പസഫിക്ക് സമുദ്രത്തിലെ മാർഷൽ ദ്വീപുകളിൽ അമേരിക്കയ്ക്ക് നിർണ്ണയ ക സ്വാധീനമുണ്ട്.ഒരു കൈ കൊണ്ട് സാമ്പത്തിക സഹായം നൽകുമ്പോൾ മറുകൈ കൊണ്ട് ആണവ പരീക്ഷണങ്ങൾ നടത്തിയ ചരിത്രവും മുണ്ട്
പസഫിക്ക് സമുദ്രത്തിലെ ഒരു ദ്വീപു രാഷ്ട്രമാണ് മാർഷൽ ദ്വീപുകൾ എകദേശം 68.000 വരും മാർഷൽ ദ്വീപുകളിലെ ജനസംഖ്യ - മാർഷൽ ദ്വീപുകൾ 'B.Cരണ്ടാം സഹസ്രാബ്ദത്തിൽ മൈക്രോനേഷ്യയിൽ നിന്നുള്ള കോളനി സ്ഥാപകർ മാർഷൽ ദ്വീപുകളിൽ താമസം തുടങ്ങിയിരുന്നു. യൂറോപ്യന്മാർ ഈ ദ്വീപു സമൂഹം ആദ്യമായി കണ്ടത് 1526 ഓഗസ്റ്റിലാണ്.സ്പ നിഷ്പര്യവേഷകനായ അലോൺസോ ഡെസാല സാറാണ് ഈ ദ്വീപുകൾ ആദ്യമായി കണ്ടെത്തിയ യൂറോപ്യൻ സ്പെ'യി നിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും മറ്റ് കപ്പലുകൾ പിന്നാലെ എത്തി. ദ്വീപുകൾക്ക് ഇപ്പോഴുള്ള പേര് ബ്രിട്ടീഷ് പര്യവേഷകനായ ജോൺ മാഷൽ എന്നയാളുടെ പേരിൽ നിന്നണ് ലഭിച്ചത് 1874 -ൽ സ്പാനിഷ് ഈസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്ന ഈ ദ്വീപുകൾ 1884-ൽ ജർമനിക്ക് വിൽക്കപ്പെട്ടു 1885-ഓടെ ദ്വീപുകൾ ജർമ്മൻ ന്യൂഗിനിയുടെ ഭാഗമായി '- ഒന്നാം ലോക മഹായുദ്ധത്തിനിടെ ജപ്പാൻസാമ്രാജ്യം മാർഷൽ ദ്വീപുകൾ പിടിച്ചടക്കി
1919-ൽ ജൂൺ 28-ജർമ്മനി പസഫിക്കിലെ എല്ലാ അധിനിവേശ പ്രദേശങ്ങളും ഉപോക്ഷിച്ചതായി പ്രഖ്യാപിക്കുകയും എല്ലാ പ്രദേശങ്ങളും ജപ്പാന്റെ മേൽനോട്ടത്തിൽ വരുകയും ചെയ്തു
രണ്ടാം ലോകമഹായുദ്ധത്തിനിടെ അമേരിക്കൻ ഐക്യനാടുകൾ ഈ ദ്വീപുകൾ 1944 പിടിച്ചെടുത്തു ,ജപ്പാന്റെ സൈന്യത്തിന്റെ ഘടകങ്ങളെ നശിപ്പിക്കുകയോ, ഒറ്റപ്പെടുത്തുകയെ ചെയ്താണ് അധിനിവേശം നടത്തിയത്.ഈ ആക്രമണത്തിൽ നിരവധി സാധാരണക്കരയ ആളുകൾക്കും ജീവൻ നഷ്ടപെടുകയുണ്ടായി.1946-മുതൽ 1958 വരെ അമേരിക്കൻ ഐക്യനാടുകൾ മാർ ഷൽ ദ്വീപുകളിൽ 67 ആണവ പരീക്ഷണ ങ്ങളാണ് മാർഷദ്വീപുകളിൽ നടത്തിയത് ഈ 12 വർഷക്കാലത്തെ ആണവ സ്ഫോടനങ്ങയുടെ ശോഷി മൊത്തത്തിലെടുത്ത് ഭാഗിച്ചാൽ പ്രതിദിനം 1.6 ഹിരോഷിമ സ്ഫോടനങ്ങൾക്കു തുല്യം വരുമിത്.
