A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഡ്രാക്കുള കഥയും ചരിത്രവും ( VLAD III DRAKUL 1431-1476)

ഡ്രാക്കുള കഥയും ചരിത്രവും--( VLAD III DRAKUL 1431-1476)

ബ്രോം സ്റ്റോക്കറുടെ ഏറ്റവും പ്രശസ്തമായ കഥപാത്രം ആണ് ഡ്രാക്കുള എന്ന രക്തരഷസ് ട്രന്സില്‍വനിയായിലെ കര്‍പ്ത്യന്‍ മല നിരകളില്‍ ആണ് -ഡ്രാക്കുളയുടെ കോട്ട സ്ഥിതി ചെയ്യുന്നത് എന്നാല്‍ യഥാര്‍തഥ ഡ്രാക്കുള റോമാനിയന്‍ ചരിത്രത്തിലെ വീര നായകരില്‍ ഒരാള്‍ ആണ് അദേഹത്തിന് ചോര കുടിയുമായി വലിയ ബന്‍ദമൊന്നും ഇല്ല ആ കഥ ഡ്രാക്കുളയുടെ കഥ പോലെ തന്നെ അദ്ഭുതകരമാണ്..
വ്ലദ് ഡ്രാക്കുള്‍ മുന്നാമന്‍ അദവാ ഡ്രാക്കുള ആയിരക്കണക്കിന്‍് ഓട്ടോമന്‍ തുര്‍ക്കികളെ കൊന്ന് സാമ്രാജ്യ അദിനിവേശം യൂറോപ്പിലെക്ക് കടക്കുന്നത് തടഞ്ഞുനിര്‍‍ത്തിയ ധീരനും ക്രുരനുമായ റൊമാനിയായിലെ വലാക്കിയ പ്രദോശത്തെ ഭരണധികാരി ആയിരുന്നു ഡ്രാക്കുള
വ്ലാദ് ഡ്രാക്കുള്‍ മുന്നാമന്‍ ( VLAD III DRAKUL 1431-1476) എന്ന ഡ്രാക്കുള റോമാനിയയിലെ നാടന്‍ പാട്ടുകളിലും കഥകളിലും നിറഞ്ഞുനില്‍ക്കുന്നു തെക്കുകിഴക്കന്‍ യൂറോപ്പിലേക്ക് വ്യപിച്ച ഓട്ടോമന്‍ തുര്‍ക്കി സ്രമാജ്യത്തിനും ഹംഗേറിയന്‍ സ്രമാജ്യത്തിനും ഇടക്കു കിടന്ന ചെറു നാടായിരുന്നു വലാക്കിയ തെക്കുകിഴക്കന്‍ യൂറോപ്പില്‍ മേധാവിത്തം ഉറപ്പിക്കാന്‍ ഹംഗേറിയ ഓട്ടോമന്‍ സ്രാമാജ്യങ്ങള്‍ നടത്തിയ ശൃമങ്ങളും വലാക്കിയയെ യുദ്ധകളമാക്കി വലാക്കിയുടെ സദ്പകരയാ ബര്‍ബസ് കുടുംബത്തിലെ അന്ഗം ആയിരുന്ന ഡ്രാക്കുളയുടെ പിതാവും രജാവും ആയ വ്ലാദ്‌ രണ്ട്മന്‍ വിശുദ്ധ റോമസ്രമാജ്യത്തിന്‍റെ ചക്രവര്‍ത്തികുടി ആയ ഹംഗറിയന്‍ രജാവ് ലക്സംബര്‍ഗിലെ സിജിസ്മണയുടെ സഹായത്തോടെ ആണ് വ്ലാദ്‌ രണ്ടാമന്‍ ഭരണാദിപന്‍ ആയത് അതിന്റെ നന്ദി സുചകമായി അദേഹം വ്യാളി യോഗം അദവാ ഓര്‍ഡര്‍ ഓഫ് ഡ്രാഗണ്‍ എന്ന സംഘടനയില്‍ അംഗമായി റോമസ്രമാജ്യത്തിന്‍റെ താല്‍പര്യങ്ങള്‍ സംരഷിക്കാന്‍ കിഴക്ക്ന്‍ യൂറോപ്പിലെ സുപ്രദാന വ്യക്തികളെ ഒരുപ്പിക്കാന്‍ വേണ്ടിയുള്ള വ്യളിയോഗത്തില്‍ ഹംഗറി,സെര്‍വിയ,നേപ്പിള്‍സ്,പോളണ്ട് ലിത്യാനിയ,ഓസ്ട്രിയ,ഡെന്‍മാര്‍ക്ക്‌,തുടങ്ങിയ രജ്യത്തെ രാജാക്കന്‍മാര്‍ അന്ഗമായി വ്യാളിയായിരുന്നു സംഘടനയുടെ ചിഹ്നം. പാന്‍പ് എന്നതിന്റെ പഴയ റോമന്‍ വാക്കാണ ഡ്രാക്ക്പിശാച് എന്നാണ് അതിന്‍റെ അര്‍തഥം വ്യളിയോഗത്തിലെ അംഗത്തം കാരണം വലക്കിയാക്കാര്‍ വ്ലാദ്‌ രണ്ടാമനെ ഡ്രാക്കുള്‍ എന്നു വിളിച്ചു തുര്‍ക്കികളും ആയി ഉള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ആണ് വ്ലാദ്‌ രണ്ടാമന്‍ ശ്രമിച്ചത് ഇത് ഹംഗെറിയാന്‍ സ്രമാജ്യത്തിന്‍റെ എതിര്‍പ്പിനിടയാക്കി അവിശൃസ്ത്തത ആരോപിച് 1442-ല്‍ സ്ഥാനഭൃഷ്ടനാക്കി എന്നാല്‍ തുര്‍ക്കിയുടെ സഹായത്തോടെ അടുത്ത വര്‍ഷം വ്ലാദ്‌ രണ്ടാമന്‍ കസേര തിരിച്ചു പിടിച്ചെങ്കിലും 1447-ല്‍ വധിക്കപ്പെട്ടു ഹോഗേറിയന്‍ രജാവായ ഹുണൃദിയുടെ ഉത്തരവ് അനുസരിച്ചയിരുന്നു ഇത്. തുര്‍ക്കിയുടെ സഹായം തേടിയ കാലത്ത് അവരുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്ക് ഇരയിരുന്നു വ്ലാദ്‌ രണ്ടാമന്‍ ഡ്രാക്കുള ഉള്‍പ്പെടെ രണ്ട് മക്കളെ ബന്ദികളാക്കി വിട്ടുകൊടുക്കെണ്ടിവന്നു അദേഹത്തിന് തുര്‍ക്കിയുടെ താല്‍പര്യങ്ങള്‍ ലംഘിച്ചാല്‍ മക്കള്‍ ജീവന്‍ നഷ്ടപ്പെടും എന്നായിരുന്നു വ്യവസ്ഫ തുര്‍ക്കിയിലെ ഇസ്താംബുളില്‍ ബന്ദിയായി കഴിഞ്ഞ ബാലനായ
ഡ്രാക്കുള നിരവധി പീഡനങ്ങള്‍ക്ക് ഇരയായി.
ഒരു നിലവറയില്‍ ആയിരുന്നു ഡ്രാക്കുളയെയും അനുജന്‍ റാഡുവിനെയും
അടച്ചിരുന്നത് പിന്നിട് റാഡു ഇസ്ലാംമതം സൃീകരിച്ച് മോചിതനായി
തുര്‍ക്കിതടവറയില്‍ ചാട്ടവാറടിയെറ്റും പലതരം പീഡനങ്ങള്‍ കണ്ടും കഴിഞ്ഞ ഡ്രാക്കുള പരുക്കനും പ്രതികാരദാഹിയുമായാണ് വളര്‍ന്നത്
ഡ്രാക്കുള തന്‍റെ ഹംഗറിയന്‍ തടവുജീവിതത്തിനിടയില്‍ പക്ഷികളെയും
പ്രാണികളെയും പിച്ചിചീന്തി രസിച്ചിരുന്നു എന്ന്‍ പറയപ്പെടുന്നു.
