പൂമ്പാറ്റകളില്‍ ഏറ്റവും സുന്ദരിയേത് എന്ന ചോദ്യം രണ്ടുകാരണങ്ങളാല്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നും ഇല്ലാത്തതാണ്.
ഒന്നാമത് എല്ലാ പൂമ്പാറ്റകളും അതിസുന്ദരികളാണ്, രണ്ടാമത് സൌന്ദര്യം എന്നുപറയുന്നത് അനുവാചകന്റെ രുചിഭേദങ്ങള്‍ക്കനുസരിച്ചിരിക്കും.
എങ്കിലും അതീവസുന്ദരിയായ ഒരു പൂമ്പാറ്റയാണ് ബുദ്ധമയൂരി എന്നതില്‍ തര്‍ക്കമില്ല.

പശ്ചിമഘട്ടത്തില്‍മാത്രം കാണപ്പെടുന്ന ഈ പൂമ്പാറ്റയെ എപ്പോഴുമൊന്നും കാണാനാവില്ല.
നിത്യഹരിതവനങ്ങളുടെയും അതിന്റെ ചുറ്റുപാടും കേരളത്തിലും കര്‍ണ്ണാടകത്തിലും മണ്‍സൂണിലും അതിനുശേഷമുള്ള കാലത്തും കാണപ്പെടുന്ന ഈ ശലഭം മരങ്ങളുടെ മുകളില്‍ക്കൂടിപറക്കുന്നവയും അപൂര്‍വ്വമായി മാത്രം താഴെവരുന്നവയും ആണ്.
കൊങ്ങിണിയില്‍നിന്നും ഹനുമാന്‍കിരീടത്തില്‍നിന്നും ചെമ്പരത്തിയില്‍നിന്നും ചെത്തിപ്പൂക്കളില്‍നിന്നും തേന്‍ കുടിക്കുമ്പോഴാണ് മിക്കവാറും ഇവയുടെ ഫോട്ടോ ഏടുക്കാന്‍ പറ്റുന്നത്.
ഉച്ചയ്ക്കും ഉച്ചതിരിഞ്ഞും പ്രത്യക്ഷപ്പെടുന്ന ഇവ അല്‍പ്പനേരംകൊണ്ടുതന്നെ മരങ്ങളുടെ തലപ്പത്തേക്ക് സ്ഥലംവിടും.
നല്ലവേഗത്തില്‍ പറക്കുന്ന ബുദ്ധമയൂരി ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ക്കൂടിയെല്ലാം പെട്ടെന്ന് ഊളിയിടാന്‍ സമര്‍ത്ഥരാണ്.
ഇവ മുട്ടയിടുന്നതും അവയുടെ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ഭക്ഷിക്കുന്നതും മുള്ളിലം (മുള്ളിലവ്) എന്ന മരത്തിന്റെ ഇലകള്‍ മാത്രമാണ്.
തളിരിലകള്‍ മാത്രമാണ് പുഴുക്കള്‍ ഭക്ഷിക്കുന്നത്.
ഇലപൊഴിക്കുന്ന ഈ മരത്തിലാവട്ടെ മഴക്കാലത്തിന്റെ ആരംഭത്തിലേ തളിരിലകള്‍ ഉണ്ടാവുകയുള്ളു.
അതായത് ഈ പൂമ്പാറ്റയുടെ ഒരേയൊരു തലമുറ മാത്രമാണ് ഒരു വര്‍ഷം ഉണ്ടാവാന്‍ സാധ്യതയുള്ളത്.
അതിനാല്‍ പല പ്യൂപ്പകളും അടുത്ത മഴക്കാലത്തിന്റെ അനുകൂലമായ അവസ്ഥവരെ സമാധിയില്‍ത്തന്നെ തുടരാറുമുണ്ട്. നമ്മുടെ നാട്ടില്‍ പ്രായേണ സുലഭമാണ് മുള്ളിലവ്.
എന്നാല്‍ പ്രത്യേകിച്ച് പ്രത്യക്ഷഗുണങ്ങള്‍ ഒന്നുമില്ലാത്ത ഈ മരം ആരും നട്ടുവളര്‍ത്താറൊന്നുമില്ല.
അനുദിനം ഇതിന്റെ എണ്ണം കുറഞ്ഞുതന്നെ വരികയാണ്.
http://luca.co.in/papilio-buddha-butterfly/