ആമസോൺ കാടിനുള്ളിൽ കണ്ടെത്തിയ നാഗരികത
1867 ഇൽ ബ്രിട്ടനിൽ ജനിച്ച പര്യവേഷകനായ Percival Harrison F
awcett ഭൂപട നിർമാണത്തിലും പുരാവസ്തു ഗവേഷണത്തിലും അതീവ താല്പര്യം ഉള്ള ആൾ ആയിരുന്നു . ബൊളീവിയ യും ബ്രസീലും തമ്മിൽ ഉണ്ടായ അതിർത്തി തര്ക്കത്തില് മധ്യസ്ഥത വഹിക്കാൻ ബ്രിട്ടനെ നിയോഗിച്ചു .ബ്രിട്ടൻ അതിനു വേണ്ടി ഫൗസ്റ്റ് നെ നിയമിച്ചു . കാടുകൾ കയറിയും അതിർത്തി നിർണയിച്ചും അദ്ദേഹത്തിന് അതിൽ നല്ല പ്രാവീണ്യം ഉണ്ടായിരുന്നു . അതിനായി അദ്ദേഹം 1907 ഇൽ ആമസോൺ കാടുകളിലെത്തി പര്യവേഷണം ആരംഭിച്ചു. 62 അടി നീളം ഉള്ള അനാക്കോണ്ടകളെ കുറിച്ചും ലോകം കണ്ടിട്ടില്ലാത്ത മൃഗങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ആമസോൺ കാടിനടുത്തുള്ള ലോക്കൽ ആളുകളുമായി സൗഹൃദം സ്ഥാപിച്ചു 1908 അവരേം കൂടെ കൂട്ടി ഒരു പര്യവേഷക സംഘം രൂപികരിച്ചു . ബൊളീവിയ പെറു എന്നി രാജ്യങ്ങൾക്കു നടുവിലുള്ള ഹീത്ത് നദി യുടെ ഉറവിടം കണ്ടിപിക്കാൻ ചെങ്ങാടങ്ങൾ ഉണ്ടാക്കി യാത്ര തിരിച്ചു . അവിടെ പോയവർ ആരും തിരിച്ചു വന്നിട്ടില്ല എന്ന് സൗഹൃദം സ്ഥാപിച്ച ആദിവാസികൾ നിർദ്ദശം കൊടുത്തു . ഇത് കാര്യമാക്കാതെ ഫൗസ്റ്റ് സംഘത്തെ കൂട്ടി യാത്ര തിരിച്ചു .
നല്ല വലിപ്പവും നീളവും ഉള്ള പുഴയിൽ ദൂരെ അവർ ഒരു ബോട്ട് കാണാൻ സാധിച്ചു കൂടുതൽ അടുത്തെത്തും തോറും അതിൽ ഒരാൾ ഉണ്ടെന്നു അവർക്കു മനസിലായി . അവർ അയാളെ ഉറക്കെ വിളിക്കാൻ ശ്രെമിച്ചു . ബോട്ട് ന്റെ അടുത്തെത്തിയപ്പോൾ അവർക്കു മനസിലായി അത് വെറും ശരീരം മാത്രം ആണെന് . ആൾ മരിച്ചു ഇരിക്കുകയാണെന്നു . വളരെ പെട്ടന്ന് ഇരുസൈഡ് ഇത് നിന്നും അമ്പു കളുടെ പ്രവാഹം . ഫൗസ്റ്റ് വെള്ളത്തിലേക്ക് എടുത്തു ചാടി . വെള്ളത്തിൽ പിരാന മൽസ്യം ഉണ്ടെന്നു അറിഞ്ഞ ഫൗസ്റ്റ് തിരിച്ചു ബോട്ട് ഇത് കയറി. കുറച്ചു പേരെ നഷ്ട പെട്ടെങ്കിലും അവർ പാത തുടർന്നു . സർവൈ നടത്തി ഭൂപടം രേഖപെടുത്തി .
ഭക്ഷണം തീർന്നതിനാൽ മൃഗങ്ങളെ വേട്ടയാടുന്നതിനു വേണ്ടി ഫൗസ്റ്റ് കാട്ടിലേക്ക് ഇറങ്ങി അവിചാരിതമായി അവിടെ ഉടഞ്ഞ മണ്ണ് പത്രങ്ങൾ അദ്ദേഹത്തിന്റെ ശ്രെദ്ധയിൽ പെട്ടു. പുരാവസ്തു ഗവേഷകൻ കൂടിയായ അദ്ദേഹം മണ്ണ് പത്രങ്ങൾ പിന്തുടർന്ന് പോയി . ഹൈറോഗ്‌ലൈഫിക്‌സ് ഭാഷ എഴുതിയ ഒരു ക്ഷേത്രം കണ്ടു. ഇനിയും ഉള്ളിൽ പോയാൽ ഒരു വലിയ നാഗരികത കാണാൻ സാദിക്കും എന്ന് മനസിലായി.
