A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പെരുമൺ തീവണ്ടി ദുരന്ദം





1988 ജൂലായ് 8ന് കൊല്ലംജില്ലയിലെ പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ - കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സ് അഷ്ടമുടി കായലിലേക്ക് മറിഞ്ഞു ഉണ്ടായ അപകടമാണ് പെരുമൺ തീവണ്ടി ദുരന്ദം.എഞ്ചിൻ പെരുമൺ പാലം കടന്ന് നിമിഷങ്ങൾക്കുള്ളിൽ 14 ബോഗികൾ അഷ്ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു.കേരളത്തിൽ നടന്ന വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നാട്ടുകാരും പോലീസും ,ഫയർ സർവീസും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായാണ് പെരുമൺ ദുരന്തത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാൻ കഴിഞ്ഞത്.എവിടെത്തേയും പോലെ അപകടം കാണാൻ എത്തിയ ജനങ്ങൾ അന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാക്കി എന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും ആരോപിച്ചിരുന്നു .ദുരന്തമാസ്വാദിക്കാൻ വേണ്ടി മാത്രം ദൂരെ ദിക്കിൽ നിന്നും പെരുമണിൽ തടിച്ചുകൂടി. പിന്നീട് ശവത്തിന്റെ ദുർഗന്ധം പരന്ന്നു തുടങ്ങിയപ്പോൾ കാഴ്ചക്കാർ പിൻവാങ്ങി തുടങ്ങി.അഞ്ച് ദിവസം കഴിഞ്ഞിട്ടും വെള്ളത്തിലാണ്ട് കിടന്നിരുന്ന ബോഗികളിൽ നിന്നും മൃതശരീരങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ചെറു വഞ്ചികളിലും , വള്ളങ്ങളിലും മറ്റും സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തിയത് .സ്വജീവൻ അവഗണിച്ച് നാല്പതോളം പേരെ മരണവക്കിൽ നിന്ന് രക്ഷിച്ച് ,രക്ഷാപ്രവർത്തനത്തിനിടയിൽ അപകടം സംഭവിച്ചു രോഗിയായി മാറിയ കൊടുവിള സ്വദേശി വിജയൻ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർക്ക് അന്നത്തെ റെയിൽവെ മന്ത്രി മാധവറാവു സിന്ധ്യ വാഗ്ദാനം ചെയ്ത പാരിതോഷികം പോലും പൂർണമായും നൽകിയിട്ടില്ല.
ദുരന്തത്തിന്റെ കാരണത്തിനായി പല അന്വേഷണങ്ങളും, പലതരം കണ്ടെത്തലുകളും ഉണ്ടായി .അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ബാംഗ്ലൂരിലെ റെയിൽ സേഫ്റ്റി കമ്മീഷണർ സൂചിപ്പിച്ചിരുന്നു. പീന്നീട് റയിൽവേയുടെ മുഖം രക്ഷിക്കാനായി വിചിത്രമായ ഒരു ന്യായം അദ്ദേഹം മുന്നോട്ട് വെച്ചു . ഐലൻഡ് എക്സ്പ്രസ്സ് അപകടത്തിൽ പെടാൻ കാരണം ടൊർണാഡോ പോലുള്ള ചുഴലികാറ്റ് ആയിരുന്നു എന്നാണ് അവരുടെ വിചിത്ര ന്യായം .ദുരന്തം നടന്ന ദിവസം പാലത്തിലും പാലത്തിനു സമീപത്തും പാളത്തിൽ അറ്റകുറ്റ പണികൾ നടക്കുകയായിരുന്നു. എൻജിൻ പാളം തെറ്റിയത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബോഗികൾ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്ക് വീഴുകയാണുണ്ടായതെന്ന് റെയിൽവേ അധികൃതർ ഒഴികെ ബാക്കിയെല്ലാവരും വിശ്വസിക്കുന്നു.