ഹിരോഷിമാ-നാഗസാക്കി കൊണ്ട് ലോകത്തിന്‍റെ സഹതാപം മുഴുവന്‍ നേടിയ ജപ്പാന്‍ പൈശാചികതയുടെ കാര്യത്തില്‍ ഹിറ്റ്ലറുടെ ജര്‍മ്മനിയെ പോലും തോല്‍പ്പിച്ചിരുന്ന ജപ്പാന്‍ ചൈനയോടും കൊറിയയോടും ചെയ്ത ക്രൂരതകള്‍ പലരും സൌകര്യപൂര്‍വം മറക്കുകയാണ്. അല്ലെങ്കില്‍ അതെല്ലാം യുദ്ധസമയത്ത് എല്ലാ സൈന്യങ്ങളും ചെയ്തിരുന്നു എന്ന രീതിയില്‍ നിസാരമാക്കി കളയും. രണ്ടാം ലോകമഹായുദ്ധം പോലും ഭീകരമാക്കിയത് ജപ്പാന്‍ ആണ്.
ഇതേ ജപ്പാന്‍ ആന്‍ഡമാനില്‍ കുറഞ്ഞ വര്‍ഷം കൊണ്ട് ചെയ്ത നരനായാട്ട് പക്ഷേ ചരിത്രത്തില്‍ ഇടം നേടിയില്ല. യുദ്ധത്തിന്‍റെ അവസാനം വര്‍ഷിച്ച അണുബോംബ് അതെല്ലാം മായ്ച്ചു കളഞ്ഞു.
ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചതോട് കൂടിയാണ് അമേരിക്ക യുദ്ധത്തില്‍ വരുന്നത്. തികച്ചും ശകതരായ രണ്ടു ചേരികള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. സമുദ്രത്തില്‍ ആധിപത്യം നേടിയ ജപ്പാന്‍ ഓരോ രാജ്യങ്ങളും ആക്രമിച്ചു കീഴടക്കി മുന്നേറി. ബര്‍മ്മയും ഫിലിപ്പെന്‍സും സുമാത്രയും ജാവയും ബോര്‍ണിയായും മലയായും സിംഗപൂരും കടന്നു 1942 മാര്‍ച്ച് 22 ഇല്‍ ജപ്പാന്‍ ആന്‍ഡമാന്‍ കീഴടക്കി. എതിര്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷു
കാരില്‍ അവശേഷിച്ചവരെ അറസ്റ്റ് ചെയ്തു.
പോര്‍ട്ട്‌ബ്ലയറിലെ ജനങ്ങള്‍ ജപ്പാന്‍ സൈനികരെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ഡാന്‍സ് ചെയ്തും പാട്ടുപാടിയും അവര്‍ സൈനികരെ സ്വീകരിച്ചു. സൈനികര്‍ സിഗരറ്റും ചോക്ലേറ്റും വിതരണം ചെയ്തു.ബ്രിടീഷുകാരുടെ ഭരണത്തിനു അറുതിവന്നതില്‍ അവര്‍ സന്തോഷിച്ചു. ഒന്നുമില്ലെങ്കിലും ജപ്പാന്‍കാര്‍ സഹോദരങ്ങള്‍(ഏഷ്യക്കാര്‍)ആണല്ലോ എന്നാണവര്‍ കരുതിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞു. ടെലഗ്രാം ഓഫീസ് നശിപ്പിച്ചു എന്നാരോപിച്ചു അതിന്‍റെ നടത്തിപ്പുകാരന്‍ ഊട്ടി എന്നയാളെ കൊന്നായിരുന്നു ജപ്പാന്‍ അവരുടെ പൈശാചികതക്ക് ആന്‍ഡമാനില്‍ തുടക്കമിട്ടത്.
