കാനഡായിലെ Lucara Diamond Corporation ഈയടുത്ത് ഏകദേശം ഒരു ടെന്നീസ് ബൊളിന്റെ വലിപ്പമുള്ള ഡയമണ്ട് ബൊട്‌സ്വാനയിൽ നിന്ന് ഖനനം ചെയ്‌ത് കേടുവരാതെ എടുക്കുകയുണ്ടായി. ലൊകത്തിൽ ഇതുവരെ ഖാനനം ചെയ്തിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ മുറിക്കാത്ത ഡയമണ്ട് കഷണം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏകദേശം 3 മില്ല്യൺ വർഷമെങ്കിലും പഴക്കമുണ്ടെന്നു കരുതുന്ന ഇതു വിൽക്കുന്നതിനെക്കുറിച്ച് ആലൊചിക്കുന്നില്ലെന്നാണു ലുക്കാറ കമ്പനി അധികൃതരുടെ അഭിപ്രായം. അതുമാത്രമല്ല, ഇതുപൊലൊരു ഡയമണ്ട് കേടുവരാതെ മുറിക്കാൻ തന്നെ ഒരുപാടു വിദഗ്ദരുടെ സഹായവും, വളരെ സമയവും ആവശ്യമാണു.
ബൊട്സ്വാനയിൽ നിന്നും ഖാനനം ചെയ്തെടുത്ത ഈ 1,109 കാരറ്റ് ഡയമണ്ടിനു അവരുടെ ഭാഷയിൽ 'Lesedi La Rona' (നമ്മുടെ പ്രകാശം) എന്നാണു പേരിട്ടിരിക്കുന്നത്. ചരിത്രത്തിൽ ഇതുവരെ ഖാനനം ചെയ്തിട്ടുള്ളവയിൽ ആയിരം കാരറ്റിൽ കൂടുതൽ വരുന്ന രണ്ടാമത്തെ കല്ല് എന്ന പ്രത്യേകതയും ഇതിനുണ്ട്. X-ray Transmission Sensors (XRT) ടെക്നൊളജിയുടെ സഹായത്തൊടെ പ്രവർത്തികുന്ന വലിയൊരു 'ഡയമണ്ട് റിക്കവറി മഷീൻ' ഉപയൊഗിച്ചാണു കമ്പനി ലെസിഡി ഖാനനം ചെയ്തത്. ഇതിന്റെ കൂടെ ലഭിച്ച 'Constellation' (813 കാരറ്റ്) ഡയമണ്ട് $63 million റെക്കൊർഡ് വിലക്കു ഒരു ദുബായ് ടേഡിംഗ് കമ്പനിയും, മറ്റൊരു 374 കാരറ്റ് ഡയമണ്ട് $17.5 million വിലക്കും ലുക്കാറാ വിറ്റിരുന്നു.