കൂടെ വന്നവർ ഭക്ഷണം ഇല്ലാത്തതുകൊണ്ടും തളർച്ച കാരണവും പിന്മാറിയപ്പോൾ ഫൗസ്റ്റ് തിരിച്ചു ബ്രിട്ടനിലേക്ക് പോയി . ഗംഭീര സ്വീകരണം നൽകി ബ്രിട്ടീഷ് ജനത അദ്ദേഹത്തെ ആദരിച്ചു . ആമസോൺ കാടുകളിലെ നാഗരികതയെ കുറിച്ച് ഫൗസ്റ്റ് ബ്രിട്ടീഷ് ജിയോളജിസ്റ് കളോട് വിവരിച്ചു അവർ ആരും അത് വിശ്വസിക്കാൻ തയാറായില്ല. 1914 ഇൽ പിന്നെയും അതിനു പിറകെ പോയ അദ്ദേഹം രണ്ടു മൂക്ക് ഉള്ള നായ
Double-nosed Andean tiger hound കണ്ടെത്തി . കണ്ടുപിടിക്കാൻ കഴിയാത്ത ആ നാഗരികതയെ Z എന്ന് വിളിച്ചു . 1753 ഇൽ ഹൈറോഗ്‌ലൈഫിക്‌സ് എഴുതപെട്ട കുറച്ചു രേഖ കളും ലഭിച്ചു ഇത് ഇപ്പോൾ റിയോ ഡി ജെനീറോ ഇലെ ലൈബ്രറി ഇത് സൂക്ഷിക്കുന്നു . ഒന്നാം ലോക മഹായുദ്ധം തുടങ്ങുന്ന സമയം ആയപ്പോൾ അദ്ദേഹം തിരിച്ചു പോയി പിന്നീട്
1925 ഇൽ അദ്ദേഹം മകൻ ജാക്ക് മൊത്തു Z കണ്ടെത്തുന്നതിന് യാത്ര തിരിച്ചു . ആ യാത്ര ഇപ്പോളും ഒരു മിസ്ടറി ആയി അവശേഷിക്കുന്നു. മെയ് 29 നു അദ്ദേഹം ഭാര്യക്കു അയച്ച കത്ത് മാത്രം ആണ് അവസാന കമ്മ്യൂണിക്കേഷൻ . യാത്ര തുടങി എന്ന ഉള്ളടകോതോടെ ഉള്ള കത്ത് . റെഡ് ഇന്ത്യൻസ് ന്റെ കയ്യിൽ അകപ്പെട്ടു എന്ന് നിഗമനം ഉണ്ടെകിലും . എന്തായി എന്ന് ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചില്ല .
ഫൗസിറ്റ് ന്റെ ഭാര്യ മരണം വരെ അവരുടെ തിരിച്ചു വരവ് പ്രതീക്ഷിച്ചു.
അതിനു ശേഷം ഒരുപാട് പര്യവേഷകർ ഇവരെ തേടി പോയെഗ്ഗിലും ഒന്നും കണ്ടത്താൻ സാധിച്ചില്ല
2005 ഇൽ പോയ സംഘ ഒരു നാഗരികത കണ്ടുപിടിക്കുകയും ചെയ്തു
കാടിനുള്ളിൽ ഒരു രാജ്യം തന്നെ കണ്ടെടുത്തു 20 ഓളം വരുന്ന നഗരങ്ങളും ചെറു ഗ്രാമങ്ങളും 50000 ത്തോളം പേര് താമസിച്ചിരുന്ന സ്ഥലമായി ഇത് കണക്കാക്കപ്പെടുന്നു . ഫൗസ്റ്റ് തേടിയ സ്ഥലം ഇപ്പോളത്തെ അർച്ചിയോളോജിക്കൽ സൈറ്റ് ആയ Kuhikugu ആണെന്ന് കരുതപ്പെടുന്നു . യൂറോപ്യൻസ് നിന്ന് പടർന്ന പകർച്ച വ്യാദി മൂലം നശിച്ചു പോയതാണെന്നും പറയുന്നു . 1500 വര്ഷം മുൻപ് മുതൽ 400 വര്ഷം മുൻപ് വരെ ആയിരുന്നു ഇവരുടെ കാലഘട്ടം . 7700 squre മൈൽ നീണ്ടു കിടക്കുന്ന നാഗരികത ആയിരുന്നു .