സെല്ലുലാര്‍ ജയിലില്‍ നിന്നും തുറന്നുവിട്ട കുറ്റവാളികള്‍ ഗ്രാമങ്ങള്‍ കൊള്ളയടിക്കുന്നത് പതിവായപ്പോള്‍ ഗ്രാമവാസികള്‍ അവരെ പ്രതിരോധിക്കാന്‍ ഉറച്ചു. പക്ഷേ ജപ്പാന്‍ സൈനികര്‍ ഇത് തെറ്റിദ്ധരിച്ചു ഒരു ഗ്രാമത്തെ മുഴുവന്‍ വെടിവെച്ചു കൊന്നുകളഞ്ഞു. തന്‍റെ സഹോദരിമാരെ ഉപദ്രവിച്ച സൈനികരെ നേരിട്ട സൈദ് എന്ന യുവാവിനെ സൈന്യം ടോര്‍ച്ചര്‍ ചെയ്ത് കൊന്നുകളഞ്ഞു.
ദ്വീപില്‍ സ്വസ്ഥത നശിച്ചു. ജപ്പാന്‍ സൈന്യം എല്ലാം സംശയത്തോടെ വീക്ഷിച്ചു. ജപ്പാന്‍റെ ഇഷ്ടം നേടിയെടുക്കാന്‍ എല്ലാവരും ശ്രമിച്ചു. സൂത്രശാലികള്‍ നിരപരാധികള്‍ക്കെതിരെ നുണകള്‍ പറഞ്ഞു ജപ്പാന്‍റെ ഇഷ്ടക്കാരായി. എജെ ബേര്‍ഡ് എന്ന ബ്രിടീഷ് സപ്ലേ ഓഫീസര്‍ക്കെതിരെ പുഷ്കര്‍ ചന്ദ്രബക്ഷി എന്നയാള്‍ കള്ളകഥകള്‍ ഉണ്ടാക്കി. ചന്ദ്രബക്ഷി സുഭാഷ് ചന്ദ്രബോസിനും പ്രിയപ്പെട്ട ആള്‍ ആയിരുന്നു. ബേര്‍ഡിന്‍റെ വീടിന്‍റെ പരിസരത്തു നിന്നും കണ്ടെത്തിയ റേഡിയോ സെറ്റിന്‍റെ ഭാഗങ്ങള്‍ ഉപയോഗിച്ചു ബ്രിടീഷ് ചാരന്‍ എന്ന് ആരോപിച്ചു അദേഹത്തെ രാജ്യദ്രോഹിയായി മുദ്രകുത്തി. പൈശാചികമായ ശിക്ഷയിലൂടെ അദേഹത്തെ കൊന്നുകളഞ്ഞു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചാരന്മാര്‍ ജപ്പാന്‍റെ പിടിയില്‍ പെടാതെ മുന്നോട്ടു പോയി. സമുദ്രത്തിലെ അവരുടെ ആധിപത്യത്തിനു കോട്ടം തട്ടിത്തുടങ്ങി. മേജര്‍ ടെന്നീസ് മാക്കാര്‍ കൊടുക്കുന്ന വിവരങ്ങള്‍ അനുസരിച്ചു ജപ്പാന്‍റെ കപ്പലുകളും സൈനികരും കൊല്ലപെടു. ഇന്റലിജന്‍സിന്‍റെ പരാജയം ജപ്പാന്‍ സാധാരണ ജനങ്ങളില്‍ കെട്ടിവെച്ചു. കണ്ണില്‍കണ്ടവരെയെല്ലാം വെടിവെച്ചു കൊന്നു. പ്രകോപനം ഒന്നും ഇല്ലാതെ നിരപരാധികള്‍ കൊല്ലപെട്ടു.
ജപ്പാന്‍ ആന്‍ഡമാന്‍ കീഴയടക്കിതു മുതല്‍ ബ്രിടീഷ്നാണയം ഇല്ലാതാവുകയും ജപ്പാന്‍ നാണയം പ്രാബല്യത്തില്‍ വരികയും ചെയ്തതോടെ ആന്‍ഡ്മാന്‍ ജനത ഒരു ദിവസം കൊണ്ടുതന്നെ ദരിദ്രര്‍ ആയിരുന്നു. വിലകയറ്റവും ക്ഷാമവും കൊണ്ട് പൊറുതിമുട്ടിയിരുന്നു. മരുന്നും ഭക്ഷണവും സൈനികര്‍ക്ക് വേണ്ടി മാറ്റിവെച്ചു. പട്ടിണികൊണ്ടും രോഗങ്ങള്‍ കൊണ്ടും ആളുകള്‍ മരണമടഞ്ഞു. മദ്യംകൊടുത്ത് ആളുകളെ കൊണ്ട് ചാരന്മാരെ കണ്ടെത്താന്‍ ആവിശ്യപെട്ടു. രക്ഷപെടാന്‍ പലരും നുണകഥകള്‍ മെനഞ്ഞു. ശത്രുത മനസ്സില്‍ വെച്ചവര്‍ അവസരത്തിനൊത്ത് പ്രവര്‍ത്തിച്ചു.
