ഏകദേശം 750 വർഷക്കാലംകേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്നമലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേർ ആണ്സാമൂതിരി. യൂറോപ്യന്മാർ Zamorin എന്നാണ് ഈ രാജാക്കന്മാരെ വിളിച്ചിരുന്നത്. ഇവരുടെ വംശംനെടിയിരിപ്പ് സ്വരൂപം എന്നാണ് അറിയപ്പെടുന്നത്. കുന്നലക്കോനാതിരിഎന്നും അവർ അറിയപ്പെട്ടിരുന്നു. ഏറാടിമാർ എന്നുകൂടി അറിയപ്പെട്ടിരുന്ന ഇവർക്ക് ചേരമാൻ പെരുമാളിൽ നിന്നും നാടുവാഴിസ്ഥാനം ലഭിച്ചതായി പറയപ്പെടുന്നു. മാനവിക്രമൻ, മാനവേദൻ എന്നിങ്ങനെ ഒരോ സാമൂതിരിമാരുടേയും പേരുകൾ മാറിമാറി വന്നിരുന്നു. പോർത്തുഗീസുകാർ വാസ്കോ ഡി ഗാമയുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചേർന്നത് ഒരു മാനവിക്രമൻ സാമൂതിരിയുടെ (1498) കാലത്താണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ചവരാണ് സാമൂതിരിമാർ. കോഴിക്കോട് ആസ്ഥാനമായി നിന്നുകൊണ്ട് പൊന്നാനിത്തുറയുയുടേയും ഭാരതപ്പുഴയുടേയും അതിനു തെക്കുള്ള പ്രദേശങ്ങളുടേയും അധീശത്വം നേടാനായുള്ള പരിശ്രമങ്ങൾ സാമൂതിരിമാർ നിരന്തരമായി നടത്തിപ്പോന്നു. ചത്തും കൊന്നും നാട് ഭരിക്കുവാനുള്ള അവകാശം ചേരമാൻ പെരുമാളിൽ നിന്ന് ലഭിച്ചു എന്നു പറയപ്പെടുന്ന സാമൂതിരിമാർക്ക് തുറമുഖങ്ങൾ വഴിയുള്ള കച്ചവടത്തിലൂടെ മദ്ധ്യകാല കേരളത്തിൽ ഏറ്റവും തിളക്കമേറിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞു. കൊച്ചി രാജവംശത്തിലും കോലത്തിരിമാരിലുമുണ്ടായിരുന്ന തരത്തിലുള്ള കുടുംബഛിദ്രങ്ങൾ സാമൂതിരിമാർക്കില്ലാതിരുന്നതും ഇതിനു മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.[1]
പേരിനു പിന്നിൽ
ക്രിസ്തുവർഷം 1422നു മുൻപ് ഒരു രേഖകളിലും സാമൂതിരി എന്ന പേർ ഇല്ല. മുഹമ്മദ്ബിൻ തുഗ്ലക്കിന്റെദൂതനായ ഇബ്ൻ ബത്തൂത്ത 1342 നും 1347നും ഇടക്ക് മൂന്നു തവണ കോഴിക്കോട് സന്ദർശിച്ചിട്ടുണ്ടെങ്കിലും കുന്നലക്കോനാതിരിയെന്നോ പൂന്തുറേശൻ എന്നോ ആണ് പരാമർശിച്ചു കാണുന്നത്. എന്നാൽ 1422ൽ പേർഷ്യന് രാജാവിന്റെ ദൂതനായ അബ്ദുൾ റസാഖ്, സാമൂതിരി എന്ന പേർ ഉപയോഗിച്ചതായി കാണുന്നുണ്ട്. [2] സാമൂതിരി എന്ന പദത്തിന്റെ ഉത്ഭവത്തെ പറ്റിയുള്ള രണ്ട് സ്രോതസ്സുകൾ ഇവയാണ്.
