ഋഗ്വേദത്തിൽ പലവുരു പരാമർശിച്ചിട്ടുള്ള നദിയാണ് സരസ്വതി നദി .യമുനാനദിക്കും സത്ലജ് നടിക്കും ഇടയിലുള്ള ഭൂപ്രദേശത്തുകൂടിയാണ് ഈ നദി ഒഴുകിയിരുന്നത് എന്ന് റിക് വേദം സാക്ഷ്യപ്പെടുത്തുന്നു .എന്നാൽ മഹാഭാരതത്തിൽ സരസ്വതി നദി മരുഭൂമിയിലേക്ക് മറഞ്ഞു പോയി എന്ന് സൂചിപ്പിക്കുന്നു .റിക്വെദകാലഘട്ടത്തിനും മഹാഭാരതത്തിലെ കാലത്തിനു മിടയിലാണ് ഈ നദി അപ്രത്യക്ഷമായത് .ഇന്നേക്ക് മൂവായിരത്തി അഞ്ഞൂറ് കൊല്ലം മുൻപാണ് സരസ്വതി നദി അപ്രത്യക്ഷമായത് എന്നാണ് അനുമാനം എന്താണ് ഈ ശ്രേഷ്ടമായ നദിക്കു സംഭവിച്ചത് എന്നതിനെ പറ്റി ഇന്നും ഏകാഭിപ്രായം ഇല്ല .പല സംഭവങ്ങളും സരസ്വതി നദിയുടെ തിരോധാനത്തിന് കാരണമായതായി ചൂണ്ടി കാണാക്കപ്പെടുന്നു
.
ആധുനിക ഭൗമ ശാസ്ത്രജ്ജർ കരുതുന്നത് ഇപ്പോഴത്തെ ഘഗർ -ഹക്ര നദി സഞ്ചയമാണ് സരസ്വതി നദിയുടെ ശേഷിപ്പ് എന്നാണ് .ഈ നദികൾ മുന്കാലത് വൻ നദിയായിരുന്നു എന്നും പ്രമുഖമായി സൈന്ധവ നാഗരിക കേന്ദ്രങ്ങൾ പലതും ഈ നദിക്കരയിൽ ആയിരുന്നു എന്നുമാണ് അനുമാനം .ഘഗർ -ഹക്ര നദി നദി ഇന്ന് മഴക്കാലത്ത് മാത്രം നിറഞ്ഞൊഴുകുന്ന ഒരു നദിയാണ് .വേനല്കാലത് ഈ നദി തീർത്തും വറ്റി പോകുന്നു .
.
മഹാഭാരതത്തിലെ വിവരണം പ്രകാരം വിനാശനം എന്ന സ്ഥലത്തു വച്ച് സരസ്വതി നദി ഭൂമിക്കുള്ളിൽ മറയുന്നു പിന്നീട് നദി മരുഭൂമിയിലെ ചില സ്ഥലങ്ങളിൽ പ്രത്യക്ഷ പെടുന്നു .ഇപ്പോഴത്തെ ഘഗ്ഗർ നദിയുടെ സ്ഥിതി ഈ വിവരണത്തോടു നൂറു ശതമാനവും യോജിക്കുന്നതിനാൽ അപ്രത്യക്ഷമായ സരസ്വതി നദി തന്നേയാണ് ഘഗ്ഗർ നദിയുടെ രൂപത്തിൽ ചിലപ്പോൾ പ്രത്യക്ഷമാകുന്ന നദി യായി നിലനിൽക്കുന്നത് എന്ന് നിസംശയം അനുമാനിക്കാം .പുരാണങ്ങളിൽ സരസ്വതി നദി അനേകം തടാകങ്ങളാൽ അലംകൃതമാണ് എന്ന് പറഞ്ഞിരിക്കുന്നു ..ഇതും കാലക്രമേണ നദിയുടെ ഒഴുക്ക് കുറഞ്ഞു നദി തടാകങ്ങളായി രൂപാന്തരം പ്രാപിച്ചതിന്റെ സൂചനയായി കണക്കാക്കാം
.
