളാണ് തെർമോഫൈലുകൾ.
കാരകും മരുഭൂമിയിലെ ജനസാന്ദ്രത വളരെ കുറവാണ്. 6.5 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഒരാൾ എന്ന അനുപാതത്തിലാണ് ജനസാന്ദ്രത. 350 ആളുകള് മാത്രമാണ് ഈ ഗ്രാമത്തില് ജീവിക്കുന്നത്. ടേക് ഗ്രോത്രവിഭാഗത്തില്പ്പെട്ട മനുഷ്യരാണിവര്. സസ്യങ്ങളും മറ്റു ജന്തുക്കളും കുറവാണ്. ചെറിയ പുല്ലുകളും കുറ്റിച്ചെടികളും മരങ്ങളും കാണപ്പെടുന്നു. ഒട്ടകങ്ങൾ, ആടുകൾ, ചെമ്മരിയാടുകൾ എന്നിവയാണ് പ്രധാന മൃഗങ്ങൾ. 2004ല് ഈ ഗ്രാമം ഒഴിപ്പിക്കാന് പ്രസിഡന്റ് നിര്ദ്ദേശം നല്കി. ടൂറിസ്റ്റുകള് എത്തുമ്പോള് അവര് അഭംഗിയാകുന്നു എന്ന കണ്ടെത്തലിനെ തുടര്ന്നായിരുന്നു ഇത്!