ബാർബോസയുടെ ഗ്രന്ഥത്തിൽ പറയുന്നപ്രകാരം നാട്ടൂകാർ താമൂരി എന്ന് പണ്ടേ വിളിച്ചിരുന്നു. ‘സ്വാമി’ ‘തിരി‘ എന്നീ രണ്ടു പദങ്ങൾ ചേർന്നാണ് ഇതുണ്ടായതെന്ന് അദ്ദേഹം പറയുന്നു. [3]എന്നാൽ മറ്റു ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ സമുദ്രത്തിന്റെ അധിപൻ എന്ന അർത്ഥത്തിൽ ആണ് ഈ പദം ഉണ്ടായത്, പിന്നീട് ലോപിച്ച് സാമൂതിരി ആയതാണ്. എന്തായാലും പതിനഞ്ചാം നൂറ്റാണ്ടിന്റെ പകുതിമുതൽ നെടിയിരിപ്പ് സ്വരൂപം സാമൂതിരി എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടാൻ തുടങ്ങി.ചോഴി സമുദ്രി എന്നൊരു മന്ത്രി ചേര രാജാക്കന്മാർക്ക് ഉണ്ടായിരുന്നു. അവർ പൂന്തുറ ഏറാടിമാർ ആയിരുന്നെന്നും അവർ പോറ+അള+തിരി, കുന്ന്+അല+തിരി പോലെ അർത്ഥം വരുന്ന സമുദ്ര+അധീശൻ എന്ന പേർ സ്വീകരിച്ചുവെന്നും അത് സാമൂതിരി ആയെന്നും കരുതുന്നു. [4]
എല്ലാ രാജാക്കന്മാരേയും പോലെ സ്ഥാനപ്പേരിൽ വളരെ കമ്പമുള്ളവരായിരുന്നു സാമൂതിരിമാരും. പൂന്തുറക്കോൻ, കുന്നലക്കോനാതിരി, സമുദ്രാധീശൻ എന്നിങ്ങനെ അറിയപ്പെട്ടിരുന്നതു കൂടാതെ പിൽക്കാലത്ത് ‘ശ്രീമദ്, സകലഗുണസമ്പന്നരാന, സകല ധർമ്മ പരിപാലകരാന, അഖണ്ഡിതലക്ഷ്മി പ്രസന്നരാന, മാഹാമെരുസമാനധീരരാന, മിത്രജനമനോരഞ്ജിതരാന രാജമാന്യ രാജശ്രീ കോഴിക്കോട് മാനവിക്രമസാമൂതിരി മഹാരാജാവ്' എന്നു കൂടി അവർ സ്ഥാനപ്പേർ സ്വീകരിച്ചു. [5]
ചരിത്രം
ക്രിസ്തുവർഷം 1347ലാണ് സാമൂതിരി ഭരണം തുടങ്ങിയതെന്ന് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു.[6]അവസാനത്തെ ചേരരാജവായചേരമാൻ പെരുമാൾ പെരുന്തുറയിൽ നിന്നു വന്ന മാനിച്ചനും വിക്കിരനും കൊക്കോഴിക്കോടും ചുള്ളിക്കാടും ദാനം ചെയ്തു എന്നാണ് പറയപ്പെടുന്നത്. സാമൂതിരിമാർ ആദ്യം ഏറാടിമാർഎന്നാണ് അറിയപ്പെട്ടിരുന്നത്.ഏറനാടിന്റെ ഉടയവർ എന്നും പരാമർശിച്ചു കാണുന്നുണ്ട്. പോളനാടിന്റെ അടുത്തുള്ള ഭൂവിഭാഗം ആണിത്. അക്കാലത്ത് ഇന്നത്തെ കോഴിക്കോടിനു ചുറ്റുമുള്ള പ്രദേശംപയ്യനാട് , പോളനാട്, പൂഴിനാട്എന്നിങ്ങനെ മൂന്നു നാടുകളായാണ് അറിയപ്പെട്ടിരുന്നത്. പോലൂർ,പൊലിയൂറ്, ചെല്ലൂറ്, ചേവൂർഎന്നിങ്ങനെ കോഴിക്കോട്പട്ടണത്തിനുചുറ്റുമുണ്ടായിരുന്ന ഇരുപത്തിരണ്ട് ഊരുകൾ ചേർന്നതായിരുന്നു പോളനാട്.പൊന്നാനിക്കു ചുറ്റുമുള്ള പ്രദേശമായിരിന്നു പൂഴിനാട്. ഏറാടിമാർ പോളനാടിന്റെ രാജാവായപോർളാതിരിയുടെസേനാനായകന്മാരായിരുന്നു. താമസിയാതെ അവർക്ക് നാടുവാഴി സ്ഥാനം ലഭിച്ചു.
1341ൽ പെരിയാർ നദിയിലുണ്ടായവെള്ളപ്പൊക്കം അന്നത്തെ പ്രധാന വാണിജ്യകേന്ദ്രമായ മുസിരിസ് (ഇന്നത്തെകൊടുങ്ങല്ലൂർ) തുറമുഖത്തെ നശിപ്പിച്ചപ്പോൾ മറ്റു ചെറിയ തുറമുഖങ്ങൾക്ക് പ്രാധാന്യം ഏറി.[7]അറബികളും മൂറുകളും കോഴിക്കോട് പ്രദേശത്തേയ്ക്ക് പ്രവർത്തന മേഖല മാറ്റി. ചാലിയത്തും ബേപ്പൂർഎന്നിവിടങ്ങളിലും കേന്ദ്രീകരിച്ച അറബികളും മുസ്ലീങ്ങളുമായും ഉള്ള വ്യാപാരത്തിന്റെ മേൽനോട്ടക്കാരായതിനാൽ ഏറാടിമാർ അവരുമായി അടുപ്പത്തിലായിരുന്നു. ഏറാടിമാരുടെ (നെടിയിരിപ്പ് സ്വരൂപം) മേൽകോയ്മ അവർ അംഗീകരിച്ചുപോരുകയും ചെയ്തു.