ജപ്പാന്‍റെ സൌഹൃദത്തില്‍ ഇടം നേടിയ ഡോകടര്‍ ദിവാന്‍സിംഗ് അവരുടെ ശത്രുവകാന്‍ അധികം സമയം എടുത്തില്ല. ചാരനെന്ന് മുദ്രകുത്തി അദേഹത്തിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു. ശരീരഭാഗങ്ങളില്‍ തീവെച്ചു. മുറിവുകള്‍ പഴുത്ത് പുഴുവരിചു. ജപ്പാന്‍ സൈന്യത്തിന്‍റെ ലൈംഗികാവിശ്യങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്ന കൊറിയന്‍-തായ്‌വാന്‍ സ്ത്രീകള്‍ തികയാതെ വന്നപ്പോള്‍ ആന്‍ഡ്മാനിലെ എല്ലാ ചെറുപ്പക്കാരായ സ്ത്രീകളും പേരുവിവരങ്ങള്‍ സൈന്യത്തെ അറിയിക്കാന്‍ ഓര്‍ഡര്‍ ഇട്ടു, പലരും തങ്ങളുടെ സ്ത്രീകളെ ഒളിപ്പിച്ചുവെച്ചു.
യുദ്ധത്തില്‍ ജപ്പാനുമായി ചേര്‍ന്ന് ബ്രിടീശുകാരെ നേരിടണം എന്നാണ് സുഭാഷ്‌ചന്ദ്രബോസ് ആഗ്രഹിച്ചിരുന്നതു. ഒരു ബോംബുകേസില്‍ അകപെട്ടു റാഷ് ബിഹാരിബോസ് ജപ്പാനില്‍ താമസിക്കുന്ന സമയത്ത് തന്നെയാണ് സുഭാഷ്‌ചന്ദ്രബോസിന്‍റെ ചരിത്രപ്രസിദ്ധമായ രക്ഷപെടല്‍ സംഭവിക്കുന്നത്. ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ചു സുഭാഷ് സിംഗപ്പൂരും കടന്നു ജപ്പാനില്‍ എത്തിയത്. INA യുടെ സ്ഥാപകന്‍ ആയ മോഹന്‍സിംഗ് ഈ സമയത്താണ് സുഭാഷില്‍ നെത്ര്യസ്ഥാനം വച്ചുമാറുന്നത്.
സുഭാഷിനെ കൂട്ടുപിടിച്ചാല്‍ നേട്ടം ഉണ്ടാക്കാം എന്ന് മനസിലാകിയ ജപ്പാനും ജര്‍മ്മനിയും സുഭാഷിനോട് അടുത്തു. ബ്രിടീഷ് സൈന്യത്തിലെ ഇന്ത്യക്കാരെ അവര്‍ക്കെതിരെ തിരിക്കാന്‍ സുഭാഷിന് സാധിക്കും എന്നാണ് ഹിറ്റ്ലറും-ടോജോയും കരുതിയിരുന്നത്.
1943 ഒക്ടോബര്‍ 29 നു ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ സുഭാഷ് ചന്ദ്രബോസിന്‍റെ പ്രൊവിന്‍ഷ്യല്‍ ഗവര്‍മെന്റിന് കൈമാറികൊണ്ട് ജനറല്‍ ടോജോ ജപ്പാന്‍ പാര്‍ലിമെന്റില്‍ പ്രഖ്യാപിച്ചു. ആന്‍ഡമാനിലെ ജനങ്ങള്‍ ആശ്വസിച്ചു. പക്ഷേ ഒന്നും നടന്നില്ല. ജപ്പാന്‍ ജനങ്ങളോട് ക്രൂരതകള്‍ തുടര്‍ന്ന് പോന്നു. ഡിസംബറില്‍ ആന്‍ഡ്മാനില്‍ എത്തിയ ബോസ്സ് ജിംഖാന മൈതാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
സ്വതന്ത്രത്തിനു വേണ്ടി ജപ്പാനോട് സഹകരിക്കാനും, ജപ്പാനോട് ചേര്‍ന്ന് രക്തം നല്‍കാനും അദേഹം ആവിശ്യപെട്ടു. അപ്പോയും ആയിരങ്ങള്‍ സെല്ലുലാറില്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ നരകിക്കുകയായിരുന്നു. ജപ്പാനെ പിണക്കാന്‍ ബോസ്സ് ആഗ്രഹിച്ചില്ല.