എന്തുകൊണ്ട് സരസ്വതി നദി വറ്റിപ്പോയി എന്നചോദ്യം ഇന്നും പ്രഹേളികയാണ് .എന്നാലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചില നിഗമനങ്ങളിൽ എത്തിപ്പെടാം . സിന്ധു ,ഗംഗ തുടങ്ങിയ നദികളെപ്പോലെ സരസ്വതി നദിയുടെ ഉത്ഭവം ഹിമാലയത്തിലെ മഞ്ഞു മലകളിൽ നിന്നല്ല .അതിനാൽ വേനൽക്കാലത്തു സിന്ധു ഗംഗ നദികൾക്കു ലഭിന്നുന്ന മഞ്ഞുരുകളിൽ കൂടിയുള്ള വെള്ളo സരസ്വതി നദിക്കു ലഭ്യമല്ലായിരുന്നു ..സരസ്വതി നദിയിലെ ജല ലഭ്യത മൺസൂൺ മഴയെ ആശ്രയിച്ചു മാത്രമായിരുന്നു .ഭൂമിയിൽ ചാക്രികമായുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം നിമിത്തം ചില പ്രദേശങ്ങളിൽ മഴ വളരെ കുറയാറുണ്ട് . ഇന്നേക്ക് നാലായിരത്തി ഇരുനൂറു വര്ഷങ്ങള്ക്കു മുൻപ് ഇത്തരം ഒരു കാലാവസ്ഥ മാറ്റം നടന്നിരുന്നു .ഇതിനെ 4.2 കിലോ ഇയർ എവെന്റ്റ് (4.2 kiloyear event)എന്നാണ് അറിയപ്പെടുന്നത് .ഈ പ്രതിഭാസം ഉത്തര ഇന്ത്യയിലെ മഴയിൽ കാര്യമായ കുറവ് വരുത്തി .. .ഹിമാലയത്തിലെ ഉന്നത ശൃങ്ഗങ്ങളിൽ നിന്നുത്ഭവിക്കുന്ന നദികൾ മഞ്ഞിന്റെ ദ്രവീകരണം കൊണ്ടുണ്ടാകുന്ന ജലം ലഭ്യമായത് കൊണ്ട് ശുഷ്കിച്ചില്ല ..ഹിമാലയത്തിന്റെ താഴ്ന്ന മേഖലയിൽ നിന്നുത്ഭവിക്കുന്ന സരസ്വതി നദി ഓരോ വേനൽക്കാലം കഴിയുമ്പോഴും ശുഷ്കിച്ചു. ഹിമാലയ പ്രാന്തങ്ങൾ അടിക്കടിയുള്ള ഭൂമികുലുക്കങ്ങൾക്കും പ്രശസ്തനാണ് ഇത്തരം ഭൂമികുലുക്കങ്ങക് സരസ്വതി നദിയിലേക്കൊഴുകിയിരുന്ന ജലം സത്ലജ് ,ചെനാബ് തുടങ്ങിയ നദികളിലേക്കു തിരിച്ചു വിടപ്പെട്ടിട്ടു മുണ്ടാകാം .ഈ വൻ ഭൂകമ്പങ്ങൾ ശക്തമായ ചില കൈവഴികളേ ഗംഗയിലേക്കും ,സിന്ധുവിലേക്കും വരെ ഗതിമാറ്റിയിട്ടുണ്ടാവാം .ചുരുക്കത്തിൽ നാലായിരം കൊല്ലം മുൻപിലെ കാലാവസ്ഥാ വ്യതിയാനവും അടിക്കടിയുണ്ടായ വൻ ഭൂകമ്പങ്ങളും സരസ്വതി നദിയെ തീരെ ശുഷ്കിപിച്ചിട്ടുണ്ടാകാം . ബി സി ആയിരത്തി അഞ്ഞൂറോടെയാണ് ഈ സംഭവം നടന്നെതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു .സൈന്ധവ സംസ്കാരത്തെ ചിതറിപ്പിച്ചതിനും ഈ സംഭവം കാരണമാംയിട്ടുണ്ടാവാം
.
ആധുനിക ഉപഗ്രഹ സംവിധാനങ്ങളിലൂടെ സരസ്വതി നദി ഒഴുകിയിരുന്ന വഴി ഇന്ന് ഏറെക്കുറെ തീർച്ച പെടുത്തി കഴിഞ്ഞു . വരണ്ട ഈ നദീതടത്തിനു സമാന്തരമായി ഭൂമിക്കടിയിലൂടെ ഇപ്പോഴും നദി ഒഴുകുന്നുണ്ടെന്നു പര്യവേക്ഷണങ്ങൾ വ്യക്തമാക്കുന്നു .പടിപടിയായി സരസ്വതി നദിയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു പദ്ധതി ഹരിയാന സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്
---
ചിത്രം:ഇപ്പോഴത്തെ ഘഗ്ഗർ നദി, കടപ്പാട് വിക്കിമീഡിയ കോമൺസ്
---
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
--
ref:
1.http://www.currentscience.ac.in/Volumes/104/01/0042.pdf
2.http://www.indiawaterportal.org/…/Saraswati_the_ancient_riv…
3.https://en.wikipedia.org/wiki/Sarasvati_River