പിതാവിന്റെ മരണത്തോടെ ഡ്രാക്കുള മോചിതനായി തുര്‍ക്കിയെ
അനുകുലിക്കാന്‍ ശീലിച്ചിരുന്നു ഡ്രാക്കുളയെ സുല്‍ത്താന്‍ വലാക്കിയുടെ
ഭരണാധികാരി ആക്കുകയും ചെയ്തു പഷേ ആവാഴ്ച്ച ഹ്രസ്യമായിരുന്നു
ഹംഗേറിയന്‍ റീജന്റ് ഹുണൃാദി വലാക്കി ആക്രമിച് തുര്‍ക്കികളെ
പുറത്താക്കി മൊള്‍ഡവിയില്‍ ബന്‍ധുവായ ബൊഗ്ദാന്‍ രണ്ടാമന്‍റെ അടുത്ത്
ഡ്രാക്കുള രക്ഷപെട്ടു പിന്നിട് ബെഗ്ദാന്‍ വധിക്കപ്പെട്ടപ്പോള്‍
ഡ്രാക്കുള ഹുണിദൃയെതന്നെ അഭയം പ്രാപിച്ചു വലാക്കിയുടെ കിരിടാവകാശത്തിന് ഹംഗേറിയന്‍ സാമ്രാജ്യത്തിന്‍റെ പിന്തുണ നേടി.
തുര്‍ക്കികളെ പുറത്താക്കാനായി 1465-ല്‍ ഹംഗറി സെര്‍വിയ അധിനിവേശിച്ചപ്പോള്‍ ഡ്രാക്കുള വലാക്കിയിലെക്ക് നീങ്ങി അധികാരം
പിടിച്ചെടുത്തു ചോരയുടെയും ഇരുന്‍പിന്‍റെയും നീതിയുടെ കാലമായിരുന്നു
പിന്നിട് തര്‍ഗോവിസ്റ് തലസ്ഥാനമാക്കി ഭരിച്ച ഡ്രാക്കുള നിരവധി
ദുര്‍ഗങ്ങള്‍ നിര്‍മ്മിച്ചു കടുത്ത ശിക്ഷകളിലൂടെ തന്‍റെ ശത്രുക്കളെ
ഒന്നായി വകവരുത്തുകയും ചെയ്തു കുന്തത്തില്‍ കോര്‍ക്കല്‍പോലുള്ള
അതി ക്രുരമായ ശിക്ഷകള്‍ ഡ്രാക്കുളയ്ക്ക് ചുറ്റും ഭയത്തിന്റെ
പരിവേഷം നിര്‍മ്മിച്ചു വലാക്കിയന്‍ ഭരണത്തില്‍ നിര്‍ണായകസൃാധിനമുള്ള
ജന്മിമാരെയാണ് ഡ്രാക്കുള ക്രുരമായി ഉന്മുലനം ചെയ്തത്
തുര്‍ക്കിയും ഹംഗറിയും തമ്മിലുള്ള ശത്രുതയില്‍ ഹംഗറിയുടെ പക്ഷത്തായിരുന്നു ഡ്രാക്കുള ഹംഗേറിയന്‍ ചക്രവര്‍ത്തി മത്യാസ് കോര്‍ണിവാസിനൊപ്പം ചേര്‍ന്ന ഡ്രാക്കുളയെ സ്ഥാനഭൃഷ്ടനാക്കാന്‍ തുര്‍ക്കികള്‍ ശ്രമിച്ചെങ്കിലും നടന്നില്ല തുര്‍ക്കികള്‍ക്ക് കപ്പം കൊടുക്കുന്നതു
നിര്‍ത്തിയ ഡ്രാക്കുള 1461-62 ലെ മഞ്ഞുകാലത്ത് ഡാനൃുബ് നദി കടന്ന്‍
തുര്‍ക്കികളെ ആക്രമിച്ചു സെര്‍വിയാക്കും കരിങ്കടലിനും ഇടയിലുള്ള
പ്രദേശത്തു നടന്ന ഈ യുദധത്തില്‍ ഇരുപതിനായിരം പേര്‍ മരിച്ചെന്നാണ്
കണക്ക് ഇത് തുര്‍ക്കി സുല്‍ത്താന്‍ മെഹ്മദ് രണ്ടാമനെ ക്രുദധനാക്കി
അറുപതിനായിരം പേരുള്ള സൈന്യവുമായി സുല്‍ത്താന്‍ വലാക്കിയാക്ക്
നേരെ നീങ്ങി അതിന്റെ പാതി സൈന്യം മാത്രമുണ്ടായിരുന്ന ഡ്രാക്കുളയ്ക്ക്