(1979-ൽ മാർഷൽ ദ്വീപ് ഭരണകൂടം സ്ഥാപിക്കപ്പെടുകയും രാജ്യം സ്വയം ഭരണ ധികാരം നേടുകയും ചെയ്തിരുന്നു) പതിറ്റാണ്ടുകൾക്ക് മുമ്പ് ആണവ പരീക്ഷണങ്ങൾ മൂലമുണ്ടായ ആണവ മാലിന്യങ്ങളാണ് ഇപ്പോഴും മാർഷൽ ദ്വീപുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
ഇരുപത്തൊൻപത് അറ്റോളുകളും അഞ്ച് ഒറ്റപ്പെട്ട ദ്വീപുകളുമാണ് രാജ്യത്തുള്ളത്.രണ്ട് ദ്വീപു സമൂഹങ്ങളായണ് ഇവ കാണപ്പെടുന്നത് '
ഇതിൽ 24 ദ്വീപുകളിൽ മനുഷ്യവാസമുണ്ട് ഭൂരിഭാഗം ദ്വീപു പ്രദേശങ്ങളും സമുദ്രനിരപ്പിൽ ലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ചില ദ്വീപുകൾ അണുബോം-ബിട്ടതിനെ തുടർർന്ന് കടലിൽ മുങ്ങിട്ടുണ്ട്. 1952-ൽ അമേരിക്കയുടെ ആദ്യ ഹൈ ഡ്രജൻ ബോംബപരീക്ഷണത്തോടെ എ ല്യൂഗലാബ് എന്ന ദ്വീപ് തന്നെ അപ്രത്യക്ഷമായി
ഭൂമി ശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ചെറിയ പ്രദേശമായതിനാൽ തന്നെ വലിയ യുദ്ധങ്ങൾക്ക് സാധ്യതയില്ലത്ത മാർഷൽ ദ്വീപുകളായിരിക്കാം ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആണവ പരീക്ഷണങ്ങൾ നേരിട്ട പ്രദേശം 1954-ൽ അമേരിക്ക നടത്തിയ കാസിൽ ബ്രാവേ ആണവ പരീക്ഷണം ഹിരോഷിമ ആണവ സ്ഫേനത്തിന്റെ ആയിരം മടങ്ങ് ശേഷിയുള്ളതായിരുന്നു.ഇതേ തുടർന്ന് മാർഷൽ ദ്വീപുവാസികൾ ' ഐക്യരാഷ്ട്രസഭയെ സമീപിക്കുകയും ചെയ്തു.ആഗോള തലത്തിൽ ഉയർന്ന എതിർപ്പുകളെ തുടർന്ന് അമോരിക്ക 1958- മാർഷൽ ദ്വീപുകളിലെ ആണവപരീക്ഷണം അവസാനിപ്പിച്ചു എന്നാൽ അപ്പോഴോക്കും തീർക്കാനാവാത്ത നഷ്ടം മാർഷൽ ദ്വീപുകൾക്ക് സംഭവിച്ചിരുന്നു' ' - 1986-ൽ ഉണ്ടാക്കി കരാർ അനുസരിച്ച് 150 മില്യൻ ഡോളർ നഷ്ടപരി ഹരമായി മാർ ഷൽ ദ്വീപുകൾക്ക് അമേരിക്ക നല്കി.പക്ഷെ ദ്വീപിന്റെ സന്തുലനാവസ്ഥയെയും നിലനില്പിനെത്തന്നെയും തകിടം മറിക്കുന്ന ആണപരീക്ഷണങ്ങൾ, ഒരു തീരാം ദുരിതമായി നിലനില്ക്കുന്നു