Hypnotism എന്നത് മനസ്സിന് ആവർത്തിച്ചു നിർദേശങ്ങൾ കൊടുത്തു നിദ്രയിലേക്ക് വീഴ്‌ത്തുന്ന രീതി ആണ്. മെന്റലിസം എന്നത് മുഖത്തെ സൂക്ഷ്മമായ ഭാവങ്ങളിലൂടെ മനസ്സ് വായിക്കുന്ന രീതിയാണ്. ബോഡി ലാംഗ്വേജ്ഉം ഇതിൽ പെടും. മുഖം മനസിന്റെ കണ്ണാടി എന്ന് പറയുന്ന വാചകത്തെ ശാസ്ത്രീയമായി പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നു എന്ന് മാത്രം. Hypnotisam ഒരു സിദ്ധി ഒന്നും അല്ലാ. മെന്റലിസവും അങ്ങനെ ആണ്. മെന്റലിസത്തിന് അത്യാവശ്യം വേണ്ടത് observation ആണ്. നമ്മുടെ അമ്മമാർ നമ്മളുമായുള്ള ഇടപഴകൽ കൊണ്ട് നമ്മുടെ സ്വഭാവത്തെ പറ്റി അവർക്ക് നല്ല ധാരണ ഉണ്ടാകുന്നത് പോലെ ഇടപഴകൽ കൊണ്ടാണ് മെന്റലിസം വർക്ക് ആകുന്നത്. എന്നാൽ
ഹിപ്നോട്ടിസത്തിൽ യോഗാഭ്യാസത്തിൽ ഉള്ളത് പോലെ ഉള്ള പ്രാണായാമങ്ങൾ ഉണ്ട്. ഇത് പഠിച്ചതാണ്.
പിന്നെ affirmations ഉണ്ട്. കണ്ണുകൾക്ക് മാസ്മരിക ശക്തി ഉണ്ടെന്ന് മെസ്‌മെറിസത്തിൽ പറയുന്നു.. അതേപോലെ കൈകൾക്കും ഉണ്ട്. ഇതിന്റെ എല്ലാം മൂർത്തിമത് ഭാവത്തെ അറിയാൻ ധ്യാനം തന്നെ മാർഗമുള്ളൂ. പലരും ധ്യാനവും self ഹിപ്നോട്ടിക് നിദ്രയും ഒന്നാണ് എന്ന് പറയാറുണ്ട്. അത് പൂർണമായും തെറ്റാണ്. ധ്യാനം വേറെ self ഹിപ്നോട്ടിസം വേറെ. ധ്യാനത്തിന്റെ ബലം ഉള്ളവർ ഹിപ്നോട്ടിസം ചെയ്താൽ കൂടുതൽ ഫലപ്രദം ആകുന്നതായും വേഗത്തിൽ client നിദ്രയിൽ ആകുന്നതായും കാണുന്നു..
ഹിപ്നോട്ടിസം എല്ലാവരിലും ഫലിക്കണമെന്നില്ല. എന്നാൽ ധ്യാനാബലം പ്രയോഗിച്ചാൽ ആർക്കും തടുക്കാൻ സാധ്യമല്ല. നമ്മളെക്കാൾ ദുർബല മനസ്സുള്ളവരെ മാത്രമേ ധ്യാനത്തിന്റെ ബലം ഫലിക്കൂ. എന്നാൽ ഹിപ്നോട്ടിസം അങ്ങനെ അല്ലാ. സ്വയം സമ്മതിച്ചാലോ അല്ലെങ്കിൽ നിർദേശങ്ങൾ വഴിയോ ആകാം.. മനഃശക്തിയുമായി താരതമ്യം ചെയ്യാൻ സാധ്യമല്ല. രണ്ടും രണ്ടാണ്