പിടിച് നില്‍ക്കനായില്ല ഡ്രാക്കുള അവിടെ നിന്നും രക്ഷപെട്ടു
അതോടെ ഡ്രാക്കുളയുടെ സഹോദരന്‍ റാടുവിനെ രാജാവാക്കി തുര്‍ക്കി
പിന്‍വാങ്ങി ഹംഗറിയുമായി റാടു കൈകോര്‍ത്തതോടെ ഡ്രാക്കുള ഹംഗറിയുടെ തടവിലായി 1462-74 വരെ ഡ്രാക്കുള തടവില്‍ കഴിഞ്ഞു
എന്ന്‍ പറയപ്പെടുന്നു
ഡ്രാക്കുളയുടെ ഭാരൃ തുര്‍ക്കികളുടെ ആക്രമണസമയത്ത് രക്ഷപെടാനായി 1462-ല്‍ പൊയ്നാരി ദുര്‍ഗത്തില്‍ നിന്ന്‍ ആര്‍ഗസ് നദിയില്‍
ചാടിമരിച്ചു പ്രഭൃിയുടെ പുഴയെന്നാണ് ഇന്ന്‍ അര്‍ഗസ്‌ നദി വിളിക്കപ്പെടുന്നത്
തടവില്‍ നിന്നും മോചിതനായ ഡ്രാക്കുള നാലായിരം പേരുള്ള ഒരു
ചെറുസേനയുമായി തുര്‍ക്കികളെ നേരിട്ടങ്കിലും ഡ്രാക്കുള 1476-ല്‍ കൊല്ലപ്പെട്ടു
അവര്‍ ഡ്രാക്കുളയുടെ തലവെട്ടിയെടുത്ത് തേനിലിട്ട് ഇസ്താംബൂളിലേക്ക്
കൊണ്ടുപോയി എന്ന്‍ പറയപ്പെടുന്നു ഡ്രാക്കുളമരിച്ചുവെന്ന് സുല്‍ത്താന്‍ മെഹമ്മദിനെ ബോദ്യപ്പെടുത്താനായിരുന്നു ഇത്
ഡ്രാക്കുളയുടെ കബന്‍ധം ബുഖാറസ്റ്റിനടുത്തുള്ള സ്നോഗോവായിലെ
സന്യാസിമഠത്തില്‍ സംസ്കരിച്ചു
മരണശേഷം രചിക്കപ്പെട്ട ലഘുലേഖകളില്‍ നിന്നാണ് ഡ്രാക്കുളയുടെ
ഇരുണ്ടചിത്രം പുറംലോകമറിയുന്നത് വിശുദ്ധറോമാസാമ്രാജ്യം
പ്രസിദധപ്പെടുത്തിയ ലഘുലേഘകള്‍, റഷ്യന്‍പുരാവൃത്തങ്ങള്‍
ജര്‍മ്മന്‍ ലഘുലേഘകള്‍ തുടങ്ങിയവയില്‍ ഡ്രാക്കുളയുടെ
വ്യത്യസ്തചിത്രങ്ങള്‍ കിട്ടുന്നു അച്ചടിവിദൃ പ്രചരിച്ചുതുടങ്ങിയ യുറോപ്പില്‍
ബഹുജനങ്ങള്‍ക്ക് വായിച്ചു രസിക്കാനുള്ള കഥകളായാണ്
ഡ്രാക്കുളരേഖകള്‍ പ്രസിദധികരിക്കപ്പെട്ടത് ജര്‍മ്മന്‍ രചനകളില്‍
ഡ്രാക്കുള അമാനുഷികഭീകരജീവിയായി
റൊമാനിയന്‍ ഗ്രാമിണര്‍ക്കിടയില്‍ ഇന്നും പ്രാചരത്തിലുള്ള
നാടന്‍പാട്ടുകളില്‍ ഡ്രാക്കുള വിദേശീയരായ അധിനിവേശ
ശക്തികള്‍ക്ക് എതിരെ പൊരുതിയ ദേശിയനായകനാണ്
ഡ്രാക്കുളയെ രക്തപാനിയാക്കിയത് ബ്രാം സ്റ്റോക്കറായിരുന്നു വ്ലാദ്‌
ഡ്രാക്കുള്‍ മുന്നാമനെപ്പറ്റിയുള്ള വളരെ കുറച്ചു ധാരണകളും
വാംപയറുകളെ കുറിച്ചുള്ള മിത്തുകളും കൂട്ടിയിണക്കിയാണ്
ബ്രാം സ്റ്റോക്കര്‍ ഭീതിയുടെ സാഹിത്യത്തിലെ ഏറ്റവുംവലിയ മിത്തായ
ഡ്രാക്കുളപ്രഭുവിനെ സ്രഷ്ടിച്ചത്.