സംഭവ ദിവസം രാവിലെ തന്നെ പെരുമൺ പാലത്തിന്‌ സമീപം വളവുകളിൽ ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ പാളം തെറ്റാതിരിക്കാനായുള്ള പണികൾ നടന്നിരുന്നു. ജാക്കി വെച്ച്‌ പാളം ഉയർത്തിയ ശേഷം മെറ്റൽ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്‌. ഈ സമയം ട്രെയിനുകൾ വന്നാൽ ജീവനക്കാരൻ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച്‌ എഞ്ചിൻ ഡ്രൈവർ ട്രെയിനിന്റെ വേഗത പത്ത്‌ കിലോമീറ്ററിൽ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നാണ്‌ നിയമം. എന്നാൽ അപകടസമയം ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ അടുത്ത കടയിൽ പോയിരുന്നു എന്ന് പിന്നീട് കണ്ടെത്തി .അന്വേഷണം പലവഴിക്ക് പുരോഗമിച്ചെങ്കിലും,ഔദ്യൊഗിക തലത്തിലെ അന്വേഷണത്തിന് ചുക്കാൻ പിടിച്ച മുൻ വ്യോമസേനാ ഉദ്യൊഗസ്ഥനായ സി.എസ്. നായിക് നടത്തിയ അന്വേഷണത്തിലും ടൊർണാഡോ കാര്യം അടിവരയിട്ടതോടെ പിന്നെ അന്വേഷണമൊന്നും നടന്നില്ല.ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട്‌ പാർലമെന്റിൽ പോലും വെക്കേണ്ട എന്ന കീഴ്‌വഴ്ക്കം ഇത്‌ തങ്ങളിൽ തന്നെ ഒതുക്കിതീർക്കാൻ റെയിൽവെക്ക്‌ സഹായകമായി.എന്നാൽ പരിസര വാസികളുടെ വാക്കുകളിൽ നിന്നും അവിടെ അന്ന് വെറും ചാറ്റൽ മഴയും,ചെറിയൊരു കാറ്റും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് വ്യക്തമാണ്.അപകടത്തിന്റെ യഥാർത്ഥ കാരണം ഇന്നും ചുരുളഴിയാതെ ഇരിക്കുന്നു.
അപകട സമയത്തു ഐലന്റ്‌ എക്സ്പ്രസ്‌ 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക്‌ സ്പീഡ്‌ മീറ്ററിൽ ഇത്‌ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിൻ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങൾ അന്നത്തെ തടി സ്ലീപ്പറിൽ ഉണ്ടായിരുന്നു.
അപകടത്തിനു ശേഷം റെയിൽവെ പെരുമണിൽ ഒരു പുതിയ പാലം നിർമ്മിച്ചു. ദുരന്ത സ്തലതിനടുത് ഒരു സ്മാരകം സ്ഥാപിച്ചിട്ടുണ്ട് .ദുരന്തം നടന്ന സ്ഥലത്ത് റെയിൽവേ നിർമിച്ച സ്മൃതി മണ്ഡപം വർഷങ്ങളായി കാടുപിടിച്ച് കിടക്കുകയായിരുന്നു. റെയിൽവേയുടെ കൈവശമുള്ള ഈഭൂമി തങ്ങൾക്ക് കൈമാറണമെന്ന് സംഘടനകൾ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഇതെല്ലാം അവഗണിച്ചു. മാത്രമല്ല വികസനമെന്ന പേരിൽ അധികൃതർ സ്മൃതി മണ്ഡപം പലതവണ മാറ്റിസ്ഥാപിക്കുകയും ചെയ്തു.ദുരന്തത്തിൽ മരിച്ചവരുടെ ഓർമക്കായി എല്ലാ വർഷവും ഇതേ ദിവസം സ്‌മൃതി മണ്ഡപത്തിൽ നാട്ടുകാർ പുഷ്‌പാർച്ചന നടത്തുന്നു .
ദുരന്തത്തെക്കുറിച്ച്‌ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും ഇതുവരെയും ഫലം കണ്ടിട്ടില്ല.105 പേരാണ്‌ ദുരന്തത്തിൽ മരണപ്പെട്ടതെന്നിരിക്കെ ഇതിൽ മുപ്പതോളം പേർക്ക്‌ ഇനിയും നഷ്ട പരിഹാരം ലഭിച്ചിട്ടില്ല. ഇത്‌ സംബന്ധിച്ച നടപടികൾ സർക്കാർ ഉപേക്ഷിച്ച നിലയിലാണ്‌. പെരുമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 1990ൽ നിർമിച്ച പെരുമൺ ദുരന്ത റിലീഫ്‌ കേന്ദ്രം 23 വർഷമായിട്ടും അടഞ്ഞുകിടക്കുകയാണ്‌.
പുതിയ പെരുമൺ പാലത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ ഇന്നും കാണാൻ സാധിക്കും , ദുരന്തത്തിന്റെ രഹസ്യത്തെ ഉള്ളിലൊളിപ്പിച്ചുകൊണ്ട് അപകടത്തിൽ പെട്ട ട്രെയിനിന്റെ ഭാഗങ്ങളും , സ്‌മൃതിമണ്ഡപവും ....