A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ജപ്പാനിൽ അണുബോംമ്പ് വീഴാൻ കാരണമായ വാക്ക്

ജപ്പാനിൽ അണുബോംമ്പ് വീഴാൻ കാരണമായ വാക്ക്...

'മൊകുസാറ്റ്സു' എന്നായിരുന്നു കുപ്രസിദ്ധമായ ആ ജാപ്പനീസ് വാക്കു്. Mokusatsu (黙殺?) / ( もくさつ する).
1945 ജൂലൈ...
ജപ്പാനും കൂട്ടാളികളായിരുന്ന ജർമ്മനിയും ഇറ്റലിയും മറ്റും യുദ്ധത്തിൽ തകർന്നു തരിപ്പണമായിട്ടുണ്ടായിരുന്നു അപ്പോഴേക്കും. അതിരുവിട്ട ആക്രമണത്തിന്റെയും പ്രതിരോധത്തിന്റേയും മൂർദ്ധന്യം അവസാനിച്ചുകഴിഞ്ഞു. മുഖ്യസഖ്യകക്ഷിരാഷ്ട്രങ്ങളുടെ തലവന്മാരായ ട്രൂമാൻ, ചർച്ചിൽ, ചിയാങ് കെയ്ഷക് എന്നിവർ പോട്സ്ഡാം എന്ന സ്ഥലത്തു് ഒത്തുചേർന്നു് ജപ്പാനു് കീഴടങ്ങാനുള്ള ഒരു അന്തിമശാസനം നൽകി.

ഈ അന്ത്യശാസനം ലഭിച്ച ഉടനെത്തന്നെ എന്തെങ്കിലും തീരുമാനം എടുക്കാൻ ജാപ്പനീസ് അധികാരികൾക്കു കഴിഞ്ഞില്ല. കീഴടങ്ങിയാലുള്ള വരുംവരായ്കകൾ ചർച്ച ചെയ്യാൻ അവർക്കു തെല്ലുകൂടി സമയം വേണമായിരുന്നു.
നമ്മുടെ നാട്ടിലെ ആക്രാന്തം പിടിച്ച ചാനലുകാരെ കണ്ടിട്ടില്ലേ? അതുപോലൊക്കെത്തന്നെയാണു് എല്ലാ നാട്ടിലും മാദ്ധ്യമപ്രവർത്തകർ. ജപ്പാനിലും സ്ഥിതി വ്യത്യാസമായിരുന്നില്ല.
ജൂലൈ 27നു് മന്ത്രിസഭാ ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ പ്രധാനമന്ത്രി കാന്റരോ സുസുക്കിയോടു് അവർ തിക്കിത്തിരക്കി ചോദിച്ചു:" എന്താ, എന്താ ഉണ്ടായേ? അവിടെ ഇപ്പോൾ എന്താ സംഭവിച്ചുകൊണ്ടിരിക്കുന്നേ?"
ആ സമയത്തു് ഉടനെ പ്രഖ്യാപിക്കാൻ തക്ക തീരുമാനങ്ങളൊന്നും എടുത്തിരുന്നില്ല.ആക്രാന്തം മൂത്ത പത്രലേഖകരോടു് അദ്ദേഹം പറഞ്ഞു, mokusatsu suru! ("തൽക്കാലം ഒന്നും പറയാനില്ല. മൗനം മാത്രം").
പിറ്റേന്നു രാവിലെത്തന്നെ പത്രങ്ങളിൽ അച്ചടിച്ചുവന്നതു് പക്ഷേ അങ്ങനെയായിരുന്നില്ല. "സഖ്യകക്ഷികളുടെ അന്ത്യശാസനം ജപ്പാൻ പുച്ഛിച്ചുതള്ളി!" എന്നായിരുന്നു.
ന്നൂറുകണക്കിനു ശാസ്ത്രജ്ഞന്മാരും കോടിക്കണക്കിനു പണവും മെനക്കെടുത്തി അണുബോംബുണ്ടാക്കി അതു പരീക്ഷിക്കാൻ കാത്തിരിക്കുകയായിരുന്നു അമേരിക്ക. പണി മുഴുവനാവുന്നതിനുമുമ്പേ യുദ്ധം കഴിഞ്ഞുപോയതിന്റെ സങ്കടത്തിലായിരുന്നു അവർ എന്നും പറയാം. ഇത്ര വലിയൊരു ഗൂളാപ്പ് ഒന്നു പരീക്ഷിച്ചുനോക്കാൻ പോലും അവസരം കിട്ടിയില്ലല്ലോ എന്നായിരിക്കാം അവർ ചിന്തിച്ചതു്.
തങ്ങളുടെ അതിശക്തമായ അൾട്ടിമേറ്റം (അന്ത്യശാസനം) ലഭിച്ചിട്ടും അതിനെ അവജ്ഞയോടെ പുച്ഛിച്ചുതള്ളിയ ജപ്പാനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ അമേരിക്ക തീരുമാനിച്ചു. അങ്ങനെയാണു് ആദ്യമായി ഒരു യഥാർത്ഥ ആറ്റം ബോംബ് നാഗരികതയ്ക്കുമേൽ പതിച്ചതു്.
mokusatsu എന്നാൽ ഒന്നിലധികം അർത്ഥങ്ങളുണ്ടു്. അഥവാ, ആ ജപ്പനീസ് വാക്കിന്റെ ഇംഗ്ലീഷിലേക്കും മറ്റുമുള്ള തർജ്ജമ കൃത്യമാവില്ല. സാഹചര്യമനുസരിച്ച് അർത്ഥവ്യത്യാസം വരാം.
'തൽക്കാലം ഒന്നും പറയാനില്ല; ആലോചിച്ചുകൊണ്ടിരിക്കുന്നു' എന്നൊക്കെയുള്ള അർത്ഥത്തിൽ പ്രധാനമന്ത്രി പറഞ്ഞ ആ വാക്കിനെ വാർത്താലഹരി ('സെൻസേഷൻ') കൂട്ടാൻ വേണ്ടി പത്രക്കാർ എഴുതിപ്പിടിപ്പിച്ചതു് "ഒരു മറുപടി പോലും അർഹിക്കാത്ത ആ അന്ത്യശാസനത്തെ ഞങ്ങൾ അപ്പാടെ അവഗണിച്ചിരിക്കുന്നു" എന്ന തരത്തിലാണു്.
'ലോകത്തിലെ ഏറ്റവും ദുഃഖപര്യവസായിയായ തർജ്ജമ' എന്നാണു് ആ സംഭവത്തെ പിന്നീട് പല ചിന്തകരും വിശേഷിപ്പിച്ചതു്.