യുദ്ധത്തില്‍ ആധിപത്യം തിരിച്ചുപിടിച്ച ബ്രിട്ടന്‍ തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തി ജപ്പാന്‍റെ കപ്പലുകള്‍ തകര്‍ത്തു. ജപ്പാന് മരുന്നും ഭക്ഷണവും ലഭിക്കതെയായി. ഭക്ഷണത്തിനായി ആനയെ കൊന്നു തിന്ന സൈനികര്‍ എല്ലാവരും മരിച്ചു. സൈനികരും ജനങ്ങളും ഒരു പോലെ എല്ലാ മൃഗങ്ങളെയും പക്ഷികളെയും ആഹരാമാക്കി. കയ്യില്‍ കരുതാവുന്ന പഞ്ചാസാരയുടെ അളവില്‍ ഒരു ഓന്‍സ് കൂടുതല്‍ ആണെന്നതിന്‍റെ പേരില്‍ ഒരു കുടുംബത്തെ കഴുത്തറത്ത് കൊന്നു. ഓരോ കപ്പല്‍ തകരുമ്പോയും അതിന്നു കാരണക്കാര്‍ എന്നപേരില്‍ നിരപരാധികളെ കൊന്നുതള്ളി. മനുഷ്യരേ വരെ ചുട്ടുതിന്നു .
ബ്രിhട്ടന്‍ നൂറുകണക്കിന് സൈനികരെ ബോംബിട്ടു നശിപ്പച്ച്ചപ്പോള്‍ ജപ്പാന്‍ സംഹാരതാണ്ഡവം പൂണ്ടു. ചാരന്മാര്‍ എന്ന പേരില്‍ മത്സ്യബന്ധന തൊഴിലാളികളെ വരെ കൊന്നുകളഞ്ഞു. ബര്‍മ്മയിലേക്ക് രക്ഷപെടാന്‍ ശ്രമിച്ച മുപ്പതംഗ സംഘത്തെ തിരിച്ചുകൊണ്ടുവന്നു മരങ്ങളില്‍ കെട്ടിനിര്‍ത്തി കഴുത്തറുത്തു കൊന്നുകളഞ്ഞു.
അച്ചുതണ്ട്ശക്തികളുടെ പരാജയം അടുത്ത സമയത്ത് ജപ്പാന്‍ പരാജയം അംഗീകരിച്ചില്ല. ജര്‍മ്മനിയും ഇറ്റലിയും തോല്‍വി സമ്മതിച്ചെങ്കിലും ജപ്പാന്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. ദൂരെ കാടുകള്‍ വെട്ടിത്തെളിച്ച് കൃഷി ചെയ്യാം എന്ന പദ്ധതി ജനങ്ങളുടെ മുന്‍പില്‍ വെച്ച സൈന്യം ജയിലില്‍ നിന്നും കിട്ടാവുന്നത്ര ജനങ്ങളെ കപ്പലില്‍ എടുത്തു ഹാവ്ലോക് ദ്വീപിന്‍റെ അടുത്തു കൊണ്ട് പോയി കൂട്ടകൊല ചെയ്തു. ആര്‍ക്കും രക്ഷപെടാന്‍ കഴിഞ്ഞില്ല.
ജപ്പാന്‍റെ പരാജയം ആഘോഷിക്കാന്‍ ഒരാളും ഉണ്ടാകാന്‍ പാടില്ല എന്ന അജണ്ടയാണ് ജപ്പാന്‍ നടപ്പിലാക്കിയത്.