യുനെസ്‌കോ ലോക പൈത്യക പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ പുരാതന നിർമിതിയാണ് റാണി കി വാവ് (Queen’s step well). ഗുജറാത്തിലെ പട്ടാൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തുള്ള പുരാതന കിണറാണ് റാണി കി വാവ് എന്നറിയപ്പെടുന്നത്.ഭർത്താവിന്റെ ഓർമക്കായി സോളാങ്കി രാജവംശത്തിലെ ഭീംദേവ് ഒന്നാമന്റെ പത്നി ഉദയാമതിയാണ് 1063 ൽ ധാരാളം പടവുകളുള്ള ഈ വിസ്മയ കിണർ നിർമിച്ചത്.കിണറ്റിലേക്കുള്ള പടികളും തൂണുകളും ചുമരിലെ കൊത്തുപണികളുമാണ് റാണി കി വാവിനെ ആകർഷണീയമാക്കുന്നത്.സങ്കീർണവും വിചിത്രകരവുമായ മാറുഗുർജാര വാസ്തുവിദ്യാ ശൈലിയിലാണ് ഈ പൈത്യകസ്‌മാരകം നിർമിച്ചിരിക്കുന്നത്.റാണി കി വാവിലെ കൊത്തുപണികളിൽ പ്രധാനമായും മഹാവിഷ്ണുവിന്റെ അവതാരങ്ങളെയാണ് ആലേഖനം ചെയ്തിരിക്കുന്നത്.64 മീറ്റർ നീളവും 30 മീറ്റർ ആഴവും 20 മീറ്റർ വീതിയുമുള്ള ഈ കിണറിൽ ഏഴു നിലകളിലായി പടവുകൾ നിർമിച്ചിരിക്കുന്നു.ഇതിൽ നാലാം നിലയിലാണ് ഏറ്റവും ആഴത്തിലുള്ള പടവുകൾ സ്ഥിതി ചെയ്യുന്നത്.1980 ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉത്ഖനനത്തിലൂടെ കണ്ടെത്തിയ ഈ നിർമിതിയെ ചരിത്രപരമായ അതിന്റെ പ്രാധാന്യം മനസിലാക്കി 2014 ൽ യുനെസ്‌കോ ലോക പൈത്യക പട്ടികയിൽ ഉൾപ്പെടുത്തി
റാണി കി വാവ് (Queen’s step well)