A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അറ്റില്ല (Attila ) ( CE 406–453)ഹൂണന്മാരുടെ രാജാവ് നിഗൂഢതകൾ നിറഞ്ഞ ഒരു ജീവിതം

അഞ്ചാം ശതകത്തിൽ യൂറോപ്പിനെ വിറപ്പിച്ച ഹൂണ രാജാവാണ് അറ്റില്ല. ഹൂണന്മാരെയും മറ്റു സമാന സ്വഭാവമുള്ള ഗോത്രങ്ങളെയും കോർത്തിണക്കി അതിശക്തമായ ഒരു സൈനിക ശക്തിയാണ് അറ്റില്ല പടുത്തുയർത്തിയത് .ഇറ്റലിയും തെക്കൻ യൂറോപ്പും കീഴടക്കി അറ്റില്ല അഞ്ചാം ശതകത്തിന്റെ ആദ്യപാദത്തിൽ യൂറോപ്പിന്റെ ശക്തനായ ഭരണാധികാരിയും പേടിസ്വപ്നവും ആയി.
.
ഹൂണന്മാർക്ക് എഴുതപ്പെട്ട ഒരു ചരിത്രം ഇല്ലായിരുന്നതിനാൽ ആറ്റില്ലയുടെയും ഹൂണന്മാരുടെയും ചരിത്രം കേട്ടുകേൾവികളുടെയും ,മറ്റു ജനതകളുടെ രേഖപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത്
.
ഹൂണന്മാർ ഏഷ്യയിലും യൂറോപ്പിലുമായി പരന്നുകിടക്കുന്ന ഒരു ഗോത്രവർഗമായിരുന്നു .നഗരങ്ങൾ സ്ഥാപിച്ചു നാഗരികരായി ജീവിക്കാൻ മടികാട്ടിയവരാണ് ഹൂണന്മാർ ..ഒരിടത്തുന്നുനിന്നു മറ്റൊരിടത്തേക്ക് സഞ്ചരിച് അവസരം കിട്ടുമ്പോൾ നഗരങ്ങളെ കൊള്ളയടിക്കുകയാണ് ഹൂണന്മാരുടെ രീതി . ഇവരുടെ മിന്നലാക്രമണങ്ങളാണ് ചൈനയിലെ വന്മതിൽ നിർമിക്കാൻ പ്രേരണയായത് എന്നും വിലയിരുത്തപ്പെടുന്നു ..ഇവർക്ക് എഴുതപ്പെട്ട രേഖകൾ ഇല്ലായിരുന്നതിനാൽ ഇവരുടെ ആദ്യ കാല ചരിത്രം ഊഹാപോഹങ്ങളാൽ നിറയപ്പെട്ടതാണ് ..ഇപ്പോൾ റഷ്യയിൽ നിലനിൽക്കുന്ന ചുവിഷ് ഭാഷയ്ക്ക് സാദൃശ്യമുള്ള ഒരു ഭാഷയാണ് ഇവർ ഉപയോഗിച്ചിരുന്നതായാണ് അനുമാനം .
.