പോർളാതിരിമാരെ കീഴ്പ്പെടുത്തുവാനുള്ള സഹായ വാഗ്ദാനങ്ങൾ മുസ്ലീങ്ങളും മൂറുകളും വാഗ്ദാനം ചെയ്തു. ആദ്യം ആൾപ്പാർപ്പില്ലാത്ത ചുള്ളിക്കാട് പ്രദേശം കൈക്കലാക്കി, പിന്നീട് കോഴിക്കോട് പട്ടണത്തിലെ മുസ്ലിങ്ങളെ സ്വാധീനിച്ച് കുറ്റിച്ചിറ കൊട്ടാരത്തിൽ പോർളാതിരിക്ക് താമസിക്കാൻ കഴിയാത്ത സ്ഥിതിയാക്കി. പോർളാതിരിയെ മുസ്ലീങ്ങൾ പീഡിപ്പിക്കാനും തുടങ്ങി. പോർളാതിരി കോഴിക്കോടു വിട്ടു. എന്നാൽ യുദ്ധം കോഴിക്കോട്-വയനാട് പാതയിൽ വച്ചായപ്പോൾ പോർളാതിരി പിടിച്ചുനിന്നു. എങ്കിലും കുതന്ത്രങ്ങളും കാലുമാറ്റങ്ങളുമെല്ലാമായപ്പോൾ പോർളാതിരി അടിയറവു പറഞ്ഞു. യുദ്ധത്തിൽ പരാജിതനായിട്ടും പോർളാതിരി നെടിയിരിപ്പിന്റെ സാമന്തനായിരിക്കാൻ ഇഷ്ടപെട്ടില്ല (പണ്ട് സാമന്തപദവിയോടെ രാജ്യം തിരിച്ചുകൊടുക്കുന്ന രീതിയുണ്ടായിരുന്നു). അന്നു മുതൽ തെക്കു ബേപ്പൂർ അഴി മുതൽ വടക്ക് ഏലത്തൂർ വരെയുള്ള കോഴിക്കോട് പട്ടണം സാമൂതിരിയുടെ അധീനതയിലായി.
1498ൽ വാസ്കോ ഡ ഗാമകാപ്പാട്ടെത്തുന്നത് മലബാർ തീരത്തെപ്പറ്റി പോർത്തുഗലിൽ ലഭ്യമായ വിവരണങ്ങളിലൂടെയാണ്. അന്ന് സാമൂതിരി പൊന്നാനിയിലാണ് താമസം. അന്നത്തെ നഗരവും തുറമുഖവും പാശ്ചാത്യനാടുകളുടേതുമായി തുലനം ചെയ്യാവുന്ന രീതിയിലുമായിരുന്നു. പോർത്തുഗീസുകാരെ വരവേറ്റെങ്കിലും മൂറുകളുടെ എതിർപ്പുണ്ടായിരുന്നു. ഇതുമൂലം കബ്രാൾ രാഷ്ട്രീയമായികൊച്ചിക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തത്. തന്മൂലം അവർ കൊച്ചിയെ പ്രധാന കേന്ദ്രമാക്കി. കബ്രാൾ കൊച്ചിയുടെ സംരക്ഷകനായി. 1503ൽ സാമൂതിരി കൊച്ചി ആക്രമിച്ചു. ഇതിനുശേഷമാണ് പോർത്തുഗീസുകാർക്ക് കൊച്ചിക്കോട്ടകെട്ടാൻ അനുമതി ലഭിച്ചത്. കൊച്ചിയിൽ നിന്ന് കുരുമുളക് ലഭിച്ചിരുന്ന അതേ വിലയ്ക്ക് പോർത്തുഗീസുകാർക്ക് നൽകാൻ സാമൂതിരിയും തയ്യാറായി. കൊച്ചിക്കെതിരെ യുദ്ധത്തിൽ പകരം സാമൂതിരിയെ സഹായിക്കാമെന്ന് പോർത്തുഗീസുകാർ വാഗ്ദാനം ചെയ്തു. എന്നാൽ സാമൂതിരിയുമായി രമ്യതയിൽ അധികകാലം കഴിയാൻ അവർക്ക് സാധിച്ചില്ല, 1525ൽ കോഴിക്കോടെ പറങ്കിക്കോട്ട സാമൂതിരി തകർത്തു. പകരം പറങ്കികൾ 1531ൽ ചാലിയത്ത് കോട്ട് സ്ഥാപിച്ചു. 1571ൽ സാമൂതിരി ഈ കോട്ടയും തകർത്തു. ഇതിനുശേഷം ഒരു വിദേശകോട്ടയും കോഴിക്കോട് 1766ൽ സാമൂതിരിയുടെ തകർച്ച വരെ ഉണ്ടായിട്ടില്ല.
സാമൂതിരി തന്റെ സിംഹാസനത്തിൽ, 1898-ൽ വെലോസൊ സൽഗഡോ വരച്ചചിത്രം.