നാലാം ശതകത്തിലാണ് ഇവർ കൂടുതൽ സംഘടിതരായി ഒരു രാജ്യത്തിന് സമാനമായ വ്യവസ്ഥകൾ സ്ഥാപിച്ചത് എന്ന് അനുമാനിക്കുന്നു . ഈ വ്യവസ്ഥക്ക് ഹ്യൂനെറിക് സാമ്രാജ്യം എന്നാണ് പറയുന്നത് .നാലാം ശതകം മുതലാണ് അവർ യൂറോപ്പിനെ നിരന്തരം ആക്രമിക്കാൻ തുടങ്ങിയതും . അറ്റില്ല യുടെ പിതാവ് മുൻഡ്സൂക് ഉം സഹോദരന്മാരും ഒരുമിച്ചാണ് അഞ്ചാം ശതകത്തിൽ ഹ്യൂനെറിക് സാമ്രാജ്യം ഭരിച്ചിരുന്നത് ..സഹോദരന്മാർ കൊല്ലപ്പെട്ടപ്പോൾ മുൻഡ്സൂക് ഇനും പുത്രന്മാരായ ആറ്റില്ല കും ബ്ലേഡക്കും ഹ്യൂനെറിക് സാമ്രാജ്യത്തിന്റെ കടിഞ്ഞാൺ കൈയിൽ കിട്ടി . .ആറ്റില്ല തന്നെയായിരുന്നു ഹൂണ സൈന്യത്തിന്റെ തലവൻ .കിഴക്കൻ റോമൻ സാമ്രാജ്യത്തെ നിരന്തരം ആക്രമിച് ആറ്റില്ല യും സൈന്യവും വളരെയധികം ധനം കൊള്ളയടിക്കുകയും മോചന ദ്രവ്യമായും മറ്റും നേടിയെടുക്കുകയും ചെയ്തു . സി ഇ (440) കാല ഘട്ടത്തിൽ ഹൂണ സൈന്യം അറ്റില്ല യുടെയും സഹോദരൻ ബ്ലേഡയുടെയും നേതിര്ത്വത്തിൽ ബാൽകൻ മേഖല ആക്രമിച്ചു കീഴടക്കി.. ബാൽകൻ യുദ്ധങ്ങൾ കഴിഞ്ഞു അറ്റില്ല സ്വയം ഹൂണന്മാരുടെ ചക്രവർത്തി ആയി പ്രഖ്യാപിച്ചു .
..
452 ഇൽ അറ്റില്ല ഇറ്റലിയെ ആക്രമിച്ചു നഗരങ്ങളെ ആക്രമിച്ചു നിരപ്പാക്കി ഭീതി വിതക്കുകയായിരുന്നു അറ്റില്ലയുടെ യുദ്ധതന്ത്രം .അവരുടെ ക്രൂരതകൾ കണ്ട ചെറു നഗര രാഷ്ടങ്ങൾ വൻതോതിൽ കപ്പം നൽകി നാശത്തിൽ നിന്ന് രക്ഷപ്പെട്ടു .അറ്റില്ല ആക്രമിച്ച അതേവർഷം തന്നെ ഇറ്റലി കൊടും ക്ഷാമത്തിന്റെ പിടിയിലായി .ക്ഷാമം ആറ്റില്ലയുടെ സൈന്യത്തെയും ബാധിച്ചു .ആറ്റില്ല സൈന്യത്തെയും കൊണ്ട് പിന്മാറി .പിന്മാറ്റത്തിനിടക്കും ഹൂണന്മാർ കൊള്ളയടി തുടർന്നു. 453 ഇൽ സ്വന്തം പത്നിയുടെ കയ്യാൽ തന്നെ അറ്റില്ല വധിക്കപ്പെട്ടു എന്നാണ് ഹൂണന്മാരുടെ നാടൻപാട്ടുകൾ പറയുന്നത് ..
.
അറ്റില്ല യുടെ മരണശേഷം ഹൂണന്മാരുടെ സാമ്രാജ്യം അധപതിച്ചു ..അറ്റില്ല യുടെ സഹോദരനായ ടെൻഗിസിച്ഛ് ചില പടനീക്കങ്ങളൊക്കെ നടത്തിയെങ്കിലും അവയെല്ലാം പരാജയത്തിൽ കലാശിച്ചു . ആറ്റില്ല യുടെ മരണത്തിനു കേവലം മൂന്ന് പതിറ്റാണ്ടു കഴിഞ്ഞപ്പോൾ ഹൂണ സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ പോലും അപ്രത്യക്ഷമായി .
.
----
NB::This post is an original work based on the cited references ,not a shared post or a copied post: Rishidas S
----
ചിത്രങ്ങൾ :അറ്റില്ല ജോർജ് S. സ്റ്റു ആർട് വരച്ച ചിത്രം,അറ്റില്ല യുടെ കാലത്തേ ഹൂണ സാമ്രാജ്യം ,ഹൂണന്മാർ ഉൾപിക്കാനോ ചെക്ക വരച്ചചിത്രം , കടപ്പാട് വിക്കിമീഡിയ കോമൺസ്
---
Ref:
1.http://www.ancient.eu/Attila_the_Hun/
2.https://www.biography.com/people/attila-the-hun-9191831
Image may contain: one or more people and outdoorNo automatic alt text available.
Image may contain: 1 person